Friday, December 30, 2011
Thursday, November 10, 2011
Associations to Bann DSLR Filming !!!
വിലക്കോട് വിലക്ക് ; തലങ്ങും വിലങ്ങും വിലക്ക് .........
മലയാള ചലച്ചിത്ര രംഗത്ത് മാത്രം അതിയായി കണ്ടു വരുന്ന അത്ഭുത പ്രതിഭാസമാണ് വിലക്ക്.
സംഘടനാ ശക്തി അംഗങ്ങളുടെ ക്ഷേമത്തിനും ഉന്നതിക്കും വേണ്ടിയാണ് എന്നുള്ളതാണ് വയ്പ്പ്. എന്നാല്‍ മലയാള ചലച്ചിത്ര രംഗം ഇതിനു ഒരപവാദമാണ് . അംഗങ്ങളെ ഏതൊക്കെ രീതിയില്‍ വിലക്കാം എന്ന് റിസര്‍ച് നടത്തി വരുന്ന ഒരു പ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ് മലയാള ചലച്ചിത്ര ലോകത്തെ സംഘടനകള്‍.
അഭിനേതാക്കള്‍ ഒഴികെ സാങ്കേതിക രംഗങ്ങളില്‍ പുതുതായി ആരെങ്കിലും വരുവാന്‍ ഇന്ന് സംഘടനാ നിയമം വിലങ്ങു തടിയായി നില്‍ക്കുകയാണ്. ഭാരിച്ച അംഗത്വ ഫീസ് നല്കിയെങ്കില് മാത്രമേ ഇന്ന് ഒരാള്‍ക്ക് സിനിമയില്‍ പണിയെടുക്കാന്‍ പറ്റൂ എന്നുള്ള അവസ്ഥ വന്നിരിക്കുകയാണ്. മലയാളം ബ്ലോഗിലെ സജ്ജീവമായ ഒരു ഡിസൈനര്‍ ഒരു സിനിമക്കു വേണ്ടി ചെയ്ത
പോസ്റ്റര്‍ ഡിസൈനറുകള്‍ സിനിമാ ഫീല്‍ഡിലുള്ള മറ്റൊരു പോസ്റ്റര്‍ ഡിസൈനറുടെ
പേരില്‍ പബ്ലിഷ് ചെയ്യപ്പെട്ടത് ഈ അടുത്ത കാലത്താണ്. യുവതാരം അഭിനയിച്ച്
സൂപ്പര്‍ ഹിറ്റായ ആ സിനിമയുടേ പോസ്റ്ററുകള്‍ പലതും ഈ ബ്ലോഗറ്
ചെയ്തതായിരുന്നു. സാങ്കേതിക പ്രശ്നങ്ങളുടേ കാരണം പറഞ്ഞ് (പ്രതിഫലം
നല്‍കിയെങ്കിലും) പോസ്റ്ററില്‍ അയാളുടെ പേരൊഴിവാക്കി ഫീല്‍ഡില്‍
തന്നെയുള്ള മറ്റൊരാളുടെ പേരില്‍ പബ്ലിഷ് ചെയ്യുകയായിരുന്നു..... ഇങ്ങനെ കഥയും തിരക്കഥയുമൊക്കെ അടിച്ചു മാറ്റുന്നവര്‍ വേറെയും.
പറഞ്ഞു വന്നത് വേറൊന്നുമല്ല ; മലയാള സിനിമാ രംഗത്ത് പുതിയൊരു വിലക്ക് കൂടി വരുന്നു എന്ന് പിന്നാംബുറ സംസാരം തുടങ്ങിക്കഴിഞ്ഞു. കുറഞ്ഞ ചെലവില്‍ സിനിമാ നിര്‍മ്മാണം സാധ്യമാക്കുന്ന 7D പോലുള്ള ക്യാമറകളെ നിരോധിക്കുക എന്നുള്ള അപ്രഖ്യാപിത അജണ്ടയാണ്.
മലയാളത്തില്‍ ചാപ്പാ കുരിശു ആണ് 7D യില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ചു പുറത്തിറക്കിയ സിനിമാ. അത് ഇന്ന് ഇന്ത്യന്‍ പനോരമയില്‍ വരെ എത്തിക്കഴിഞ്ഞു. മലയാളത്തില്‍ നിന്നുള്ള ആകെ ഏഴു ചിത്രങ്ങളില്‍ ഒന്നായി. എന്നാല്‍ 7D യില്‍ ആദ്യം ചിത്രീകരിച്ചു തുടങ്ങിയ സിനിമ സന്തോഷ് പണ്ടിറ്റിന്റെ " കൃഷ്ണനും രാധയും " എന്ന സിനിമ ആയിരുന്നു. ( ചലച്ചിത്ര ലോകം അതിനെ ഒരു സിനിമ യായി അംഗീകരിക്കുന്നില്ലയത്രേ ) ഇപ്പോള്‍ തന്നെ വിലക്കിന്റെ ഏകദേശ രൂപം മനസ്സിലായിക്കാണും. 7D ഉണ്ടെങ്കില്‍ ഏതു അണ്ടനും അടകോടനും സിനിമ എടുക്കാം എന്നുള്ള സിദ്ധാന്തം ഇല്ലാതാക്കാനാണ് അത്രേ ഈ വിലക്ക് കൊണ്ട് വരുന്നത്. അതായത് , ശ്രീ സന്തോഷ് പണ്ഡിറ്റ് പ്രഖ്യാപിച്ചിരിക്കുന്നതും ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നതുമായ രണ്ടു ചിത്രങ്ങള്‍ ഇനി തീയേറ്ററില്‍ എത്തിക്കേണ്ട ലക്ഷ്യം നടപ്പിലാക്കുവാന്‍ വേണ്ടിയാണ് 7d ക്യാമറയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് എന്ന് ചുരുക്കം. അതിനു ബദലായി അവര്‍ പറയുന്ന കാര്യം ഉണ്ട്. സിനിമാ ചിത്രീകരണ ക്യാമറയുമായി ബന്ധപ്പെട്ടു നില്ക്കുന്ന ക്യാമറാ സഹായികള്‍ക്കും മറ്റും തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നത് കൊണ്ടാണ് ഇത്തരമൊരു വിലക്കിന് നീക്കം നടക്കുന്നത് എന്ന്.
ഇത് എഴുതുന്ന അവസരത്തില്‍ 'കുഞ്ഞളിയന് ' എന്ന സിനിമയുടെ ചിത്രീകരണം ദുബായിയില്‍ നടക്കുകയാണ്. പൊള്ളാച്ചിയില്‍ ഒരു മാസത്തിലധികം "റെഡ്" ക്യാമറ ഉപയോഗിച്ചാണ് കുഞ്ഞളിയന് ചിത്രീകരിച്ചത്. എന്നാല്‍ രണ്ടു മൂന്നു ദിവസത്തെ ചിത്രീകാരണത്തിനായി ദുബായിയില്‍ സംഘം പോയത് 7D ക്യാമറയും കൊണ്ടാണ്. അങ്ങനെ 7D ക്ക് വിലക്ക് വരണമെങ്കില്‍ ഈ ചിത്രത്തെയും അത് ബാധിക്കെണ്ടതല്ലേ. ഇവിടെ സംഘടനാ ബോധം എന്ത് പറയുന്നു ? കഴിഞ്ഞയിടെ പുറത്തിറക്കിയ പല മലയാള സിനിമകളുടെയും, സെവന്‍സ് അടക്കം "പാച് വര്‍ക്കുകള്‍ " 7D യില്‍ ആണ് ചെയ്തത് എന്നറിയുന്നു. സാള്‍ട്ട് ആണ്ട് പേപ്പറിന്റെ ടൈറ്റില്‍ സോന്ഗ് പൂര്‍ണ്ണമായും ഡി എസ് എല്‍ ആറില്‍ തന്നെ ഷൂട്ട് ചെയ്തതാണ് " മലര്‍വാടി ആര്‍ട്സ് ക്ലബ് " എന്ന സിനിമയുടെ പാച് ചെയ്തിരിക്കുന്നത് നാല്‍പ്പതിനായിരം രൂപ വിലയുള്ള കാനോന്‍ 550 ഡി ക്യാമറയില്‍ ആണത്രേ !
അപ്പോള്‍ ഉദ്ദേശം ലളിതമാണ് . അത് ഞാന്‍ എഴുതാതെ തന്നെ വായനക്കാര്‍ക്ക് മനസ്സിലായിക്കാണും എന്ന് കരുതുന്നു.
സംഘടന ഔദ്യോഗികമായി വിലക്കി എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ അതിനുള്ള നീക്കം നടക്കുന്നുണ്ട് എന്നാണു സിനിമാ രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്ന എന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞത്. ഒരു പക്ഷെ ഈ പോസ്റ്റ് വഴി പ്രതിഷേധം ആഞ്ഞടിച്ചാല്‍ വിലക്കാനുള്ള പദ്ധതി എന്തെങ്കിലും ഉണ്ടെങ്കില്‍ പാതി വഴിയില്‍ അവര്‍ അത് ഉപേക്ഷിക്കും എന്ന് പ്രതീക്ഷിക്കുന്നു.
സംഘടന ഔദ്യോഗികമായി വിലക്കി എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ അതിനുള്ള നീക്കം നടക്കുന്നുണ്ട് എന്നാണു സിനിമാ രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്ന എന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞത്. ഒരു പക്ഷെ ഈ പോസ്റ്റ് വഴി പ്രതിഷേധം ആഞ്ഞടിച്ചാല്‍ വിലക്കാനുള്ള പദ്ധതി എന്തെങ്കിലും ഉണ്ടെങ്കില്‍ പാതി വഴിയില്‍ അവര്‍ അത് ഉപേക്ഷിക്കും എന്ന് പ്രതീക്ഷിക്കുന്നു.
ജോ ജോഹര്‍
Friday, November 4, 2011
Canon's Historic Announcement
അങ്ങനെ ലോകത്തെ ക്യാമറാ കുതുകികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ആദിനം വന്നെത്തി
- നവംബര്‍ 3 . അന്നായിരുന്നു സിനിമാ രംഗത്ത് ചരിത്രമായി മാറിയേക്കാവുന്ന എന്തോ ഒന്ന് വിളംബരം ചെയ്യുമെന്ന് കാനന്‍ ആറു മാസം മുന്‍പേ ലോകത്തെ അറിയിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് ധാരാളം റൂമറുകള്‍ പ്രചരിക്കുകയുണ്ടായി. അതിലേറ്റവും പ്രാധാന്യം കിട്ടിയത് കാനന്‍ 4k റെസലൂഷന്‍ ക്യാമറ ഇറക്കുന്നു എന്നുള്ളതിനായിരുന്നു. പ്രചാരണങ്ങളെ അര്‍ത്ഥവത്താക്കിക്കൊണ്ട് കാനന്‍ 4k റെസലൂഷന്‍ ക്യാമറ പുറത്ത് ഇറക്കിയിരിക്കുന്നു. മോഡല്‍ - EOS C 300 ഒപ്പം തന്നെ അതില്‍ ഉപയോഗിക്കാവുന്ന അഞ്ചു സിനിമാറ്റിക് ലെന്‍സുകളും.
ചുരുക്കിപ്പറഞ്ഞാല്‍ വളരെ കുഞ്ഞന്‍ ആയ ഒരു ക്യാമറ എന്നാല്‍ ഗുണമേന്മയോ നിലവിലുള്ള എച് ഡി യേക്കാള്‍ നാലുമടങ്ങ് അധികവും. ഈ ക്യാമറ പുറത്തിറക്കുക വഴി കാനന്‍ ആദ്യമായി മത്സരിക്കുന്നത് തങ്ങളോടും കൂടി തന്നെയാണ്. 7D, 5D, 1D x തുടങ്ങിയ ക്യാമറകളോടാണ് പ്രാഥമിക മത്സരം എന്ന് തോന്നുമെങ്കിലും കൂടുതല്‍ വിശദമായി മനസ്സിലാക്കുകയാണെങ്കില്‍ മത്സരം സിനിമാ ക്യാമറ രംഗത്തെ വമ്പന്‍ മാരായ റെഡ് , ആരി എന്നിവരോടും പിന്നെ സോണി ഹൈ ഡഫനീഷന് ഫോര്‍മാറ്റിനോടും ആണ് .
