ടെലിവിഷന്‍ ത്രിമാന ദൃശ്യ വിസ്മയത്തിനു സമുന്നത തുടക്കം ഇട്ടു കൊണ്ടാണ് പാനസോണിക് വിയേര ടെലിവിഷനുകള്‍ വിപണിയില്‍ വന്നത്. തുടര്‍ന്ന് പാനസോണിക് 3 ഡി ബ്ലൂ റേ വീഡിയോ പ്ലെയറുകളും അവര്‍ വിപണിയിലിറക്കി. ത്രിമാന വീഡിയോ സാങ്കേതിക വിദ്യയില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തിരിക്കുന്ന അവര്‍ ഡി എസ് എല്‍ ആര് ക്യാമറയില്‍ ഊരി മാറ്റി ഉപയോഗിക്കാവുന്ന 3 ഡി ലെന്‍സ് വിപണിയില്‍ ഇറക്കുവാന്‍ തയ്യാറായിരിക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ ഇറങ്ങുന്ന ഈ ലെന്‍സിന്റെ വില വെളിപ്പെടുത്തിയിട്ടില്ല.


No comments:
Post a Comment