DSLR സിനിമ നിര്‍മാണത്തിനാവശ്യമായ അടിസ്ഥാന ഉപകരണങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത് .
ആദ്യമായി നമുക്ക് വേണ്ടത് ഒരു ഡി എസ് എല്‍ ആര് ക്യാമറയാണ്. നിരവധി ക്യാമറകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ് എങ്കിലും ഇപ്പോള്‍ അധികം പേരും ഉപയോഗിക്കുന്നത് കാനോന്‍ കമ്പനിയുടെ 5D , 7D ക്യാമറകള്‍ ആണ്. ഈ രണ്ടു ക്യാമറകള്‍ തമ്മിലുള്ള വ്യത്യാസം എന്തെന്നാല്‍ 5D ക്യാമറ ഫുള്‍ ഫ്രെയിം ആണെങ്കില്‍ 7D യില്‍ ടൈപ്പ് സി സെന്‍സര്‍ ആണ് ഉപയോഗിക്കുന്നത്. (അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ ലഭിക്കും )
ഹൈ ഡഫനീഷന് വീഡിയോ ചിത്രീകരണത്തിനായി ഇന്ന് കൂടുതല്‍ ജനപ്രീതി 7 ഡി ക്യാമറയ്ക്കാണ് കാരണം 5d ക്യാമറയെ അപേക്ഷിച്ച് ഡ്യൂവല്‍ പ്രോസസ്സര്‍ ആണ് 7d യില്‍ ഉള്ളത് . ഇത് കാരണം വ്യക്തമായ കളറുകളുടെ പ്രോസസ്സിംഗ് 7d യില്‍ നടക്കും. പലര്‍ക്കും സംശയം ഉണ്ടാവാം, 5d ഫുള്‍ ഫ്രെയിം ആയതിനാല്‍, കൂടുതല്‍ വ്യക്തത ഉണ്ടാവില്ലേ എന്ന്. പക്ഷെ , രണ്ടു ക്യാമറയിലും 2K റെസലൂഷന്‍ ഉപയുക്തമാക്കിയാണ് ചിത്രീകരണം നടക്കുന്നത്. അതിനാല്‍ 5d യും 7d യും തമ്മില്‍ ക്ലാരിറ്റിയുടെ കാര്യത്തില്‍ സമാനതയാര്ന്ന ഇമേജ് ആണ് നല്‍കുന്നത്.
ക്യാമറ ബോഡി വാങ്ങിക്കഴിഞ്ഞാല്‍ നമുക്കാവശ്യമായ ലെന്‍സുകള്‍ ആണ് വാങ്ങേണ്ടത്. സുഗമമായ ചിത്രീകരണത്തിനു വിവിധ റേഞ്ച് ഉള്ള ലെന്‍സുകള്‍ ആവശ്യമായി വരും . അത്യാവശ്യം വേണ്ട ലെന്‍സുകള്‍
