ലോക സിനിമാ സാങ്കേതിക വിദ്യകളില്‍ മാറ്റം വന്നു തുടങ്ങിയിട്ട് നാളേറെയായി. നമ്മുടെ കൊച്ചു കേരളത്തില്‍ സിനിമാ സാങ്കേതികത്വം മാറി വന്നെന്നു പറയുന്നുണ്ടെങ്കിലും അതിന്റെ പൂര്‍ണ്ണമായ രീതിയില്‍ ആണെന്ന് പറയാന്‍ വയ്യ. ബഡ്ജറ്റ് സിനിമകള്‍ എന്ന പേരില്‍ യൂറോപ്പിലും അമേരിക്കയിലുമൊക്കെ സാങ്കേതിക വിദ്യകള്‍ ഗുണമേന്മ കുറയാതെ തന്നെ ലളിതവല്ക്കരിക്കപ്പെട്ടിരിക്കുന്നു. സിനിമാ സാമ്പത്തിക സങ്കല്പങ്ങള് മാറ്റി മറിക്കുന്ന ഈ വ്യതിയാനങ്ങള്‍ ഇങ്ങു കൊച്ചു കേരളത്തിലും എത്തിക്കേണ്ടതിന്റെ ആവശ്യകത ഏറി വന്നിരിക്കുന്നു. ഇറങ്ങുന്നതില്‍ ഭൂരിഭാഗവും നഷടത്തിലേക്ക് കൂപ്പു കുത്തുന്നതില്‍ നായകന് - നായിക മാരുടെ പ്രതിഫലവും അതോടൊപ്പം സാങ്കേതികത്വവും കാരണക്കാരായി മാറുമ്പോള്‍ പ്രധിവിധി കണ്ടെത്തേണ്ടത് ആവശ്യകതയായി മാറുന്നു. മുന്‍ നിര നായകന്മാരൊക്കെ പ്രതിഫലം ഇരുപത്തി അഞ്ചു ശതമാനം കണ്ടു കുറവ് വരുത്തുമ്പോള്‍ സാങ്കേതിക കാര്യങ്ങള്‍ക്ക് തുക കുത്തനെ ഉയര്‍ന്നു. ലോകത്തിന്റെ പല ഭാഗത്തും ഇതിനോടകം തന്നെ ആവിഷ്കാരം കൊണ്ട് വിജയം വരിച്ച ഒരു പദ്ധതി ആണ് "ബഡ്ജറ്റ് സിനിമ " എന്ന ആശയം. ഈ കൊച്ചു കേരളത്തിലും അതെങ്ങനെ പ്രയോജനപ്പെടുത്താം എന്നാണു ഈ ബ്ലോഗ് വഴി വിനിമയം ചെയ്യപ്പെടാന്‍ ഉദ്ദേശിക്കുന്നത്.
ഏറെ കൊട്ടിഘോഷിച്ചു വന്ന ഹൈ ഡഫനീഷന് (HD) വീഡിയോ ക്യാമറകള്‍ പൂര്‍ണ്ണ തോതില്‍ വിജയം കാണാന്‍ കഴിയാത്തിടത്തായിരുന്നു DSLR സ്റ്റില്‍ ക്യാമറയില്‍ വന്ന ലാര്‍ജ് ഫോര്‍മാറ്റ് സെന്‍സറുകള്‍ ഹൈ ഡഫനീഷന് വീഡിയോകളെ അതിമനോഹരമായി കൈകാര്യം ചെയ്തത്. മൂവി ക്യാമറയില്‍ ഉപയോഗിച്ചു കൊണ്ടിരുന്ന തത്വങ്ങള്‍ തന്നെ ഭൂരി ഭാഗവും ഉപയോഗിക്കുന്നതിനാല്‍ മുന്‍ മൂവി ക്യാമറാമാന്മാര്ക്കിടയില് ഇത് പെട്ടെന്ന് തന്നെ പ്രിയങ്കരമായിത്തീര്‍ന്നു. സ്റ്റില്‍ ക്യാമറാ നിര്‍മ്മാണ രംഗത്ത് നിക്കൊണും കാനോനും തമ്മിലുള്ള മത്സരം കടുത്തതാണ്. അത് പോലെ തന്നെയാണ് വീഡിയോ നിര്‍മ്മാണ രംഗത്ത് സോണിയും പാനാസോണിക്കും ജെ വി സി യും.
