RED ക്യാമറ എന്ന് കേട്ടാല്‍ ഇന്ന് സിനിമാക്കാര്‍ക്ക് ഒരു ഹരമായി മാറിയിരിക്കുകയാണ്. മലയാളത്തില്‍ ആദ്യമായി ഒരു സിനിമ റെഡ് ക്യാമറയില്‍ ഷൂട്ട് ചെയ്തത് വിനയന്റെ " യക്ഷിയും ഞാനും " ആണ്. എന്നാല്‍ ഇതിനും ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് തന്നെ കേരളത്തില്‍ റെഡ് ക്യാമറയുടെ ട്രയല്‍ സിനിമാ വിദ്യാര്‍ഥികള്‍ക്കായി ക്യാമറാ മാന്‍ ജെയിന് ജോസഫിന്റെ " കൊച്ചിന് മീഡിയ സ്കൂള്‍" അതിരപ്പിള്ളിയില്‍ നടത്തിയിരുന്നു. റെഡ് ക്യാമറ ' DSLR ' രംഗത്തേക്ക് കൂടി ഇറങ്ങിയിരിക്കുകയാണ് എന്ന വസ്തുത അല്‍പ്പം ഗൌരവത്തോടെ തന്നെയാണ് വന്‍കിട DSLR നിര്‍മ്മാതാക്കള്‍ നോക്കി കാണുന്നത്. എങ്കിലും അവര്‍ക്ക് അല്‍പ്പം ഒന്നാശ്വസിക്കാം - കാരണം വില അവരുടെ ഉല്‍പ്പന്നത്തെക്കാള്‍ പത്തിരട്ടിയെങ്കിലും വരുമത്രേ !
നികോണ്‍ , കാനോന്‍ മൌണ്ട് ലഭ്യമാക്കികൊണ്ടാണ് റെഡ് ക്യാമറയുടെ വരവ്
മലയാള സിനിമാ രംഗത്ത് ഈയിടെ ഉണ്ടായ ഒരു തമാശ :
ചെലവ് കുറച്ചു ചെയ്യുന്ന ഒരു സിനിമയില്‍ അഭിനയിക്കാന്‍ മലയാളത്തിലെ ഒരു സൂപ്പര്‍ താരം എത്തുന്നു. ആദ്യ ദിനം സെട്ടിലെത്തിയ അയാള്‍ ഞെട്ടി. ചെലവ് കുറച്ചു ചെയ്യുന്ന ചിത്രത്തില്‍ തനിക്കു വേണ്ടി ഒരു കാരവാന് പ്രൊഡ്യൂസര്‍ അറേഞ്ച് ചെയ്തിരിക്കുന്നു. ദിനം പ്രതി ഏഴായിരം രൂപ വാടകയുള്ളത്. അദ്ദ്യ ഷോട്ടിനു ശേഷം ഒന്ന് വിശ്രമിക്കാന്‍ കാരവാന്റെ ഡോര്‍ തുറന്ന സൂപ്പര്‍ താരത്തെ പുറകില്‍ നിന്നാരോ വിളിച്ചു. ക്യാമറാ അസിസ്റ്റന്റ് തമിഴന് പയ്യന്. എന്തെ എന്ന ഭാവത്തില്‍ നിന്ന സൂപര്‍ നായകനോട് അവന് പറഞ്ഞത് കാരാവാന് ക്യാമറയ്ക്ക് റസ്റ്റ് ചെയ്യാന്‍ കൊണ്ട് വന്നതാണത്രേ . സൂപര്‍ താരം സ്വതവേയുള്ള ചമ്മലോടെ അവിടെ നിന്നും മുങ്ങി. പറഞ്ഞു വന്നത് റെഡ് ക്യാമറയ്ക്കും ഹീറ്റ് പ്രശനം കലശലായി ഉണ്ട്. ഷൂട്ടിങ്ങിനിടയില്‍ ടെമ്പരെച്ചര് കണ്ട്രോള് ചെയ്യാന്‍ വേണ്ടിയാണ് കാരവാന് കൊണ്ട് വന്നത്.
2 comments:
ഈ റെഡ് ക്യാമെറയും സാധാരണ ക്യാമെറയും തമ്മില്‍ ഉള്ള മാറ്റം എന്താണ്.എന്താണ് അതു ഉപയോഗിച്ചാല്‍ ഉള്ള improvement
@ Doctor,
"Brand name" and also its "non compromising quality"
Post a Comment