കാനന്‍ ഉല്‍പ്പന്നങ്ങളില്‍ ഇനി മുതല്‍ ചുവന്ന ചതുരക്കട്ടയില്‍ സി എന്നാ ഇംഗ്ലീഷ് അക്ഷരം കാണുകയാണെങ്കില്‍ കരുതിക്കോ , ഇതൊരു സിനിമാ നിര്‍മ്മാണ ഉല്‍പ്പന്നം ആണെന്ന്. പക്ഷെ മറ്റൊരു കാര്യം സംശയിക്കപ്പെടുന്നു. ഏതൊരു ക്യാമറയും റെക്കോര്‍ഡ് ചെയ്യുവാന്‍ ചുവന്ന വൃത്താകൃതിയില്‍ ഉള്ള ബട്ടണ്‍ ആണ് ഉപയോഗിക്കുന്നത്. ഈ ചുവന്ന ബട്ടണ്‍ റെഡ് ക്യാമറയുടെ ബ്രാന്‍ഡ് മാര്‍ക്ക് ആയി മാറുകയായിരുന്നു. കൂട്ടി വായിക്കുമ്പോള്‍ കാനന്‍ ക്യാമറയിലെ ഈ ചുവന്ന ചതുരക്കട്ട അല്‍പ്പം സംശയം ഉണ്ടാക്കുന്നു.
യഥാര്‍ത്ഥത്തില്‍ ഈ ക്യാമറ കാനന്‍ രണ്ടു കൊല്ലം മുന്‍പേ നിര്‍മ്മിച്ചതാണ്. അത് ഈ സൈറ്റില്‍ 2010 ഓഗസ്റ്റ് മാസത്തില്‍ പ്രസിദ്ധീകരിച്ച ഈ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. അന്ന് തന്നെ റെഡ് എന്ന ക്യാമറയ്ക്ക് വെല്ലു വിളി ഉയര്‍ത്തുമോ എന്ന് ചോദിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ കാലത്തിനിടയ്ക്കു സോണി ഹൈഡഫനീഷന് രംഗത്ത് വിപണി പിടിച്ചെടുക്കാന്‍ തുടങ്ങി. 5D , 7D സ്റ്റില്‍ ക്യാമറ വഴി പ്രൊഫഷനല്‍ വീഡിയോ രംഗത്ത് തങ്ങള്‍ക്കുണ്ടായ ആധിപത്യം തകര്‍ത്ത കാനോനെതിരെ സ്റ്റില്‍ ക്യാമറയുടെ പോരായ്മകള്‍ മാറി കടന്നു അതിനേക്കാള്‍ മികച്ച ഒരു ഹൈഡഫനീഷന് ക്യാമറയായ FS 100 കഴിഞ്ഞ ജനുവരിയില്‍ വിപണിയില്‍ അവതരിപ്പിച്ചു. ഏവരാലും ഏറെ പ്രശംസ ഈ ക്യാമറയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഈ 2K ക്യാമറ വിപണിയില്‍ സജീവമാകാന്‍ തുടങ്ങിയപ്പോഴാണ് അതിലും മികച്ച ഒന്നു മായി കാനന്‍ രംഗത്ത് വന്നിരിക്കുന്നത്. രണ്ടു മാസം കഴിഞ്ഞു 2012 ജനുവരിയില്‍ ആഗോള വ്യാപകമായി വിപണിയില്‍ ഇറക്കുവാനാണ് കാനന്‍ തീരുമാനിച്ചിരിക്കുന്നത്.
ക്യാമറയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുന്‍പ് 4K റെസലൂഷന്‍ എന്താണെന്ന് മനസ്സിലാക്കാന്‍ താഴെ കാണുന്ന ചിത്രം ശ്രദ്ധിക്കുക.
മുകളിലെ ചിത്രത്തിലെ പിക്സല്‍ റേറ്റ് ശ്രദ്ധിച്ചാല്‍ കാര്യം വളരെ വ്യക്തമാകും . 2K റെസലൂഷനെക്കാള് നാല് മടങ്ങ് വലുതാണ് 4K റെസലൂഷന്‍ എന്നത് ഇമേജ് സൈസ് നോക്കുമ്പോള്‍ തന്നെ അറിയാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ "ചാപ്പാക്കുരിശു" എന്ന സിനിമ 2K എന്നതില്‍ ചിത്രീകരിച്ചതാണ്. കാനന്‍ പറയുന്ന 4K റെസലൂഷന്‍ എങ്ങനെ എന്നതിന്റെ രൂപം ഇപ്പോള്‍ പിടി കിട്ടിക്കാണുമല്ലോ. പക്ഷെ , 4K റെസലൂഷന്‍ എന്നതിനെ പൂര്‍ണ്ണമായും സാധൂകരിക്കുന്നില്ല ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന EOS C 300
എന്ന ക്യാമറ; ഇത് വെറുമൊരു ഗിമ്മിക് ആണെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ അംഗീകരിക്കാന്‍ നിങ്ങള്‍ തയ്യാറാവില്ല. എങ്കിലും പറയാം, ഈ ക്യാമറ വളരെ മികച്ച സിനിമാ സൌകര്യങ്ങള്‍ ഉള്ളത് തന്നെ. 2K റെസലൂഷന്‍ ക്യാമറകളെക്കാള്‍ മികച്ച പെര്‍ഫോര്‍മന്‍സ് ഈ ക്യാമറ തരും. ബോഡി വില ഏകദേശം പത്തു ലക്ഷം രൂപ എന്നത് ആദ്യമേ മനസ്സില്‍ വച്ചോളൂ.
1920×1080: 59.94i/29.97p/23.98p; 50i/25p; True 24 (24.00)
1280×720: 59.94i/29.97p/23.98p; 50p/25p; True 24 (24.00) 35Mbps (VBR) 4:2:0 MP@HL
1920×1080: 59.94i/29.97p/23.98p; 50i/25p
1280×720: 59.94p/29.97p/23.98p; 50p/25p 25Mbps (CBR) 4:2:0 MP@H14
1440×1080: 59.94i/29.97p/23.98p; 50i/25p
1280×720: 59.94i/29.97p/23.98p; 50p/25p; True 24 (24.00) 35Mbps (VBR) 4:2:0 MP@HL
1920×1080: 59.94i/29.97p/23.98p; 50i/25p
1280×720: 59.94p/29.97p/23.98p; 50p/25p 25Mbps (CBR) 4:2:0 MP@H14
1440×1080: 59.94i/29.97p/23.98p; 50i/25p
എന്നിങ്ങനെയാണ് ഈ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യാനുള്ള സൌകര്യമുള്ളത്. ഇതിലെ പിക്സല്‍ സൈസുകള്‍ പ്രത്യേകം ശ്രദ്ധിക്കുക. 1920×1080 ആണ് പരമാവധി റെസലൂഷന്‍. 4096x2304 എന്ന 4K റെസലൂഷനില്‍ ഈ ക്യാമറ ഔട്ട് പുട്ട് തരുന്നില്ല എന്നത് വ്യക്തം. അതാണ് ഞാന്‍ നേരത്തെ ഗിമ്മിക് എന്ന് പറഞ്ഞത്. പക്ഷെ, ഇതിന്റെ സൂപ്പര്‍ 35 എം എം സെന്‍സര്‍ 4K റെസലൂഷന്‍ ഉള്ളതാണ്. അതായത് ഏകദേശം . 4206 x 2340 എന്ന ടോട്ടല്‍ പിക്സല്‍ ശേഷി . പക്ഷെ 3840 x 2160 ( effective pixel ) പിക്സലുകളില്‍ മാത്രമേ ഇമേജിനെ ക്യാപ്ച്ചര്‍ ചെയ്യുവാന്‍ ഉപയോഗിക്കുന്നുള്ളൂ. അതിനാല്‍ തന്നെ 2k ശേഷിയുള്ള സെന്സരുകളെക്കാള് മികച്ച വ്യക്തത നല്കുവാന് ഈ ക്യാമറയ്ക്ക് കഴിയും. 4K ഉപയോഗപ്പെടുത്തുമ്പോള്‍ വരുന്ന വലിയ ഫയല്‍ സൈസ് ( data storage capacity ) ഒഴിവാക്കുവാന്‍ സാധിക്കുന്നു. 64 ji bi flash kaardil
ഇതിലെ പ്രോസസ്സറിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഡിജിക്ക് മൂന്നാം തലമുറ (Digic III)പ്രോസെസ്സര്‍ ആണ്. കാനന്‍ 7d ,5d ക്യാമറകളില്‍ ഡിജിക്ക് രണ്ടാം തലമുറയില്‍പ്പെട്ട ( Digic II )പ്രോസെസ്സര്‍ ആണ്. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന EOS 1D x ക്യാമറയില്‍ പക്ഷെ , അഞ്ചാം തലമുറയില്‍ (Digic V+) പെടുന്ന പ്രോസെസ്സര്‍ ആണുള്ളത്.
ഫോക്കസിംഗ് സിസ്റ്റം മാനുവല്‍ മോഡ് മാത്രമേയുള്ളൂ. ഓട്ടോ ഫോക്കസ് ഇല്ല. ഇ എഫ് മൌണ്ടുകള്‍ ഘടിപ്പിക്കാന്‍ സാധിക്കുന്നവയാണ്. അതിനാല്‍ കാനന്റെ മികച്ച ഇ എഫ് ലെന്‍സുകള്‍ ഉപയോഗിക്കാം. പി എല്‍ മൌന്റുകളുള്ള ലെന്‍സുകളെ അപേക്ഷിച്ച് ഇ എഫ് ലെന്‍സുകള്‍ക്ക് വളരെ വിലക്കുറവുണ്ട് . അടാപ്ടര്‍ ഉപയോഗിച്ച് പി എല്‍ മൌണ്ടുകളും ഘടിപ്പിക്കാം. ഈ ക്യാമറയില്‍ ഉപയോഗിക്കുവാന്‍ മൂന്നു പ്രൈം ലെന്‍സുകളും (24mm,50mm,85mm) രണ്ടു സൂം ലെന്‍സുകളും (14.5 - 60 mm; 30 -300 mm) ഇതോടൊപ്പം കാനന്‍ പുറത്തിറക്കുന്നുണ്ട്. ഇ എഫ് , പി എല്‍ മൌണ്ടുകളില് ഈ ലെന്‍സുകള്‍ ലഭ്യമായിരിക്കും. ഇതില്‍ പ്രൈം ലെന്‍സുകള്‍ക്ക് മൂന്നു ലക്ഷത്തോളമായിരിക്കും വില വരുന്നത്. സൂം ലെന്‍സുകള്‍ക്ക് ഏതാണ്ട് 22 ലക്ഷത്തോളം വില വരും. ഈ ലെന്‍സുകള്‍ എല്ലാം തന്നെ 4k ഒപ്ടിക്കല്‍ പെര്‍ഫോര്‍മന്‍സ് തരുന്നവയാണ്. പക്ഷെ 5D , 1D പോലുള്ള ഫുള്‍ ഫ്രെയിം ക്യാമറകള്‍ക്ക് ഈ ലെന്‍സ് ഉപയുക്തമല്ല. APSC -C ടൈപ്പ് സൂപ്പര്‍ 35 എം എം ക്യാമറകള്‍ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഇവ. അതിനാല്‍ സോണി FS 100 PL MOUNT ക്യാമറയ്ക്ക് ഇത് ഉപയോഗിക്കാന്‍ പറ്റും. മുകളിലെ ലെന്സുകളില് ചുവപ്പും പച്ചയും രിങ്ങുകള്‍ കാണുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ചുവപ്പ് ഇ എഫ് മൌണ്ട് ലെന്‍സുകള്‍ക്കും പച്ച പി എല്‍ മൌണ്ട് ലെന്‍സുകള്‍ക്കും ആണുള്ളത്. വിവിധ തരം സിനിമാ ലെന്‍സുകളെക്കുറിച്ചും അവയുടെ വിലകളെക്കുറിച്ചും വിശദമായി മറ്റൊരധ്യായത്തില്‍ വിശദമാക്കാം
വൈറ്റ് ബാലന്‍സ് 2000 കെല്‍വിന്‍ മുതല്‍ 15000 കെല്‍വിന്‍ വരെ മാനുവല്‍ ആയി സെറ്റ് ചെയ്യുവാന്‍ സാധിക്കും. 100K ആണ് ഓരോ സ്ടോപ്പിന്റെയും വ്യത്യാസം ( 2100;2200......5600,5700....14900,15000).
