CHOOSE WORLDWIDE 72 LANGUAGES BY CLICKING THE TOP BOX OF LEFT SIDE BAR. TRANSLATION AVAILABLE ONLY FOR POSTS AFTER 2013 NOVEMBER : for queries contact joharkj@gmail.com बाईं ओर पट्टी के ऊपर बॉक्स पर क्लिक करके दुनिया भर में 72 भाषाओं से चुनें. केवल 2013 नवंबर के बाद पदों के लिए उपलब्ध अनुवाद: प्रश्नों joharkj@gmail.com संपर्क के लिए இடது பக்கத்தில் பட்டையின் மேல் BOX கிளிக் செய்வதன் மூலம் WORLDWIDE 72 மொழிகளை தேர்வு செய்யவும். மட்டும் 2013 நவம்பர் பிறகு இடுகைகள் மொழிபெயர்ப்பு: கேள்விகளுக்கு joharkj@gmail.com தொடர்பின் 点击左侧栏机顶盒,CHOOSE全球72种语言。仅适用于2013年后的11月内的职位翻译为查询联系joharkj@gmail.com的 ELEGIR EL MUNDO 72 IDIOMAS POR HACER CLIC EN EL TOP BOX DE BARRA LATERAL IZQUIERDO. TRADUCCIÓN DISPONIBLE SOLO PARA PUESTOS TRAS noviembre 2013: para consultas contacto joharkj@gmail.com اختيار WORLDWIDE 72 LANGUAGES BY النقر على TOP BOX OF LEFT SIDE BAR. الترجمة متاحة فقط لمناصب بعد عام 2013 تشرين الثاني: للاستعلامات الاتصال joharkj@gmail.com 左側のバーの上部ボックスをクリックしてWORLDWIDE72言語を選択します。 ONLY2013年11月後の投稿をAVAILABLE翻訳:クエリがjoharkj@gmail.com連絡のため

Friday, July 30, 2010

Panasonic 3 D Lens : Interchangable for DSLR


ടെലിവിഷന്‍ ത്രിമാന ദൃശ്യ വിസ്മയത്തിനു  സമുന്നത തുടക്കം ഇട്ടു കൊണ്ടാണ് പാനസോണിക് വിയേര ടെലിവിഷനുകള്‍ വിപണിയില്‍   വന്നത്. തുടര്‍ന്ന് പാനസോണിക് 3 ഡി  ബ്ലൂ റേ വീഡിയോ  പ്ലെയറുകളും  അവര്‍ വിപണിയിലിറക്കി.  ത്രിമാന വീഡിയോ  സാങ്കേതിക വിദ്യയില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തിരിക്കുന്ന അവര്‍  ഡി എസ് എല്‍ ആര്‍ ക്യാമറയില്‍  ഊരി മാറ്റി ഉപയോഗിക്കാവുന്ന  3 ഡി  ലെന്‍സ്‌ വിപണിയില്‍ ഇറക്കുവാന്‍ തയ്യാറായിരിക്കുന്ന വിവരം ഔദ്യോഗികമായി  അറിയിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ ഇറങ്ങുന്ന  ഈ ലെന്‍സിന്റെ വില വെളിപ്പെടുത്തിയിട്ടില്ല.  













Tuesday, July 27, 2010

ഡിജിറ്റല്‍ ക്യാമറ സെന്‍സറുകള്‍








ക്യാമറയുടെ സാങ്കേതികത്വം മനസ്സിലാക്കുന്നതില്‍ ഇന്ന് ഏറ്റവും കൂടുതലായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന  രീതി ഏതെന്ന് ചോദിച്ചാല്‍  "പിക്സലുകള്‍ " ആണെന്ന് പറയാം.  അയ്യായിരം രൂപയുടെ  മൊബൈല്‍ ക്യാമറ വാങ്ങിച്ചു അതില്‍ എട്ടു മെഗാ പിക്സല്‍  ആണെന്ന് പറഞ്ഞു  നാല്‍പ്പതിനായിരം രൂപയുടെ പ്രൊഫഷനല്‍  എട്ടു മെഗാ പിക്സല്‍ ക്യാമറ വാങ്ങിയവനെ നോക്കി ചിരിക്കുന്നു.  ഇവിടെയാണ്  ഓരോ ഉപകരണത്തിലും  ഉള്ള  സെന്‍സറുകളും  അവ എങ്ങിനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു  എന്നും  മനസ്സിലാക്കേണ്ടതിന്‍റെ  ആവശ്യകത.   പ്രശസ്ത ബ്ലോഗര്‍ അപ്പു തന്‍റെ  കാഴ്ചക്കിപ്പുറം എന്ന ബ്ലോഗിലൂടെ  സെന്‍സര്‍ സൈസ് സ്പെസിഫിക്കെഷനുകളെ ക്കുറിച്ച് വ്യക്തമായ ധാരണ നമുക്ക് നല്‍കുന്നുണ്ട്.  

