സൂപ്പര്‍ 35 mm എന്ന കണ്‍സെപ്റ്റ് ലോക ചലച്ചിത്ര ലോകം നിരാകരിച്ചതാണ്. എങ്കില്‍ ക്കൂടിയും പ്രശസ്തരുടെത് അടക്കം ആയിരത്തിനു മുകളില്‍ സിനിമകള്‍ ഈ ഫോര്‍മാറ്റില്‍ ഇറങ്ങിയിട്ടുണ്ട്. മലയാളത്തില്‍ ഈ ഫോര്‍മാറ്റില്‍ ചിത്രീകരിച്ചവയുടെ വിവരം ലഭ്യമല്ല. ഈ ഫോര്‍മാറ്റിനു പക്ഷെ തീയേറ്റര്‍ പ്രൊജക്ഷന് ഇല്ലായിരുന്നു എന്നതായിരുന്നു പ്രധാന ന്യൂനത . സൂപ്പര്‍ 35 mm ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്തവ കണ്‍വര്‍ട്ടു ചെയ്തതിനു ശേഷം മാത്രമേ തീയേറ്റര്‍ പ്രൊജക്ഷന് സാധ്യമായിരുന്നുള്ളൂ. അതിനാല്‍ തന്നെ വളരെ പെട്ടെന്ന് തന്നെ ഈ ഫോര്‍മാറ്റ് പിന്തള്ളപ്പെട്ടു. ഫിലിമില്‍ ഉപയോഗിച്ചിരുന്ന ഈ ഫോര്‍മാറ്റിനെ ക്കുറിച്ച് അല്‍പ്പം വിശദീകരിചെങ്കില് മാത്രമേ Super 35mm : Concept Beyond HD എന്ന ഈ പോസ്റ്റിന്റെ പ്രാധാന്യം മനസ്സിലാവൂ എന്നതിനാല്‍ അതെക്കുറിച്ച് തന്നെ ആവട്ടെ ആദ്യം.
മേല്‍ ലിങ്ക് നല്‍കിയിരിക്കുന്ന പോസ്റ്റില്‍ 35 mm ഫിലിം സിനിമയിലും സ്റ്റില്‍ ഫോട്ടോഗ്രഫിയിലും ഉപയോഗിക്കുന്നത് എങ്ങനെ എന്ന് വിശദമാക്കുന്നുണ്ട്. 1954 ല്‍ ആണ് സൂപ്പര്‍ 35 എന്ന ഫിലിം ആശയം രൂപപ്പെട്ടതെങ്കിലും എണ്‍പതുകളില്‍ ആണ് ഈ ഫോര്‍മാറ്റില്‍ കൂടുതല്‍ സിനിമകള്‍ പുറത്തിറങ്ങിയത്. ജനങ്ങള്‍ 4:3 എന്ന ആസ്പെക്റ്റ് റെഷ്യോയില് നിന്നും മാറി ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയം ആയിരുന്നു. വിസ്താരമ പ്രൊജക്ഷന് ഈ സമയം വിജയപ്രദമായിരുന്നെങ്കിലും ചിത്രീകരണത്തിലും പ്രോജക്ഷനിലും വരുന്ന ഭാരിച്ച ചിലവും കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും ടെക്നീഷ്യന്മാരെ അതില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
സൂപ്പര്‍ 35 mm ലേക്ക് കടക്കാം . സാധാരണ 35 mm ഫിലിമില്‍ ശബ്ദം രേഖപ്പെടുത്തുന്ന ഭാഗം ഒഴിവാക്കി ആ ഭാഗത്തും ചിത്രീകരണം സാധ്യമാക്കുന്ന രീതിയാണ് ഇത്. അനാമോര്‍ഫിക് ലെന്‍സുകളുടെ (35 mm Cinemascope)വരവോടെ ഈ രീതി പെട്ടെന്ന് തന്നെ അന്യം നിന്ന് പോകുകയാണ് ഉണ്ടായത്. വിശദീകരണത്തെക്കാലേറെ , താഴെയുള്ള ചിത്രങ്ങളില്‍ നിന്നും മേല്‍പ്പറഞ്ഞ ഫോര്‍മാറ്റുകളെ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കും.
