കാനോന്‍ അടങ്ങിയിരിക്കുന്ന മട്ടില്ല. ഗവേഷണങ്ങള്‍ തുടരുകയാണ്. ന്യൂ യോര്‍ക്കില്‍ അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കാനോന്‍ എക്സ്പോയില്‍ പുതുതായി പുറത്തിറങ്ങുവാന്‍ പോകുന്ന 4K ക്യാമറ കാനോന്‍ അവതരിപ്പിച്ചു കഴിഞ്ഞു. ലൈറ്റ് വെയിറ്റ് ആന്‍ഡ് കോമ്പാക്റ്റ് എന്ന് പറയുന്ന ഈ ക്യാമറ ഗുണ മേന്മയില് ഒട്ടും പുറകിലല്ല.
ഈ ലേഖനത്തില്‍ ഈ ക്യാമറയെ ക്കുറിച്ച് കൂടുതല്‍ പറയുന്നതിന് മുന്‍പ് , റെഡ് ക്യാമറയുടെ പ്രത്യേകതകള്‍ ലളിതമായി മനസ്സിലാക്കാം. " റെഡ് " ഒരു വീഡിയോ ക്യാമറ അല്ല എന്നുള്ള വസ്തുതയാണ് ആദ്യം മനസ്സിലാക്കേണ്ടത്. എന്നുവച്ചാല്‍ സാധാരണ വീഡിയോ ക്യാമറയില്‍ ചെയ്യുന്ന പോലെ ഇമേജ് RGB ആയി വേര് തിരിച്ചു പ്രോസെസ്സ് ചെയ്യുന്ന രീതി അല്ല ഇതില്‍. എന്നാല്‍ റെഡ് ക്യാമറയില്‍ RGB പ്രോസെസ്സ് നടക്കുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇല്ല എന്നും പറയാന്‍ പറ്റില്ല. നടക്കുന്നുണ്ട്.
അതു VIEW FINDER , LCD, HD SDI and HDMI മോണിട്ടര്‍ എന്നീ കണക്ടരുകളിലെക്കും മറ്റുമുള്ള ആവശ്യത്തിനു വേണ്ടിയാണ്. റെഡ് ക്യാമറയില്‍ RAW ഫയലുകള്‍ ആയിട്ടാണ് ചിത്രങ്ങള്‍ ശേഖരിക്കുന്നത്.
ഇതിലെ പരമാവധി റെസലൂഷന്‍ 4520 x 2540 പിക്സലുകള്‍ ആണ്. 5D ക്യാമറയില്‍ RAW ഫയല്‍
റെസലൂഷന്‍ 5616 x 3744 (21MP) ആണെന്ന വസ്തുത മനസ്സില്‍ കുറിക്കുക. ഹൈ ഡഫനീഷന് ക്യാമറകളില്‍ ഫുള്‍ HD എന്ന് പറയുമ്പോള്‍ റെസലൂഷന്‍ 1920 x 1080 ആണെന്നറിയാമല്ലോ. അപ്പോള്‍, HD യുടെ നാലിരട്ടിയോളം ക്വാളിറ്റിയില്‍ ആണ് റെഡ് ക്യാമറയില്‍ ചിത്രങ്ങള്‍ സ്റ്റോര്‍ ചെയ്യപ്പെടുന്നത്. പോസ്റ്റ് പ്രൊഡക്ഷനില്‍ ഈ RAW ഫയലുകളെ REDCINE-X & RED ALERT! എന്നീ സോഫ്റ്റ്വെയര് മുഖാന്തിരം പ്രോസെസ്സ് ചെയ്ത് എഡിറ്റിങ്ങിനു ഉപയുക്തമാക്കുന്നു. DSLR ക്യാമറ ഉപയോഗിക്കുന്നവര്‍ക്ക് വളരെ വ്യക്തമായി ഈ കണ്‍വേര്‍ഷന്‍ പ്രോസസ് മനസ്സിലാക്കാന്‍ സാധിക്കും. DSLR ക്യാമറയില്‍ RAW + JPEG എന്ന മോഡില്‍ ചിത്രങ്ങള്‍ എടുക്കുക. എന്നിട്ട് ക്യാമറ വാങ്ങുമ്പോള്‍ കൂടെ ലഭിക്കുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് RAW ഫയല്‍ JPEG ആയി കണ്‍വേര്‍ട്ട് ചെയ്തു JPEG ആയി നേരിട്ട് ഷൂട്ട് ചെയ്ത ഫയലുമായി ഒത്തു നോക്കുമ്പോള്‍ പ്രകടമായ വ്യത്യാസം കാണാന്‍ സാധിക്കും. RAW ഫയലില്‍ 16 ബിറ്റില്‍ ഷൂട്ട് ചെയ്യുമ്പോള്‍ പ്രകാശത്തില്‍ നിന്നും വേര്‍തിരിച്ചു എടുക്കുന്ന വര്‍ണ്ണ വ്യതിയാനങ്ങള്‍ ഒന്നും തന്നെ നഷ്ടപ്പെടാതെ സെന്‍സര്‍ പ്രോസെസ്സ് ചെയ്യുന്നു. എന്നാല്‍ 8 ബിറ്റില്‍ JPEG യില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആവര്‍ത്തിച്ചു വരുന്ന പല വര്‍ണ്ണ ങ്ങളും ഒഴിവാക്കുന്നതിനാല്‍ ക്വാളിറ്റി നഷ്ടമാകുന്നു.