ഏറെ കൊട്ടിഘോഷിച്ചു വന്ന ഹൈ ഡഫനീഷന് (HD) വീഡിയോ ക്യാമറകള്‍ പൂര്‍ണ്ണ തോതില്‍ വിജയം കാണാന്‍ കഴിയാത്തിടത്തായിരുന്നു DSLR സ്റ്റില്‍ ക്യാമറയില്‍ വന്ന ലാര്‍ജ് ഫോര്‍മാറ്റ് സെന്‍സറുകള്‍ ഹൈ ഡഫനീഷന് വീഡിയോകളെ അതിമനോഹരമായി കൈകാര്യം ചെയ്തത്. മൂവി ക്യാമറയില്‍ ഉപയോഗിച്ചു കൊണ്ടിരുന്ന തത്വങ്ങള്‍ തന്നെ ഭൂരി ഭാഗവും ഉപയോഗിക്കുന്നതിനാല്‍ മുന്‍ മൂവി ക്യാമറാമാന്മാര്ക്കിടയില് ഇത് പെട്ടെന്ന് തന്നെ പ്രിയങ്കരമായിത്തീര്‍ന്നു. സ്റ്റില്‍ ക്യാമറാ നിര്‍മ്മാണ രംഗത്ത് നിക്കൊണും കാനോനും തമ്മിലുള്ള മത്സരം കടുത്തതാണ്. അത് പോലെ തന്നെയാണ് വീഡിയോ നിര്‍മ്മാണ രംഗത്ത് സോണിയും പാനാസോണിക്കും ജെ വി സി യും.
നികോണ്‍ ഡി 90 മോഡലില്‍ ആണ് പ്രൊഫഷനല്‍ സ്റ്റില്‍ ക്യാമറയില്‍ ആദ്യം ഹൈ ഡഫനീഷന് വീഡിയോ നല്‍കിയത്. എന്നാല്‍ ഉടന്‍ തന്നെ കാനോന്‍ ഫുള്‍ ഫ്രെയിം ക്യാമറ ആയ 5 D യില്‍ HD വിഡിയോ ഉള്‍പ്പെടുത്തി ആ രംഗവും പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് കാനോണിന്റെ 7 D, 550 D എന്നിവയില്‍ ഹൈ ഡഫനീഷന് വീഡിയോ ഉള്‍പ്പെടുത്തി വളരെ കുറഞ്ഞ വിലയ്ക്ക് മാര്‍ക്കറ്റില്‍ ഇറക്കിയത് നിക്കൊണിനു തിരിച്ചടിയായി . പക്ഷെ ഈ ഹൈ ഡഫനീഷന് തരംഗം ഏറ്റവും കൂടുതല്‍ തിരിച്ചടിയായി മാറിയത് സോണി സെമി പ്രൊഫഷനല്‍ വീഡിയോകള്‍ക്കാണ് . പാശ്ചാത്യ രാജ്യങ്ങളിലെ ഹൈ ഡഫനീഷന് വിപണി DSLR ക്യാമറകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ സോണിയും പാനാസോണിക്കും ഏഷ്യന്‍ വിപണി ലകഷ്യമിട്ടു എന്നാല്‍ ഹൈ ഡഫനീഷന് രംഗത്ത് തങ്ങളുടെ ആധിപത്യം തകരാതിരിക്കുവാന്‍ ലാര്‍ജ് ഫോര്‍മാറ്റ് സെന്സരുകളും ഊരി ഉപയോഗിക്കാവുന്ന വിവിധ തരം ലെന്സ്കള്മായി രണ്ടു മോഡലുകള്‍ ഇവര്‍ തിടുക്കത്തില്‍ പുറത്തിറക്കിയിട്ടുണ്ട്. DSLR ക്യാമറകളിലെ പോലെ പ്രൊഫഷനല്‍ സ്റ്റില്‍ എടുക്കുവാനും ഈ ക്യാമറകള്‍ക്ക് സാധിക്കാവുന്ന തരത്തില്‍ നിര്‍മ്മാണം നടത്തിയാണ് ഈ രണ്ടു കമ്പനികളും നിക്കൊണിനും കാനോണിനും മറുപടി നല്‍കിയത്.