സൂപ്പര്‍ 35 mm ഫോര്‍മാറ്റില്‍ ശബ്ദ ലേഖനം ഒഴിവാക്കപ്പെടുമ്പോള്‍ പോസ്റ്റ് പ്രോടക്ഷനില്‍ വരുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. അതിനാലാണ് ഈ സാങ്കേതികത്വം പെട്ടെന്ന് തന്നെ ചലച്ചിത്ര ലോകം പുറന്തള്ളിയത്. എന്നാല്‍ മോസ്റ്റ് മോഡേണ്‍ എന്ന് പറയാവുന്ന ഡിജിറ്റല്‍ യുഗത്തില്‍ ഏവരാലും പിന്തള്ളപ്പെട്ട ഈ സൂപ്പര്‍ 35 mm വീണ്ടും കടന്നു വരികയാണ്, ഡിജിറ്റല്‍ സി മോസ് സെന്‍സര്‍ രൂപത്തില്‍ .
കഴിഞ്ഞ അധ്യായത്തില്‍ സൂചിപ്പിച്ച പാനാസോണിക് കമ്പനിയുടെ
AG-AF100 എന്ന ക്യാമറാ മോഡലിനോടും നിലവിലുള്ള കാനോന്‍ 5D HD ക്യാമറയോടും ശക്തമായ മത്സരം പ്രഖാപിച്ചു കൊണ്ടാണ് ഈ സിനിമ - വീഡിയോ ക്യാമറ ഇറങ്ങിയിരിക്കുന്നത്.
SONY NEXFS 100 U
ഈ ക്യാമറയില്‍ മികച്ചു നില്ക്കുന്ന മറ്റൊരു ഘടകം ഇതിന്റെ സെന്‍സര്‍ ആണ്. സൂപ്പര്‍ 35 mm സി മോസ് സെന്‍സര്‍ ആണ് ഇതിലുള്ളത്, അതും സോണി പ്രത്യേകം രൂപ കല്‍പ്പന ചെയ്ത എക്സ്മോര്‍ ടെക്നോളജിയുടെ പിന്‍ബലത്തോടെ .സൂപ്പര്‍ 35 mm സെന്‍സറുകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ താഴെയുള്ള ചിത്രം സഹായിക്കും.
സെന്‍സര്‍ വലുതായത് കൊണ്ട് ലോ ലൈറ്റ് ചിത്രീകരണത്തിനു കൂടുതല്‍ അനുയോജ്യമാണ്.
ഇനി ഇതിന്റെ കോമ്പറ്റീററര് ആയ
പാനസോണിക് ക്യാമറയുമായി താരതമ്യം ചെയ്യാം. ഈ ക്യാമറയ്ക്ക് ആക്സസ്സരീസ് എല്ലാം ചേര്‍ത്തു വരുമ്പോള്‍ മികച്ച ഫിലിം ലുക്ക് ലഭിക്കും എന്നതാണ് എടുത്തു പറയേണ്ടത്.
ഒരു ചതുരക്കട്ടയില്‍ ഇട്ട സുഷിരം എന്നതാണ് ഈ ക്യാമറയുടെ ഡിസൈന്‍ എന്നത് മനസ്സിലാക്കണമെങ്കില്‍ നാം അല്‍പ്പം പുറകോട്ടു പോയെ തീരു. കൃത്യമായി പറഞ്ഞാല്‍ നൂറ്റി എന്പതു വര്‍ഷം പുറകോട്ട്.
