ഹോളിവുഡിലും 7D സിനിമ തരംഗം സൃഷ്ടിക്കുന്നു. ഈ വരുന്ന ഒക്ടോബര്‍ പതിനെട്ടിന് തീയേറ്റര്‍ റിലീസിനായി തയ്യാറായിരിക്കുന്ന " Like Crazy " എന്ന സിനിമയാണ് ഹോളിവുഡില്‍ സമ്പൂര്‍ണ്ണമായി ഒരു HDSLR ക്യാമറയില്‍ ചിത്രീകരിച്ചിരിക്കുന്ന ഫീച്ചര്‍ ഫിലിം. അമേരിക്കയിലെ പ്രശസ്തമായ സണ്‍ ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ രണ്ടു ശക്തമായ ജൂറി അവാര്‍ഡുകള്‍ നേടിക്കൊണ്ടാണ് ഈ ചിത്രം ലോക ശ്രദ്ധ ആകര്ഷിചിരിക്കുന്നത്. ബ്രിട്ടീഷ് - അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രണയവും രാജ്യങ്ങളുടെ നിയമസംഹിതമൂലം അകലേണ്ടി വരുന്ന സാഹചര്യവുമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രീകരണത്തില്‍ ഏറെ മേന്മ പുലര്‍ത്തുകയും ചെയ്തതോടെ 7D ക്യാമറയുടെ വിജയ സാധ്യത ഹോളിവുഡും പരീക്ഷിച്ചു കഴിഞ്ഞു. 5D ക്യാമറയില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച മറ്റൊരു ഹോളിവുഡ് ചിത്രമായ ‘"Act of Valor" അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ റിലീസിന് തയ്യാറെടുക്കുകയാണ്.
7 ഡീ യാണോ 5ഡി യാണോ കേമന്‍ എന്ന് കഴിഞ്ഞ ദിവസം ഇലക്ട്രോണിക്സ് കേരളം ഈ ബ്ലോഗിലെ മറ്റൊരു പോസ്റ്റില്‍ കമന്റായി ചോദിച്ചിരുന്നു. സ്റ്റില്‍ ഫോട്ടോഗ്രഫി എടുക്കുകയാണെങ്കില്‍ കേമന്‍ 5D തന്നെ. എന്നാല്‍ മോഷന്‍ പിക്ചര്‍ ചിത്രീകരണത്തിനു 7d യാണ് കുറച്ചു കൂടി അനുയോജ്യം. കാരണം 7 ഡി യില്‍ ഡ്യൂവല്‍ ഡിജിക്ക് 4 പ്രോസ്സസര്‍ ആണ് ഉള്ളത് . അതിനാല്‍ സിനിമാറ്റിക് കളറുകളെ മികച്ച രീതിയില്‍ പ്രോസെസ്സ് ചെയ്യുന്നു. രണ്ടു ക്യാമറയിലും 1920 x 1080 പിക്സലുകള്‍ തന്നെയാണ് ചിത്രീകരണത്തിനു ഉപയോഗപ്പെടുത്തുന്നത്. ഒരു പാട് ആളുകള്‍ ഇക്കാര്യം നേരിട്ടും ഫോണിലൂടെയും ഒക്കെ ചോദിക്കുന്നുണ്ട്. വൈകാതെ തന്നെ മറ്റൊരു ലേഖനത്തിലൂടെ ഇക്കാര്യം വിശദമായി എഴുതാം.
" Like Crazy " ചിത്രത്തിന്റെ ട്രെയിലര്‍ താഴെ കാണാം
3 comments:
gud one ...thx..
thanks for the information
Great news!
Let this create history the world over!
Post a Comment