ഇന്ന് വ്യാപകമായി  ഉപയോഗത്തിലുള്ള സെന്‍സര്‍ ആണ്  APS-C സെന്‍സറുകള്‍. ഇവയെ ക്കുറിച്ച്  വിശദമായി എഴുതുന്നതിനേക്കാള്‍  നല്ലത്  ചിത്രങ്ങളിലൂടെ  ലളിതമായി മനസ്സിലാക്കുന്നതാണ്  എന്ന് തോന്നുന്നു. അതിനായി  ആദ്യം  നാം ഉപയോഗിച്ചുരുന്നതും കണ്ടും തൊട്ടും മനസ്സിലാക്കിയിട്ടുള്ളതുമായ ആ ഫിലിം റോളിലേക്ക്  ശ്രദ്ധിക്കാം. 





നമുക്കെല്ലാം 35 mm ഫിലിം എന്താണെന്ന് അറിയാം . ഈ ഫിലിമുമായാണ് സെന്‍സറുകളെ  താരതമ്യം ചെയ്യേണ്ടത്.  അതായത്  നാം ഉപയോഗിച്ചിരുന്ന 35 mm  ഫിലിമുകളുടെ  യഥാര്‍ത്ഥ വീതിയും നീളവും  36 mm x 24 mm  ആണ്. ഈ അളവ് ഇവിടെ പറയുമ്പോള്‍ നിങ്ങള്‍ക്ക് ഒരല്‍പം സംശയം കൂടുന്നതായി എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.  നമ്മള്‍ സാധാരണ SLR  സ്റ്റില്‍ ക്യാമറകളില്‍ ഉപയോഗിച്ചിരുന്ന  35 mm  ഫിലിം ആണ് താഴെ .




ഇതില്‍ വെള്ള നിറത്തിലും മഞ്ഞ നിറത്തിലും  രേഖപ്പെടുത്തിയ  സ്ഥലത്താണ് ലെന്‍സിലൂടെ വരുന്ന ഇമേജ്  പതിക്കുന്നത്.  ഈസ്ഥലത്തിന്‍റെ അളവാണ് നേരത്തെ പറഞ്ഞ  36 x 24 mm  എന്നത്.  ചുവന്ന നിറത്തില്‍  അടയാളപ്പെടുത്തിയതു നോക്കിയാല്‍ നമുക്ക്   35 mm   എന്ന് പറയുന്നതിന്റെ  അര്‍ഥം  എളുപ്പം മനസ്സിലാക്കാം.  ലെന്‍സില്‍ നിന്നും വരുന്ന  ഇമേജ്  ഫിലിമില്‍ പതിക്കുന്ന രീതിയാണ് താഴെ കാണുന്ന ചിത്രത്തില്‍.
പക്ഷെ ഇപ്പോള്‍ മറ്റൊരു സംശയം കൂടി  ചിലരുടെയെങ്കിലും മനസ്സില്‍ വന്നേക്കാം.  അപ്പോള്‍ 35 mm   എന്ന് പറയുന്ന സിനിമാ ഫിലിം ഇതിലും ചെറുതാണല്ലോ. അതെങ്ങിനെ എന്ന് ? ഉത്തരം  ലളിതം.
ചിത്രീകരണത്തില്‍ അവലംബിക്കുന്ന  ഫിലിമില്‍  ആലേഖനം ചെയ്യപ്പെടുന്ന ഇമേജുകളുടെ  വലിപ്പത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനാണ് ഇത്രയും പറഞ്ഞത്.







