CHOOSE WORLDWIDE 72 LANGUAGES BY CLICKING THE TOP BOX OF LEFT SIDE BAR. TRANSLATION AVAILABLE ONLY FOR POSTS AFTER 2013 NOVEMBER : for queries contact joharkj@gmail.com बाईं ओर पट्टी के ऊपर बॉक्स पर क्लिक करके दुनिया भर में 72 भाषाओं से चुनें. केवल 2013 नवंबर के बाद पदों के लिए उपलब्ध अनुवाद: प्रश्नों joharkj@gmail.com संपर्क के लिए இடது பக்கத்தில் பட்டையின் மேல் BOX கிளிக் செய்வதன் மூலம் WORLDWIDE 72 மொழிகளை தேர்வு செய்யவும். மட்டும் 2013 நவம்பர் பிறகு இடுகைகள் மொழிபெயர்ப்பு: கேள்விகளுக்கு joharkj@gmail.com தொடர்பின் 点击左侧栏机顶盒,CHOOSE全球72种语言。仅适用于2013年后的11月内的职位翻译为查询联系joharkj@gmail.com的 ELEGIR EL MUNDO 72 IDIOMAS POR HACER CLIC EN EL TOP BOX DE BARRA LATERAL IZQUIERDO. TRADUCCIÓN DISPONIBLE SOLO PARA PUESTOS TRAS noviembre 2013: para consultas contacto joharkj@gmail.com اختيار WORLDWIDE 72 LANGUAGES BY النقر على TOP BOX OF LEFT SIDE BAR. الترجمة متاحة فقط لمناصب بعد عام 2013 تشرين الثاني: للاستعلامات الاتصال joharkj@gmail.com 左側のバーの上部ボックスをクリックしてWORLDWIDE72言語を選択します。 ONLY2013年11月後の投稿をAVAILABLE翻訳:クエリがjoharkj@gmail.com連絡のため

Monday, May 2, 2011

HDR VIDEO & 3D Imaging

 എന്താണ്   HDR  എന്ന് നമുക്കാദ്യം മനസ്സിലാക്കാം.
സാധാരണ നിശ്ചല ചിത്രങ്ങളില്‍ പരീക്ഷിക്കപ്പെടുന്ന ഒരു രീതിയാണ് HDR   അഥവാ ഹൈ ഡൈനാമിക്  റേഞ്ച് .   നാം എടുക്കുന്ന  ചിത്രത്തിന്‍റെ യഥാര്‍ത്ഥ എക്സ്പോഷര്‍ ലെവലില്‍ നിന്നും  ഒന്നോ  രണ്ടോ  ലെവല്‍ കൂട്ടിയും കുറച്ചും  ചിത്രം എടുത്തു പിന്നീട് ഇവയെ സമന്വയിപ്പിച്ച്  മറ്റൊരു മനോഹര ചിത്രം രൂപപ്പെടുത്തുന്ന  രീതിയാണ് ഇത്.  ഈ ലിങ്കില്‍  ധാരാളം HDR  ചിത്രങ്ങള്‍ നല്‍കിയിട്ടുള്ളത് നോക്കുക.കേരളത്തിലെ  പ്രശസ്ത  ഫോട്ടോ  ബ്ലോഗ്ഗര്‍ ശ്രീ . പ്രശാന്ത്‌ ഇരാണിക്കുളം HDR  സ്റ്റില്‍ ഫോട്ടോഗ്രാഫിയില്‍  ധാരാളം പരീക്ഷണങ്ങള്‍ നടത്തിവരുന്നു.   വളരെ മനോഹരമായ ചിത്രങ്ങള്‍    ഈ വിദ്യ വഴി  നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കും.  ഇന്ന് പുറത്തിറങ്ങുന്ന ചില സ്റ്റില്‍ ക്യാമറകളില്‍  ( Canon EOS-1D Mark II  ) HDR വിദ്യ രൂപപ്പെടുത്തി  വിവിധ എക്സ്പോഷര്‍ ലെവലുകളില്‍  ഒരേ സമയം  സേവ്  ചെയ്യപ്പെടുന്നതിനാല്‍ ഫോട്ടോഗ്രാഫറുടെ അധ്വാനം  കുറച്ചു മനോഹരമായ  HDR ഫോട്ടോകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നു.  ഈ വിദ്യയെ  High Dynamic Range Imaging ( HDRI )   എന്ന് വിളിക്കുന്നു.

