കാനന്‍ 7 ഡി ക്യാമറയില്‍ വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ ഭയങ്കരമായി ചൂടാവുകയും വാണിംഗ് ലഭിച്ചു ഉടന്‍ ഓഫ് ആവുകയും ചെയ്യുന്നു എന്നുള്ളത് വ്യാപകമായ പരാതിയാണ്. ഡി എസ് എല്‍ ആര് ക്യാമറകള്‍ വീഡിയോ മോഡില്‍ അല്‍പ്പ സമയം കഴിഞ്ഞാല്‍ ചൂടാവുക എന്നുള്ളത് സാധാരണമാണ്
ഇ വസ്തുതയെക്കുറിച്ചു കൂടുതല്‍ വിശകലനം ചെയ്യാം. ഒപ്പം തന്നെ വായനക്കാര്‍ , ഈ വിഷയത്തില്‍ തങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധി മുട്ടുകള്‍ കമന്റിലൂടെ പ്രതിപാദിക്കും എന്ന് കരുതുന്നു. പ്രശ്നത്തെക്കുറിച്ച് കൂടുതല്‍ പറയുന്നതിന് മുന്‍പ് , ഈ ബ്ലോഗില്‍ " Introduction" എന്ന പോസ്റ്റില്‍ ബ്ലോഗ്ഗര്‍ അപ്പു പറഞ്ഞിരിക്കുന്ന കമന്റിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുകയാണ്.
"........എസ്.എൽ.ആർ ക്യാമറയുടെ പ്രാഥമികമായ ഉപയോഗം ഹൈക്വാളിറ്റി സ്റ്റിൽ ചിത്രങ്ങൾ എടുക്കുവാനും, ഒരു എച്.ഡി കാംകോഡറീന്റെ ഉപയോഗം ഹൈക്വാളിറ്റി വീഡിയോ എടുക്കാനും ആണ് എന്നുവിശ്വസിക്കാനാണ് എനിക്കിഷ്ടം. എച്.ഡി കാംകോഡർ ഉപയോഗിച്ച് സ്റ്റിൽ ചിത്രങ്ങൾ എടുക്കുന്നതിന്റെ എല്ലാ കുഴപ്പങ്ങളും ഈ എസ്.എൽ.ആർ. വീഡിയോ ഗ്രാഫിയിൽ ഇല്ലേ? ശരിക്കും പറഞ്ഞാൽ പോയിന്റ് ആന്റ് ഷൂട്ട് കാമറയിലെ ടു. ഇന്‍ .വൺ സൌകര്യങ്ങൾ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം കൺസ്യൂമേഴ്സിനെ എസ്.എൽ.ആർ രംഗത്തേക്ക് ആകർഷിക്കാനുള്ള ഒരു മാർക്കറ്റിംഗ് തന്ത്രമായി മാത്രമേ എസ്.എൽ.ആർ ക്യാമറയിലെ വീഡിയോ റെക്കോർഡിംഗ് സൌകര്യത്തെ കാണാനാവൂ. "
തീര്‍ച്ചയായും നിര്‍മ്മാതാക്കളുടെ ഒരു മാര്‍ക്കറ്റിംഗ് തന്ത്രം തന്നെയാണ് ഡി എസ് എല്‍ ആര് ക്യാമറയിലെ വീഡിയോ സൗകര്യം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാനോന്‍ 7D,5D ക്യാമറകളില്‍ ഉള്‍പ്പെടുത്തിയ വീഡിയോ സൗകര്യം നിര്‍മ്മാതാക്കള്‍ ഊന്നി പറഞ്ഞു മാര്‍ക്കറ്റിംഗ് തന്ത്രം മെനയുന്നില്ല. ഇക്കാര്യങ്ങള്‍ സെമി പ്രൊഫഷണല്‍ , അമേച്വര്‍ ക്യാമറകളില്‍ ഉള്‍പ്പെടുത്തി അവയ്ക്കാണ് നിര്‍മ്മാതാക്കള്‍ പരസ്യ പ്രചരണം നല്‍കുന്നത്. വില്‍പ്പന കൂടാനുള്ള തന്ത്രം തന്നെ. വീഡിയോ ചിത്രീകരിക്കാനും സ്റ്റില്‍ എടുക്കുവാനും രണ്ടു ക്യാമറ വേണ്ടല്ലോ എന്ന് കരുതുന്ന ഉപഭോക്താവ് താല്‍ക്കാലിക ലാഭം നോക്കി രണ്ടും കൂടിയുള്ള ഡി എസ് എല്‍ ആര് വാങ്ങുന്നു. തകൃതിയായി വീഡിയോ എടുക്കുന്നു. ഫലമോ , അല്‍പ്പ കാലത്തിനുള്ളില്‍ രണ്ടിനും ഉപയോഗിക്കാന്‍ കൊള്ളാത്ത വിധം ക്യാമറ തകരാറിലാവുന്നു. ക്യാമറയുടെ സെന്‍സര്‍ ആണ് തകരാറിലാവുന്നത് എന്നതിനാല്‍ പകരം മറ്റൊരു ക്യാമറ തന്നെ വാങ്ങേണ്ടി വരും.