ഇനി നമുക്ക് സെന്‍സറുകള്‍ എന്താണെന്ന് നോക്കാം.   ലെന്‍സിലൂടെ കടന്നു വരുന്ന പ്രകാശ തരംഗത്തെ  ഇലക്ട്രോണിക്  കണികകളാക്കി  മാറ്റുവാന്‍  കഴിവുള്ള പ്രതലത്തെ ആണ് സെന്‍സറുകള്‍  എന്ന് പറയുന്നത്.    വീഡിയോ  ക്യാമറകളില്‍  നേരത്തെ ഉപയോഗിച്ചിരുന്ന  കാതോട് റെ ട്യൂബ്  (CRT) ആണ് ഇന്നത്തെ സെന്സറുകളുടെ പൂര്‍വ്വികന്‍. രണ്ടും ചെയ്തിരുന്ന തത്വം ഒന്ന് തന്നെ. പക്ഷെ ഇന്നത്തെ സെന്‍സറുകള്‍ കഴിവില്‍ ഏറെ മുന്പന്‍ ആണെന്ന് മാത്രം.
സെന്‍സറുകളില്‍  CCD (Charge Coupled Device) , CMOS (Complementary Metal–Oxide–Semiconductor ) എന്നിങ്ങനെ  രണ്ടു  തരം ആണ്   ഇന്ന് കൂടുതല്‍ പ്രചാരത്തില്‍. പൊതുവേ വിലക്കൂടുതല്‍ ഉള്ള CCD സെന്‍സറുകളെ പിന്തള്ളി  CMOS  സെന്‍സറുകള്‍ ഇന്ന്  DSLR ക്യാമറകളില്‍  ആധിപത്യം നേടിക്കഴിഞ്ഞു.  ഇതില്‍  പ്രകാശത്തെ നേരിട്ട്  കൈകാര്യം ചെയ്തു ഫോട്ടോ എലക്ട്രോടുകള്‍ ആക്കിയും അവയെ ആമ്പ്ലിഫൈ  ചെയ്തും  ഇമേജിനെ പ്രോസസ്  ചെയ്യാന്‍ കഴിവുള്ള  APS ( Active Pixel Sensor ) സെന്‍സറുകള്‍    ആവിഷ്കരിച്ചതോടെ  ഫോട്ടോഗ്രാഫിയില്‍  ഗുണമേന്മയുടെ  കാര്യത്തില്‍  വിപ്ലവകരമായ  മാറ്റം ആണുണ്ടായത്. 

    ഞാന്‍ മുകളില്‍ പറഞ്ഞ  35 mm  ഫിലിമില്‍  അവലംബിച്ചിട്ടുള്ള  സൈസ്  നമുക്ക്  പരിഗണിക്കാം.  ഏതാണ്ട് ഇത് പോലെ തന്നെയാണ്   DSLR സെന്‍സറിനും  വലിപ്പം അവലംബിച്ചിരിക്കുന്നത്.   ഒരു ഫുള്‍ ഫ്രെയിം 35 mm  ക്യാമറയുടെ സൈസ്   36 x 24 mm  ആയി  നിശ്ചയിച്ചിരിക്കുന്നു.  വിവിധ ടൈപ്പ്  ലെന്‍സുകളും സെന്സരുകളും ആയി ബന്ധപ്പെടുത്തിയിട്ടുള്ള    " ക്രോപ്പിംഗ് ഫാക്ടര്‍  " എന്താണെന്ന് ചിത്രങ്ങളിലൂടെ തന്നെ മനസ്സിലാക്കാം. 





