അങ്ങനെ അവസാനം മലയാളം സിനിമയും ഡി എസ് എല്‍ ആര് ഫിലിം മേക്കിങ്ങിലേക്ക് ധൈര്യപൂര്‍വ്വം കാലെടുത്തു വയ്ക്കുന്നു എന്നതിന്റെ സൂചനയാണ് ഷൂട്ടിംഗ് പുരോഗമിക്കുന്ന "ചാപ്പാ കുരിശ് " (Head or Tail ) എന്ന ചലച്ചിത്രം നല്‍കുന്നത്. ബിഗ് ബി , ഡാഡി കൂള്‍ എന്ന ചലച്ചിത്രങ്ങളുടെ ക്യാമറാമാന് ആയ സമീര്‍ താഹിര്‍ ആണ് സംവിധായകന് . ബിഗ് ബി എന്ന സിനിമ വളരെ കുറഞ്ഞ ബഡ്ജറ്റില്‍ 16 mm ക്യാമറയില്‍ ആണ് ഷൂട്ട് ചെയ്തത്.
എല്ലാ ക്യാമറാമാന്മാരും പുതിയതിന് പുറകെ പോകുമ്പോള്‍ സമീര്‍ താഹിര്‍ എന്ന വ്യക്തി 16 mm ക്യാമറയില്‍ ദൃശ്യപ്പൊലിമ നല്കി വന്‍ ഹിറ്റുണ്ടാക്കി. സംവ്ധായകന് അമല്‍ നീരദിനെ മറന്നിട്ടല്ല ഇത് പറയുന്നത് എങ്കില്‍ ക്കൂടിയും ആ ചിത്രത്തിന് സമീര്‍ താഹിറിന്റെ കയ്യൊപ്പ് എടുത്തു പറയേണ്ടുന്നതാണ് . സൂപ്പര്‍ മഹാ താരം മമ്മൂട്ടി വളരെ വിസ്മയത്തോടെയാണു പല അഭിമുഖങ്ങളിലും ഈ സിനിമയുടെ ചിത്രീകരണ രീതി എടുത്തു പറഞ്ഞിട്ടുള്ളത് .
ഇപ്പോള്‍ സമീര്‍ താഹിര്‍ സംവിധായകനായി മാറുന്നു. " ചാപ്പാ കുരിശ് " എന്ന് പേരിട്ടിട്ടുള്ള വ്യത്യസ്തമായ ഒരു സിനിമയുമായാണ് അദ്ദേഹം വരുന്നത്. വ്യത്യസ്തമായ കഥാ തന്തുവുമായി വന്ന ട്രാഫിക് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് ചാപ്പാ കുരിശിന്റെയും നിര്‍മ്മാതാവ്. എറണാകുളത്തു ട്രാഫിക് സിനിമയുടെ നൂറാം ദിവസ ആഘോഷത്തിനിടയിലാണ് ചാപ്പാ കുരിശിന്റെ പൂജ നടന്നത്. പത്മ ശ്രീ കമല്ഹാസന് ഔദ്യോഗികമായി പൂജ നിര്‍വ്വഹിച്ചു.

ജോമോന്.ടി.ജോണ്‍ ആണ് ചാപ്പാ കുരിശിന്റെ ക്യാമറാമാന്. ഈ വിഷയത്തില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും കൂടുതല്‍ എന്തെങ്കിലും അറിയാനായി ക്യാമറാമാന് ജോമോനുമായി സംസാരിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാര്യങ്ങള്‍ തല്ക്കാലം പുറത്തു വിടുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്. പുതിയ പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുന്ന സമീര്‍ താഹീരിനു എല്ലാ വിധ ആശംസകളും നല്കാന് ഈ പോസ്റ്റ് ഉപയോഗപ്പെടുത്തുന്നു.