10 mm fixed wide , 24-70 mm Zoom, 85 mm fixed, 70 - 200 mm എന്നിവയാണ്. ഒരു കിറ്റ് എന്ന് പറയുമ്പോള്‍ ഈ പറയുന്ന ലെന്‍സുകള്‍ എല്ലാം ഉണ്ടാവണം. ലെന്‍സ് പവര്‍ നോക്കേണ്ടത് അത്യാവശ്യമാണ്. f2 .8 പവര്‍ ഉള്ള ലെന്‍സുകള്‍ കുറഞ്ഞ ലൈറ്റിലും ചിത്രീകരണം സാധ്യമാക്കുന്നു. ഇവയ്ക്കു വില കൂടുതല്‍ ആണ് . ഫിക്സഡ് ലെന്‍സുകള്‍ ഈ പവര്‍ ഉള്ളത് നോക്കി വാങ്ങുന്നതാണ് നല്ലത്. ഇത്തരം ലെന്‍സുകള്‍ക്ക് ഡെപ്ത് ഓഫ് ഫീല്‍ഡ് കുറവായിരിക്കും എന്നതിനാല്‍ ആര്‍ട്ടിസ്റ്റ് ചലിക്കുമ്പോള്‍ ഫോക്കസ് ഫോളോ ചെയ്യാന്‍ വളരെ എക്സ്പീരിയന്‍സുള്ള ആളുകള്‍ തന്നെ വേണം. ലെന്‍സ് പവര്‍ 3 .5 - 5.6 എന്നിങ്ങനെ വിവിധ റേഞ്ച് ഉള്ള ധാരാളം ലെന്‍സുകള്‍ ലഭ്യമാണ്. ഇവയ്ക്കു മുകളില്‍ പറഞ്ഞതിന്റെ മൂന്നില്‍ ഒന്ന് വിലയില്‍ താഴെയേ വരൂ. പക്ഷെ കുറഞ്ഞ ലൈറ്റില്‍ ഇമേജ് വ്യക്തത കുറവായിരിക്കും. ഡെപ്ത് ഓഫ് ഫീല്‍ഡ് കൂടുതലായതിനാല്‍ അഭിനേതാക്കളുടെ ചലനങ്ങള്‍ ഒരു പരിധി വരെ വിഷമമില്ലാതെ നിയന്ത്രിക്കാം. കാള്‍ സീസ് കമ്പനി പുറത്തിറക്കുന്ന ലെന്‍സുകള്‍ സിനിമ ചിത്രീകരണത്തിനു വളരെ അനുയോജ്യമാണ്. ഫോക്കസ് പുള്ളിങ്ങിലെ പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നു. പക്ഷെ ഇവയ്ക്കു വില വളരെ ക്കൂടുതല്‍ ആണ്.
മേല്‍പ്പറഞ്ഞ ക്യാമറകളില്‍ ശബ്ദ ലേഖന സംവിധാനം മികച്ചതല്ല. എന്നാല്‍ വീഡിയോ ചിത്രീകരണത്തിനു ഇത് അത്യാവശ്യവുമാണ്. ഇതിനായി ധാരാളം മൈക്രോ ഫോണുകള്‍ വിപണിയില്‍ ഇറങ്ങിക്കഴിഞ്ഞു. ഡബ്ബ് ചെയ്യുന്നവയ്ക്ക് മികച്ച ശബ്ദ ലേഖന സംവിധാനം വേണമെന്നില്ല. എന്നാല്‍ , ലൈവ് ശബ്ദ ലേഖനം ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഒരു ഡിജിറ്റല്‍ റെക്കോര്‍ഡര്‍ കൂടിയേ തീരൂ. ക്യാമറയുടെ ഫ്രെയിം റേറ്റിനു അനുസരിച്ച് (Normally 24 frames per second ) വിവിധ ഫ്രെയിം റേറ്റുകള്‍ സെറ്റ് ചെയ്യാവുന്നതിനാല്‍ ഇത്തരം ഫീല്‍ഡ് ഡിജിറ്റല്‍ ഓഡിയോ റെക്കോര്‍ഡറുകള്‍ DSLR ഫിലിം മേക്കിങ്ങിനു അത്യാവശ്യമാണ്.