നാം നേരത്തെ  ഫിലിം ക്യാമറയില്‍ കണ്ട അതെ രീതിയില്‍ തന്നെയാണ് ലെന്‍സില്‍ നിന്നും വരുന്ന പ്രതിബിംബം ഇവിടെയും രൂപപ്പെടുന്നത്.   Canon  EOS 1 D,  5D,  Nikon D3, D 700 തുടങ്ങിയ  ക്യാമറകളില്‍  ഇത്തരത്തില്‍ ആണ് ഇമേജ്  ലഭ്യമാകുന്നത്.    ഇനി താഴെ നല്‍കുന്ന ചിത്രം നോക്കുക.  ഇന്ന് വിപണിയില്‍ ലഭ്യമായിട്ടുള്ള വിവിധ തരം  ക്യാമറകളില്‍ ഉപയോഗിച്ചിരിക്കുന്ന  സെന്‍സറുകളുടെ  വലിപ്പം ആണ്  വ്യത്യസ്ത കളറുകളില്‍ ആയി രേഖപ്പെടുത്തിയിരിക്കുന്നത്.  ഇതില്‍ വെള്ള നിറത്തില്‍  രേഖപ്പെടുത്തിയിരിക്കുന്നതാണ്  ഫുള്‍ ഫ്രെയിം ക്യാമറയുടെ സെന്‍സര്‍ വലിപ്പം.  പച്ചയിലും ചുവപ്പ് നിറത്തിലും  രേഖപ്പെടുത്തിയിരിക്കുന്നതാണ്  ഇന്ന് സാധാരണ പ്രൊഫഷനല്‍ ക്യാമറകളില്‍ കണ്ടു വരുന്ന  APS-C സെന്‍സര്‍ സൈസുകള്‍. ഇതില്‍ ചുവപ്പ് നിറത്തില്‍  മാര്‍ക്ക് ചെയ്തിരിക്കുന്നത് കാനന്‍ ക്യാമറകളിലും  പച്ച നിറത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നത്  നികോണ്‍ ക്യാമറകളിലും സാധാരണയായി ഉപയോഗിച്ചു വരുന്ന സെന്‍സര്‍ വലിപ്പം .  ഇവിടെ  x 1.5 ,
 x 1.6  എന്ന് മാര്‍ക്ക് ചെയ്തിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക.   നാം ഉപയോഗിക്കുന്ന ലെന്‍സിന്റെ മാഗ്നിഫിക്കെഷനുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഒരു അളവാണ് ഇത്    ഉദാഹരണത്തിന്  18 - 200  എന്ന ഓള്‍ പര്‍പ്പസ്  ലെന്‍സ്‌ ഉപയോഗിക്കുമ്പോള്‍  ലഭ്യമാകുന്ന  അളവ്   27 -300 (x1.5) ,   28 .8 - 320 (x 1.6) എന്നിങ്ങനെ  ആയിരിക്കും.   


 പിക്ചര്‍ എലിമെന്റ് എന്ന പിക്സലുകള്‍ ഈ വ്യത്യസ്ത വലിപ്പങ്ങളില്‍ സെന്സരുകളില്‍  ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ചിത്രങ്ങളുടെ ഗുണ മേന്മയ്ക്ക്  പികസലിന്റെ വലിപ്പം  എടുത്തു പറയേണ്ടുന്ന  ഒന്നാണ്. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ മൊബൈല്‍ ക്യാമറയിലെ പിക്സലും  പ്രൊഫഷനല്‍ ക്യാമറയിലെ പിക്സലും  ഒരേ തലത്തില്‍  കാണുവാന്‍ കഴിയില്ല.
ചെറിയ സെന്‍സര്‍ സൈസിനുള്ളില്‍  ചെറിയ പികസലുകള്‍ ധാരാളം കുത്തി നിറച്ചു വച്ചിട്ട്  മെഗാ പിക്സലിന്റെ  കണക്കു പറഞ്ഞു  വ്യാപാര തന്ത്രത്തിനായി ഉപയൊഗിക്കാമെന്നല്ലാതെ ചിത്രത്തിന്‍റെ ഗുണ മേന്മയില്‍  ലവലേശം വ്യത്യാസം ഉണ്ടാകുന്നില്ല. ചെറിയ പിക്സലുകള്‍ക്ക് പ്രകാശത്തില്‍ നിന്നും വര്‍ണ്ണങ്ങളെയും മറ്റും വേര്‍തിരിച്ചെടുക്കാനുള്ള കഴിവ് തുലോം കുറവ്  ആയിരിക്കും.  അതിനാല്‍ മൊബൈല്‍ ക്യാമറകളിലും  കോമ്പാക്റ്റ്ക്യാമറകളിലും  ചെറിയ പിക്സലുകള്‍  ഉള്‍ക്കൊള്ളിച്ചു വില കുറച്ചു നല്‍കാന്‍ കഴിയുന്നു.  മത്സരം ഏറി വന്നതോടെ  ചില എന്ട്രി ലെവല്‍ DSLR ക്യാമറകളില്‍  ചെറിയ പിക്സലുകള്‍ ഉള്‍ക്കൊള്ളിച്ചു വില കുറച്ചും വിപണിയില്‍ ഇറക്കിയിട്ടുണ്ട്.   അപ്പോള്‍ പിക്സലിന്റെ വലിപ്പവും  സെന്സറിന്റെ വലിപ്പവും    പ്രൊഫഷനല്‍ ക്യാമറകളില്‍ ഗുണ മേന്മയാര്‍ന്ന  ഇമേജുകള്‍ നല്‍കാന്‍ പ്രാപ്തമാക്കുന്നു   എന്ന്   കണ്ടു. 