ഇനിയും DSLR ക്യാമറകളില്‍ നേരിട്ട് സാധ്യമല്ലാത്ത സര്‍വോ സൂം സൗകര്യം കൂടി ഉള്‍പ്പെടുത്തി DSLR തരംഗത്തെ വെല്ലാനായി അവര്‍ അംഗത്തട്ടില്‍ ഇറങ്ങി ക്കഴിഞ്ഞു. എന്നാല്‍ കാനോന്‍ കമ്പനിയും വേരുതെയിരിക്കുന്നില്ല. ലാര്‍ജ് സെന്‍സര്‍ കാം കോര്‍ഡര്‍ പരീക്ഷണം അന്തിമ ഘട്ടത്തില്‍ ആണ്. അതിന്റെ ത്രിമാന മോഡല്‍ അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൈവശം മികച്ച ഉപകരങ്ങള്‍ ഉണ്ടായിട്ടു പോലും ഈ സാങ്കേതികതയെ കൈവശപ്പെടുത്തി ഉപയോഗിക്കാന്‍ നമ്മളില്‍ പലര്‍ക്കും അറിയില്ല. വളരെ കുറഞ്ഞ ചിലവില്‍, എന്നാല്‍ സാങ്കേതികമായി മികച്ച സിനിമാ രീതിയെ പ്രദിപാദിക്കുന്ന ചില ടിപ്സുകളും ഉപകരങ്ങളെയും ഒക്കെ പരിചയപ്പെടുത്തുകയാണ് ഈ ബ്ലോഗിലൂടെ. ഈ എളിയ ശ്രമം വഴി മലയാള ചലച്ചിത്ര ലോകത്തില്‍ കുറഞ്ഞ ചിലവില്‍ ചിത്രങ്ങള്‍ നിര്മ്മിചെടുക്കുവാനും അതുവഴി നിര്‍മ്മാതാവിനും വിതരണക്കാര്‍ക്കും ലാഭകരമായി രംഗത്ത് നിലയുറപ്പിക്കുവാനും കഴിവുള്ള പുതിയ ചലച്ചിത്ര കാരന്മാര് പിറവിയെടുക്കുവാനും സാധിക്കുമാറാകട്ടെ.
20 comments:
ജോ, വളരെ നല്ല ഉദ്യമം. എല്ലാ വിജയവും നേരുന്നു, ഒരുപാട് പ്രതീക്ഷിക്കുന്നു....! നിരാശപ്പെടില്ല എന്ന വിശ്വാസവും ഉണ്ട്. ധൈര്യമായി മുന്നോട്ട് പോകൂ.
ജോ, ഫോട്ടോഗ്രാഫിയില്‍ എന്റെ സാങ്കേതിക ജ്ഞാനം വളരെ പരിമിതമാണ് എങ്കില്‍ കൂടി ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്നു...ആശംസകള്‍
കണ്ണനുണ്ണിയുടെ അവസ്ഥയാണ് എന്റെത് എങ്കിലും, വളരെ ഇഷ്ടമുള്ള സബ്ജക്റ്റായതിനാല് ബാക്കിക്കായി വെയിറ്റ് ചെയ്യുന്നു
best of luck 4 new blog.. sory 4 english
ജോ വളരെ നല്ല സംരംഭം
ആശംസകളും....
ഒപ്പം ബ്ലോഗ് എന്റെ ബ്ലോഗിലേക്ക് കൂട്ടിക്കെട്ടുന്നു...
മാധ്യമലോകം
ജോ
വളരെ ഉള്‍പ്പുളകം.