ഇത് കൂടാതെ നാല് പ്രീ സെറ്റ് മോടുകളും ഉണ്ട് .
എല്‍ സി ഡി സ്ക്രീന്‍ നാലിഞ്ച് ഉള്ളതാണ്. ഇത് ക്യാമറയ്ക്ക് മുകളില്‍ പ്രത്യേകം ആം ഉപയോഗിച്ച് ഘടിപ്പിക്കാം . മുകളിലേക്കും താഴേക്കും പ്രത്യേകമായി ഇത് തിരിച്ചു വയ്ക്കാം എന്നുള്ളത് ടോപ് ആംഗിളിനും ലോ ആംഗിളിനും പ്രത്യേക സുഖം തരുന്നു.
മൈക്രോ ഫോണ്‍ ഓപ്ഷണല്‍ . രണ്ടു എക്സ് എല്‍ ആര് ഇന്‍ പുട്ട് ഉണ്ട്. അല്ലാതെ ഇന്റെര്ണല് സൌണ്ട് കാപ്ചറിംഗ് ഡിവൈസ് ഒന്നും തന്നെ ഇല്ല. 2 സി എഫ് കാര്‍ഡും എസ് ഡി കാര്‍ഡും ഉപയോഗിക്കാനുള്ള സ്ലോട്ട് ഉണ്ട് . 64 ജി ബി കാര്‍ഡില്‍ ( 32GB x 2 CF ) മികച്ച മേന്മയില് 160 മിനിറ്റ് ഷൂട്ട് ചെയ്യാം. ലെന്‍സ് ഇല്ലാതെ ഏകദേശം 2700 ഗ്രാം തൂക്കം ക്യാമറയ്ക്ക് ഉണ്ട് .
മെഗാ പിക്സല്‍ താരതമ്യം ചെയ്താല്‍, സോണി NEX FS 100 നു 3 .43 ആണ് . എന്നാല്‍ കാനോന്‍ EOS C 300 നു 8 .29 എം പി ഉണ്ട് . ഈ രണ്ടു ക്യാമറകളും തമ്മിലുള്ള പ്രധാന വ്യത്യാസം സെന്‍സറില്‍ ആണ് .
സിനിമാ ക്യാമറ നിര്‍മ്മാണ രംഗത്തേക്ക് തങ്ങളുടെ എന്‍ട്രി തന്നെയാണ് ഇതെന്ന് കാനന്‍ പ്രസ് റിലീസിലൂടെ വ്യക്തമാക്കുന്നുണ്ട്. അതിനര്‍ത്ഥം റെഡ് , ആരി എന്നിവയോട് കിട പിടിക്കാവുന്ന ക്യാമറകളുമായി വരും എന്ന് തന്നെയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അവരുടെ ഒഫീഷ്യല്‍ സൈറ്റ് സന്ദര്‍ശിക്കുക
ദേ കണ്ടില്ലേ , ഇന്നലെ ക്യാമറ ഇറങ്ങിയേ ഉള്ളൂ. , ചേട്ടന്മാര് സിനിമ പിടിച്ചു തുടങ്ങി.
ദേ കണ്ടില്ലേ , ഇന്നലെ ക്യാമറ ഇറങ്ങിയേ ഉള്ളൂ. , ചേട്ടന്മാര് സിനിമ പിടിച്ചു തുടങ്ങി.
BEHIND THE SCENES WITH CANON EOS C 300
VIDEO REVIEW
Friday, October 28, 2011
4;4:4 ---- 4:2:2
തലക്കെട്ട് കണ്ടില്ലേ ? എന്തെങ്കിലും മനസ്സിലായോ ?
അല്‍പ്പം മനസ്സിലാകാന്‍ ബുദ്ധിമുട്ടുള്ള സംഭവം തന്നെയാണ് ഇത്. ഞാന്‍ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ലളിതമായി ഇവിടെ കുറിക്കാം.
ചില ക്യാമറാ റിവ്യൂകള്‍ വായിക്കുമ്പോള്‍ അല്ലെങ്കില്‍ കാണുമ്പോള്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു കാര്യമാണ് ഈ ക്യാമറ 4 :2 :2 അല്ലെങ്കില്‍ 4 :4 :4 കളര്‍ സ്പേസ് ആണ് എന്ന് പറയുന്നത് .
മൂന്നു റേഷ്യോ ഉള്ള ഈ അക്കങ്ങളുടെ ആദ്യ അക്കം സൂചിപ്പിക്കുന്നത് ഇല്ല്യൂമിനെഷന്‍ അഥവാ ബ്രൈറ്റ്നെസ്സ് പാര്‍ട്ട് എന്ന കാര്യമാണ്. പിന്നീടുള്ള രണ്ടു അക്കങ്ങളും സൂചിപ്പിക്കുന്നത് അതിന്റെ ക്രോമ അഥവാ കളര്‍ പാര്‍ട്ടിനെ ആണ്. 4 :2 :2 എന്ന വാല്യൂ എടുത്താല്‍ പ്രകാശം നാല് മടങ്ങ് എങ്കില്‍ കളര്‍ രണ്ടു മടങ്ങ് എന്നുള്ളതാണ്. നമ്മുടെ കണ്ണുകള്‍ കളറുകള്‍ ഉള്ക്കൊള്ളുന്നതിനെക്കാലും കൂടുതല്‍ പ്രകാശത്തെയാണ് സെന്‍സ് ചെയ്യുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ , റെസലൂഷന്‍ എന്ന് നമ്മള് പറയുന്നതിന്റെ മറ്റൊരു ഘടകം.
അത് ചിത്ര സഹിതം താഴെ വിവരിക്കാം
അതിനു മുന്‍പ് താഴെ പറയുന്ന നിലവിലുള്ള കളര്‍ സ്പേസുകള്‍ അറിഞ്ഞിരിക്കണം.
4:4:4 Y'CbCr, 4:4:4 R'G'B', 4:2:2, 4:2:1 , 4:1:1 , 4:2:0 , 4:1:0 , 3:1:1 എന്നിവയാണ് . ഹൈ ഡഫനീഷന് സാങ്കേതിക വിദ്യ വന്നപ്പോള്‍ ആണ് ഈ കളര്‍ സ്പേസ് കാര്യവും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കളര്‍ ഡിജിറ്റല്‍ വീഡിയോ സിഗ്നലുകളുടെ ഏറ്റക്കുറച്ചിലുകള്‍ ആണ് ഇത് എന്നത് ലളിതമായി പറയാം.
ഡിജിറ്റല്‍ പ്രോജക്ഷന്റെ ആവിര്ഭാവത്തോട് കൂടി ഫിലിമുകള്‍ സ്കാന്‍ ചെയ്തു ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റിയാണ് സിനിമ കാണിച്ചിരുന്നത്. ഇവിടെ , 4K റെസലൂഷന്‍ 2K എന്നുള്ള വ്യത്യാസത്തില്‍ സിനിമ സ്കാന്‍ ചെയ്തിരുന്നു. തമിഴിലെ ശിവാജിയാണ് ഇന്ത്യയില്‍ ആദ്യമായി 4 K റെസലൂഷനില്‍ പ്രോജക്റ്റ് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ , നാളുകള്‍ കഴിഞ്ഞിട്ടും ഇപ്പോഴും പലരും 2K റെസലൂഷന്‍ തന്നെയാണ് പിന്തുടരുന്നത്. ഭാരിച്ച ചിലവാണ് മിക്കവരെയും ഇതില്‍ നിന്നും അകറ്റുന്നത്. ഉദാഹരണത്തിന് ഏകദേശക്കണക്ക് പറഞ്ഞാല്‍ ഡി വി ഫോര്‍മാറ്റില്‍ ഒരു മണിക്കൂര്‍ വീഡിയോ 13 ജി ബി ഉപയോഗിക്കും എന്നാല്‍ ഇത് ഫുള്‍ എച് ഡി വീഡിയോ ( 2K ) 50 ജി ബി ഉപയോഗിക്കും. ഇത് 4K ആവുമ്പോള്‍ 200 ജി ബി ഡിസ്ക് സ്പേസ് വേണ്ടി വരും. ഇതിനനുസരിച്ച് മറ്റു സൌകര്യങ്ങള്‍ കൂടി കൂട്ടേണ്ടി വരും , എന്ന് പറഞ്ഞാല്‍ നാം എഡിറ്റ് ചെയ്യുന്ന കമ്പ്യൂട്ടറില്‍ പ്രത്യേക ഗ്രാഫിക് കാര്‍ഡിനോടൊപ്പം i3 പ്രോസസ്സര്‍ മിനിമം 2 .3 Ghz എങ്കിലും ഉണ്ടെങ്കില്‍ മാത്രമേ എച് ഡി വീഡിയോ സ്മൂത്ത് ആയി പ്ലേ ആവുകയുള്ളൂ. അതാണ് മറ്റു സൌകര്യങ്ങള്‍ കൂട്ടേണ്ടി വരും എന്ന് പറഞ്ഞത്. ഈ പാരഗ്രാഫ് ഇവിടെ പറയുന്നത് വിഷയത്തില്‍ നിന്നും തെന്നി മാറുന്നതല്ല, കളര്‍ സ്പേസുകളെക്കുറിച്ച് പറയുമ്പോള്‍ നാം മനസ്സില്‍ കരുതിയിരിക്കേണ്ട വസ്തുതകള്‍ ആണ് എന്നുള്ളതിനാലാണ്.
അതോടൊപ്പം മറ്റൊരു കാര്യം കൂടി മനസ്സില്‍ കരുതണം , കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തിറങ്ങുന്ന ഡി വി ഡി , ടി വി എന്നിവയിലെല്ലാം കൊമ്പോണന്റ് ഔട്ട് / ഇന്‍ കണക്ടറുകള്‍ ഉണ്ട് എന്നത്. വീഡിയോ ഔട്ട് പുട്ടിനു മാത്രമായാണ് മൂന്ന് കണക്ടരുകള് ഉള്ളത്. കൂടുതല്‍ വ്യക്തതയാര്‍ന്ന ഇമേജ് ഇതിലൂടെ നമുക്ക് ലഭിക്കുന്നു. ഓരോ കണക്ടറിനുമൊപ്പം രേഖപ്പെടുത്തിയിരിക്കുന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ ? Y, Pb/Cb, Pr/Cr എന്നിങ്ങനെ . കളര്‍ സ്പെസിനെക്കുറിച്ചു പറയുമ്പോള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കണം.
( Please Note : Y is for Luminence/Brightness; Pb/Cb is for difference between Blue colour and Pr/Cr for difference between Red. Y-Pb-Pr founds in analogue systems and Y-Cb-Cr found in Digital systems; If both founds in a single connector, the equipment is capable of handling both analogue and digital signals.)
