തലക്കെട്ട് കണ്ടില്ലേ ? എന്തെങ്കിലും മനസ്സിലായോ ?
അല്‍പ്പം മനസ്സിലാകാന്‍ ബുദ്ധിമുട്ടുള്ള സംഭവം തന്നെയാണ് ഇത്. ഞാന്‍ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ലളിതമായി ഇവിടെ കുറിക്കാം.
ചില ക്യാമറാ റിവ്യൂകള്‍ വായിക്കുമ്പോള്‍ അല്ലെങ്കില്‍ കാണുമ്പോള്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു കാര്യമാണ് ഈ ക്യാമറ 4 :2 :2 അല്ലെങ്കില്‍ 4 :4 :4 കളര്‍ സ്പേസ് ആണ് എന്ന് പറയുന്നത് .
മൂന്നു റേഷ്യോ ഉള്ള ഈ അക്കങ്ങളുടെ ആദ്യ അക്കം സൂചിപ്പിക്കുന്നത് ഇല്ല്യൂമിനെഷന്‍ അഥവാ ബ്രൈറ്റ്നെസ്സ് പാര്‍ട്ട് എന്ന കാര്യമാണ്. പിന്നീടുള്ള രണ്ടു അക്കങ്ങളും സൂചിപ്പിക്കുന്നത് അതിന്റെ ക്രോമ അഥവാ കളര്‍ പാര്‍ട്ടിനെ ആണ്. 4 :2 :2 എന്ന വാല്യൂ എടുത്താല്‍ പ്രകാശം നാല് മടങ്ങ് എങ്കില്‍ കളര്‍ രണ്ടു മടങ്ങ് എന്നുള്ളതാണ്. നമ്മുടെ കണ്ണുകള്‍ കളറുകള്‍ ഉള്ക്കൊള്ളുന്നതിനെക്കാലും കൂടുതല്‍ പ്രകാശത്തെയാണ് സെന്‍സ് ചെയ്യുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ , റെസലൂഷന്‍ എന്ന് നമ്മള് പറയുന്നതിന്റെ മറ്റൊരു ഘടകം.
അത് ചിത്ര സഹിതം താഴെ വിവരിക്കാം
അതിനു മുന്‍പ് താഴെ പറയുന്ന നിലവിലുള്ള കളര്‍ സ്പേസുകള്‍ അറിഞ്ഞിരിക്കണം.
4:4:4 Y'CbCr, 4:4:4 R'G'B', 4:2:2, 4:2:1 , 4:1:1 , 4:2:0 , 4:1:0 , 3:1:1 എന്നിവയാണ് . ഹൈ ഡഫനീഷന് സാങ്കേതിക വിദ്യ വന്നപ്പോള്‍ ആണ് ഈ കളര്‍ സ്പേസ് കാര്യവും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കളര്‍ ഡിജിറ്റല്‍ വീഡിയോ സിഗ്നലുകളുടെ ഏറ്റക്കുറച്ചിലുകള്‍ ആണ് ഇത് എന്നത് ലളിതമായി പറയാം.
ഡിജിറ്റല്‍ പ്രോജക്ഷന്റെ ആവിര്ഭാവത്തോട് കൂടി ഫിലിമുകള്‍ സ്കാന്‍ ചെയ്തു ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റിയാണ് സിനിമ കാണിച്ചിരുന്നത്. ഇവിടെ , 4K റെസലൂഷന്‍ 2K എന്നുള്ള വ്യത്യാസത്തില്‍ സിനിമ സ്കാന്‍ ചെയ്തിരുന്നു. തമിഴിലെ ശിവാജിയാണ് ഇന്ത്യയില്‍ ആദ്യമായി 4 K റെസലൂഷനില്‍ പ്രോജക്റ്റ് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ , നാളുകള്‍ കഴിഞ്ഞിട്ടും ഇപ്പോഴും പലരും 2K റെസലൂഷന്‍ തന്നെയാണ് പിന്തുടരുന്നത്. ഭാരിച്ച ചിലവാണ് മിക്കവരെയും ഇതില്‍ നിന്നും അകറ്റുന്നത്. ഉദാഹരണത്തിന് ഏകദേശക്കണക്ക് പറഞ്ഞാല്‍ ഡി വി ഫോര്‍മാറ്റില്‍ ഒരു മണിക്കൂര്‍ വീഡിയോ 13 ജി ബി ഉപയോഗിക്കും എന്നാല്‍ ഇത് ഫുള്‍ എച് ഡി വീഡിയോ ( 2K ) 50 ജി ബി ഉപയോഗിക്കും. ഇത് 4K ആവുമ്പോള്‍ 200 ജി ബി ഡിസ്ക് സ്പേസ് വേണ്ടി വരും. ഇതിനനുസരിച്ച് മറ്റു സൌകര്യങ്ങള്‍ കൂടി കൂട്ടേണ്ടി വരും , എന്ന് പറഞ്ഞാല്‍ നാം എഡിറ്റ് ചെയ്യുന്ന കമ്പ്യൂട്ടറില്‍ പ്രത്യേക ഗ്രാഫിക് കാര്‍ഡിനോടൊപ്പം i3 പ്രോസസ്സര്‍ മിനിമം 2 .3 Ghz എങ്കിലും ഉണ്ടെങ്കില്‍ മാത്രമേ എച് ഡി വീഡിയോ സ്മൂത്ത് ആയി പ്ലേ ആവുകയുള്ളൂ. അതാണ് മറ്റു സൌകര്യങ്ങള്‍ കൂട്ടേണ്ടി വരും എന്ന് പറഞ്ഞത്. ഈ പാരഗ്രാഫ് ഇവിടെ പറയുന്നത് വിഷയത്തില്‍ നിന്നും തെന്നി മാറുന്നതല്ല, കളര്‍ സ്പേസുകളെക്കുറിച്ച് പറയുമ്പോള്‍ നാം മനസ്സില്‍ കരുതിയിരിക്കേണ്ട വസ്തുതകള്‍ ആണ് എന്നുള്ളതിനാലാണ്.