1829 ലാണ് ലൂയിസ് ഡാഗുറെ എന്ന ശാസ്ത്രജ്ഞന് ജോസഫ് നീസ് ഫോര്‍ എന്ന ശാസ്ത്രഞ്ഞനുമായി ചേര്‍ന്ന് ഫോട്ടോഗ്രഫി പരീക്ഷങ്ങള്‍ക്ക് തുടക്കമിട്ടത്. ചില രാസ വസ്തുക്കള്‍ പുരട്ടിയ പ്രതലത്തിലേക്ക് ഒരു ചതുരപ്പെട്ടിയില്‍ ഉണ്ടാക്കിയ സുഷിരത്തിലൂടെ പ്രകാശം കടത്തിവിട്ടു ചിത്രം ആലേഖനം ചെയ്തു. ഏതാണ്ട് പത്തു വര്‍ഷത്തോളം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ ആയിരുന്നു ഇത് വിജയം കണ്ടത്. 1839
ആഗസ്ത് 19 നു പാരീസില്‍ നടന്ന ഫ്രഞ്ച് അക്കാദമി ഓഫ് സയന്‍സില്‍ അദ്ദേഹം ഈ പരീക്ഷണം അവതരിപ്പിക്കുകയും ഇത് പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തു. പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം 1850 ല്‍ ഡാഗുറെ സ്ടുടിയോകള് പലതും രൂപപ്പെടുകയും ഫോട്ടോഗ്രഫി പ്രസ്ഥാനം ഉടലെടുക്കുകയും ചെയ്തു. അങ്ങനെ , പ്രബന്ധം അവതരിപ്പിച്ച
ആഗസ്ത് 19 ആണ്
ലോക ഫോട്ടോഗ്രഫി ദിനമായി കൊണ്ടാടുന്നത്. ( കൂടുതല്‍ അറിയാന്‍
ഇവിടെയും ,
ഇവിടെയും ക്ലിക്ക് ചെയ്തു വായിക്കുക)
പറഞ്ഞു വന്നത് ചതുരക്കട്ടയില്‍ ഉണ്ടാക്കിയ സുഷിരം എന്നതാണല്ലോ. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിനു യാതൊരു മാറ്റവും വന്നിട്ടില്ല.; വലുപ്പം ചെറുതായി, ഇലക്ട്രോണിക് ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു എന്നല്ലാതെ.
ഇനിയാണ് കാതലായ കാര്യത്തിലേക്ക് കടക്കേണ്ടത്. ഡി എസ് എല്‍ ആര് ഫിലിം മേക്കിംഗ് എന്നതാണ് ഈ ബ്ലോഗിന്റെ പോസ്റ്റുകളില്‍ പൊതുവെ പ്രതിപാദിച്ചു പോരുന്നത്. ബട്ജറ്റ് ഫിലിം മേക്കിംഗ് ആണ് ഇതിന്റെ പ്രധാന വസ്തുത. എന്നാല്‍ “Captain America: The First Avenger” പോലുള്ള വന്‍ ബട്ജട്ടു സിനിമകളിലും ഡി എസ് എല്‍ ആര് അവിഭാജ്യ ഘടകമായി മാറിയ
റിപ്പോര്‍ട്ട് നാം കണ്ടു. ഈ ഡി എസ് എല്‍ ആറിനെയും കടത്തിവെട്ടുന്ന തരത്തില്‍ ആണ് സോണി മേല്‍ പ്രദിപാദിച്ച ക്യാമറ നിര്‍മ്മിച്ചിരിക്കുന്നത്. അതും ക്യാമറയും ലെന്‍സും അടക്കം വില മൂന്നു ലക്ഷത്തോളവും. !!!
ഡി എസ് എല്‍ ആറുമായി ഈ ക്യാമറയെ താരതമ്യം ചെയ്തു നോക്കാം.
ഡി എസ് എല്‍ ആര് ക്യാമറകള്‍ക്ക് പിക്സല്‍ റേറ്റ് വളരെ കൂടുതല്‍ ആണ്. 5D യില്‍ 21 മെഗാ പിക്സല്‍ ആണ് ശേഷി എന്നോര്‍ക്കുക. എന്നാല്‍ സോണി യുടെ 'nex-100' ( നമ്മളിടുന്ന ഓമനപ്പേര് ) ക്യാമറയില്‍ പിക്സല്‍ റേറ്റ് വെറും 3 .43 മെഗാ പിക്സല്‍ മാത്രം !
