ഡി എസ് എല്‍ ആര് ക്യാമറയില്‍ വീഡിയോ മോഡ് ഉപയോഗിക്കുമ്പോള്‍ പലര്‍ക്കും ബുദ്ധിമുട്ട് ആയ സംഭവം ആണ് അപേര്‍ച്ചര്‍ ബോഡിയില്‍ ആദ്യം സെറ്റ് ചെയ്യണം എന്നുള്ളത്. പഴയ എസ് എല്‍ ആര് ക്യാമറകളില്‍ ഉപയോഗിച്ചിരുന്ന ലെന്‍സുകള്‍ക്ക് അപേര്‍ച്ചര്‍ സ്റ്റെപ് - സ്റ്റെപ് ആയി ലെന്‍സില്‍ ആയിരുന്നു എന്നുള്ളത് എല്ലാവര്ക്കും അറിവുള്ളതാണല്ലോ. ഡിജിറ്റല്‍ ക്യാമറകളുടെ ആവിര്ഭാവത്തില് അപേര്‍ച്ചര്‍ സെറ്റിംഗ് ഇലക്ട്രോനിക്കല് ആയി കണ്ട്രോള് ചെയ്യാന്‍ ഉള്ള സൗകര്യം ക്യാമറ ബോഡിയില്‍ ഒരുക്കി. ഇത് സ്റ്റില്‍ ഫോട്ടോ ഗ്രാഫര്‍മാര്‍ക്ക് വളരെ അധികം ഗുണമായിരുന്നു. എന്നാല്‍ വീഡിയോ ചിത്രീകരണത്തില്‍ ഏറെ ബുദ്ധിമുട്ടും. ഈ ബുദ്ധിമുട്ട് മനസ്സിലാക്കി , കാനോന്‍ തങ്ങളുടെ ഇ എഫ് ലെന്സുകളില് ചില മാറ്റങ്ങള്‍ നടത്തി വീഡിയോ കൂടി സുഗമമായി ചിത്രീകരിക്കുന്നതിനു സജ്ജമാക്കുന്നു. ഇതിന്റെ പേറ്റന്റ് 2011 മാര്‍ച്ചില്‍ തന്നെ കാനന്‍ എടുത്തിരുന്നു.
സംഗതി ലളിതം , പഴയത് പോലെ തന്നെ ലെന്‍സിന്റെ പുറകു ഭാഗത്തായി അപേര്‍ച്ചര്‍ റിംഗ് ക്രമീകരിച്ചിരിക്കുന്നു. എന്നാല്‍ മുന്നത്തെതില് നിന്നും വ്യത്യസ്തമായി , ഈ റിങ്ങിന് സ്റൊപ്പുകള്‍ ഉണ്ടാകില്ല, പകരം സ്മൂത്ത് ആയി തിരിക്കാവുന്ന വിധത്തിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. സ്റ്റില്‍ ക്യാമറമാന്മാര് നെറ്റി ചുളിക്കാന്‍ വരട്ടെ, ഈ റിംഗ് സൗകര്യം ആവശ്യമില്ലെങ്കില്‍ ഓഫ് ചെയ്ത് ,ക്യാമറ ബോഡി യിലൂടെ തന്നെ അപേര്‍ച്ചര്‍ സെറ്റ് ചെയ്യാനുള്ള സൌകര്യവും ഉണ്ട്.
കാനന്‍ നവംബര്‍ മൂന്നിന് പുതിയ വീഡിയോ ക്യാമറകള്‍ റിലീസ് ചെയ്യുമ്പോള്‍ , അതിനു കൂടി ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ ലെന്‍സുകള്‍ രൂപപ്പെടുത്തുന്നത്.
2 comments:
Really informative..keep doing your good work Joe.. truly appreciable.
ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചത് കാനന്‍ യാഥാര്‍ത്യമാക്കി !!!
Post a Comment