അതോടൊപ്പം മറ്റൊരു കാര്യം കൂടി മനസ്സില്‍ കരുതണം , കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തിറങ്ങുന്ന ഡി വി ഡി , ടി വി എന്നിവയിലെല്ലാം കൊമ്പോണന്റ് ഔട്ട് / ഇന്‍ കണക്ടറുകള്‍ ഉണ്ട് എന്നത്. വീഡിയോ ഔട്ട് പുട്ടിനു മാത്രമായാണ് മൂന്ന് കണക്ടരുകള് ഉള്ളത്. കൂടുതല്‍ വ്യക്തതയാര്‍ന്ന ഇമേജ് ഇതിലൂടെ നമുക്ക് ലഭിക്കുന്നു. ഓരോ കണക്ടറിനുമൊപ്പം രേഖപ്പെടുത്തിയിരിക്കുന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ ? Y, Pb/Cb, Pr/Cr എന്നിങ്ങനെ . കളര്‍ സ്പെസിനെക്കുറിച്ചു പറയുമ്പോള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കണം.
( Please Note : Y is for Luminence/Brightness; Pb/Cb is for difference between Blue colour and Pr/Cr for difference between Red. Y-Pb-Pr founds in analogue systems and Y-Cb-Cr found in Digital systems; If both founds in a single connector, the equipment is capable of handling both analogue and digital signals.)
റെസലൂഷന്‍ എന്ന് പറയുമ്പോള്‍ വലക്കണ്ണികളുടെ ഇഴയടുപ്പം എന്ന കാര്യം ശ്രദ്ധിക്കണം. അതെ പോലെ കളര്‍ സ്പേസിലും ചില കാര്യങ്ങള്‍ ഉണ്ട്. അവ കൂടുതല്‍ വിശദീകരിക്കുന്നതിനേക്കാള്‍ ഏറെ താഴെയുള്ള ചിത്രത്തില്‍ നിന്നും മനസ്സിലാവുമെന്ന് കരുതുന്നു.
വര്‍ണ്ണങ്ങളുടെ വ്യക്തതയാണ് ഈ സിഗ്നല്‍ കോഡെക് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇപ്പോള്‍ എല്ലാവര്ക്കും വ്യക്തമായിക്കാണും.
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉപഗോഗിക്കപ്പെടുന്ന കളര്‍ സ്പെസുകളുടെ രൂപ രേഖയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ആഗോള വ്യാപകമായി ടെലിവിഷന്‍ സംപ്രേക്ഷണം 4 :2 :2 എന്ന കളര്‍ സ്പേസില്‍ ആണ് . ഇത് വിവിധ നിര്‍മ്മാതാക്കള്‍ അനുസരിച്ച് ചിത്രത്തിലെ പോലെ വ്യത്യസ്തമായി രൂപീകരിക്കുന്നുണ്ട്. സിനിമ ചിത്രീകരിക്കുന്നത് 4 :4 :4 എന്ന കളര്‍ സ്പേസിലും . ആരി, റെഡ് തുടങ്ങിയ വന്‍ സിനിമാ ഡിജിറ്റല്‍ ക്യാമറകള്‍ എല്ലാം തന്നെ 4 :4 :4 എന്ന കളര്‍ സ്പേസ് ഉള്ളവയാണ്. എന്നാല്‍ പ്രൊഫഷനല്‍ വീഡിയോ ക്യാമറകളും 2K റെസലൂഷന്‍ ക്യാമറകളും എല്ലാം 4 :2 :2 കളര്‍ സ്പേസില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. 4 :2 :2 കളര്‍ സ്പേസ് ഉള്ള ക്യാമറയെ 4 :4 :4 കളര്‍ സ്പേസ് ആക്കി മാറ്റുന്നതിനുള്ള ഉപകരണങ്ങളും ഇന്ന് ലഭ്യമാണ്
3:1:1 എന്ന കളര്‍ സ്പേസിന്റെ കാര്യം ഞാന്‍ സൂചിപ്പിച്ചിരുന്നു. പ്രൊഫഷനല്‍ കളര്‍ സ്പേസുകളെക്കുറിച്ച് മാത്രമേ പക്ഷെ വിശദീകരിച്ചുള്ളൂ. അമേച്വര്‍ ക്യാമറകളില്‍ ഇത്തരം കളര്‍ സ്പേസ് കോഡെക് ആണ് ഉപയോഗിച്ച് വരുന്നത്.