നെറ്റി ചുളിക്കാന്‍ വരട്ടെ, പിക്സല്‍ കണക്കില്‍ കാര്യമൊന്നും ഇല്ലെന്നു
ഈ പോസ്റ്റ് വായിച്ചാല്‍ മനസ്സിലാകും. 21 മെഗാ പിക്സല്‍ ശേഷി യുള്ള ക്യാമറയില്‍ HD വീഡിയോ ആലേഖനം ചെയ്യാന്‍ എടുക്കുന്നത് വെറും രണ്ടു മെഗാ പിക്സല്‍ ശേഷി മാത്രം ! കേട്ടിട്ടില്ലേ ഫുള്‍ HD എന്ന് 1980 x 1080 ~ 2 K . ഇവിടെയാണ് അല്‍പ്പം കൂടി വലിയ കാപ്ചറിംഗ് ഏരിയയില്‍ സോണി നല്കുന്ന മൂന്നു മെഗാ പിക്സല്‍ ശേഷിയുടെ HD ദൃശ്യ വിസ്മയം. അത് കൊണ്ട് തന്നെയാണ് "Concept Beyond HD " എന്നത് ഈ പോസ്റ്റ് ടൈറ്റിലില്‍ വന്നത്.
പ്രോസിസ്സിംഗ് ടെക്നോളജിയില്‍ ഡി എസ് എല്‍ ആര് ക്യാമറ സ്റ്റില്‍ ഇമേജിനെ കൂടുതല്‍ കൈകാര്യം ചെയ്യുന്നു. അതായത് റോ , ജെ പി ഇ ജി ഫയലുകളെ. മോഷന്‍ പിക്ച്ചറിനെ എന്‍കോട് ചെയ്യുമ്പോള്‍ ക്വാളിറ്റി തീര്‍ച്ചയായും കുറയുന്നുണ്ട്. എന്നിരുന്നാലും നാം ഇത് വരെ അനുഭവിച്ചിരുന്ന ഡി വി ക്വാളിട്ടിയെക്കാള് പിക്ചര്‍ മേന്മ അതിനു ലഭിക്കുന്നതിനാല്‍ നാം വളരെ തൃപ്തരാണ്. പ്രത്യേകിച്ച് , ഫിലിം ഫോര്‍മാറ്റ് 2k റെസലൂഷനില്‍ (2048 x 1080 ) സ്കാന്‍ ചെയ്തു വരുന്നതിനേക്കാള്‍ ക്വാളിറ്റി ഡി എസ് എല്‍ ആറിലെടുത്ത HD ( 1920 x 1080 ) വീഡിയോയ്ക്കുണ്ടാകും. അങ്ങനെയെങ്കില്‍ approximately 3K റേസലൂഷനില് കൂടുതല്‍ മേന്മ കിട്ടില്ലേ ? തീര്‍ച്ചയായും. മോഷന്‍ പര്‍പ്പസ് ഉദ്ദേശിച്ചാണ് nex 100 ന്റെ പ്രോസസ്സര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഹൈ ക്വാളിറ്റി വീഡിയോ കംപ്രഷന്‍ മോഡ് ആയ AVCHD MPEG 2 SD ആയിട്ടാണ് ഇതില്‍ ഇമേജ് സേവ് ചെയ്യപ്പെടുന്നത്. അതിനാല്‍ തന്നെ ഡി എസ് എല്‍ ആറിനേക്കാള്‍ മേന്മ സോണി അവകാശപ്പെടുന്നുണ്ട്.