CMOS  സെന്‍സറുകളില്‍ കാണപ്പെടുന്ന വിവിധ  വലിപ്പങ്ങള്‍ ഇവയാണ്.

24×36 mm Full Frame  
APS-C (Nikon): 15.6×23.5 mm 
APS-C (Canon): 14.8×22.2 mm 
Four Thirds: 13×17.3 mm
2/3": 6.6×8.8 mm
1/1.7": 5.7×7.6 mm 
1/2.33": 4.6×6.1 mm





 പ്രൊഫഷനല്‍ ആയ ക്യാമറ കൈകാര്യം ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ  ബ്ലോഗിലെ വിഷയം  എന്നതിനാല്‍   Full Frame &  APS-C എന്നീ സെന്‍സറുകളെക്കുറിചായിരിക്കും   ഈ ബ്ലോഗിലെ ലേഖനങ്ങളില്‍  ഇനി പ്രദിപാദിക്കുന്നത്. 


                                

















 














    

SONY NEX-VG10 E LARGE SENSOR HD HANDY CAM




 വീഡിയോ നിര്‍മ്മാണ  മേഖലയില്‍ ഇരുപത്തഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമാണ് സോണികമ്പനിയ്ക്കുള്ളത്. ലോകത്തിലെ ആദ്യത്തെ ഊരി മാറ്റാവുന്ന ലെന്‍സ്‌ ഉള്ള   HD   വീഡിയോ ക്യാമറ ആണ്  NEX-VG10E.   
APS HD CMOS സെന്‍സര്‍  ഉള്ള  ആദ്യ ഹാന്‍ടികാമും ഇത് തന്നെ. ഇതിന്റെ പ്രത്യേകത എന്താണെന്ന് വച്ചാല്‍  നിലവില്‍ ഹാന്‍ടി കാമുകളില്‍ കാണുന്നതിനേക്കാള്‍ ഇരുപതു മടങ്ങോളം  വലിപ്പമുള്ള  സെന്‍സര്‍ ആണ് എന്നുള്ളതാണ്. ഇത് മൂലം  ദൃശ്യങ്ങളില്‍  സിനിമാറ്റിക്  എഫ്ഫക്റ്റ്‌  നല്ലപോലെ അവതരിപ്പിക്കാം എന്ന്  സോണി അവകാശപ്പെടുന്നു.  14 .2 മെഗാ പിക്സലുകള്‍ ആണ് ഈ സെന്‍സറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്    സാധാരണ DSLR ക്യാമറകളില്‍ തുടര്‍ച്ചയായി വീഡിയോ ഷൂട്ട്‌ ചെയ്യുന്നതിന് ഒരു പരിധി (12 മിനിറ്റ്) നിശ്ചയിച്ചിട്ടുണ്ട്.  എന്നാല്‍ ഈ ക്യാമറയില്‍ അത്തരം പരിധി ഇല്ലാതെ തുടര്‍ച്ചയായി ഷൂട്ടിംഗ് സാധ്യമാക്കുന്നതിനാല്‍  വീഡിയോഗ്രാഫര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാകും . സോണിയുടെ തന്നെ അവാര്‍ഡ്  നേടിയ ലെന്‍സ്‌ സീരീസ് ആയ ജി ടൈപ്പ് ശ്രേണിയിലുള്ള ലെന്‍സ്‌ ആണ് ഇതില്‍ ഉപയോഗിക്കാന്‍ പ്രാപ്തമാക്കിയിരിക്കുന്നതെങ്കിലും  ലെന്‍സ്‌ മൌണ്ട്  അടാപ്ടറുകള്‍ ഉപയോഗിച്ച്  മറ്റു ചില കമ്പനികളുടെ  ലെന്‍സുകളും ഇതില്‍ ഉപയോഗിക്കാം. 18 -200 (f3 .5 -6 .3 )  ലെന്‍സ്‌  ചേര്‍ത്ത്  ആണ്  ഈ ക്യാമറ വിപണിയില്‍ ഇറക്കിയിരിക്കുന്നത്.  ഇതോടോത്തു തന്നെ ഉപയോഗിക്കുവാന്‍ സാധിക്കുന്ന മറ്റു രണ്ടു ലെന്‍സുകള്‍ കൂടി  ഓപ്ഷണല്‍ ആയി ഉള്‍പ്പെടുത്തിയിരിക്കുന്നു.  ബേസ് മോഡല്‍ ഏതാണ്ട്  ഒരു ലക്ഷം രൂപയ്ക്ക് ലഭിക്കും. 