പ്രൊഫഷനല്‍ ചിത്രീകരണത്തിനായി മികച്ച ക്യാമറാ സപ്പോര്‍ട്ടിംഗ് സിസ്റ്റം ആവശ്യമാണ്. മുക്കാലി എന്ന് വിളിക്കുന്ന ട്രൈപോഡ് ആണ് ഇതില്‍ പ്രധാനം. ഇതിന്റെ "ഹെഡ് " എന്ന് വിളിക്കുന്ന ഭാഗം തിരഞ്ഞെടുക്കുമ്പോള്‍ ആണ് ശ്രദ്ധിക്കേണ്ടത്. ക്യാമറാ ചലനങ്ങള്‍ക്ക് തടസ്സം വരാത്ത രീതിയിലുള്ള മികച്ച ഫ്രിക്ഷന്‍ ഫ്രീ ഹെഡ് ഉള്ള മികച്ച ട്രിപ്പോടുകള് ലഭ്യമാണ് . ഇത്തരം ട്രൈപോടുകള്ക്ക് ഹെഡ് അടക്കം വില ഏകദേശം രണ്ടു ലക്ഷം അടുത്തു വരും. എന്നാല്‍ താരതമ്യേന വെയിറ്റ് കുറഞ്ഞ ഡി എസ് എല്‍ ആര് ക്യാമറകള്‍ക്ക് ഇത്രയും വിലയേറിയ സപ്പോര്‍ട്ടിംഗ് സിസ്റ്റം ആവശ്യമില്ല. അതിനാല്‍ ക്യാമറാ ചലനങ്ങള്‍ക്ക് തടസ്സം വരാത്ത രീതിയിലുള്ള ട്രൈപോഡ് തിരഞ്ഞെടുക്കാം.
DSLR ക്യാമറ ഉപയോഗിക്കുമ്പോള്‍ ഫോളോ ഫോക്കസ് , ഫില്‍റ്റര്‍ ഹോള്ഡാര്, മാറ്റ് ബോക്സ് തുടങ്ങിയ ഉപകരണങ്ങള്‍ ലെന്‍സുമായി ഘടിപ്പിക്കേണ്ടി വരും. ഇവയെല്ലാം ക്യാമറയുടെ ഭാഗങ്ങള്‍ തന്നെയാണ്. അതിനാല്‍ "റിഗ് " എന്ന് വിളിക്കുന്ന ഒരു സപ്പോര്‍ട്ടിംഗ് സിസ്റ്റം ക്യാമറയ്ക്കും ട്രൈപ്പോടിനും ഇടയില്‍ ഉപയോഗിക്കണം. ഈ റിഗ്ഗിലാണ് മേല്പറഞ്ഞവയ്ക്ക് പുറമേ മോണിട്ടര്‍ , ശബ്ദ ലേഖന സംവിധാനങ്ങള്‍ തുടങ്ങിയവ ഘടിപ്പിക്കുന്നത് . ഇതിനൊക്കെപ്പുറമേ ക്യാമറ ഷോള്ഡാര് സപ്പോര്‍ട്ട് ആയും റിഗ് ഉപയോഗപ്പെടുത്തുന്നു. മികച്ച ഒരു റിഗ്ഗിനു വില അന്‍പതിനായിരത്തോളം അടുത്തു വരും
ചലച്ചിത്ര ക്യാമറയ്ക്ക് അവിഭാജ്യമായ ഒരു ഘടകമാണ് " മാറ്റ് ബോക്സ് " ചിത്രീകരണ സമയത്ത് അനാവശ്യ ലൈറ്റുകള്‍ ലെന്‍സിലേക്ക് പതിക്കാതെ ചിത്രങ്ങള്‍ക്ക് മിഴിവേകാന്‍ സഹായിക്കുന്ന ഒരുപകരണമാണ് മാറ്റ് ബോക്സ് . 