( Image Courtesy : www.kerala9.com)
പിന് കുറിപ്പ് : മലയാളത്തില്‍ ജയരാജിന്റെ "ദി ട്രെയിന്‍ " എന്ന ചലച്ചിത്രത്തിന്റെ കുറെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ഡി എസ എല്‍ ആര് ഉപയോഗിച്ചതായി അറിയുന്നു. അണിയറ പ്രവര്‍ത്തകര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
Trailor of A Malayalam shortfilm Made with 7D
20 comments:
നല്ല ഇൻഫർമേഷൻ ജോ.. ഈ ക്യാമറകൾ ഉപയോഗിച്ച് ഫിലിം നിർമ്മിക്കുമ്പോൾ, ഫോക്കസ് , സൂം തുടങ്ങിയകാര്യങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?
അപ്പു,
ക്യാമറയില്‍ ഫോക്കസ് റിങ്ങിന് പുറത്തു ഫോക്കസ് ഗിയര്‍ ഘടിപ്പിച്ചു അതില്‍ ഫോക്കസ് കണ്ട്രോള് ചെയ്യുന്ന ഒരുപകരണം ( ഫോളോ ഫോക്കസ് ) വഴി ഫോക്കസ് കണ്ട്രോള് ചെയ്യാം. ഈ ഗിയര്‍ സൂം റിങ്ങിന് പുറത്തു ഘടിപ്പിച്ചും കണ്ട്രോള് ചെയ്യാം . ഈ ബ്ലോഗിലെ തന്നെ DSLR Shooting Equipements എന്ന അധ്യായത്തില്‍ ഈ ഉപകരണത്തെക്കുറിച്ചു വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
നല്ല ഇൻഫർമേഷൻ ജോ..
good information
അപ്പു പറഞ്ഞപ്പോയാണ് ഈ ബ്ലോഗിനെ കുറിച് അറിയുന്നത്...
വളരെ നല്ല ഇന്‍ഫര്‍മേഷന്‍...
ഒരു വര്‍ഷം മുന്‍പ് canon 5D mark II വില്‍ എടുത്തതാ നോക്കുമല്ലോ...
http://www.youtube.com/watch?v=Aya_NMse3sU
Good one Joe..Really Interesting..
good and very useful information JOE thanks
@ Noushad
ഇപ്പോഴാ ആ വീഡിയോ (Dubai Creek - 5D Video ) കണ്ടത്.
ഇറ്റ്സ് ഗ്രേറ്റ്.
വെരി ഇന്ററസ്റ്റിങ്ങ് & സൂപ്പര്‍ ക്വാളിറ്റി. നന്നായിട്ടൂണ്ട്
അഭിനന്ദനങ്ങള്‍
ഇന്നാണ് ഈ ബ്ലോഗില്‍ എത്തിയത്
very informative thanks for sharing your knowledge
ജോ .. ചാപ്പ കുരിശില്‍ Ultra ഫ്രെയിം ലെന്‍സ് ഉപയോഗിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കേള്‍ക്കുന്നു .. ഏകദേശം 30 ലക്ഷം വില അതിനുണ്ട് എന്നും പറയുന്നു .. ഇതിലെന്തെങ്കിലും സത്യമുണ്ടോ ?
പ്രിയ രാം, ഈ സൈറ്റ് സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനും നന്ദി.
അള്‍ട്രാ വൈഡ്, അള്‍ട്രാ പ്രൈം എന്നിങ്ങനെ ലെന്‍സുകള്‍ ആണ് ഉള്ളത്. ഇതില്‍ അള്‍ട്രാ പ്രൈം എന്ന ലെന്സിനെക്കുറിച്ചാണ് താങ്കളുടെ സംശയം എന്ന് മനസ്സിലാക്കുന്നു. അള്‍ട്രാ പ്രൈം എന്നത് സിനിമാറ്റിക് ലെന്‍സ് ആണ് സാധാരണയായി 8 എം എം മുതല്‍ 180 എം എം വരെ ഫോക്കല്‍ ലെങ്ങ്ത് ഉള്ള ലെന്‍സിനെ അള്‍ട്രാ പ്രൈം ആയി ഉപയോഗിക്കുന്നു. ഇത്തരം ലെന്‍സുകള്‍ക്ക് വില വളരെ കൂടുതല്‍ ആണ്.