മറ്റു വീഡിയോ ക്യാമറകളില്‍ നിന്നും വ്യത്യസ്തമായി  'Quad Capsule Spatial Array Stereo Microphone' ആണ്  ഈ ക്യാമറയില്‍. അതായത്  സാധാരണ ക്യാമറയ്ക്ക് മുന്നില്‍ സബ്ജക്ടിനു നേരെ ആണ്  ഇത് വരെ മൈക്രോ ഫോണ്‍ സ്ഥാപിച്ചിരുന്നത്.   ഇതിനു പകരം കോണോടു കോണ്‍  രീതിയില്‍ രണ്ടു മൈക്രോ ഫോണുകള്‍ ചരിച്ചു വച്ച്  ശബ്ദം  പിടിച്ചെടുക്കുന്ന രീതി.  ഡിജിറ്റല്‍ ഓഡിയോ  റെക്കൊര്‍ടരുകള്‍  നേരത്തെ തന്നെ ഈ രീതി പിന്തുടരുന്നുണ്ട്. വീഡിയോ  ക്യാമറയില്‍  ഈ രീതി ആദ്യമായിട്ടാണ്  .  ഈ  ശബ്ദ സംവിധാന രീതി  തന്നെ യാണ് ഇനി പുറത്തിറങ്ങാന്‍ പോകുന്ന പല ക്യാമറകളിലും  എന്നാണു അറിവ്.
                     











DSLR   ക്യാമറകളില്‍ നിന്നും NEX-VG10E ക്യാമറയെ വ്യത്യസ്തമാക്കുന്നത് :

1 .  DSLR ക്യാമറയില്‍ ഒരു ഡിജിറ്റല്‍ റെക്കോര്‍ഡറിന്‍റെ  സഹായത്താല്‍ സാധ്യമാകുന്ന ശബ്ദ ലേഖന സംവിധാനം ഇതില്‍ നേരിട്ട് സാധ്യമാകുന്നു. 