റെസലൂഷന്‍ എന്ന് പറയുമ്പോള്‍ വലക്കണ്ണികളുടെ ഇഴയടുപ്പം എന്ന കാര്യം ശ്രദ്ധിക്കണം. അതെ പോലെ കളര്‍ സ്പേസിലും ചില കാര്യങ്ങള്‍ ഉണ്ട്. അവ കൂടുതല്‍ വിശദീകരിക്കുന്നതിനേക്കാള്‍ ഏറെ താഴെയുള്ള ചിത്രത്തില്‍ നിന്നും മനസ്സിലാവുമെന്ന് കരുതുന്നു.
വര്‍ണ്ണങ്ങളുടെ വ്യക്തതയാണ് ഈ സിഗ്നല്‍ കോഡെക് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇപ്പോള്‍ എല്ലാവര്ക്കും വ്യക്തമായിക്കാണും.
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉപഗോഗിക്കപ്പെടുന്ന കളര്‍ സ്പെസുകളുടെ രൂപ രേഖയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ആഗോള വ്യാപകമായി ടെലിവിഷന്‍ സംപ്രേക്ഷണം 4 :2 :2 എന്ന കളര്‍ സ്പേസില്‍ ആണ് . ഇത് വിവിധ നിര്‍മ്മാതാക്കള്‍ അനുസരിച്ച് ചിത്രത്തിലെ പോലെ വ്യത്യസ്തമായി രൂപീകരിക്കുന്നുണ്ട്. സിനിമ ചിത്രീകരിക്കുന്നത് 4 :4 :4 എന്ന കളര്‍ സ്പേസിലും . ആരി, റെഡ് തുടങ്ങിയ വന്‍ സിനിമാ ഡിജിറ്റല്‍ ക്യാമറകള്‍ എല്ലാം തന്നെ 4 :4 :4 എന്ന കളര്‍ സ്പേസ് ഉള്ളവയാണ്. എന്നാല്‍ പ്രൊഫഷനല്‍ വീഡിയോ ക്യാമറകളും 2K റെസലൂഷന്‍ ക്യാമറകളും എല്ലാം 4 :2 :2 കളര്‍ സ്പേസില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. 4 :2 :2 കളര്‍ സ്പേസ് ഉള്ള ക്യാമറയെ 4 :4 :4 കളര്‍ സ്പേസ് ആക്കി മാറ്റുന്നതിനുള്ള ഉപകരണങ്ങളും ഇന്ന് ലഭ്യമാണ്
3:1:1 എന്ന കളര്‍ സ്പേസിന്റെ കാര്യം ഞാന്‍ സൂചിപ്പിച്ചിരുന്നു. പ്രൊഫഷനല്‍ കളര്‍ സ്പേസുകളെക്കുറിച്ച് മാത്രമേ പക്ഷെ വിശദീകരിച്ചുള്ളൂ. അമേച്വര്‍ ക്യാമറകളില്‍ ഇത്തരം കളര്‍ സ്പേസ് കോഡെക് ആണ് ഉപയോഗിച്ച് വരുന്നത്.
Wednesday, October 26, 2011
Lens Mounts & Adaptors
കുറഞ്ഞ ബഡ്ജറ്റില്‍ ഗുണ മേന്മയുള്ള സോണി FS 100 ക്യാമറ നാം കണ്ടു കഴിഞ്ഞു. നാള്‍ക്കു നാള് കഴിയുന്തോറും ആഗോള വ്യാപകമായി ഈ ക്യാമറയുടെ ജനപ്രീതി കൂടി വരുന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. എന്നാലും കടുത്ത കാനന്‍ ആരാധകര്‍ നവംബര്‍ മൂന്നിനായി പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ഉറപ്പാണ് കാനന്‍ ഒന്നിനും തോറ്റു കൊടുക്കില്ലാ എന്ന് .......
ക്യാമറ എന്തായാലും ഗുണ മേന്മ വരുത്തുന്നതില്‍ ഉപയോഗിക്കുന്ന ലെന്സിനും കൂടുതല്‍ പങ്കുണ്ട്. അതിനാലാണ് ഇന്റര്‍ ചെന്ജബിള് ലെന്‍സുകള്‍ ഉപയോഗിക്കാവുന്ന ക്യാമറകള്‍ ധാരാളമായി ഇറങ്ങി ത്തുടങ്ങുന്നത്. ഉപ ഭോക്താവിന്റെ ആവശ്യാനുസരണം ലെന്‍സുകള്‍ തിരഞ്ഞെടുത്തു ഉപയോഗിക്കാം. ഇന്ന് ആയിരക്കണക്കിന് ലെന്‍സുകള്‍ ഇറങ്ങുന്നുണ്ട്. ഇവ വിവിധ ക്യാമറകളുടെ ആവശ്യാനുസരണം വാങ്ങി ഉപയോഗിക്കുന്നു. എന്നാല്‍ ചില നിര്‍മ്മാതാക്കളുടെ ലെന്‍സുകള്‍ മിക്കവാറും മറ്റു ക്യാമറ നിര്‍മ്മാതാക്കളുടെ ബോഡിയില്‍ ഘടിപ്പിക്കാന്‍ പറ്റാതെ വരും.
മിക്ക സിനിമാ ലെന്‍സുകളും പി എല്‍ മൌണ്ട് എന്ന ഘടനയോടു കൂടി ആണ് ഇറങ്ങുന്നത്. 35 എം എം ഫിലിം ചിത്രീകരണത്തിനാണ് ഇത്തരം മൌണ്ടുകള്‍ ഉള്ള ലെന്‍സ് അധികമായും ഉപയോഗിച്ചിരുന്നത്. ആരി കമ്പനി ആണ് ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ തുടക്കത്തില്‍ പി എല്‍ മൌണ്ട് എന്നറിയപ്പെടുന്ന പോസിറ്റീവ് ലോക്കിംഗ് സംവിധാനം ലെന്സുകളില് ആവിഷ്കരിച്ചത്. അതിനു മുന്‍പ് വ്യാപകമായി ഉപയോഗിച്ചിരുന്നത് ബെയോനെറ്റ് എന്നറിയപ്പെടുന്ന ലെന്‍സ് ലോക്കിംഗ് സംവിധാനമായിരുന്നു. ബെയോനെറ്റ് എന്ന പേര് കേട്ട് ഞെട്ടണ്ട, ഇന്ന് നാം സാധാരണയായി ഉപയോഗപ്പെടുത്തി വരുന്ന ലോക്കിംഗ് സംവിധാനമാണ് അത് . പക്ഷെ ലെന്സുകളില് അല്ലെന്നു മാത്രം. വൈദ്യുത ബള്‍ബുകളില്‍ ഇപ്പോഴും ഉപയോഗപ്പെടുത്തുന്ന തത്വം ആണ് ബെയോനെറ്റ് ലോക്കിംഗ് സിസ്റ്റം
ബെയോനെറ്റ് സംവിധാനത്തില്‍ നിന്നും അല്‍പ്പം വ്യതിയാനങ്ങള്‍ വരുത്തിയാണ് ഇന്ന് കാണുന്ന പല ലെന്‍സ് ലോക്കിംഗ് സംവിധാനങ്ങളും ഉള്ളത്. അതിനാല്‍ ബെയോനിക് സ്റ്റൈല്‍ മൌന്റ്സ് എന്നും ഇപ്പോഴുള്ള പല മൌണ്ടുകളെയും വിശേഷിപ്പിക്കാറുണ്ട്. നിര്‍മ്മാതാക്കളുടെ സൌകര്യമനുസരിച്ച് ഇ എന്നും ഇ എഫ് എന്ന് മൊക്കെ മൌണ്ടുകള്‍ സൃഷ്ടിക്കപ്പെടുന്നു. തങ്ങള്‍ നിര്‍മ്മിക്കുന്ന ക്യാമറകള്‍ക്ക് തങ്ങളുടെ തന്നെ ലെന്‍സുകള്‍ ഉപയോഗപ്പെടുത്തണം എന്ന വ്യാപാര തന്ത്രവും ഇല്ലാതില്ല. ഇങ്ങനെയുള്ള അവസരത്തിലാണ് മറ്റു നിര്‍മ്മാതാക്കളുടെ ലെന്‍സുകള്‍ ഉപയോഗിക്കേണ്ടത് ആവശ്യമായി വരുമ്പോള്‍ മൌണ്ട് അടാപ്ടര്‍ എന്ന സംവിധാനം ഉപയോഗിക്കുന്നത്.
ARRI LENS WITH PL MOUNT
CANON LENSES WITH PL MOUNT
CANON LENSES WITH EF MOUNT
SONY E MOUNT LENSES
എസ് എല്‍ ആര് ക്യാമറകള്‍ ഇത് ഡി എസ് എല്‍ ആറുകള്‍ ആയി മാറുകയും ലെന്‍സുകള്‍ മാറ്റി ഇടാവുന്ന ക്യാമറകള്‍ കൂടുതലായി നിര്‍മ്മിക്കപ്പെടുകയും ചെയ്തപ്പോള്‍ യഥാര്‍ഥത്തില്‍ മാര്‍ക്കറ്റ് ഉണ്ടായത് മൌണ്ട് അടാപ്ടറുകള്ക്ക് ആണ് . അതില്‍ തന്നെ പി എല്‍ മൌന്റ്റ് ടു ഇ മൌണ്ട് , പി എല്‍ മൌണ്ട് ടു ഇ എഫ് മൌണ്ട് എന്നീ അടാപ്ടരുകള് കൂടുതല്‍ പ്രചാരം നേടി. കാരണം മികച്ച ദൃശ്യ മേന്മ നല്കുന്ന സിനി ലെന്‍സുകള്‍ ( 35 എം എം ) എച് ഡി എസ് എല്‍ ആറിലും, മറ്റു ഇ മൌണ്ട് ക്യാമറകളിലും ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടു കൂടിയാണ്. അടാപ്ടരുകളുടെ സഹായത്തോടെ സിനി ലെന്‍സുകള്‍ ഡി എസ് എല്‍ ആറുകള്‍ക്കും മറ്റു ലെന്‍സ് മാറ്റാവുന്ന ക്യാമറകള്‍ക്കും മികച്ച സിനി ലൂക്കും പെര്‍ഫോമന്‍സും നല്കി.
SONY FS 100 with CARL SEIZ LENS ,MATTE BOX and FOLLOW FOCUS

ഇനി സോണി FS 100 ക്യാമറയില്‍ പി എല്‍ അടാപ്ടര്‍ ഉപയോഗിച്ച് ലെന്‍സ് ഘടിപ്പിക്കുന്ന വീഡിയോ കാണാം.
Friday, October 21, 2011
Sony to Compete with Canon in DSLRs
സ്റ്റില്‍ ഫോട്ടോഗ്രഫി രംഗത്ത് സോണി അതികായകര്‍ ഒന്നുമല്ല എങ്കിലും സോണി എന്ന ബ്രാന്‍ഡ് നെയിം ഇഷ്ടപ്പെടുന്ന ധാരാളം പേര് ഉണ്ട്. കാനന്‍ ഡി എസ് എല്‍ ആറില്‍ ഹൈ ഡഫനീഷന് വീഡിയോയുമായി വന്നപ്പോള്‍ അത് ഏറ്റവും അധികം ബാധിച്ചത് സോണിയുടെ വീഡിയോ ഉത്പന്നങ്ങളെ ആണ്. എന്നാല്‍ , സൂപ്പര്‍ 35 സെന്‍സര്‍ ഉള്ള ലെന്‍സ് ഇന്റര്‍ ചേന്ച്ചബിള് ഹൈ ഡഫനീഷന് ക്യാമറ യുമായി വന്നു ഡി എസ് എല്‍ ആറിന്റെ ആധിപത്യം പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് വിജയം കണ്ടു തുടങ്ങുന്നുണ്ട്. തങ്ങളുടെ ബ്രാന്‍ഡ് ഇഷ്ടപ്പെടുന്ന വരെ നിരാശപ്പെടുത്താതിരിക്കാന്‍ വേണ്ടി സോണി ആല്‍ഫ സീരീസില്‍ പ്രൊഫഷനല്‍ സ്റ്റില്‍ ക്യാമറ കൂടി ഇറക്കുന്നു. അതിലും ഫുള്‍ എച് ഡി വീഡിയോ സൗകര്യം ഒരുക്കിയിട്ടുണ്ട്.
