CHOOSE WORLDWIDE 72 LANGUAGES BY CLICKING THE TOP BOX OF LEFT SIDE BAR. TRANSLATION AVAILABLE ONLY FOR POSTS AFTER 2013 NOVEMBER : for queries contact joharkj@gmail.com बाईं ओर पट्टी के ऊपर बॉक्स पर क्लिक करके दुनिया भर में 72 भाषाओं से चुनें. केवल 2013 नवंबर के बाद पदों के लिए उपलब्ध अनुवाद: प्रश्नों joharkj@gmail.com संपर्क के लिए இடது பக்கத்தில் பட்டையின் மேல் BOX கிளிக் செய்வதன் மூலம் WORLDWIDE 72 மொழிகளை தேர்வு செய்யவும். மட்டும் 2013 நவம்பர் பிறகு இடுகைகள் மொழிபெயர்ப்பு: கேள்விகளுக்கு joharkj@gmail.com தொடர்பின் 点击左侧栏机顶盒,CHOOSE全球72种语言。仅适用于2013年后的11月内的职位翻译为查询联系joharkj@gmail.com的 ELEGIR EL MUNDO 72 IDIOMAS POR HACER CLIC EN EL TOP BOX DE BARRA LATERAL IZQUIERDO. TRADUCCIÓN DISPONIBLE SOLO PARA PUESTOS TRAS noviembre 2013: para consultas contacto joharkj@gmail.com اختيار WORLDWIDE 72 LANGUAGES BY النقر على TOP BOX OF LEFT SIDE BAR. الترجمة متاحة فقط لمناصب بعد عام 2013 تشرين الثاني: للاستعلامات الاتصال joharkj@gmail.com 左側のバーの上部ボックスをクリックしてWORLDWIDE72言語を選択します。 ONLY2013年11月後の投稿をAVAILABLE翻訳:クエリがjoharkj@gmail.com連絡のため

Wednesday, October 26, 2011

Lens Mounts & Adaptors

കുറഞ്ഞ ബഡ്ജറ്റില്‍   ഗുണ മേന്മയുള്ള സോണി FS  100   ക്യാമറ നാം കണ്ടു കഴിഞ്ഞു.  നാള്‍ക്കു നാള്‍ കഴിയുന്തോറും ആഗോള വ്യാപകമായി ഈ ക്യാമറയുടെ  ജനപ്രീതി കൂടി വരുന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്.  എന്നാലും കടുത്ത കാനന്‍ ആരാധകര്‍ നവംബര്‍  മൂന്നിനായി  പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.    അവര്‍ക്ക് ഉറപ്പാണ് കാനന്‍ ഒന്നിനും തോറ്റു കൊടുക്കില്ലാ എന്ന് .......

ക്യാമറ എന്തായാലും  ഗുണ മേന്മ  വരുത്തുന്നതില്‍ ഉപയോഗിക്കുന്ന ലെന്സിനും  കൂടുതല്‍ പങ്കുണ്ട്.  അതിനാലാണ് ഇന്റര്‍ ചെന്ജബിള്‍  ലെന്‍സുകള്‍  ഉപയോഗിക്കാവുന്ന ക്യാമറകള്‍  ധാരാളമായി ഇറങ്ങി ത്തുടങ്ങുന്നത്.   ഉപ ഭോക്താവിന്റെ ആവശ്യാനുസരണം  ലെന്‍സുകള്‍  തിരഞ്ഞെടുത്തു ഉപയോഗിക്കാം.  ഇന്ന് ആയിരക്കണക്കിന്  ലെന്‍സുകള്‍  ഇറങ്ങുന്നുണ്ട്. ഇവ വിവിധ ക്യാമറകളുടെ ആവശ്യാനുസരണം  വാങ്ങി ഉപയോഗിക്കുന്നു. എന്നാല്‍  ചില നിര്‍മ്മാതാക്കളുടെ  ലെന്‍സുകള്‍ മിക്കവാറും മറ്റു ക്യാമറ നിര്‍മ്മാതാക്കളുടെ  ബോഡിയില്‍   ഘടിപ്പിക്കാന്‍   പറ്റാതെ  വരും.