ക്യാമറയുടെ  വിശദ  വിവരങ്ങള്‍  









Sensor• 23.4 x 15.6 mm Exmor APS HD CMOS Sensor
• 14.2 million effective pixels
Video*• FX : 1920 x 1080i @ 24Mbps
• FH : 1920 x 1080i @ 16Mbps
• MP4: 1440 x 1080i @ 9Mbps
Frame rate*• 60fps (59.94 fps) - North American models
• 50fps - European models
Image sizes• 3:2 : 4592x3056 (14M)
• 16:9 : 4592 x 2576 (12M)
Audio• Dolby Digital 2ch, via Quad Capsule Spatial Array Stereo Microphone
• External microphone input jack
Dust reduction• Coating on low pass filter
• Sensor-shift
Lenses• Supplied with E18-200mm F3.5-6.3 OSS lens
• Sony E-mount
• Sony Alpha lenses, Minolta and Konica Minolta AF lenses via adaptor
(MF only, exclude power zoom lenses/tele-converters)
Image Stabilization• 'Optical SteadyShot' system on selected lenses
Focus• Manual
• Single-shot AF
• Continuous
• Direct Manual Focus
• AF (Multi/ Center/Flexible Spot)
Shooting modes• Program
• Aperture priority
• Shutter priority
• Manual
• Anti-Motion Blur
• Hand-Held Twilight
Sensitivity• Auto (Range varies depending on shooting mode)
• ISO 200
• ISO 400
• ISO 800
• ISO 1600
• ISO 3200
• ISO 6400
• ISO 12800
• Gain : 0dB/3dB/6dB/9dB/12dB/15dB/18dB/21dB/24dB/27dB 
Metering modes• Multi-segment (49 segment Honeycomb pattern)
• Center-weighted
• Spot
Exposure compen.• -2.0 to +2.0 EV
• 0.3 EV steps
Shutter Speed• Electronically controlled, vertical traverse, focal-plane type
• 1/25 - 1/4000 (Movie) , 30sec - 1/4000 (Still)
• 1/4 - 1/4000 (Movie) , 30sec- 1/4000 (Still)
Minimum Illumination• 11 Lux (Shutter Speed:1/25sec, IRIS:F3.5, Gain:Auto)
Aperture valuesDepends on lens, 0.3 EV steps
White balance• Auto
• Daylight
• Shade
• Cloudy
• Tungsten
• Fluorescent
• Flash
• Color temperature/filter (2500 - 9900 K)
• Manual (Custom)
• Manual (Custom set)
Color spacesRGB
Color modes• Standard
• Vivid
• Portrait
• Landscape
• Sunset
• B&W
Viewfinder• Electronic
• 0.43" XtraFine TruBlack LCD
• 921,000 dots
LCD monitor• 3.0 XtraFine TruBlack LCD
• 921,000 dots
Flash• External flash (supplied), attachable to Smart Accessory Terminal
• GN : 7 meters
• Flash Sync: 1/160sec
Flash modes• Auto
• On
• Off
• Fill-flash
• Slow Sync
• Rear Sync.
• Red-eye reduction on/off selectable for Autoflash and fill-flash mode
Drive modes (Still)• Single-frame
• Continuous
• Self-timer
• Continuous Self-timer
• Mirror-up release mode
Self-timer (Still)10 sec or 2 sec
Connectivity• HDMI out (with PhotoTV HD and BRAVIA Sync)
• USB 2.0 Hi-Speed
• Video out (NTSC or PAL)
• Stereo headphone jack
• External stereo mic input jack
• DC IN jack
Storage• Memory Stick Pro Duo, Pro-HG Duo
• SD/SDHC/SDXC
Power• NP-FV70 Lithium-Ion rechargeable battery (1650 mAh)
• Battery charger included
• Optional AC adapter
Battery life330 min. continuous video recording (with the optional NP-FV100, FH mode)
Dimensions97 x 132 x 294 mm (inc. supplied lens and hood)
85 x 130 x 223 mm (body only)
Weight1.3 kg (with lens and accesories)










Sunday, July 25, 2010

Large Sensor Camcorders



   





ഈ  ക്യാമറകളെ  VSLR  എന്ന ചുരുക്കപ്പേരില്‍ വിളിച്ചു തുടങ്ങിയിട്ടുണ്ട്. 

3 Dimentional HD ക്യാമറകള്‍


ത്രിമാന ദൃശ്യം പകര്‍ത്താന്‍ കഴിവുള്ള  ഹൈ ഡഫനീഷന്‍   ഡിജിറ്റല്‍ വീഡിയോ  ക്യാമറകള്‍ നാളത്തെ തലമുറ യുടെ ഹരമായി മാറും എന്ന് നിസ്സംശയം പറയാം. നിലവില്‍ എല്‍ .സി.ഡി   ടി വി കളില്‍  കണ്ണട  ഉപയോഗിച്ചാണ്  ത്രിമാന ദൃശ്യം കാണാന്‍ കഴിയുക. എന്നാല്‍ കണ്ണടയില്ലാതെ തന്നെ ത്രിമാന  ടെലിവിഷന്‍ പരിപാടികള്‍ കാണാന്‍ കഴിയുന്ന പരീക്ഷണം  ഫല പ്രാപ്തിയില്‍ എത്തി എന്നാണറിവ്. അങ്ങനെയെങ്കില്‍  തീര്‍ച്ചയായും  ത്രിമാന ദൃശ്യ ചിത്രീകരണ സാങ്കേതിക വിദ്യയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി  പ്രൊഫഷനല്‍ ക്യാമറകളും   വൈകാതെ രംഗത്തെത്തും.   ചില കമ്പനികള്‍ അവതരിപ്പിച്ചിട്ടുള്ള ത്രിമാന ക്യാമറകള്‍ ഇതാ :


DSLR ക്യാമറകള്‍

പ്രൊഫഷനല്‍ ആയി ഉപയോഗിക്കാവുന്ന ഏതാനും  DSLR  ക്യാമറകളെ  പരിചയപ്പെടുത്തുകയാണ്  ഈ ലേഖനത്തില്‍