റെഡ് ക്യാമറയിലേക്ക് തിരിച്ചു വരാം. ഹോരിസോന്ടല് ആയി നാലായിരത്തിലധികം പിക്സലുകള്‍ വരുന്നതിനാല്‍ ആണ് 4 K റെസലൂഷന്‍ ക്യാമറ എന്ന വിഭാഗത്തിലേക്ക് റെഡ് വന്നത്. ഇതിന്റെ സാങ്കേതിക വിദ്യയും കണ് വേര്‍ഷന്‍ സോഫ്റ്റ് വെയര്‍ പേറ്റന്റും റെഡ് കമ്പനി കുത്തകയാക്കി വച്ചിരിക്കുകയാണ്.ഈ അവസ്ഥയില്‍ കാനോന്‍ കമ്പനി യുടെ 4K ക്യാമറ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന കാനോന്‍ 4K കണ്‍സെപ്റ്റ് ക്യാമറ യില്‍ സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കാന്‍ സാധ്യമാവുകയില്ല. ഫിക്സഡ് ലെന്‍സ് എന്ന പരിമിതി ആണ് ഇതിനു കാരണം. എന്നിരുന്നാലും ഇതിന്റെ ലെന്‍സ് റേഞ്ച് അതിശയകരം തന്നെ. 18 - 480 mm ( f 1.8 - 3.8 ) APS-C ടൈപ്പ് സെന്‍സറില്‍ 8 മെഗാ പിക്സല്‍ ശേഷിയാണ് ഈ ക്യാമറയ്ക്ക് നല്‍കിയിരിക്കുന്നത്. പിക്സല്‍ കുറവാണല്ലോ എന്ന് നെറ്റി ചുളിക്കാന്‍ വരട്ടെ. ഈ ബ്ലോഗില്‍ നേരത്തെ സൂചിപ്പിച്ചിട്ടുള്ളത് പോലെ പ്രകാശ - വര്‍ണ്ണങ്ങളെ വ്യക്തതയോടെ പ്രോസസ് ചെയ്യാന്‍ കഴിവുള്ള വലിയ പിക്സലുകള്‍ ആണ് സെന്‍സറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വീഡിയോയ്ക്കും നിശ്ചല ദൃശ്യങ്ങള്‍ക്കും മികച്ച ഗുണ മേന്മ ഈ ക്യാമറ വാഗ്ദാനം ചെയ്യുന്നു. അതു പോലെ ഹൈ സ്പീഡ് ഷൂട്ടിങ്ങും , മികച്ച സ്ലോ മോഷനും സാധ്യമാക്കുന്നുണ്ട്.
ഈ ക്യാമറ നിലവിലുള്ള റെഡ് ക്യാമറയുമായി താരതമ്യം ചെയ്യുവാന്‍ സാധിക്കില്ല. എന്നാലും റെഡ് ക്യാമറയ്ക്ക് ശക്തനായ ഒരു എതിരാളി വരുന്നു എന്നുള്ള സൂചന നല്‍കുന്നുണ്ട്. എന്നാലും ഒരു സംശയം മാത്രം ബാക്കി നില്ക്കുന്നു.
വില ?
RAW ഫയല്‍ ചിത്രീകരണത്തില്‍ കൂടുതല്‍ അറിയാന്‍ പ്രശാന്തിന്റെ ഈ കഥ കൂടി വായിക്കുക.
.
2 comments:
കൊള്ളാം. ചരിത്രം വഴിമാറും ... ചിലര്‍ വരുമ്പോള്‍ .
Casinos in the UK - How to find good games - GrizzGo
So, what do poormansguidetocasinogambling.com we mean by “casinos in the UK”? to find a casino and live casino gri-go.com games on a casinosites.one mobile 바카라 사이트 phone casino-roll.com device in 2021.
Post a Comment