ഈ സംഗതിയില്‍ ഷോര്‍ട്ട് ഫിലിം മുതല്‍ ഫീച്ചര്‍ ഫിലിം വരെ സാധ്യമാകുമൊ? എച്ച് ഡി(HD)യേക്കാള്‍ ചിലവു കുറവും അതേ ക്വാളിറ്റിയും കൈവരുമോ, പോസ്റ്റ് പ്രൊഡക്ഷന്‍-ടെലികാസ്റ്റിങ്ങ് മേഖലകളില്‍ ഇതിന്റെ ക്വാളിറ്റി, ഒരു ചെറിയ ബഡ്ജറ്റ് സെറ്റപ്പിനു ഇത് ഇകണോമിക്കലി ആകുമോ, ഷൂട്ടു ചെയ്യുമ്പോള്‍ മോണിറ്റര്‍ ചെയ്യാനാമോ എന്നൊക്കെ നൂറു നൂറായിരം സംശയങ്ങള്‍ :)
എങ്കിലും ഇതു വായിച്ചിടത്തോളം വളരെ പ്രതീക്ഷ നല്ക്കുന്നു. ടെക്നിക്കലി ആയി കുറേ സംശയങ്ങള്‍ ഉണ്ട്., നേരിട്ടൊ ഈ കമന്റ്സ്/ബ്ലോഗ് പോസ്റ്റ് വഴിയോ അതൊക്കെ പരിഹരിക്കപ്പെടും എന്ന് പ്രത്യാശിക്കുന്നു.
ഒരു നവ തരംഗം തന്നെ സംഭവിക്കുമെന്നു പ്രതീക്ഷിക്കാം അല്ലെ. ഗുഡ്.
I am looking forward to the replacement of d90 and d300s. It may come from Nikon by September.
All the best!
ഈ സംരംഭത്തില്‍ പ്രോത്സാഹനം നല്കുന്ന അപ്പു, അരുണ്‍, കണ്ണനുണ്ണി, നവീന്‍, ദീപക് രാജ്, നന്ദകുമാര്‍ , പ്രശാന്ത് , വോട്ടില്ലാത്ത ഇന്ത്യാക്കാരന് .....എല്ലാവര്ക്കും നന്ദി.
@ നന്ദു, അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഇത്തരം നൂറു കണക്കിന് ബട്ജറ്റ് ഫിലിം മേക്കിംഗ് യൂണിറ്റുകള്‍ ഉണ്ട്. നമ്മുടെ കേരളത്തില്‍ ഇപ്പോഴും പരമ്പതാഗത
ശൈലിയാണ് പിന് തുടരുന്നത്. അതിനൊരു മാറ്റം എന്നുള്ള രീതി ആവിഷ്കരിക്കുന്നതിനായിട്ടാണ് ഈ ട്യൂട്ടോറിയല്‍ ബ്ലോഗ് . ഒപ്പം തുടങ്ങുവാന്‍ പോകുന്ന പുതിയ ബിസ്സിനസ്സിന്റെ
ഒരു പരസ്യ പ്രചാരണവും. :) ഇതിനു ക്വാളിറ്റി ഉണ്ടാവുമോ എന്നാ നന്ദുവിന്റെ സംശയം ദേ, ഇവിടെയുണ്ട്. ഇപ്പോള്‍ കേരളത്തില്‍ റിയാന്‍ പോലുള്ള വന്‍കിട ഫിലിം യൂണിറ്റുകള്‍ 5 D ക്യാമറ ഉപയോഗിച്ച് പരസ്യങ്ങള്‍ ചെയ്തു വരുന്നു.
@ നന്ദു, തീര്‍ച്ചയായും, HDSLR ക്യാമറകളില്‍ മോണിട്ടര്‍ ചെയ്യുന്നതിന് അതിനുള്ള കണക്ടിംഗ് സംവിധാനം നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കേബിള്‍ വഴി ടി വി യുമായി കണക്റ്റ് ചെയ്യാം. "ആന്‍സ് " യൂണിറ്റില്‍
വയര്‍ലെസ്സ് ആയിട്ടാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. രണ്ടു 7 ഇഞ്ച് മോണിട്ടര്‍ വഴി ഷൂട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ നാല്‍പ്പതു അടി വരെ ദൂരത്തില്‍ ഇരുന്നു നോട്ട് ബുക്ക് വലിപ്പമുള്ള മോണിട്ടര്‍ കയ്യില്‍ പിടിച്ചു കാണാം.