'ലെന്‍സ് ഫ്ലെയര്‍' എന്ന ന്യൂനത പരിഹരിക്കാന്‍ മാറ്റ് ബോക്സിന്റെ ഉപയോഗം കൊണ്ട് സാധിക്കും. മാത്രമല്ല, ചിത്രീകരണത്തിനാവശ്യമായ വിവിധ ഫില്‍ട്ടറുകള്‍ ഈ മാറ്റ് ബോക്സിലാണ് ഘടിപ്പിക്കുന്നത്. മികച്ച മെറ്റിരിയല്‍ ഉപയോഗിക്കുന്നതിനാല്‍ ഇവയ്ക്കു വില കൂടുതലാണ്. കുറഞ്ഞ വിലയ്ക്കുള്ള മാറ്റ് ബോക്സില്‍ ഒരു ഫില്‍ട്ടര്‍ ഘടിപ്പിക്കാനുള്ള സൌകര്യമേ ഉണ്ടാകൂ. കൂടിയ വിലയ്ക്കുള്ള മാറ്റ് ബോക്സില്‍ നാല് ഫില്‍ട്ടര്‍ വരെ ഘടിപ്പിക്കാം. പോളരൈസര് , എന്‍ ഡി ഫില്‍ട്ടര്‍ , കളര്‍ ഫില്‍ട്ടറുകള്‍ , എന്നിങ്ങനെയുള്ള ഫില്‍ട്ടറുകള്‍ ഒരുമിച്ചു ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഉള്ളതിനാല്‍ കുറഞ്ഞത് മൂന്നു ഫില്‍ട്ടര്‍ ഘടിപ്പിക്കാവുന്ന മാറ്റ് ബോക്സ് വാങ്ങുന്നതാണ് നല്ലത് . മാറ്റ് ബോക്സ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് റൌണ്ട് ഫില്‍ട്ടര്‍ , സ്കൊയര്‍ ഫില്‍ട്ടര്‍ എന്നുള്ള കാര്യമാണ്. നമ്മുടെ കൈവശമുള്ള ഫില്ട്ടര്നു അനുയോജ്യമായത് തിരഞ്ഞെടുക്കണം. അതേപോലെ 4:3 , 16:9 എന്ന റേഷ്യോ യും മാറ്റ് ബോക്സ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം. ഇത്തരം ഉപകരണത്തിന് പരിമിത ആവശ്യക്കാരെ ഉള്ളൂ എന്നതിനാലാണ് വിലക്കൂടുതല്‍ വരുന്നത്. 6x6, 4x4, 4x5.65 എന്നിങ്ങനെ വിവിധ വലുപ്പങ്ങളില്‍ മാറ്റ് ബോക്സ് ലഭ്യമാണ്. ചില മാറ്റ് ബോക്സില്‍ ഫ്ലാപ്പുകള്‍ (French Flap, Side Flap) പ്രത്യേകമായി വാങ്ങേണ്ടി വരും
ചലച്ചിത്രങ്ങളില്‍ "ഫോക്കസ് പുള്ളര്‍ " എന്നൊരു തസ്തിക ഉള്ള കാര്യം അധികം ആര്‍ക്കും അറിയില്ല. ക്യാമറാമാന്റെ വളരെ അടുത്ത സഹായി ആണ് ഈ ഫോക്കസ് പുള്ളര്‍ എന്ന ക്യാമറ അസിസ്റ്റന്റ്. ഇദ്ദേഹം ഓരോ ഷോട്ടിലും അഭിനേതാവും ക്യാമറയും തമ്മിലുള്ള ദൂരം വ്യത്യാസപ്പെടുന്നത് അനുസരിച്ച് ഫോക്കസില്‍ വ്യതിയാനം വരുത്തുന്നു. ഇത് അദ്ദേഹം "ഫോളോ ഫോക്കസ് " എന്ന ഉപകരണം ഉപയോഗിച്ചാണ് ചെയ്യുന്നത്. ഫോളോ ഫോക്കസ് ചെയ്യുന്നതിന് ലെന്‍സില്‍ "ഫോക്കസ് ഗിയര്‍ "ഘടിപ്പിക്കുന്നു. റിഗ്ഗില്‍ ഘടിപ്പിക്കുന്ന ഫോളോ ഫോക്കസ് ഉപകരണം ഉപയോഗിച്ച് വളരെ എക്സ്പീരിയന്‍സ് ഉള്ള ആളുകള്‍ക്ക് ആയാസ രഹിതമായി ഫോക്കസ് കണ്ട്രോള് ചെയ്യാം.