എ 77 എന്ന് മോഡല്‍ നാമകരണം ചെയ്തിരിക്കുന്ന ക്യാമറ സ്റ്റില്‍ ഫോട്ടോഗ്രഫി ചെയ്യുന്നവരുടെ സൌകര്യത്തിനായി ധാരാളം സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. apsc - c ടൈപ് സെന്‍സര്‍ (7D sensor ) ഉപയോഗപ്പെടുത്തിയിരിക്കുന്ന ക്യാമറ 24 മെഗാ പിക്സല്‍ ശേഷി ഉള്ളതാണ്. വളരെ ഒതുക്കമുള്ള ക്യാമറാ ബോഡി ആണ്. എടുത്തു പറയേണ്ടുന്ന സവിശേഷത ഇതിന്റെ ബാറ്ററി പായ്ക്ക് ആണ് . ധാരാളം കണ്ട്രോളുകള് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പക്ഷെ , വീഡിയോ ചെയ്യുന്നവര്‍ക്ക് ഈ ബാറ്റെറി പായ്ക്ക് ഉപയോഗപ്രദം അല്ല.
ഇതിന്റെ സെന്‍സര്‍ ക്വാളിറ്റി എടുത്തു പറയേണ്ടുന്നതാണ് . സോണി യുടെ സ്വന്തം എക്സ്മോര്‍ ടെക്നോളജി ഉള്ള സെന്‍സര്‍ ആണ് ഇത്. ലോ ലൈറ്റ് ചിത്രീകരണത്തിനു കാനോന്‍ ഡി എസ് എല്‍ ആര് ക്യാമറ ക്കളെക്കാളും അനുയോജ്യം . നിക്കോണ്‍ തങ്ങളുടെ ഡി എസ് എല്‍ ആര് ക്യാമറകളില്‍ സോണി സെന്‍സര്‍ ഉപയോഗപ്പെടുത്താന്‍ ധാരണ ആയി എന്നതിനാല്‍ തന്നെ സോണിയുടെ സെന്‍സര്‍ പ്രത്യേകം ശ്രദ്ധ ആകര്‍ഷിക്കുന്നു. ഈ ക്യാമറയുടെ മോഡല്‍ താരതമ്യം ചെയ്യണം എന്ന് പറഞ്ഞാല്‍ എതിര് ഭാഗത്ത് നില്‍ക്കുന്നത് കാനോന്‍ 7D -60D സംയുക്ത മോഡല്‍ ആയിരിക്കും. അങ്ങനെയെങ്കില്‍ , റൂമറുകള്‍ ഉദ്ധരിച്ചു പറയുകയാണെങ്കില്‍ കാനോന്‍ ഉടന്‍ പുറത്തിറക്കിയേക്കാവുന്ന 6D എന്ന മോഡലില്‍ ഇതിന്റെ എതിരാളിയെ പ്രതീക്ഷിക്കാം.
Thursday, October 20, 2011
Canon Bring Back Smooth Aperture in Lenses for HD Video
ഡി എസ് എല്‍ ആര് ക്യാമറയില്‍ വീഡിയോ മോഡ് ഉപയോഗിക്കുമ്പോള്‍ പലര്‍ക്കും ബുദ്ധിമുട്ട് ആയ സംഭവം ആണ് അപേര്‍ച്ചര്‍ ബോഡിയില്‍ ആദ്യം സെറ്റ് ചെയ്യണം എന്നുള്ളത്. പഴയ എസ് എല്‍ ആര് ക്യാമറകളില്‍ ഉപയോഗിച്ചിരുന്ന ലെന്‍സുകള്‍ക്ക് അപേര്‍ച്ചര്‍ സ്റ്റെപ് - സ്റ്റെപ് ആയി ലെന്‍സില്‍ ആയിരുന്നു എന്നുള്ളത് എല്ലാവര്ക്കും അറിവുള്ളതാണല്ലോ. ഡിജിറ്റല്‍ ക്യാമറകളുടെ ആവിര്ഭാവത്തില് അപേര്‍ച്ചര്‍ സെറ്റിംഗ് ഇലക്ട്രോനിക്കല് ആയി കണ്ട്രോള് ചെയ്യാന്‍ ഉള്ള സൗകര്യം ക്യാമറ ബോഡിയില്‍ ഒരുക്കി. ഇത് സ്റ്റില്‍ ഫോട്ടോ ഗ്രാഫര്‍മാര്‍ക്ക് വളരെ അധികം ഗുണമായിരുന്നു. എന്നാല്‍ വീഡിയോ ചിത്രീകരണത്തില്‍ ഏറെ ബുദ്ധിമുട്ടും. ഈ ബുദ്ധിമുട്ട് മനസ്സിലാക്കി , കാനോന്‍ തങ്ങളുടെ ഇ എഫ് ലെന്സുകളില് ചില മാറ്റങ്ങള്‍ നടത്തി വീഡിയോ കൂടി സുഗമമായി ചിത്രീകരിക്കുന്നതിനു സജ്ജമാക്കുന്നു. ഇതിന്റെ പേറ്റന്റ് 2011 മാര്‍ച്ചില്‍ തന്നെ കാനന്‍ എടുത്തിരുന്നു.
സംഗതി ലളിതം , പഴയത് പോലെ തന്നെ ലെന്‍സിന്റെ പുറകു ഭാഗത്തായി അപേര്‍ച്ചര്‍ റിംഗ് ക്രമീകരിച്ചിരിക്കുന്നു. എന്നാല്‍ മുന്നത്തെതില് നിന്നും വ്യത്യസ്തമായി , ഈ റിങ്ങിന് സ്റൊപ്പുകള്‍ ഉണ്ടാകില്ല, പകരം സ്മൂത്ത് ആയി തിരിക്കാവുന്ന വിധത്തിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. സ്റ്റില്‍ ക്യാമറമാന്മാര് നെറ്റി ചുളിക്കാന്‍ വരട്ടെ, ഈ റിംഗ് സൗകര്യം ആവശ്യമില്ലെങ്കില്‍ ഓഫ് ചെയ്ത് ,ക്യാമറ ബോഡി യിലൂടെ തന്നെ അപേര്‍ച്ചര്‍ സെറ്റ് ചെയ്യാനുള്ള സൌകര്യവും ഉണ്ട്.
കാനന്‍ നവംബര്‍ മൂന്നിന് പുതിയ വീഡിയോ ക്യാമറകള്‍ റിലീസ് ചെയ്യുമ്പോള്‍ , അതിനു കൂടി ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ ലെന്‍സുകള്‍ രൂപപ്പെടുത്തുന്നത്.
Tuesday, October 18, 2011
New HDSLR from Canon

ലോകം ആവേശത്തോടെ കാത്തിരിക്കുന്ന കാനന്‍ നവംബര്‍ മൂന്നിന്റെ വിളംബരത്തിനിടയില് നിലവിലുള്ള ഡി എസ് എല്‍ ആര് മോഡലിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തു ഇറക്കിയിരിക്കുകയാണ്. കാനന്റെ പ്രശസ്തമായ ഇ ഓ എസ് 1D എന്നാ മോഡലിന്റെ അന്തിമ പതിപ്പ് എന്ന് വ്യക്തമാക്കുന്നതിനായിരിക്കാം X എന്ന് കൂടി നാമകരണം നല്‍കിയിട്ടുണ്ട്. 18 .1 മെഗാ പിക്സല്‍ സ്റ്റില്‍ ക്യാമറയുടെ ധാരാളം മേന്മകള് നല്‍കുന്നുണ്ടെങ്കിലും , ഈ സൈറ്റിലെ പ്രധാന വിഷയം ഫിലിം മേക്കിംഗ് എന്നതാകയാല്‍ ആ കാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാം. 36 mm x 24mm, 16 Channel ,14 Bit സെന്‍സര്‍ ആണ് ഇതിന്റെ പുതിയ സെന്‍സര്‍ . 1080/30p/ 25p/24p; 720/60p/50p എന്നിങ്ങനെ മുന്‍ ക്യാമറയിലെ പ്പോലെ ഹൈ ഡഫനീഷന് വീഡിയോ ചിത്രീകരിക്കാം എന്നതില്‍ പുതുമ ഇല്ല. പക്ഷെ, എടുത്തു പറയേണ്ടുന്ന പ്രധാന കാര്യം തുടര്‍ച്ചയായി അര മണിക്കൂര്‍ ചിത്രീകരണം സാധ്യമാക്കുന്നു എന്നുള്ളതാണ്. മുന്‍ ക്യാമറകളില്‍ ഇത് 12 മിനിട്ട് ആയിരുന്നു. ഇനി ഇന്റര്‍വ്യൂ പോലുള്ള കാര്യങ്ങള്‍ കൂടി ഡി എസ് എല്‍ ആറില്‍ സാധ്യമാക്കുന്നതിന് ഈ സംവിധാനം സഹായിക്കുന്നു. ഡി എസ് എല്‍ ആര് ക്യാമറകളുടെ ഹീറ്റ് പ്രശ്നത്തിനും മിതത്വം നല്‍കിയിട്ടുണ്ടെന്ന് കാനന്‍ അവകാശപ്പെടുന്നു. ഹൈ ഡഫനീഷന് വീഡിയോ ക്ലിപ്പിന്റെ പരമാവധി സ്ടോറേജ് പരിധി നാല് ജി ബി ആയി ഫ്ലാഷ് കാര്‍ഡുകളില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ , പരിധി കഴിയുമ്പോള്‍ ഓട്ടോമാറ്റിക് ആയി അടുത്ത ഫയല്‍ രൂപപ്പെടുന്നു. അതിനാല്‍ തടസ്സമില്ലാത്ത ചിത്രീകരണം സാധ്യമാക്കുന്നു. രണ്ടു സി എഫ് കാര്‍ഡുകള്‍ ഇടാവുന്ന സ്ലോട്ടുകള്‍ ഈ ക്യാമറയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

വെളിച്ചത്തെയും വര്‍ണ്ണങ്ങളെയും വ്യക്തമായി പ്രോസസ് ചെയ്യാന്‍ കഴിവുള്ള ഡിജിക്ക് 4 ടെക്നോളജി യുടെ രണ്ടു പ്രോസസ്സറുകള്‍ ആണ് 7D യില്‍ ഉള്ളത്. എന്നാല്‍ ഈ ക്യാമറയില്‍ ഡി ജിക്ക് 5 ടെക്നോളജിയുടെ രണ്ടു പ്രോസസ്സറുകള്‍ ഉണ്ട്. അതിനാല്‍ കൂടുതല്‍ ക്വാളിറ്റി വ്യക്തതയിലും വര്‍ണ്ണത്തിലും പ്രതീക്ഷിക്കാം. ഡിജിക്ക് 5 പ്രോസസ്സര്‍ എ എഫ് ഫങ്ങ്ഷന് വ്യക്തതയാര്‍ന്ന സപ്പോര്‍ട്ടും നല്കുന്നു.