അതെങ്ങനെയെന്നു വിശദമാക്കാം. പ്രകാശത്തെ പ്രോസെസ്സ് ചെയ്താണ് ക്യാമറ സെന്‍സറുകള്‍ മികച്ച ചിത്രം നല്‍കുന്നത്. നാം സ്റ്റില്‍ എടുക്കുമ്പോള്‍ സെക്കന്റിന്റെ അറുപതില്‍ ഒരംശം ( അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ) മാത്രമാണ് സെന്‍സറില്‍ പ്രകാശം പതിക്കുന്നത്. മറിച്ചു വീഡിയോ എടുക്കുമ്പോള്‍ മിനിട്ടുകളോളം പ്രകാശം സെന്‍സറില്‍ പതിച്ചു , പിക്സലുകളില്‍ പ്രോസസ്സിംഗ് നടക്കുന്നു. ക്രമേണെ പിക്സല്‍ ചൂടാകുന്നു. ഒരു പരിധി കഴിഞ്ഞാല്‍ പിക്സല്‍ ഓവര്‍ ബേണ്‍ ആവുകയും അങ്ങനെ നശിക്കുകയും ചെയ്യുന്നു. എല്ലാ ക്യാമറകളിലും വാണിംഗ് കിട്ടണമെന്നില്ല. എന്നാല്‍ മെഗാ കണക്കിന് പിക്സല്‍ കുത്തി നിറച്ച ക്യാമറകളിലും മറ്റും ഇത്തരത്തില്‍ ഒന്നോ രണ്ടോ പിക്സലുകള്‍ നശിക്കപ്പെടുമ്പോള്‍ വീഡിയോയില്‍ പ്രത്യേകിച്ച് അറിയാന്‍ സാധിക്കണം എന്നില്ല. എന്നാല്‍ എന്‍ലാര്‍ജ് ഫോട്ടോകളില്‍ ചിലപ്പോള്‍ ബ്ലാക്ക് ഡോട്ടുകള്‍ കാണപ്പെടുമ്പോള്‍ പിക്സല്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കാം. അതിനാല്‍ കൂടുതല്‍ സമയം വീഡിയോ ചിത്രീകരണം ക്യാമറയുടെ ലൈഫിനെ തകരാറിലാക്കും. അതിനാല്‍ , വീഡിയോ ചിത്രീകരണത്തിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ക്യാമറ ഉപയോഗിച്ച് വീഡിയോ എടുക്കുന്നതാണ് അഭികാമ്യം.
അപ്പോള്‍, സ്വാഭാവികമായും ഡി എസ് എല്‍ ആര് ഫിലിം മേക്കിംഗ് എന്ന ഈ സൈറ്റ് എന്തിനാണ് ഡി എസ് എല്‍ ആര് ക്യാമറയുടെ വീഡിയോ സൌകര്യത്തെ പുകഴ്ത്തി പോസ്റ്റുകള്‍ എഴുതുന്നു എന്ന് വായനക്കാര്‍ക്ക് സംശയം തോന്നിയാല്‍ അത് സ്വാഭാവികം. ഇവിടെ "ഫിലിം മേക്കിംഗ് " എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കണം. സിനിമാ ചിത്രീകരണം തോന്നിയ പോലെ ഷോട്ടുകള്‍ എടുത്തു , പിന്നീട് കൂട്ടി ചേര്ക്കുകയല്ലല്ലോ . കൃത്യമായ സ്ക്രിപ്റ്റൊടെ, ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ഷൂട്ട്. അടുത്ത ഷോട്ടിനു മുന്‍പ് ആവശ്യമായ ഇടവേള. ഈ സമയം സെന്സറിനു തണുക്കാനുള്ള സമയം ലഭിക്കുന്നു. വീഡിയോ ചിത്രീകരണത്തിനും സിനിമാ ചിത്രീകരണത്തിനുമുള്ള വ്യത്യാസം ഇതാണ്. അതിനാല്‍ തന്നെ ഡി എസ് എല്‍ ആര് ക്യാമറ സിനിമാ നിര്‍മ്മാണത്തിന് ഉതകും.