കാനന്‍ കമ്പനിയുടെ പി എല്‍ =മൌണ്ട് ഉള്ള 14 .5 എം എം ടു 60 എം എം ; 30 എം എം ടു 300 എം എം എന്ന ലെന്സിനു വില ഇരുപത്തി അഞ്ചു ലക്ഷത്തോളം വരും. 8 -180 എം എം ലെന്‍സ് റേഞ്ച് ആരി കമ്പനിക്കു വേണ്ടി കാള്‍ സീസ് നിര്‍മ്മിക്കുന്നതാണ്. വില ഏതാണ്ട് താങ്കള്‍ പറഞ്ഞ മുപ്പതു ലക്ഷത്തിനു അടുത്തു വരും. കാരണം 48 ശതമാനം കസ്റ്റംസ് തീരുവ കൂടി ഇത്തരം ലെന്‍സുകള്‍ വാങ്ങുമ്പോള്‍ കൊടുക്കണം. അതായത് ലെന്‍സ് വിലയുടെ പകുതി ടാക്സ് ആയി നമ്മള് കൊടുക്കേണ്ടി വരും.
നന്ദി ജോ .. ഇ ലെന്‍സുകള്‍ എവിടെയാണ് Rent നു കിട്ടുക ? ഏകദേശം എത്ര Rent വരും?
സാധാരണ ചെന്നയില്‍ നിന്നുമാണ് ഇത്തരന്‍ ലെന്‍സുകള്‍ വാടകയ്ക്ക് എടുക്കുന്നത്. കേരളത്തില്‍ വിഷ്വല്‍ മാക്സ് , കൊല്ലം 9746065099 ; സോപാനം, പാലക്കാട് 9447939024 ; ആനന്ദ് സിനി സര്‍വീസ് എറണാകുളം 9746320337 എന്നിവിടങ്ങളില്‍ ക്യാമറയും അനുബന്ധ ഉപകരണങ്ങളും വാടകയ്ക്ക് ലഭിക്കുന്നു. റെഡ് ക്യാമറയും രണ്ടോ മൂന്നോ ലെന്‍സുകളും ഉള്ള കിറ്റിനു ഒരു ദിവസം ഇരുപത്തി അയ്യായിരം വാടക വരും. കൂടുതല്‍ ദിവസങ്ങളുള്ള സിനിമാ ചിത്രീകരണത്തിനു 18000 രൂപയാണ് പ്രതിദിന വാടക
Thank you...
good and very useful information JOE thanks
good and very useful information JOE thanks
DSLR canon eos 60D malayalam Documentary
for further information contactmidhun 9446377474
http://www.youtube.com/watch?v=vkedCQeLKSA
സൂപ്പര്‍ ബ്ലോഗ്.....ഇപ്പോഴ കാണുന്നത്.....നല്ല ഇന്ഫോര്മേഷന്സ്......
എന്റെ കയ്യില്‍ Nikon D7000 കാമറ ആണ് ഉള്ളത്....അതിന്റെ വീഡിയോ ചിത്രീകരണ സാധ്യതകള്‍ എന്താണ്.....സാധാരണയായി കാനണ്‍ ആണ് കൂടുതലായി യൂസ് ചെയ്ത് കാണുന്നത്....അതിന്റെ കാരണം എന്താണ്?
Oru scene edukkan onniladhikam camerakal upayogikkumo?
Im a cinematographer frm cherthala ma first tamil and mallu movie ഞാന്‍ ആഗ്ന shoot cheythath 5dmark3yil with carlziz lens upayogichaanu..realistic frams shoot cheyyuan eacy itharam cam aanu
Post a Comment