മറ്റൊന്ന്, ഓണ്‍ സ്ക്രീനില്‍ ഓഡിയോ ലെവല്‍ ലഭ്യമാകുന്നു എന്നുള്ളതാണ്. ലൈവ് ഓഡിയോ ചിത്രീകരിക്കേണ്ട അവസരങ്ങളില്‍ ഈ സൗകര്യം ഗുണം ചെയ്യും. ഇന്റെര്‍നെറ്റിലൂടെ ത്വരിത ഗതിയില്‍ ഫയലുകള്‍ കൈമാറുന്നതിന് എതെര്നെറ്റ് പോര്‍ട്ടും ക്യാമറയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഈ ക്യാമറയില്‍ തന്നെ ചിത്രീകരിച്ച വീഡിയോ കണ്ടു നോക്കൂ.
ഈ ക്യാമറയില്‍ തന്നെ ചിത്രീകരിച്ച വീഡിയോ കണ്ടു നോക്കൂ.
2012 മാര്‍ച്ചില്‍ വിപണിയില്‍ ഇറക്കുന്ന ഈ ക്യാമറയുടെ ബോഡി വില മൂന്നേ കാല് ലക്ഷം രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
Sunday, October 16, 2011
Colour Temperature
ഡിജിറ്റല്‍ സിനിമാ നിര്‍മ്മാണത്തിന് കളര്‍ ടെമ്പറെചര് , വൈറ്റ് ബാലന്‍സിംഗ് എന്നിവ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനായുള്ള ചില വീഡിയോ ട്യൂട്ടോറിയല്‍ കണ്ടു നോക്കൂ.
Saturday, October 15, 2011
Lighting Techniques
ഷോട്ടുകളില്‍ ലൈറ്റിംഗ് ചെയ്യുന്ന ബേസിക് രീതി എന്താണെന്ന് താഴെയുള്ള വീഡിയോയിലൂടെ മനസ്സിലാക്കാം
Friday, October 14, 2011
How to shoot a film ?
സിനിമ ചിത്രീകരിക്കുമ്പോള്‍ എങ്ങനെയുള്ള ഷോട്ടുകളാണ് വേണ്ടത് , ഏതൊക്കെ ആങ്ങിലുകളില് ചിത്രീകരിക്കാം ,ഫോക്കസ് ടെക്നിക് തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ തുടക്കക്കാര്‍ക്കായി ഒരു വീഡിയോ ട്യൂട്ടോറിയല്‍ .
Courtesy : Alfred Brown John
Tuesday, October 11, 2011
What will happen on NOVEMBER 3 rd ???
നവംബര്‍ 3 നു എന്ത് സംഭവിക്കും . ലോകം മുഴുവന്‍ ഉറ്റു നോക്കുകയാണ് - ഹോളിവൂഡിലേക്ക് .
ചരിത്രം തിരുത്തിക്കുറിക്കാവുന്ന എന്തോ ഒന്ന് അവിടെ നടക്കും എന്നാ അവകാശ വാദവുമായി കാനന്‍ ക്യാമറാ നിര്മ്മാതാക്കള്മാസങ്ങള്ക്ക് മുന്നേ ലോക വ്യാപകമായി പ്രചരണം നടത്തി വരുന്നു. ഇതേത്തുടര്‍ന്ന് ധാരാളം റൂമറുകള്‍ പ്രചരിക്കുകയുണ്ടായി.അതില്‍ ഏറ്റവും കൂടുതല്‍ പ്രചരണം ലഭിച്ചത് കാനന്‍ സൂപ്പര്‍ 35 സെന്‍സറില്‍ 4k റെസലൂഷന്‍ സിനിമാറ്റിക് ക്യാമറ പുറത്തിറക്കുന്നു എന്നതാണ്.
വീഡിയോ ക്യാമറ നിര്‍മ്മാണ രംഗത്ത് സോണി - പാനാസോണിക് എന്ന നിര്‍മ്മാതാക്കള്‍ ആണ് മത്സര രംഗത്ത് സജീവ സാന്നിധ്യം ആയി നിന്നിരുന്നത്. എന്നാല്‍ ഡി എസ് എല്‍ ആറുകളുടെ വരവോടെ ഈ സ്ഥാനം കാനന്‍ 5D , 7D ക്യാമറകള്‍ നേടിയെടുത്തു. മികച്ച പിക്ചര്‍ ക്വാളിറ്റിയും വിലക്കുറവും ഏറെ ആളുകളെ ഡി എസ് എല്‍ ആറിലേക്ക് ആകര്‍ഷിച്ചു. തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ സോണി - പാനാസോണിക് കമ്പനികള്‍ ഡി എസ് എല്‍ ആര് പോലെ ലെന്‍സ് മാറ്റി ഇടാവുന്ന വീഡിയോ ക്യാമറകള്‍ നിര്‍മ്മിച്ച് കൊണ്ടാണ് നടപടി എടുത്തത്. വീണ്ടും ഡി എസ് എല്‍ ആറിന്റെ ഓഡിയോ ക്യാപ്ച്ചര്‍ , ഓട്ടോ സൂം , സെന്‍സര്‍ സൈസ് മുതലായ പരിമിതികള്‍ ഇല്ല്ലാതാക്കി സോണി ഡി എസ് എല്‍ ആറിനെ വെല്ലുന്ന പുതിയ ക്യാമറ വിലക്കുറവില്‍ നിര്‍മ്മിച്ചു. സിനിമാ ചിത്രീകരണത്തിനു ഉപയോഗിച്ചിരുന്ന ഡിജിറ്റല്‍ ക്യാമറയുടെ അവസാന വാക്ക് എന്ന് അവര്‍ സ്വയം വിശേഷിപ്പിച്ച F3 ക്യാമറയുടെ ( മലയാളത്തില്‍ തത്സമയം പെണ്‍കുട്ടി എന്ന സിനിമ ചിത്രീകരിച്ച ക്യാമറ ) ചെറുപതിപ്പ് ഇറക്കിക്കൊണ്ടാണ് സോണി ലോക ശ്രദ്ധ നേടിയത്. ഇതിനിടയില്‍ പാനാസോണിക് അല്‍പ്പം പിന്നിലായിപ്പോകുകയാനുണ്ടായത്. ഇത് കാനന്‍ നു കടുത്ത വെല്ലു വിളി ആണ് സൃഷ്ടിച്ചത്. അതിനാല്‍ തന്നെ അവര്‍ മാസങ്ങള്‍ക്ക് മുന്‍പേ ഹോളിവുഡ് വിസ്മയം എന്ന പദ്ധതി നവംബര്‍ മൂന്നിന് പ്രഖ്യാപിക്കുകയാണ് ഉണ്ടായത് . ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിച്ചതനുസരിച്ച് , സൂപ്പര്‍ 35 ശ്രേണിയില്‍പ്പെടുന്ന രണ്ടിലധികം ക്യാമറകള്‍ കാനന്‍ പുറത്തിറക്കുന്നു എന്നതാണ് . എന്തായാലും നവംബര്‍ മൂന്നു വരെ കാത്തിരിക്കാം. ഒരു കാര്യം ഉറപ്പാണ് - നവംബര്‍ മൂന്ന് ചലച്ചിത്ര ലോകത്തിനു ഉപകാരപ്പെടുന്ന ഒന്നായിരിക്കും; പ്രത്യേകിച്ച് കുറഞ്ഞ ബട്ജെറ്റ് ഉള്ള , മലയാളം പോലുള്ള ഭാഷയില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്ക് .
Saturday, September 10, 2011
SENSOR : IMAGE PROCESSING (Video)
ഡിജിറ്റല്‍ സ്റ്റില്‍ - വീഡിയോ ക്യാമറകളില്‍ പ്രകാശത്തെ സി മോസ് സെന്‍സറിലൂടെ ക്യാപ്ച്ചര്‍ ചെയ്തു, പിന്നെ പ്രോസെസ്സ് ചെയ്തു ചിത്രമാക്കുന്നത് എങ്ങിനെ എന്നറിയാന്‍ താഴെയുള്ള വീഡിയോ കണ്ടു നോക്കൂ.
Image Processing in Each Pixel
Normal Image Processing
Highlight - Shadow Image processiong
Friday, August 12, 2011
Hollywood 7D Movie
ഹോളിവുഡിലും 7D സിനിമ തരംഗം സൃഷ്ടിക്കുന്നു. ഈ വരുന്ന ഒക്ടോബര്‍ പതിനെട്ടിന് തീയേറ്റര്‍ റിലീസിനായി തയ്യാറായിരിക്കുന്ന " Like Crazy " എന്ന സിനിമയാണ് ഹോളിവുഡില്‍ സമ്പൂര്‍ണ്ണമായി ഒരു HDSLR ക്യാമറയില്‍ ചിത്രീകരിച്ചിരിക്കുന്ന ഫീച്ചര്‍ ഫിലിം. അമേരിക്കയിലെ പ്രശസ്തമായ സണ്‍ ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ രണ്ടു ശക്തമായ ജൂറി അവാര്‍ഡുകള്‍ നേടിക്കൊണ്ടാണ് ഈ ചിത്രം ലോക ശ്രദ്ധ ആകര്ഷിചിരിക്കുന്നത്. ബ്രിട്ടീഷ് - അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രണയവും രാജ്യങ്ങളുടെ നിയമസംഹിതമൂലം അകലേണ്ടി വരുന്ന സാഹചര്യവുമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രീകരണത്തില്‍ ഏറെ മേന്മ പുലര്‍ത്തുകയും ചെയ്തതോടെ 7D ക്യാമറയുടെ വിജയ സാധ്യത ഹോളിവുഡും പരീക്ഷിച്ചു കഴിഞ്ഞു. 5D ക്യാമറയില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച മറ്റൊരു ഹോളിവുഡ് ചിത്രമായ ‘"Act of Valor" അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ റിലീസിന് തയ്യാറെടുക്കുകയാണ്.
7 ഡീ യാണോ 5ഡി യാണോ കേമന്‍ എന്ന് കഴിഞ്ഞ ദിവസം ഇലക്ട്രോണിക്സ് കേരളം ഈ ബ്ലോഗിലെ മറ്റൊരു പോസ്റ്റില്‍ കമന്റായി ചോദിച്ചിരുന്നു. സ്റ്റില്‍ ഫോട്ടോഗ്രഫി എടുക്കുകയാണെങ്കില്‍ കേമന്‍ 5D തന്നെ. എന്നാല്‍ മോഷന്‍ പിക്ചര്‍ ചിത്രീകരണത്തിനു 7d യാണ് കുറച്ചു കൂടി അനുയോജ്യം. കാരണം 7 ഡി യില്‍ ഡ്യൂവല്‍ ഡിജിക്ക് 4 പ്രോസ്സസര്‍ ആണ് ഉള്ളത് . അതിനാല്‍ സിനിമാറ്റിക് കളറുകളെ മികച്ച രീതിയില്‍ പ്രോസെസ്സ് ചെയ്യുന്നു. രണ്ടു ക്യാമറയിലും 1920 x 1080 പിക്സലുകള്‍ തന്നെയാണ് ചിത്രീകരണത്തിനു ഉപയോഗപ്പെടുത്തുന്നത്. ഒരു പാട് ആളുകള്‍ ഇക്കാര്യം നേരിട്ടും ഫോണിലൂടെയും ഒക്കെ ചോദിക്കുന്നുണ്ട്. വൈകാതെ തന്നെ മറ്റൊരു ലേഖനത്തിലൂടെ ഇക്കാര്യം വിശദമായി എഴുതാം.
" Like Crazy " ചിത്രത്തിന്റെ ട്രെയിലര്‍ താഴെ കാണാം
Sunday, August 7, 2011
Super 35mm : Concept Beyond HD
ഈ പോസ്റ്റ് വായിക്കുന്നതിനു മുന്‍പ്, ഡിജിറ്റല്‍ ക്യാമറയിലെ ഇമേജ് സെന്‍സറുകളെ ക്കുറിച്ചുള്ള ഈ പോസ്റ്റ് മനസ്സിലാക്കിയിരിക്കുക.