ക്യാമറകളില്‍ നേരിട്ട് ശബ്ദ ലേഖനത്തിനു നിലവില്‍ മോണോ സംവിധാനം ആണുള്ളത്. ഒരു ഡിജിറ്റല്‍ ഓഡിയോ റിക്കോര്ടെര് വഴി ശബ്ദവും വേറെ റെക്കോര്‍ഡ് ചെയ്യാം.
ജോ,
എനിക്കും ഉള്പ്പുളകത്തോടുള്പ്പുളകം !!!
പല ആശയങ്ങളുമുണ്ട്,
നടപ്പില്‍ വരുത്താന്‍...
അപ്പോഴാണ് ജോ...
സത്യം പറയൂ..
ജോ വല്ല അവതാരവുമാണോ ? :)
സാങ്കേതികമായി ഒരു കുന്റവുമറിയാത്തതുകൊണ്ട്
തല്ക്കാലം യഥേഷ്ടം ഗദ്ഗദം മാത്രം !
johar.,
my hearty congra.... to your new venture and may GOD BLESS YOU
....IMPERIAL ANIL
ഇതേ കുറിച്ച് ഞാന്‍ അജ്ഞാനിയാണെന്നതിനേക്കാള് ഈ സബ്ജെക്റ്റില്‍ ഞാന്‍ വെറും നോക്കുകുത്തി മാത്രമാണ്. ഈയിടെ നിങ്ങളുടെയൊക്കെ സഹവാസം കാരണമാവാം ഒരു സുഹൃത്തിനോട് നാട്ടില്‍ വരുമ്പോള്‍ ഒരു ക്യാമറ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഞാനൊരു പുലുയാവാന് ശ്രമിച്ചു നോക്കട്ടെ. കഴുതപ്പുലിയെങ്കിലും ആയാല്‍ മതിയായിരുന്നു.
നന്ദന് അവതരിപ്പിച്ച ഷോര്‍ട്ട് ഫിലിം മേക്കിങില്‍ വെച്ച് നിങ്ങളുടെയൊക്കെ കഴിവ് കണ്ടറിയാമെന്ന് കരുതുന്നു.
പ്രിയപ്പെട്ട ജോ, പുതിയ ഉദ്യമത്തിന് ഭാവുകങ്ങൾ, ഒരു സംശയം ഉള്ളത്, സ്റ്റിൽ ക്യാമറകളുടെ സെൻസറുകൾ ആയുസ്സ് നിശ്ചയിച്ചിട്ടുണ്ട് എന്നു കേൾക്കുന്നു, (ഉദാ : 3,00,000 സ്നാപ്സ്) സ്റ്റില്ലിനായി നിർമ്മിച്ച ഈ ക്യാമറകളിൽ ഫുൾ എച്ച് ഡി വീഡിയോ എടുത്താൽ സെൻസറിന്റെ ആയുസ്സ് കുറയില്ലേ ? ക്യാനന്റെ വിലകൂടിയ ഫുൾഫ്രെയിം ക്യാമറകളിലെല്ലാം ദൈർഘ്യമേറിയ വീഡിയോ എടുക്കുന്നത് ഇത്തരത്തിൽ നഷ്ടമാകില്ലേ ?
പാച്ചു, വളരെയേറെ തിരക്കുകള്‍ കാരണം കുറച്ചു നാളായി ഈ സൈറ്റിലേക്കു ശ്രദ്ധിക്കാന്‍ പറ്റിയിരുന്നില്ല.
