എതിരാളികളെ ആകെ അമ്പരപ്പിച്ചു കൊണ്ടു കാനോന്‍ ഏറ്റവും വലിയ CMOS സെന്‍സര്‍ വികസിപ്പിചെടുത്തിരിക്കുന്നു. 202 mm X 205 mm ആണ് സെന്‍സറിന്റെ വലിപ്പം. 120 മെഗാ പിക്സല്‍ ശേഷി. റെസലൂഷന്‍ പറഞ്ഞാല്‍ 13,280 X 9184 പിക്സലുകള്‍. APS - H സൈസ് സെന്‍സറുകള്‍ എന്നായിരിക്കും ഇത് അറിയപ്പെടുക.
ഇതിന്റെ സവിശേഷതകളിലേക്ക് കടക്കുകയാണെങ്കില്‍, ഇന്ചോട് ഇഞ്ച് വ്യക്തത എന്നതിന് പകരം മില്ലി മീറ്റര്‍ കണക്കില്‍ പറയേണ്ടി വരും. 5D ക്യാമറയില്‍ ഉപയോഗിക്കുന്നതിന്റെ നൂറില്‍ ഒരംശം വെളിച്ചം മതിയാകും മികച്ച പടങ്ങള്‍ എടുക്കാന്‍. അതായത് നിലാ വെളിച്ചത്തിന്റെ പകുതി മതി മിഴിവുറ്റ ചിത്രങ്ങള്‍ എടുക്കാന്‍. ഇമേജ് പ്രോസസ്സിംഗ് സമയം വളരെ കുറവ് മതി എന്നതും ഈ സെന്‍സറിന്റെ എടുത്തു പറയേണ്ടുന്ന സവിശേഷത ആണ്.
വീഡിയോ രീതിയില്‍ പറയുകയാണെങ്കില്‍ , PD 170, Z5 എന്നീ ക്യാമറകളില്‍ മിനിമം ഇല്യൂമിനേഷന്‍ റേറ്റ് 1.5 ലക്സ് ആണെങ്കില്‍ ഈ സെന്‍സര്‍ ഉപയോഗിക്കുന്ന ക്യാമറകള്‍ക്ക് 0.3 ലക്സ് ആയിരിക്കും. എന്തായാലും ഇത്രയും വലിയ സെന്‍സര്‍ ഉള്ള ഒരു ക്യാമറ ബോഡി കയ്യില്‍ കൊണ്ടു നടക്കുക അസാധ്യം. സിനിമ നിര്‍മ്മാണത്തിന് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്ന ഒരു സെന്‍സര്‍ ആയിരിക്കും ഇത്.
കാനോന്‍ 4K കണ്‍സപ്റ്റ് ക്യാമറ ഇറക്കിയ സ്ഥിതിക്ക് പലതും കൂട്ടി വായിക്കേണ്ടി വരും.
No comments:
Post a Comment