സൂപ്പര്‍ 35 mm എന്ന കണ്‍സെപ്റ്റ് ലോക ചലച്ചിത്ര ലോകം നിരാകരിച്ചതാണ്. എങ്കില്‍ ക്കൂടിയും പ്രശസ്തരുടെത് അടക്കം ആയിരത്തിനു മുകളില്‍ സിനിമകള്‍ ഈ ഫോര്‍മാറ്റില്‍ ഇറങ്ങിയിട്ടുണ്ട്. മലയാളത്തില്‍ ഈ ഫോര്‍മാറ്റില്‍ ചിത്രീകരിച്ചവയുടെ വിവരം ലഭ്യമല്ല. ഈ ഫോര്‍മാറ്റിനു പക്ഷെ തീയേറ്റര്‍ പ്രൊജക്ഷന് ഇല്ലായിരുന്നു എന്നതായിരുന്നു പ്രധാന ന്യൂനത . സൂപ്പര്‍ 35 mm ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്തവ കണ്‍വര്‍ട്ടു ചെയ്തതിനു ശേഷം മാത്രമേ തീയേറ്റര്‍ പ്രൊജക്ഷന് സാധ്യമായിരുന്നുള്ളൂ. അതിനാല്‍ തന്നെ വളരെ പെട്ടെന്ന് തന്നെ ഈ ഫോര്‍മാറ്റ് പിന്തള്ളപ്പെട്ടു. ഫിലിമില്‍ ഉപയോഗിച്ചിരുന്ന ഈ ഫോര്‍മാറ്റിനെ ക്കുറിച്ച് അല്‍പ്പം വിശദീകരിചെങ്കില് മാത്രമേ Super 35mm : Concept Beyond HD എന്ന ഈ പോസ്റ്റിന്റെ പ്രാധാന്യം മനസ്സിലാവൂ എന്നതിനാല്‍ അതെക്കുറിച്ച് തന്നെ ആവട്ടെ ആദ്യം.
മേല്‍ ലിങ്ക് നല്‍കിയിരിക്കുന്ന പോസ്റ്റില്‍ 35 mm ഫിലിം സിനിമയിലും സ്റ്റില്‍ ഫോട്ടോഗ്രഫിയിലും ഉപയോഗിക്കുന്നത് എങ്ങനെ എന്ന് വിശദമാക്കുന്നുണ്ട്. 1954 ല്‍ ആണ് സൂപ്പര്‍ 35 എന്ന ഫിലിം ആശയം രൂപപ്പെട്ടതെങ്കിലും എണ്‍പതുകളില്‍ ആണ് ഈ ഫോര്‍മാറ്റില്‍ കൂടുതല്‍ സിനിമകള്‍ പുറത്തിറങ്ങിയത്. ജനങ്ങള്‍ 4:3 എന്ന ആസ്പെക്റ്റ് റെഷ്യോയില് നിന്നും മാറി ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയം ആയിരുന്നു. വിസ്താരമ പ്രൊജക്ഷന് ഈ സമയം വിജയപ്രദമായിരുന്നെങ്കിലും ചിത്രീകരണത്തിലും പ്രോജക്ഷനിലും വരുന്ന ഭാരിച്ച ചിലവും കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും ടെക്നീഷ്യന്മാരെ അതില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
സൂപ്പര്‍ 35 mm ലേക്ക് കടക്കാം . സാധാരണ 35 mm ഫിലിമില്‍ ശബ്ദം രേഖപ്പെടുത്തുന്ന ഭാഗം ഒഴിവാക്കി ആ ഭാഗത്തും ചിത്രീകരണം സാധ്യമാക്കുന്ന രീതിയാണ് ഇത്. അനാമോര്‍ഫിക് ലെന്‍സുകളുടെ (35 mm Cinemascope)വരവോടെ ഈ രീതി പെട്ടെന്ന് തന്നെ അന്യം നിന്ന് പോകുകയാണ് ഉണ്ടായത്. വിശദീകരണത്തെക്കാലേറെ , താഴെയുള്ള ചിത്രങ്ങളില്‍ നിന്നും മേല്‍പ്പറഞ്ഞ ഫോര്‍മാറ്റുകളെ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കും.
സൂപ്പര്‍ 35 mm ഫോര്‍മാറ്റില്‍ ശബ്ദ ലേഖനം ഒഴിവാക്കപ്പെടുമ്പോള്‍ പോസ്റ്റ് പ്രോടക്ഷനില്‍ വരുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. അതിനാലാണ് ഈ സാങ്കേതികത്വം പെട്ടെന്ന് തന്നെ ചലച്ചിത്ര ലോകം പുറന്തള്ളിയത്. എന്നാല്‍ മോസ്റ്റ് മോഡേണ്‍ എന്ന് പറയാവുന്ന ഡിജിറ്റല്‍ യുഗത്തില്‍ ഏവരാലും പിന്തള്ളപ്പെട്ട ഈ സൂപ്പര്‍ 35 mm വീണ്ടും കടന്നു വരികയാണ്, ഡിജിറ്റല്‍ സി മോസ് സെന്‍സര്‍ രൂപത്തില്‍ .
കഴിഞ്ഞ അധ്യായത്തില്‍ സൂചിപ്പിച്ച പാനാസോണിക് കമ്പനിയുടെ AG-AF100 എന്ന ക്യാമറാ മോഡലിനോടും നിലവിലുള്ള കാനോന്‍ 5D HD ക്യാമറയോടും ശക്തമായ മത്സരം പ്രഖാപിച്ചു കൊണ്ടാണ് ഈ സിനിമ - വീഡിയോ ക്യാമറ ഇറങ്ങിയിരിക്കുന്നത്.
SONY NEXFS 100 U
ഈ ക്യാമറയില്‍ മികച്ചു നില്ക്കുന്ന മറ്റൊരു ഘടകം ഇതിന്റെ സെന്‍സര്‍ ആണ്. സൂപ്പര്‍ 35 mm സി മോസ് സെന്‍സര്‍ ആണ് ഇതിലുള്ളത്, അതും സോണി പ്രത്യേകം രൂപ കല്‍പ്പന ചെയ്ത എക്സ്മോര്‍ ടെക്നോളജിയുടെ പിന്‍ബലത്തോടെ .സൂപ്പര്‍ 35 mm സെന്‍സറുകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ താഴെയുള്ള ചിത്രം സഹായിക്കും.
സെന്‍സര്‍ വലുതായത് കൊണ്ട് ലോ ലൈറ്റ് ചിത്രീകരണത്തിനു കൂടുതല്‍ അനുയോജ്യമാണ്. ഇനി ഇതിന്റെ കോമ്പറ്റീററര് ആയ പാനസോണിക് ക്യാമറയുമായി താരതമ്യം ചെയ്യാം. ഈ ക്യാമറയ്ക്ക് ആക്സസ്സരീസ് എല്ലാം ചേര്‍ത്തു വരുമ്പോള്‍ മികച്ച ഫിലിം ലുക്ക് ലഭിക്കും എന്നതാണ് എടുത്തു പറയേണ്ടത്.

ഒരു ചതുരക്കട്ടയില്‍ ഇട്ട സുഷിരം എന്നതാണ് ഈ ക്യാമറയുടെ ഡിസൈന്‍ എന്നത് മനസ്സിലാക്കണമെങ്കില്‍ നാം അല്‍പ്പം പുറകോട്ടു പോയെ തീരു. കൃത്യമായി പറഞ്ഞാല്‍ നൂറ്റി എന്പതു വര്‍ഷം പുറകോട്ട്.
1829 ലാണ് ലൂയിസ് ഡാഗുറെ എന്ന ശാസ്ത്രജ്ഞന് ജോസഫ് നീസ് ഫോര്‍ എന്ന ശാസ്ത്രഞ്ഞനുമായി ചേര്‍ന്ന് ഫോട്ടോഗ്രഫി പരീക്ഷങ്ങള്‍ക്ക് തുടക്കമിട്ടത്. ചില രാസ വസ്തുക്കള്‍ പുരട്ടിയ പ്രതലത്തിലേക്ക് ഒരു ചതുരപ്പെട്ടിയില്‍ ഉണ്ടാക്കിയ സുഷിരത്തിലൂടെ പ്രകാശം കടത്തിവിട്ടു ചിത്രം ആലേഖനം ചെയ്തു. ഏതാണ്ട് പത്തു വര്‍ഷത്തോളം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ ആയിരുന്നു ഇത് വിജയം കണ്ടത്. 1839 ആഗസ്ത് 19 നു പാരീസില്‍ നടന്ന ഫ്രഞ്ച് അക്കാദമി ഓഫ് സയന്‍സില്‍ അദ്ദേഹം ഈ പരീക്ഷണം അവതരിപ്പിക്കുകയും ഇത് പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തു. പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം 1850 ല്‍ ഡാഗുറെ സ്ടുടിയോകള് പലതും രൂപപ്പെടുകയും ഫോട്ടോഗ്രഫി പ്രസ്ഥാനം ഉടലെടുക്കുകയും ചെയ്തു. അങ്ങനെ , പ്രബന്ധം അവതരിപ്പിച്ച ആഗസ്ത് 19 ആണ് ലോക ഫോട്ടോഗ്രഫി ദിനമായി കൊണ്ടാടുന്നത്. ( കൂടുതല്‍ അറിയാന്‍ ഇവിടെയും , ഇവിടെയും ക്ലിക്ക് ചെയ്തു വായിക്കുക)
പറഞ്ഞു വന്നത് ചതുരക്കട്ടയില്‍ ഉണ്ടാക്കിയ സുഷിരം എന്നതാണല്ലോ. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിനു യാതൊരു മാറ്റവും വന്നിട്ടില്ല.; വലുപ്പം ചെറുതായി, ഇലക്ട്രോണിക് ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു എന്നല്ലാതെ.
ഇനിയാണ് കാതലായ കാര്യത്തിലേക്ക് കടക്കേണ്ടത്. ഡി എസ് എല്‍ ആര് ഫിലിം മേക്കിംഗ് എന്നതാണ് ഈ ബ്ലോഗിന്റെ പോസ്റ്റുകളില്‍ പൊതുവെ പ്രതിപാദിച്ചു പോരുന്നത്. ബട്ജറ്റ് ഫിലിം മേക്കിംഗ് ആണ് ഇതിന്റെ പ്രധാന വസ്തുത. എന്നാല്‍ “Captain America: The First Avenger” പോലുള്ള വന്‍ ബട്ജട്ടു സിനിമകളിലും ഡി എസ് എല്‍ ആര് അവിഭാജ്യ ഘടകമായി മാറിയ റിപ്പോര്‍ട്ട് നാം കണ്ടു. ഈ ഡി എസ് എല്‍ ആറിനെയും കടത്തിവെട്ടുന്ന തരത്തില്‍ ആണ് സോണി മേല്‍ പ്രദിപാദിച്ച ക്യാമറ നിര്‍മ്മിച്ചിരിക്കുന്നത്. അതും ക്യാമറയും ലെന്‍സും അടക്കം വില മൂന്നു ലക്ഷത്തോളവും. !!!
ഡി എസ് എല്‍ ആറുമായി ഈ ക്യാമറയെ താരതമ്യം ചെയ്തു നോക്കാം.
ഡി എസ് എല്‍ ആര് ക്യാമറകള്‍ക്ക് പിക്സല്‍ റേറ്റ് വളരെ കൂടുതല്‍ ആണ്. 5D യില്‍ 21 മെഗാ പിക്സല്‍ ആണ് ശേഷി എന്നോര്‍ക്കുക. എന്നാല്‍ സോണി യുടെ 'nex-100' ( നമ്മളിടുന്ന ഓമനപ്പേര് ) ക്യാമറയില്‍ പിക്സല്‍ റേറ്റ് വെറും 3 .43 മെഗാ പിക്സല്‍ മാത്രം !
