ഡി എസ് എല്‍ ആര് സിനിമ ഷൂട്ടിംഗ് രംഗത്ത് പലരും പരീക്ഷണങ്ങള്‍ നടത്തി വരുന്നു. കഴിഞ്ഞയാഴ്ച അമേരിക്കയില്‍ റിലീസ് ചെയ്ത “Captain America: The First Avenger” എന്ന സിനിമയാണ് ഇത്തവണ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. കാനന്‍ യു എസ് എ ഔദ്യോഗികമായി പ്രസ് റിലീസ് ഇറക്കികഴിഞ്ഞു. ചിത്രത്തില്‍ വ്യത്യസ്തമായ പല ഷോട്ടുകളും ബി യൂണിറ്റ് ക്യാമറയായ 5D ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നതത്രേ !
ചിത്രത്തിലെ കാര്‍ ചെയിസ് & ക്രാഷ് , ഹൈ സ്പീഡ് ബൈക്ക് ഫോളോ തുടങ്ങിയ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഒന്നിലധികം 5D ക്യാമറകള്‍ ഒരുമിച്ചുപയോഗിച്ചു ചിത്രീകരിച്ചതാണ്. ചിത്രത്തിന്റെ സെക്കന്‍ഡ് യൂണിറ്റ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രഫി എക്സ്പെര്‍ട്ട് ജോനാഥന് ടെയ് ലര്‍ കാനോന്‍ കമ്പനി പുറത്തിറക്കിയ പ്രസ് റിലീസില്‍ പറയുന്നു :

5D ക്യാമറയുടെ 2k റെസല്യൂഷന്‍ ഫുള്‍ HD (1080) , 24 ഫ്രെയിംസ് പെര് സെക്കന്റ് , കാനോന്‍ EF സീരീസ് ലെന്‍സ് തുടങ്ങിയ സൌകര്യങ്ങളാണ് മനോഹരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ സഹായകമായത്. ആക്ഷന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒന്നിലധികം ക്യാമറകള്‍ വാഹനങ്ങളുടെ പല ഭാഗത്തും മെയിന്‍ ക്യാമറയില്‍ പതിയാതെ ഫിക്സ് ചെയ്തിരുന്നു. ഇത് പെര്‍ഫെക്റ്റ് ആക്ഷന്‍ കണ്‍ടിന്യൂവിറ്റിക്ക് സഹായകമായി. എഡിറ്റിങ്ങില്‍ ഈ രംഗങ്ങള്‍ ഫാസ്റ്റ് കട്ടിങ്ങില്‍ തന്മയത്വമായി ചേര്‍ക്കുകയും ചെയ്തത് കൊണ്ട് ആക്ഷന്‍ രംഗത്തിന്റെ തീവ്രത മനോഹരമാക്കുവാനും സാധിച്ചു. 5d ക്യാമറയുടെ പിക്ചര്‍ ക്വാളിറ്റിയും കുറഞ്ഞ സൈസും ആണ് ഇവിടെ എടുത്തു പറയേണ്ട പ്രധാന ഘടകം. ഒരു കോടിയോളം വിലമതിക്കുന്ന ഒന്നാം യൂണിറ്റു ക്യാമറയ്ക്ക് ഒപ്പമാണ് രണ്ടു ലക്ഷത്തോളം വിലയുള്ള ഈ ക്യാമറയുടെ പെര്‍ഫോമന്‍സ് എന്നതും എടുത്തു പറയേണ്ടുന്നതാണ്. അത് കൊണ്ട് തന്നെയാണ് ജോനാഥന് ടെയ് ലറെ പോലെ ഹൈ പ്രൊഫൈല്‍ ഉള്ള ടെക്നീഷ്യന്മാര് 5D യില്‍ വിശാസം അര്‍പ്പിച്ചതും.
**********************
ക്രോമ പോലുള്ള ടെക്നിക്കല്‍ കാര്യങ്ങള്‍ 5D യിലും സുഗമമായി നടത്താന്‍ കഴിയും . താഴെയുള്ള വീഡിയോ കാണുക.
1 comment:
7 ഡീ യാണോ 5ഡി യാണോ കേമന്‍
Post a Comment