കുറഞ്ഞ പണം മുടക്കിയിട്ടുള്ള ക്യാമറകളില്‍ ഓവര്‍ ഹീറ്റ് പ്രോബ്ലം കൂടുതല്‍ ആയിരിക്കും. സെന്സരുകളിലെ പിക്സലിന്റെ സൈസും എണ്ണവും ചൂടിനെ ബാധിക്കുന്നുണ്ട്. അമേച്വര്‍ ഡി എസ് എല്‍ ആര് ക്യാമറകളുടെ കാര്യം മാറ്റി വച്ചാല്‍ തന്നെ, എടുത്തു പറയേണ്ടുന്നതു ഒരേ നിര്‍മ്മാതാവിന്റെ തന്നെ ക്യാമറ ആയ 7D, 5D മോഡലുകളിലെ ഹീറ്റ് പ്രോബ്ലം ആണ്. 7D ക്യാമറ 5D ക്യാമറയേക്കാള്‍ കുറഞ്ഞ സമയം കൊണ്ട് ചൂടാവുന്നു എന്നുള്ളതാണ് . ഈ രണ്ടു ക്യാമറകളും തമ്മില്‍ അന്‍പതിനായിരം രൂപയുടെ അടുത്തു വ്യത്യാസം ഉണ്ടെന്നുള്ള കാര്യം മനസ്സില്‍ വയ്ക്കുക.
ഇനി വീഡിയോ എടുത്തില്ലെങ്കില്‍ തന്നെയും ക്യാമറ ചൂടാകുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. "ലൈവ് വ്യൂ " മോഡുള്ള ക്യാമറകളില്‍ സ്റ്റില്‍ എടുക്കുവാന്‍ കൂടുതല്‍ നേരം ആ സൗകര്യം ഉപയോഗപ്പെടുത്തുമ്പോള്‍ ആണ് ഇങ്ങനെ സംഭവിക്കുക. ക്യാമറയുടെ ലൈഫിന് ഈ വിധ സൌകര്യങ്ങളൊക്കെ അത്യാവശ്യത്തിനു മാത്രം ഉപയോഗപ്പെടുത്തുവാന്‍ ഡി എസ് എല്‍ ആര് ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കുക. ക്യാമറ ഷൂട്ടിനായി ഉപയോഗപ്പെടുത്തുമ്പോള്‍ ആവശ്യമില്ലാത്ത അവസരങ്ങളില്‍ പവര്‍ ഓഫ് ചെയ്താല്‍ ഹീറ്റ് പ്രോബ്ലം ഒരു പരിധി വരെ ശ്രദ്ധയില്‍ പെടാതെ പോകും. ബാറ്ററി ലൈഫും കൂടും.
ഇന്ന് കൂടുതല്‍ ആളുകളും 7D യെ ഒരു വീഡിയോ ക്യാമറ കണക്കെ ഉപയോഗിക്കുന്നതിനാലാണ് ആ ക്യാമറയ്ക്ക് ഇത്രമാത്രം ഹീറ്റ് ഇഷ്യൂ പറയപെടുന്നത്. കൃത്യമായ ഇടവേളകളില്‍ , പവര്‍ ഓഫ് ചെയ്തും ആവശ്യമുള്ളപ്പോള്‍ ഓണ്‍ ചെയ്തും ഉപയോഗിക്കുമ്പോള്‍ ക്യാമറ ലൈഫിനോപ്പം നമ്മുടെ പോക്കറ്റിനും സംരക്ഷണം ആവും.
ഇനി വീഡിയോ എടുത്തില്ലെങ്കില്‍ തന്നെയും ക്യാമറ ചൂടാകുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. "ലൈവ് വ്യൂ " മോഡുള്ള ക്യാമറകളില്‍ സ്റ്റില്‍ എടുക്കുവാന്‍ കൂടുതല്‍ നേരം ആ സൗകര്യം ഉപയോഗപ്പെടുത്തുമ്പോള്‍ ആണ് ഇങ്ങനെ സംഭവിക്കുക. ക്യാമറയുടെ ലൈഫിന് ഈ വിധ സൌകര്യങ്ങളൊക്കെ അത്യാവശ്യത്തിനു മാത്രം ഉപയോഗപ്പെടുത്തുവാന്‍ ഡി എസ് എല്‍ ആര് ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കുക. ക്യാമറ ഷൂട്ടിനായി ഉപയോഗപ്പെടുത്തുമ്പോള്‍ ആവശ്യമില്ലാത്ത അവസരങ്ങളില്‍ പവര്‍ ഓഫ് ചെയ്താല്‍ ഹീറ്റ് പ്രോബ്ലം ഒരു പരിധി വരെ ശ്രദ്ധയില്‍ പെടാതെ പോകും. ബാറ്ററി ലൈഫും കൂടും.
ഇന്ന് കൂടുതല്‍ ആളുകളും 7D യെ ഒരു വീഡിയോ ക്യാമറ കണക്കെ ഉപയോഗിക്കുന്നതിനാലാണ് ആ ക്യാമറയ്ക്ക് ഇത്രമാത്രം ഹീറ്റ് ഇഷ്യൂ പറയപെടുന്നത്. കൃത്യമായ ഇടവേളകളില്‍ , പവര്‍ ഓഫ് ചെയ്തും ആവശ്യമുള്ളപ്പോള്‍ ഓണ്‍ ചെയ്തും ഉപയോഗിക്കുമ്പോള്‍ ക്യാമറ ലൈഫിനോപ്പം നമ്മുടെ പോക്കറ്റിനും സംരക്ഷണം ആവും.