ഫുള്‍ HD ( 1920 x 1080 ) എന്നതിനേക്കാള്‍ റെസലൂഷന്‍ കൂടുതല്‍ ആണ് nex 100 ന്. അതിന്റെ പിക്സല്‍ റേറ്റ് 2464 x 1394 ആണ്. (Say, equal to 2.5K. Actual 3K resolution is equal to 3072 x 1620 ) റെഡ് ക്യാമറ 4k റേസലൂഷനില് ആണ് ചിത്രീകരിക്കുന്നത് . അതായത് 4096 x 2160 എന്ന പിക്സല്‍ റേറ്റില്‍ . പക്ഷെ, ഈ രണ്ടു ക്യാമറയ്ക്കും തമ്മില്‍ ഏതാണ്ട് 40 ലക്ഷത്തിലേറെ വില വ്യത്യാസം ഉണ്ട്.
ഡി എസ് എല്‍ ആറിനെ അപേക്ഷിച്ച് , ഓപ്പറെറ്റിംഗ് സൌകര്യങ്ങള്‍ nex 100 ന് കൂടുതലുണ്ട്. ഡിജിറ്റല്‍ സ്റ്റീരിയോ ഓഡിയോ സൗകര്യം, ഈസി ഹാന്‍ഡ് ഹെല്‍ഡ് ഓപ്ഷന്, ഓട്ടോ സൂം വൈഡ് കണ്ട്രോള് , ഓട്ടോ ഫോക്കസിംഗ് എല്ലാം ക്യാമറയില്‍ നിന്നും അഡ്ജസ്റ്റ് ചെയ്യാം. ഡി എസ് എല്‍ ആറില്‍ ഈ സൌകര്യങ്ങള്‍ പരിമിതമാണ്, മാത്രമല്ല ഫോക്കസ് പുള്ളര്‍ ഇല്ലാതെ ക്യാമാറമാന് ഇവ പ്രവര്‍ത്തിപ്പിക്കാനും പറ്റില്ല. എന്നാല്‍ സ്റ്റില്‍ ചിത്രങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ സോണി തുറന്നു സമ്മതിക്കുന്നുണ്ട്.-- this is not a repacked DSLR,the sensor,processor,and other accessories are made for motion application.
സ്ലോ മോഷന്‍ അടക്കം ധാരാളം കാര്യങ്ങള്‍ വിവിധ സ്പീടുകളില് ഈ ക്യാമറയില്‍ നേരിട്ട് ചെയ്യാം. വീഡിയോ ക്യാമറയില്‍ ലഭ്യമായ മറ്റൊരുപാട് സൌകര്യങ്ങള്‍ ഈ ക്യാമറയിലും ലഭ്യമാണ്.
ഡി എസ് എല്‍ ആറിനെ അപേക്ഷിച്ച് കണ്‍ട്രോളുകളാല്‍ സമ്പുഷ്ടമാണ് nex 100 . ഡി എസ് എല്‍ ആറി നെ പ്പോലെ റിഗ് സപ്പോര്‍ട്ട് നിര്‍ബ്ബന്ധമല്ല ( രൂപ അന്‍പതിനായിരം ലാഭം ! ) വലിയ എല്‍ സി ഡി അതും, ട്വിസ്റ്റ് ചെയ്യാവുന്നത് ഉള്ളത് കൊണ്ട് ക്രെയിനില്‍ ഇരുന്നും ട്രോള്ളിയില്‍ ഇരുന്നുമുള്ള ഷോട്ടുകള്‍ക്ക് അടീഷണല്‍ മോണിറ്ററിന്റെ ആവശ്യം ഇല്ലാതെ തന്നെ ഷൂട്ട് ചെയ്യാം.