താങ്കളുടെ ചോദ്യം വളരെ വളരെ പ്രസക്തമാണ്. പണ്ട് നമ്മള് സി സി ഡി സെന്‍സര്‍ ഉള്ള ക്യാമറകള്‍
ഉപയോഗിക്കുമ്പോള്‍ സൂര്യ പ്രകാശത്തിലെക്കോ high ഇന്റെന്സിറ്റി ഉള്ള പ്രകാശ സ്രോതസ്സിലെക്കോ
ഷൂട്ട് ചെയ്യരുത് എന്ന് പറയും. ഇത് സി സി ഡി യെ തകര്‍ക്കാന്‍ സാധ്യത ഉള്ളതിനാലാണ്. എന്നാല്‍ സി മോസ്
സെന്‍സര്‍ വന്നപ്പോള്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായി. എന്നാല്‍ കൂടുതല്‍ സമയം ഷൂട്ട് ചെയ്യുന്നത്
പികസലുകളെ തകര്‍ക്കാന്‍ വളരെയേറെ സാധ്യത കൂടുതല്‍ ആണ്. അതിനാല്‍ തന്നെ ഡി എസ് എല്‍ ആര് ക്യാമറകളില്‍
തുടര്‍ച്ചയായി വീഡിയോ ഷൂട്ട് ചെയ്യാന്‍ ചില സമയ പരിമിതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കില്‍ക്കൂടിയും പാച്ചു വിന്റെ ചോദ്യത്തിനു മറുപടി
" തീര്‍ച്ചയായും സെന്‍സര്‍ ലൈഫ് കുറയും " എന്ന് തന്നെയാണ്. പ്രൊഫഷനല്‍ ഡി എസ് എല്‍ ആര് ക്യാമറകളില്‍
ലൈവ് വ്യൂ സൗകര്യം ആദ്യം ഏര്പ്പെടുത്താതിരുന്നതിനു കാരണവും ഇത് തന്നെ. ഇപ്പോള്‍ ചില ക്യാമറകളില്‍ ഈ സൌകര്യം
ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സാങ്കേതിക ജ്ഞാനം ഉള്ള ഫോട്ടോഗ്രാഫര്‍ മാര്‍ വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ
ലൈവ് വ്യൂ മോഡ് ഉപയോഗിക്കൂ. 5D,7D ക്യാമറകളില്‍ സെന്‍സര്‍ കൂടുതല്‍ ചൂടാവുമ്പോള്‍ ക്യാമറ സ്വയം ഓഫ്
ആകുന്ന രീതി കാനന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പികസലുകള് ബേണ്‍ ആകാതിരിക്കാന്‍ സഹായിക്കുന്നു.
അതായത് ക്യാമറയ്ക്ക് വിശ്രമം നല്കി സെന്‍സര്‍ ലൈഫ് അല്പം കൂട്ടാന്‍ നാം പരിശീലിക്കുക. സോണി, നിക്കോണ്‍,കാനന്‍
പോലുള്ള വന്‍കിട കമ്പനികള്‍ ഇതില്‍ പരീക്ഷണം നടത്തുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഒളിമ്പസ് കമ്പനി
പരീക്ഷണം നടത്തി പുറത്തിറക്കിയ "ഫുള്‍ ടൈം ലൈവ് വ്യൂ "ക്യാമറയെക്കുറിച്ചുള്ള വിവരങ്ങള്‍ താഴെ നല്കുന്ന ലിങ്കിലൂടെ കാണാം.
http://www.dpreview.com/reviews/olympuse330/
ഇക്കാര്യത്തില്‍ അപ്പുവിന്റെ ഒരു മറുപടിയും ഞാന്‍ പ്രതീക്ഷിക്കുന്നു.
പാച്ചു സൂചീപ്പിച്ച 30000 ക്ലിക്കിന്റെ കണക്ക് ഷട്ടർ സ്പീഡ് ആക്യുറസി ആണെന്നാണല്ലോ ചിലർ പറയുന്നത്, അല്ലാതെ സെൻസറിന്റെ ആയുസ് ആണോ?
മുകളിൽ ചോദിച്ച മിക്കവാറൂം എല്ലാ സംശയങ്ങളുടെയും ഉത്തരങ്ങളും അതിൽ കൂടുതലും ഈ വെബ് സൈറ്റിൽ ഉണ്ട്. http://www.hdcamreview.com/dslrvsvideo.html
അപ്പു , ലിങ്കിനു നന്ദി.