ഫില്‍ട്ടറുകള്‍ സിനിമാ ചിത്രീകരണത്തിനു അവിഭാജ്യ ഘടകം തന്നെയാണ്. മാറ്റ് ബോക്സിന്റെ സൈസ് അനുസരിച്ചുള്ള ഫില്‍ട്ടറുകള്‍ തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് രണ്ടും ഒരുമിച്ചു വാങ്ങുന്നത് തന്നെയാണ് നല്ലത്. അത്യാവശ്യം വേണ്ട ഫില്‍ട്ടറുകള്‍ താഴെ പറയുന്നു.
1. Polariser
2. Gradient Colour Filter
3. Gradient ND Filter
4. Day For Night Filter
5. Soft Mist
6. Antique Squede
7. UV or Hot Mirror
8. Skin Tone Enhaner
ഇത് അത്യാവശ്യം ഉണ്ടായിരിക്കേണ്ട ഫില്‍ട്ടറുകള്‍ ആണ്. വ്യത്യസ്ത ഫില്ട്ടരുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ ബ്ലോഗിലെ മറ്റൊരധ്യായത്തില്‍ ലഭ്യമാകുന്നതാണ്. DSLR ക്യാമറകളില്‍ എല്‍ സി ഡി സ്ക്രീനുകള്‍ ഉണ്ടെങ്കിലും റിഗ്ഗില്‍ കണക്ട് ചെയ്തു വരുമ്പോള്‍ ഇതിലൂടെ വ്യക്തമായി കാണുവാന്‍ കഴിയണമെന്നില്ല. അതിനാല്‍ റിഗ്ഗില്‍ തന്നെ മറ്റൊരു മോണിട്ടര്‍ ഘടിപ്പിച്ചു ഷൂട്ട് ചെയ്യുന്ന രംഗങ്ങള്‍ ക്യാമറാമാനും സംവിധായകനും കാണുവാന്‍ സാധിക്കും. റിഗ്ഗില്‍ ഘടിപ്പിക്കുന്ന ക്യാമറയില്‍ നിന്നും മോണിട്ടറിലേക്ക് കേബിള്‍ വഴിയോ അല്ലെങ്കില്‍ വയര്‍ലെസ്സ് ട്രാന്‍സ്മിറ്റര്‍ വഴിയോ കണക്റ്റ് ചെയ്യാം. നാല്‍പ്പതു മീറ്റര്‍ പരിധി വരെ വയര്‍ലെസ്സ് ട്രാന്സ്മിട്ടറിന്റെ സിഗ്നലുകള്‍ ലഭിക്കും. അതിനാല്‍ മറ്റൊരിടത്തിരിക്കുന്ന സംവിധായകന് ബാറ്റെറിയില്‍ പ്രവര്‍ത്തിക്കുന്ന മോണിട്ടര്‍ ഒരു നോട്ട് ബുക്ക് പോലെ കയ്യില്‍ പിടിച്ചു രംഗങ്ങള്‍ വീക്ഷിക്കാം.
ഇത്രയും കാര്യങ്ങള്‍ ആണ് ബേസിക് ആയ ഒരു ക്യാമറാ യൂണിറ്റിനു വേണ്ടി വരുന്നത്. 7ഡി ക്യാമറ ഉപയോഗിച്ച് ഈ സൌകര്യങ്ങള്‍ എല്ലാം കൂടി ഏകദേശം മൂന്നര ലക്ഷം രൂപയ്ക്ക് ഇന്ന് ഇന്ത്യയില്‍ പല കമ്പനികളും സെറ്റ് ചെയ്തു നല്‍കുന്നുണ്ട്. താഴെ കാണുന്ന ചിത്രത്തില്‍ ഉള്ളത് പോലെ ഈ യൂണിറ്റ് രൂപപ്പെടും
(Image Courtesy : www.wondlan.com)
(Image Courtesy : K.P.Nambyaathiri, Film Camraman )
9 comments:
Could you provide the details of the studio in Cochin, you mentioned in your post? Do you know any studio in Bangalore for renting a 7D full kit.