മിക്ക സിനിമാ ലെന്‍സുകളും  പി എല്‍ മൌണ്ട്  എന്ന ഘടനയോടു  കൂടി ആണ് ഇറങ്ങുന്നത്.   35  എം എം ഫിലിം ചിത്രീകരണത്തിനാണ്  ഇത്തരം  മൌണ്ടുകള്‍  ഉള്ള ലെന്‍സ്‌ അധികമായും ഉപയോഗിച്ചിരുന്നത്.   ആരി കമ്പനി ആണ്  ആയിരത്തി തൊള്ളായിരത്തി എണ്പതുകളുടെ  തുടക്കത്തില്‍   പി എല്‍  മൌണ്ട്  എന്നറിയപ്പെടുന്ന പോസിറ്റീവ് ലോക്കിംഗ്  സംവിധാനം  ലെന്‍സുകളില്‍ ആവിഷ്കരിച്ചത്.  അതിനു മുന്‍പ് വ്യാപകമായി  ഉപയോഗിച്ചിരുന്നത്  ബെയോനെറ്റ്   എന്നറിയപ്പെടുന്ന  ലെന്‍സ്‌ ലോക്കിംഗ് സംവിധാനമായിരുന്നു.    ബെയോനെറ്റ് എന്ന പേര് കേട്ട്  ഞെട്ടണ്ട, ഇന്ന് നാം സാധാരണയായി ഉപയോഗപ്പെടുത്തി വരുന്ന ലോക്കിംഗ് സംവിധാനമാണ്‌ അത് . പക്ഷെ  ലെന്‍സുകളില്‍ അല്ലെന്നു  മാത്രം.   വൈദ്യുത ബള്‍ബുകളില്‍  ഇപ്പോഴും ഉപയോഗപ്പെടുത്തുന്ന തത്വം ആണ് ബെയോനെറ്റ് ലോക്കിംഗ് സിസ്റ്റം 

ബെയോനെറ്റ് സംവിധാനത്തില്‍ നിന്നും അല്‍പ്പം വ്യതിയാനങ്ങള്‍ വരുത്തിയാണ്  ഇന്ന്  കാണുന്ന  പല  ലെന്‍സ്‌ ലോക്കിംഗ് സംവിധാനങ്ങളും  ഉള്ളത്.  അതിനാല്‍ ബെയോനിക് സ്റ്റൈല്‍ മൌന്റ്സ് എന്നും  ഇപ്പോഴുള്ള പല മൌണ്ടുകളെയും വിശേഷിപ്പിക്കാറുണ്ട്.   നിര്‍മ്മാതാക്കളുടെ   സൌകര്യമനുസരിച്ച്  ഇ എന്നും ഇ എഫ് എന്ന് മൊക്കെ മൌണ്ടുകള്‍  സൃഷ്ടിക്കപ്പെടുന്നു.  തങ്ങള്‍ നിര്‍മ്മിക്കുന്ന ക്യാമറകള്‍ക്ക്  തങ്ങളുടെ തന്നെ ലെന്‍സുകള്‍ ഉപയോഗപ്പെടുത്തണം എന്ന വ്യാപാര തന്ത്രവും ഇല്ലാതില്ല.   ഇങ്ങനെയുള്ള അവസരത്തിലാണ്   മറ്റു നിര്‍മ്മാതാക്കളുടെ  ലെന്‍സുകള്‍  ഉപയോഗിക്കേണ്ടത് ആവശ്യമായി വരുമ്പോള്‍  മൌണ്ട് അടാപ്ടര്‍  എന്ന സംവിധാനം  ഉപയോഗിക്കുന്നത്.   
ARRI LENS WITH PL MOUNT 