ഈ  വിദ്യ  വളരെ  ആയാസ രഹിതമായി സ്റ്റില്‍ ക്യാമറകളില്‍ ഉപയോഗപ്പെടുത്താം. എന്നാല്‍  വീഡിയോയില്‍ ഉപയോഗപ്പെടുത്തുന്നതിനു  അല്‍പ്പം കൂടി സാങ്കേതിക പരിജ്ഞാനവും  മറ്റു ചില ഉപകരണങ്ങള്‍ കൂടി വേണം .  "ബീം സ്പ്ളിറ്റര്‍  " എന്ന ഉപകരണമാണ് ഇതിനു പ്രധാനമായും വേണ്ടത്.  ബീം സ്പ്ളിറ്റര്‍  എന്ന് പറയുന്നത് ഒരു ഒപ്ടിക്കല്‍  ഉപകരണമാണ്. ഇതിലേക്ക് വരുന്ന പ്രകാശ  രശ്മികളെ വിഭജിച്ചു   രണ്ടു  ആംഗിളിലേക്ക്  വിടുന്നു.   ഈ രണ്ടു ആംഗിളിലും  ഓരോ വീഡിയോ ക്യാമറ  വച്ച് ഈ രശ്മികളെ  രണ്ടു എക്സ്പോഷര്‍ ലെവലുകളിലായി പകര്‍ത്തുന്നു.  പിന്നീട്  എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തി  ക്ലിപ്പ്  ഒപ്പാസിറ്റി വേണ്ടവിധം സമന്വയിപ്പിച്ച്  ഫൈനല്‍ ക്ലിപ്പ്  റെണ്ടാര്‍    ചെയ്യുന്നു.    നമുക്കറിയാവുന്ന പ്രിസം എന്ന ഉപകരണം രണ്ടെണ്ണം പരസ്പരം അഭിമുഖമായി ചേര്‍ത്തു വച്ച്  പ്രകാശ രശ്മികളെ   രണ്ടു പ്രതലങ്ങളിലേക്ക്  വഴി തിരിച്ചു വിടുന്നതാണ്  ബീം  സ്പ്ളിറ്റരില്‍ ചെയ്യുന്നത്.
മെഡിക്കല്‍ മൈക്രോ സ്കോപ്പില്‍ ഉപയോഗപ്പെടുത്തുന്ന തത്വം ആണ് ഈ വിദ്യയില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്.  ഇന്ന്  3D ചിത്രീകരണം വ്യാപകമായതോട് കൂടി ഈ ബീം സ്പ്ളിറ്റര്‍ വിദ്യ ഏറെ പ്രയോജനപ്പെടുത്തുന്നുണ്ട്.  

നിശ്ചല  ക്യാമറയില്‍   ഒരു ക്യാമറ ഉപയോഗിച്ച്  HDR വിദ്യ പ്രയോജനപ്പെടുത്താം എന്നിരിക്കെ വീഡിയോയില്‍ ഇതിനു രണ്ടു ക്യാമറ തന്നെ കൂടിയേ തീരൂ.




താഴെയുള്ള വീഡിയോ നോക്കുക.



വീഡിയോ ക്യാമറ   താഴെ കാണുന്ന രീതിയില്‍ ആണ്   ബീം സ്പ്ളിറ്റര്‍   ഉപയോഗിക്കുമ്പോള്‍  ഫിക്സ് ചെയ്യുന്നത്. 


ബീം സ്പ്ളിട്ടറിന് പുറമേ  ക്യാമറ സപ്പോര്‍ട്ട് സിസ്റ്റം ഇതിനു പ്രത്യേകമായി വേണ്ടി വരും.  HDR  വീഡിയോ യെക്കുറിച്ചാണ് നമ്മള്‍ പ്രദിപാദിച്ചത്  എങ്കിലും  ഈ സാങ്കേതികത്വം  3D ചിത്രങ്ങള്‍  നിര്‍മ്മിക്കുന്നതിലാണ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ച് വരുന്നത്.   മേല്‍പ്പറഞ്ഞ രീതിയില്‍  നിന്നും അല്‍പ്പം ആംഗിളില്‍  വ്യതിയാനം വരുത്തിയാണ്  3D ചിത്രീകരണം സാധ്യമാക്കുന്നത്.  3D  സിനിമ നിര്‍മ്മിക്കുമ്പോള്‍  എക്സ്പോഷര്‍ ലെവലില്‍  മാറ്റങ്ങളൊന്നും  വരുത്തുന്നില്ല.. 

ചില ഷൂട്ടിംഗ് രംഗങ്ങള്‍  താഴെ നല്‍കുന്നു 
(Shooting Pictures of  3D films in Hollywood, Collected from Internet)


Image Courtesy : 3Dfilmfactory.com

Image Courtesy : 3Dfilmfactory.com


Image Courtesy : 3Dfilming.blogspot.com

The images are used here only for tutorial purpose of  beam splitting  in DSLR / HDR  film making. Any violation observed, please conatct the author at joharkj(at)gmail.com and we will immediately remove the images.

HDR Tutorial with Canon 550 D













നിങ്ങളുടെ കൈവശം  3D കണ്ണട ഉണ്ടെങ്കില്‍  താഴെ കാണുന്ന വീഡിയോ  കണ്ടു നോക്കൂ.





















No comments: