DSLR ക്യാമറ രംഗത്ത് വന്‍ കുതിച്ചു ചാട്ടമായിരുന്നു കാനോന്‍ കമ്പനിയുടെത് എന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല. എന്നാല്‍ പതിനെട്ടു മാസങ്ങളായി ക്യാമറാ കുതുകികളും എതിരാളികളും സാകൂതം അന്വേഷിച്ചു കൊണ്ടിരുന്ന രണ്ട് പ്രധാന വിടവായിരുന്നു 60 ഡി യും 6 ഡി യും. മറകള്‍ നീക്കി 60 ഡി ക്യാമറ പുറത്തിറക്കുന്ന വിവരം കാനോന്‍ വൃത്തങ്ങളില്‍ നിന്നും അനൌദ്യോഗികമായി പുറത്തു വന്നിരിക്കുന്നു.
എന്തൊക്കെയാണ് 60 ഡിയില്‍ കാനോന്‍ പുതുതായി കൊണ്ട് വന്നിരിക്കുന്ന മാറ്റങ്ങള്‍ ?
"പ്രത്യേകിച്ച് ഒന്നുമില്ല" എന്ന് വേണമെങ്കില്‍ പറയാം.....എന്നാല്‍ ക്യാമറ സുഖകരമായി കൈകാര്യം ചെയ്യൂന്നതിനു ഉള്ള ചില സൌകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് 60 ഡി പുറത്തിറക്കുന്നത് . പ്രധാനമായും ടില്‍റ്റ് ചെയ്യാവുന്ന എല്‍ സി ഡി മോണിട്ടര്‍ ഉള്ള മോഡല്‍ എന്നതാണ് ഈ ക്യാമറയുടെ സവിശേഷത. ഇത്തരം ഒരു മോണിട്ടര്‍ നാം രണ്ട് വര്‍ഷം മുന്‍പ് നികോണ്‍ D5000 ക്യാമറയില്‍ കണ്ടു കഴിഞ്ഞു. പിന്നീടുള്ള സവിശേഷതകള്‍ എല്ലാം തന്നെ സ്വന്തം മോഡല്‍ ആയ 7 D യില്‍ നിന്നും കടമെടുത്തിട്ടുള്ളവയാണ്. അതായത് 18 മെഗാ പിക്സലുകളും ഹൈ ടെഫനീഷന് വീഡിയോയ്ക്ക് വേണ്ടി യുള്ള സജ്ജീകരണങ്ങളും എല്ലാം 7 D മോഡലിന്റെത് പോലെ തന്നെ . എന്നാല്‍ ഷാര്പ്നെസ്സിന്റെ കാര്യത്തില്‍ 7D യെ 550 ഡി കടത്തി വെട്ടിയ പോലെ ചെറിയൊരു വ്യത്യാസം 60 D യിലും ഉണ്ടാകും. ക്യാമറാ കണ്ട്രോള് ബട്ടണുകള്‍ അധികവും ബോഡിയില്‍ നിന്നും അകത്താവുന്ന എല്‍ സി ഡി മോനിട്ടറിന് പുറകിലായാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത്രയുമാണ് അനൌദ്യോഗികമായി ലഭിച്ച വിവരങ്ങള്‍ ......കൂടുതല്‍ ക്യാമറ പുറത്തിറങ്ങിയിട്ട്.
UPDATE : 26 th AUGUST 2010
CANON 60 D Released. Please visit here for more details.
FIRST LOOK
CHECKOUT VIDEO MODE
No comments:
Post a Comment