 CANON LENSES WITH PL MOUNT

CANON  LENSES WITH EF MOUNT
SONY E MOUNT LENSES

എസ് എല്‍ ആര്‍  ക്യാമറകള്‍   ഇത് ഡി എസ് എല്‍ ആറുകള്‍ ആയി മാറുകയും ലെന്‍സുകള്‍ മാറ്റി ഇടാവുന്ന  ക്യാമറകള്‍ കൂടുതലായി നിര്‍മ്മിക്കപ്പെടുകയും ചെയ്തപ്പോള്‍  യഥാര്‍ഥത്തില്‍  മാര്‍ക്കറ്റ്‌ ഉണ്ടായത് മൌണ്ട് അടാപ്ടറുകള്‍ക്ക് ആണ് .      അതില്‍ തന്നെ പി എല്‍  മൌന്റ്റ്‌  ടു  ഇ മൌണ്ട് , പി എല്‍ മൌണ്ട്   ടു   ഇ എഫ് മൌണ്ട്  എന്നീ അടാപ്ടരുകള്‍  കൂടുതല്‍ പ്രചാരം നേടി.   കാരണം മികച്ച ദൃശ്യ മേന്മ നല്‍കുന്ന  സിനി ലെന്‍സുകള്‍ ( 35  എം എം )   എച്   ഡി എസ് എല്‍ ആറിലും, മറ്റു ഇ  മൌണ്ട് ക്യാമറകളിലും ഉപയോഗപ്പെടുത്താന്‍  തുടങ്ങിയതോടു കൂടിയാണ്.    അടാപ്ടരുകളുടെ   സഹായത്തോടെ  സിനി ലെന്‍സുകള്‍  ഡി എസ് എല്‍ ആറുകള്‍ക്കും   മറ്റു   ലെന്‍സ്‌  മാറ്റാവുന്ന ക്യാമറകള്‍ക്കും  മികച്ച സിനി ലൂക്കും  പെര്ഫോമന്സും   നല്‍കി.  
SONY FS 100 with CARL SEIZ LENS ,MATTE BOX and FOLLOW FOCUS


   പി എല്‍ മൌണ്ടുകള്‍ക്ക്  ഇലക്ട്രോണിക്  കണ്ട്രോള്‍ ചെയ്യാനുള്ള  സൗകര്യം ഇല്ല.    എന്നാല്‍  "ഇലെക്ട്രോ ഫോക്കസ് " എന്ന ഇ എഫ് മൌണ്ട്  ലെന്സുകള്‍ക്കും  ഇ ലെന്സുകള്‍ക്കും  ക്യാമറ ബോഡി വഴി ഫോക്കസ്, സൂം, അപേര്‍ച്ചര്‍  തുടങ്ങിയ  കാര്യങ്ങളില്‍ ലെന്‍സിനെ കണ്ട്രോള്‍ ചെയ്യാം.   പക്ഷെ  പി എല്‍ മൌണ്ട്  കണക്റ്റ് ചെയ്യുമ്പോള്‍  ഈ  സൌകര്യങ്ങള്‍   എല്ലാം മാനുവല്‍  ആയി ചെയ്യേണ്ടി വരും. സിനിമാ ചിത്രീകരണ രീതി  അങ്ങനെ ആണ്.


ഈ സൈറ്റിലെ  ഒരദ്ധ്യായത്തില്‍ പറഞ്ഞു   "ഫ്ലെന്ജ് ഡിസ്ടന്‍സ് " എന്നത്.  ഈ കാര്യമാണ്  മൌണ്ട് അടാപ്ടര്‍ എന്ന സൌകര്യത്തില്‍  ശ്രദ്ധിക്കേണ്ടത്.  ലെന്‍സിന്റെ  പിന്‍ ഭാഗവും  സെന്‍സറും   തമ്മിലുള്ള  ദൂരത്തെയാണ് "ഫ്ലെന്ജ് ഡിസ്ടന്‍സ് " എന്ന് വിളിക്കുന്നത്‌.   ഇ എഫ് , ഇ മൌണ്ടുകളില്‍   ഇത് വളരെ  അടുത്തായിരിക്കും.   ഇങ്ങനെയുള്ള  ക്യാമറകളില്‍   ഫുള്‍ ഫ്രെയിം സെന്‍സര്‍ അല്ല ഉപയോഗിക്കുന്നത്.  എന്നാല്‍ പി എല്‍ മൌണ്ട് ഉള്ള ലെന്‍സുകള്‍ ഫുള്‍ ഫ്രെയിം ( 35  mm )   സൗകര്യം  ഉപയോഗപ്പെടുത്തുന്നവയാണ്.  മികച്ച ഒരു  പി എല്‍  ടു  ഇ  അല്ലെങ്കില്‍ ഇ എഫ് മൌണ്ട് അടാപ്ടരിനു  ഇരുപതിനായിരത്തിനും മുപ്പതിനായിരത്തിനും ഇടയ്ക്കാണ് വില വരുന്നത്.


ഇനി  സോണി FS  100  ക്യാമറയില്‍ പി എല്‍  അടാപ്ടര്‍ ഉപയോഗിച്ച്  ലെന്‍സ്‌ ഘടിപ്പിക്കുന്ന വീഡിയോ കാണാം. 





1 comment:

Santhoshkumar KS said...

പ്രയോജനപ്രദമായ അറിവുകള്‍... എല്ലാ ആശംസകളും