MR. Albin, I dont know any 7d full kit units at Bangalore. But you can hire it from cochin, as it is the matter of 11 hours of travel from here. ( if you have more than 3 day works.) More helps will be available @ 8089426570
Ranjith, Please refer the second paragraph of this post. It is the answer to your queries. I prefer 7D for film making
Repeating the same :
ഈ രണ്ടു ക്യാമറകള്‍ തമ്മിലുള്ള വ്യത്യാസം എന്തെന്നാല്‍ 5D ക്യാമറ ഫുള്‍ ഫ്രെയിം ആണെങ്കില്‍ 7D യില്‍ ടൈപ്പ് സി സെന്‍സര്‍ ആണ് ഉപയോഗിക്കുന്നത്. (അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ ലഭിക്കും )
ഹൈ ഡഫനീഷന് വീഡിയോ ചിത്രീകരണത്തിനായി ഇന്ന് കൂടുതല്‍ ജനപ്രീതി 7 ഡി ക്യാമറയ്ക്കാണ് കാരണം 5d ക്യാമറയെ അപേക്ഷിച്ച് ഡ്യൂവല്‍ പ്രോസസ്സര്‍ ആണ് 7d യില്‍ ഉള്ളത് . ഇത് കാരണം വ്യക്തമായ കളറുകളുടെ പ്രോസസ്സിംഗ് 7d യില്‍ നടക്കും. പലര്‍ക്കും സംശയം ഉണ്ടാവാം, 5d ഫുള്‍ ഫ്രെയിം ആയതിനാല്‍, കൂടുതല്‍ വ്യക്തത ഉണ്ടാവില്ലേ എന്ന്. പക്ഷെ , രണ്ടു ക്യാമറയിലും 2K റെസലൂഷന്‍ ഉപയുക്തമാക്കിയാണ് ചിത്രീകരണം നടക്കുന്നത്. അതിനാല്‍ 5d യും 7d യും തമ്മില്‍ ക്ലാരിറ്റിയുടെ കാര്യത്തില്‍ സമാനതയാര്ന്ന ഇമേജ് ആണ് നല്‍കുന്നത്.
ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ടു ഗൂഗിള്‍ വഴി മലയാളത്തില്‍ സെര്‍ച്ച് ചെയ്താണ് ഇവിടെ എത്തിയത്.
ചലച്ചിത്രലോകവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ പ്രയോജനമായ വിവരങ്ങള്‍ ആണ് ഈ ബ്ലോഗിലൂടെ അറിയാന്‍ സാധിക്കുന്നത്...
കേവലമൊരു തവണയുള്ള വായനകൊണ്ട് എന്നെ പോലുള്ള തുടക്കക്കാര്‍ക്ക് ഒരുപാട് പഠിക്കാന്‍ സാധിക്കില്ലാതതിനാല് കൂടെ കൂടെ ഇവിടെ വരേണ്ടി വരുമെന്ന് സാരം.
ഏതായാലും ഒരുപാട് ആഗ്രഹിച്ചിരുന്ന കുറെ പോസ്റ്റുകള്‍ ആണ് ഇവിടെ കാണാന്‍ കഴിഞ്ഞത് എന്നത് സന്തോഷകരമാണ്....
എഴുത്ത് തുടരുക...ആശംസകള്‍...
ജോ,അടുത്ത പ്രാന്ത് ഇവിടെ ഉടനെ തുടങ്ങും.ഹെല്പണേ..
Sure Charvakan Chetta....
വളരെ പ്രയോജനമായ വിവരങ്ങള്‍
ഇ വെബ്സൈറ്റ് മുഖാന്തരം എനിക്ക് ഒരുപാട് അറിവുകളും കാര്യങ്ങളും കിട്ടി .
thanks to joe sir
Post a Comment