DSLR ക്യാമറ ഒരു HD കാം കോര്ഡരുമായി താരതമ്യ പഠനം നടത്തിയിരിക്കുകയാണ് അവിടെ. തീര്‍ച്ചയായും ഒരു കാം കോര്ഡറുമായി ധാരാളം വ്യത്യാസം ഉണ്ട് . ഒരു ഫങ്ങ്ഷന് വീഡിയോ കവര്‍ ചെയ്യുന്നത് പോലെ DSLR കവര്‍ ചെയ്യാന്‍ സാധിക്കില്ല. അത് കൊണ്ടാണ് സിനിമാ നിര്‍മ്മാണത്തിന് എന്ന് പ്രത്യേകം എടുത്തു പറയുന്നത്. കാരണം ഓരോ ഷോട്ടിനിടയിലും ധാരാളം ഇന്റര്‍വെല്‍ കിട്ടുന്നതിനാല്‍ പിക്സല്‍ ഓവര്‍ ഹീറ്റില്‍ നിന്നും രക്ഷ നേടാന്‍ സാധിക്കും. മാത്രമല്ല , സിനിമാ ചിത്രീകരണത്തില്‍ ഷോട്ട് ലെങ്ങ്ത് സെക്കന്റുകള്‍ക്കുള്ളില്‍ ഒതുങ്ങും പരമാവധി രണ്ടു മിനിട്ട്. അങ്ങനെ വരുമ്പോള്‍ , സിനിമാ ചിത്രീകരണത്തില്‍ അതൊരു ന്യൂനത ആയി കണക്കാക്കാന്‍ സാധിക്കില്ല. പ്രത്യേകിച്ച് , സിനിമയില്‍ ശബ്ദങ്ങള്‍ ഡബ്ബ് ചെയ്യുകയും റീ റെക്കോര്‍ഡ് ചെയ്യപ്പെടുകയും ആണ് ചെയ്യാറ്. ഫ്രെയിം റേറ്റിനു അനുസരിച്ച് (Normally 24 frames per second ) വിവിധ ഫ്രെയിം റേറ്റുകള്‍ സെറ്റ് ചെയ്യാവുന്ന ഫീല്‍ഡ് ഡിജിറ്റല്‍ ഓഡിയോ റെക്കോര്‍ഡറുകള്‍ ( Refer and See DSLR Shooting Essential Equipement Article in this Blog ) ഇറങ്ങിയിട്ടുള്ളതിനാല്‍ അതും ഒരു ന്യൂനത അല്ലാതായി മാറി. ഫങ്ഷന് റെക്കോര്‍ഡിംഗ്, ലൈവ് റെക്കോര്‍ഡിംഗ് തുടങ്ങിയവയ്ക്ക് ഒട്ടും അനുയോജ്യമല്ല DSLR . എന്നാല്‍ വീഡിയോ കൂടി എടുക്കാം എന്ന സൌകര്യത്തില് DSLR വാങ്ങുന്ന അമച്വര്‍ കസ്റ്റമേഴ്സ് , അവര്‍ അറിയാതെ തന്നെ ക്യാമറയുടെ ലൈഫ് കുറയ്ക്കുകയാണ് എന്നറിയാതെ ധാരാളം സമയം വീഡിയോ ഷൂട്ട് ചെയ്യുന്നു. പിക്സല്‍ ബേണിനെക്കുറിച്ച് പാച്ചു വിനു നല്കിയ മറുപടി കമന്റു ശ്രദ്ധിച്ചു കാണുമല്ലോ. ഫോക്കസ് , സൂം എന്നുള്ളവയുടെ കാര്യത്തില്‍ പരമ്പരാഗത ക്യാമറ ഉപയോഗിക്കുന്നത് പോലെ തന്നെയാണ് DSLR ക്യാമറയിലും ഉപയോഗിക്കുന്നത്. ഈ രണ്ടു ക്യാമറയിലും " സ്ടോറെജ് മീഡിയ " യില്‍ വന്നിട്ടുള്ള വ്യത്യാസം മാത്രമേ പ്രകടമായിട്ടുള്ളൂ.
നന്ദി ജോ ...
In fact when someone doesn't be aware of then its up to other people that they will assist, so here it takes place. gmail login email
Post a Comment