ഈ ബ്ലോഗില്‍ നേരത്തെ യുള്ള
ഒരു പോസ്റ്റില്‍ ഡി എസ് എല്‍ ആര് ക്യാമറകളിലെ ചൂട് പ്രശ്നം സൂചിപ്പിച്ചിരുന്നു. ക്യാമറയുടെ ലൈഫ് കുറയ്ക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ പ്രമുഖനാണ് ഓവര്‍ ഹീറ്റ് പ്രശ്നം. nex 100 ക്യാമറയില്‍ ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഹീറ്റ് ചേംബര്‍ വലുതാക്കിയിട്ടുണ്ട്. ചൂട് പുറത്തു കളയുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളതായി സോണി അവകാശപ്പെടുന്നു. മാത്രമല്ല, ഡി എസ് എല്‍ ആര് ക്യാമറകള്‍ മുപ്പതു മിനിറ്റത്തെ ഉപയോഗത്തിന് ശേഷം തനിയെ ഓഫ് ആകുന്ന പോലെ ഈ ക്യാമറ ഓഫ് ആകുകയില്ലെന്നും ഒരു ദിവസം മുഴുവന്‍ ഓണ്‍ ചെയ്തു ഉപയോഗിക്കാം എന്നും അവകാശപ്പെടുന്നുണ്ട്. ( പണം നമ്മള് മുടക്കിയതാണെങ്കില്‍ , ആവശ്യത്തിനു ശേഷം ഓഫ് ആക്കുന്നതാണ് നല്ലത് എന്നാണു എന്റെ അഭിപ്രായം; ഇതെന്നല്ല , ഏതു ക്യാമറയും )
ഈ സൂപ്പര്‍ 35 mm ശ്രേണിയില്‍ മറ്റു മൂന്നു ഫിലിം ഫോര്‍മാറ്റ് ക്യാമറകള്‍ കൂടി സോണിക്ക് ഉണ്ട്, പക്ഷെ, അതെല്ലാം പന്ത്രണ്ടു ലക്ഷത്തിനു മേല്‍ വില മതിക്കുന്നതാണ്. ഇതില്‍ PMW F3 L എന്ന മോഡലിന്റെ വില കുറഞ്ഞ പതിപ്പാണ് nex 100.
പൂജ്യം ഡിഗ്രി മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ ഈ ക്യാമറ ഉപയോഗിക്കാന്‍ കഴിയും എന്ന് സോണി പറയുന്നു. എല്‍ സി ഡി യില്‍ ഘടിപ്പിക്കാവുന്ന VF ട്യൂബ് കുറേക്കൂടി പ്രൊഫഷനലിസം ഈ ക്യാമറയ്ക്ക് നല്‍കുന്നുണ്ട്. ഇപ്പോള്‍ ഫീല്ടിലുള്ള പഴയ സിനിമാ ക്യാമറാമാന്മാരൊക്കെ എല്‍ സി ഡി വ്യൂ കൊണ്ട് തൃപ്തരല്ല. അങ്ങനെയുള്ളവര്ക്കായിട്ടാണ് VF ട്യൂബ്.
എന്നിരുന്നാലും ഈ ക്യാമറ ഏഷ്യന്‍ വിപണിയില്‍ ലഭ്യമായിട്ടില്ല. കാരണം, ഒരു പ്രധാന ന്യൂനത ആയി പറയാവുന്നത് , വീഡിയോ ചിത്രീകരണത്തിനു നിര്‍ദ്ദേശിക്കപ്പെട്ട സ്റ്റാന്‍ഡേര്‍ഡ് ആയ PAL സിസ്റ്റം ഈ ക്യാമറയില്‍ ഇല്ലെന്നുള്ളതാണ്. അതിനാല്‍ സിനിമയ്ക്ക് പറ്റുമെങ്കിലും നിലവിലുള്ള ടി വി സ്റ്റാന്‍ഡേര്‍ഡ് വീഡിയോയ്ക്ക് കണ്‍വേര്‍ഷന്‍ ആവശ്യമായി വരും. PAL സിസ്റ്റം ഉപയോഗപ്പെടുത്തുന്ന നിരവധി ക്യാമറകള്‍ ഇപ്പോള്‍ ഏഷ്യന്‍ വിപണിയില്‍ സുലഭമായ സ്ഥിതിക്ക് സമയവും പണവും കളഞ്ഞുള്ള കണ്‍വേര്‍ഷന്‍ രീതി ചെയ്യാന്‍ ആരും മിനക്കെടില്ല.
എങ്കിലും , വില കുറഞ്ഞ 4k റെസലൂഷന്‍ ക്യാമറ നോക്കിയിരിക്കുകയാണ് പലരും , ഈ ഞാനടക്കം.