
പ്രൊഫഷണല്‍ വീഡിയോ ക്യാമറ നിര്‍മ്മാണ രംഗത്ത് അതികായകനായിരുന്ന പാനസോണിക് കമ്പനി, ഡി എസ് എല്‍ ആര് ക്യാമറകളുടെ ആവിര്‍ഭാവത്തോടെ അല്‍പ്പം ക്ഷീണത്തിലായിരുന്നു. എന്നാല്‍ മത്സര രംഗത്ത് നിന്നും പിന്മാറാന് തയ്യാറാവാതെ ഡി എസ് എല്‍ ആര് ക്യാമറകള്‍ക്ക് എന്ത് ബദല്‍ സംവിധാനം ഒരുക്കാം എന്ന് നീണ്ട പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് ഒരു വര്‍ഷം മുന്‍പ് ഡി എസ് എല്‍ ആര് ക്യാമറകളോട് നേരിട്ട് മത്സരിക്കാന്‍ കഴിവുള്ള AG-AF100 എന്ന മള്‍ട്ടി ഫങ്ങ്ഷന് ക്യാമറയുമായി രംഗ പ്രവേശം ചെയ്തത്. ഹൈ ഡഫനീഷന് ഫോര്‍മാറ്റിലുള്ള ഈ ക്യാമറയ്ക്ക് വീഡിയോ മോഡിലും സിനിമാ മോഡിലും ചിത്രീകരണം സാധ്യമാക്കുന്ന സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡി എസ് എല്‍ ആര് ക്യാമറകളെ വെല്ലുന്ന സൌകര്യങ്ങളും ഏതാണ്ട് രണ്ടു ലക്ഷം വരുന്ന വിലയും ആയിട്ട് പോലും ഈ ക്യാമറയ്ക്ക് ജനപ്രീതി നേടിയെടുക്കാന്‍ കഴിയാത്തത് എന്ത് കൊണ്ട് എന്ന ചോദ്യം ബാക്കി നില്ക്കുന്നു.
ഡി എസ് എല്‍ ആര് ക്യാമറകള്‍ക്ക് അല്‍പ്പം കൂടി വലിപ്പക്കുറവുള്ളത് കൊണ്ട് കാര്‍, ബൈക്ക് തുടങ്ങിയവയുടെ ഇന്റീരിയര്‍ ഭാഗത്ത് വളരെ എളുപ്പത്തില്‍ മൌണ്ട് ചെയ്തു ചിത്രീകരിക്കാനാവും. എന്നാല്‍ AG-AF100 ക്യാമറ അത്ര എളുപ്പത്തില്‍ ഈ വക ഉപയോഗങ്ങള്‍ക്ക് പറ്റില്ല. പക്ഷെ ട്രൈപ്പോഡില്‍ എടുക്കുന്ന ഷോട്ടുകള്‍ക്ക് മികച്ച റിസള്‍ട്ട് തരാന്‍ AG-AF100 ക്യാമറയ്ക്കാകും . ഒരു പക്ഷെ , ഇപ്പോള്‍ പേര് കേട്ട ഡി എസ് എല്‍ ആര് ക്യാമറയെക്കാളും .
കമ്പനി അവകാശപ്പെടുന്ന പോലെ സിനിമാറ്റിക് ഡെപ്ത് ഓഫ് ഫീല്‍ഡ് എഫെക്റ്റ് (Shallow Depth of field)കൊണ്ട് മാത്രം ഒരു വീഡിയോ ക്യാമറയ്ക്ക് പ്രചാരം കിട്ടണം എന്നില്ല. കുറഞ്ഞ "ഫ്ലെന്ജ് ഡിസ്ടന്സ് "* മേന്മയായി പറയുന്നത് കൊണ്ട് കാനോന്‍ ഇ എഫ് , ഇ ഓ എസ്, നികോണ്‍ ലെന്‍സുകള്‍ എല്ലാം തന്നെ ഇതില്‍ ഉപയോഗപ്പെടുത്താം എങ്കിലും ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഇതൊരു ഘടകം ആയി മാറിയിട്ടില്ല.
* Flange Distance also known as Flange back distance / flange-to-film distance / flange focal depth / flange back distance (FBD) or flange focal length (FFL) -- is the distance from the mounting flange (the metal ring on the camera and the rear of the lens) to the the sensor in digital cameras or film in the past generation cameras.
മാറ്റ് ബോക്സും ഫോളോ ഫോക്കസ്സുമെല്ലാം ഘടിപ്പിച്ചാല്‍ പോലും ഒരു വീഡിയോ ക്യാമറയുടെ ലുക്കില്‍ നിന്നും വ്യത്യസ്തമാവാത്തത് ഈ ക്യാമറയുടെ പോരായ്മയായി വിലയിരുത്താം. പ്രൊഫഷനല്‍ ക്യാമറകളിലെപ്പോലെ എല്‍ സി ഡി സ്ക്രീന്‍ ബോഡിയോട് അറ്റാച് ചെയ്തിട്ടുണ്ടെങ്കിലും 9 ഇഞ്ച് ഫില്‍ഡ് മോണിട്ടര്‍ ഉപയോഗിക്കുന്നത് ഇപ്പോള്‍ സാധാരണമായതിനാല്‍ ഇതിന്റെ എല്‍ സി ഡി സ്ക്രീനിനോടും ഉപയോക്താക്കള്‍ക്ക് താല്‍പ്പര്യമില്ലായ്മ ഉണ്ട്, കാരണം ഇതിന്റെ ഉപയോക്താക്കള്‍ തികച്ചും പ്രോഫഷനല്സ് തന്നെ.
ഈ പോസ്റ്റ് ഒരു ആമുഖക്കുറിപ്പ് ആണ് . കാരണം ഈ കാറ്റഗറിയില്‍ ഒരു കിടിലന്‍ ക്യാമറ വരുന്നുണ്ട്. ഡി എസ് എല്‍ ആറിനെ കടത്തി വെട്ടാന്‍. അതെക്കുറിചാവട്ടെ അടുത്ത അദ്ധ്യായം.
5 comments:
വിവരം വിവരിച്ചതിനു നന്ദി!
പുതിയ കാറ്റഗറിയിലെ ആ കീടിലൻ ക്യാമറ വാങ്ങുമ്പോൾ അതു വച്ച് ഈയുള്ളവനവർകളുടെ ഒരു പടം ഫ്രീയായി പിടിയ്ക്കാൻ നോം അനുവദിച്ചിരിക്കുന്നു!
വളരെ നന്ദി മാഷേ...അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.
super
plz........
www.jebinkjoseph.co.cc
താങ്ക്സ് സര് ,
ഇത്രയും വിവരങ്ങള്‍ പകര്‍ന്നു നല്‍കിയതിനു ഒരായിരം നന്ദി ,ഈ വിവരങ്ങള്‍ എ കെ പി എ സുഹൃത്തുക്കള്‍ക്ക് ഉപകാരപ്പെടട്ടെ
Thanks
Post a Comment