നെറ്റി ചുളിക്കാന്‍ വരട്ടെ, പിക്സല്‍ കണക്കില്‍ കാര്യമൊന്നും ഇല്ലെന്നു ഈ പോസ്റ്റ് വായിച്ചാല്‍ മനസ്സിലാകും. 21 മെഗാ പിക്സല്‍ ശേഷി യുള്ള ക്യാമറയില്‍ HD വീഡിയോ ആലേഖനം ചെയ്യാന്‍ എടുക്കുന്നത് വെറും രണ്ടു മെഗാ പിക്സല്‍ ശേഷി മാത്രം ! കേട്ടിട്ടില്ലേ ഫുള്‍ HD എന്ന് 1980 x 1080 ~ 2 K . ഇവിടെയാണ് അല്‍പ്പം കൂടി വലിയ കാപ്ചറിംഗ് ഏരിയയില്‍ സോണി നല്കുന്ന മൂന്നു മെഗാ പിക്സല്‍ ശേഷിയുടെ HD ദൃശ്യ വിസ്മയം. അത് കൊണ്ട് തന്നെയാണ് "Concept Beyond HD " എന്നത് ഈ പോസ്റ്റ് ടൈറ്റിലില്‍ വന്നത്.
പ്രോസിസ്സിംഗ് ടെക്നോളജിയില്‍ ഡി എസ് എല്‍ ആര് ക്യാമറ സ്റ്റില്‍ ഇമേജിനെ കൂടുതല്‍ കൈകാര്യം ചെയ്യുന്നു. അതായത് റോ , ജെ പി ഇ ജി ഫയലുകളെ. മോഷന്‍ പിക്ച്ചറിനെ എന്‍കോട് ചെയ്യുമ്പോള്‍ ക്വാളിറ്റി തീര്‍ച്ചയായും കുറയുന്നുണ്ട്. എന്നിരുന്നാലും നാം ഇത് വരെ അനുഭവിച്ചിരുന്ന ഡി വി ക്വാളിട്ടിയെക്കാള് പിക്ചര്‍ മേന്മ അതിനു ലഭിക്കുന്നതിനാല്‍ നാം വളരെ തൃപ്തരാണ്. പ്രത്യേകിച്ച് , ഫിലിം ഫോര്‍മാറ്റ് 2k റെസലൂഷനില്‍ (2048 x 1080 ) സ്കാന്‍ ചെയ്തു വരുന്നതിനേക്കാള്‍ ക്വാളിറ്റി ഡി എസ് എല്‍ ആറിലെടുത്ത HD ( 1920 x 1080 ) വീഡിയോയ്ക്കുണ്ടാകും. അങ്ങനെയെങ്കില്‍ approximately 3K റേസലൂഷനില് കൂടുതല്‍ മേന്മ കിട്ടില്ലേ ? തീര്‍ച്ചയായും. മോഷന്‍ പര്‍പ്പസ് ഉദ്ദേശിച്ചാണ് nex 100 ന്റെ പ്രോസസ്സര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഹൈ ക്വാളിറ്റി വീഡിയോ കംപ്രഷന്‍ മോഡ് ആയ AVCHD MPEG 2 SD ആയിട്ടാണ് ഇതില്‍ ഇമേജ് സേവ് ചെയ്യപ്പെടുന്നത്. അതിനാല്‍ തന്നെ ഡി എസ് എല്‍ ആറിനേക്കാള്‍ മേന്മ സോണി അവകാശപ്പെടുന്നുണ്ട്.
ഫുള്‍ HD ( 1920 x 1080 ) എന്നതിനേക്കാള്‍ റെസലൂഷന്‍ കൂടുതല്‍ ആണ് nex 100 ന്. അതിന്റെ പിക്സല്‍ റേറ്റ് 2464 x 1394 ആണ്. (Say, equal to 2.5K. Actual 3K resolution is equal to 3072 x 1620 ) റെഡ് ക്യാമറ 4k റേസലൂഷനില് ആണ് ചിത്രീകരിക്കുന്നത് . അതായത് 4096 x 2160 എന്ന പിക്സല്‍ റേറ്റില്‍ . പക്ഷെ, ഈ രണ്ടു ക്യാമറയ്ക്കും തമ്മില്‍ ഏതാണ്ട് 40 ലക്ഷത്തിലേറെ വില വ്യത്യാസം ഉണ്ട്.
ഡി എസ് എല്‍ ആറിനെ അപേക്ഷിച്ച് , ഓപ്പറെറ്റിംഗ് സൌകര്യങ്ങള്‍ nex 100 ന് കൂടുതലുണ്ട്. ഡിജിറ്റല്‍ സ്റ്റീരിയോ ഓഡിയോ സൗകര്യം, ഈസി ഹാന്‍ഡ് ഹെല്‍ഡ് ഓപ്ഷന്, ഓട്ടോ സൂം വൈഡ് കണ്ട്രോള് , ഓട്ടോ ഫോക്കസിംഗ് എല്ലാം ക്യാമറയില്‍ നിന്നും അഡ്ജസ്റ്റ് ചെയ്യാം. ഡി എസ് എല്‍ ആറില്‍ ഈ സൌകര്യങ്ങള്‍ പരിമിതമാണ്, മാത്രമല്ല ഫോക്കസ് പുള്ളര്‍ ഇല്ലാതെ ക്യാമാറമാന് ഇവ പ്രവര്‍ത്തിപ്പിക്കാനും പറ്റില്ല. എന്നാല്‍ സ്റ്റില്‍ ചിത്രങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ സോണി തുറന്നു സമ്മതിക്കുന്നുണ്ട്.-- this is not a repacked DSLR,the sensor,processor,and other accessories are made for motion application.
സ്ലോ മോഷന്‍ അടക്കം ധാരാളം കാര്യങ്ങള്‍ വിവിധ സ്പീടുകളില് ഈ ക്യാമറയില്‍ നേരിട്ട് ചെയ്യാം. വീഡിയോ ക്യാമറയില്‍ ലഭ്യമായ മറ്റൊരുപാട് സൌകര്യങ്ങള്‍ ഈ ക്യാമറയിലും ലഭ്യമാണ്.
ഡി എസ് എല്‍ ആറിനെ അപേക്ഷിച്ച് കണ്‍ട്രോളുകളാല്‍ സമ്പുഷ്ടമാണ് nex 100 . ഡി എസ് എല്‍ ആറി നെ പ്പോലെ റിഗ് സപ്പോര്‍ട്ട് നിര്‍ബ്ബന്ധമല്ല ( രൂപ അന്‍പതിനായിരം ലാഭം ! ) വലിയ എല്‍ സി ഡി അതും, ട്വിസ്റ്റ് ചെയ്യാവുന്നത് ഉള്ളത് കൊണ്ട് ക്രെയിനില്‍ ഇരുന്നും ട്രോള്ളിയില്‍ ഇരുന്നുമുള്ള ഷോട്ടുകള്‍ക്ക് അടീഷണല്‍ മോണിറ്ററിന്റെ ആവശ്യം ഇല്ലാതെ തന്നെ ഷൂട്ട് ചെയ്യാം.
ഈ ബ്ലോഗില്‍ നേരത്തെ യുള്ള ഒരു പോസ്റ്റില്‍ ഡി എസ് എല്‍ ആര് ക്യാമറകളിലെ ചൂട് പ്രശ്നം സൂചിപ്പിച്ചിരുന്നു. ക്യാമറയുടെ ലൈഫ് കുറയ്ക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ പ്രമുഖനാണ് ഓവര്‍ ഹീറ്റ് പ്രശ്നം. nex 100 ക്യാമറയില്‍ ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഹീറ്റ് ചേംബര്‍ വലുതാക്കിയിട്ടുണ്ട്. ചൂട് പുറത്തു കളയുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളതായി സോണി അവകാശപ്പെടുന്നു. മാത്രമല്ല, ഡി എസ് എല്‍ ആര് ക്യാമറകള്‍ മുപ്പതു മിനിറ്റത്തെ ഉപയോഗത്തിന് ശേഷം തനിയെ ഓഫ് ആകുന്ന പോലെ ഈ ക്യാമറ ഓഫ് ആകുകയില്ലെന്നും ഒരു ദിവസം മുഴുവന്‍ ഓണ്‍ ചെയ്തു ഉപയോഗിക്കാം എന്നും അവകാശപ്പെടുന്നുണ്ട്. ( പണം നമ്മള് മുടക്കിയതാണെങ്കില്‍ , ആവശ്യത്തിനു ശേഷം ഓഫ് ആക്കുന്നതാണ് നല്ലത് എന്നാണു എന്റെ അഭിപ്രായം; ഇതെന്നല്ല , ഏതു ക്യാമറയും )
ഈ സൂപ്പര്‍ 35 mm ശ്രേണിയില്‍ മറ്റു മൂന്നു ഫിലിം ഫോര്‍മാറ്റ് ക്യാമറകള്‍ കൂടി സോണിക്ക് ഉണ്ട്, പക്ഷെ, അതെല്ലാം പന്ത്രണ്ടു ലക്ഷത്തിനു മേല്‍ വില മതിക്കുന്നതാണ്. ഇതില്‍ PMW F3 L എന്ന മോഡലിന്റെ വില കുറഞ്ഞ പതിപ്പാണ് nex 100.
പൂജ്യം ഡിഗ്രി മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ ഈ ക്യാമറ ഉപയോഗിക്കാന്‍ കഴിയും എന്ന് സോണി പറയുന്നു. എല്‍ സി ഡി യില്‍ ഘടിപ്പിക്കാവുന്ന VF ട്യൂബ് കുറേക്കൂടി പ്രൊഫഷനലിസം ഈ ക്യാമറയ്ക്ക് നല്‍കുന്നുണ്ട്. ഇപ്പോള്‍ ഫീല്ടിലുള്ള പഴയ സിനിമാ ക്യാമറാമാന്മാരൊക്കെ എല്‍ സി ഡി വ്യൂ കൊണ്ട് തൃപ്തരല്ല. അങ്ങനെയുള്ളവര്ക്കായിട്ടാണ് VF ട്യൂബ്.
എന്നിരുന്നാലും ഈ ക്യാമറ ഏഷ്യന്‍ വിപണിയില്‍ ലഭ്യമായിട്ടില്ല. കാരണം, ഒരു പ്രധാന ന്യൂനത ആയി പറയാവുന്നത് , വീഡിയോ ചിത്രീകരണത്തിനു നിര്‍ദ്ദേശിക്കപ്പെട്ട സ്റ്റാന്‍ഡേര്‍ഡ് ആയ PAL സിസ്റ്റം ഈ ക്യാമറയില്‍ ഇല്ലെന്നുള്ളതാണ്. അതിനാല്‍ സിനിമയ്ക്ക് പറ്റുമെങ്കിലും നിലവിലുള്ള ടി വി സ്റ്റാന്‍ഡേര്‍ഡ് വീഡിയോയ്ക്ക് കണ്‍വേര്‍ഷന്‍ ആവശ്യമായി വരും. PAL സിസ്റ്റം ഉപയോഗപ്പെടുത്തുന്ന നിരവധി ക്യാമറകള്‍ ഇപ്പോള്‍ ഏഷ്യന്‍ വിപണിയില്‍ സുലഭമായ സ്ഥിതിക്ക് സമയവും പണവും കളഞ്ഞുള്ള കണ്‍വേര്‍ഷന്‍ രീതി ചെയ്യാന്‍ ആരും മിനക്കെടില്ല.
എങ്കിലും , വില കുറഞ്ഞ 4k റെസലൂഷന്‍ ക്യാമറ നോക്കിയിരിക്കുകയാണ് പലരും , ഈ ഞാനടക്കം.
Subscribe to:
Posts (Atom)