
ലോകം ആവേശത്തോടെ കാത്തിരിക്കുന്ന കാനന്‍ നവംബര്‍ മൂന്നിന്റെ വിളംബരത്തിനിടയില് നിലവിലുള്ള ഡി എസ് എല്‍ ആര് മോഡലിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തു ഇറക്കിയിരിക്കുകയാണ്. കാനന്റെ പ്രശസ്തമായ ഇ ഓ എസ് 1D എന്നാ മോഡലിന്റെ അന്തിമ പതിപ്പ് എന്ന് വ്യക്തമാക്കുന്നതിനായിരിക്കാം X എന്ന് കൂടി നാമകരണം നല്‍കിയിട്ടുണ്ട്. 18 .1 മെഗാ പിക്സല്‍ സ്റ്റില്‍ ക്യാമറയുടെ ധാരാളം മേന്മകള് നല്‍കുന്നുണ്ടെങ്കിലും , ഈ സൈറ്റിലെ പ്രധാന വിഷയം ഫിലിം മേക്കിംഗ് എന്നതാകയാല്‍ ആ കാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാം. 36 mm x 24mm, 16 Channel ,14 Bit സെന്‍സര്‍ ആണ് ഇതിന്റെ പുതിയ സെന്‍സര്‍ . 1080/30p/ 25p/24p; 720/60p/50p എന്നിങ്ങനെ മുന്‍ ക്യാമറയിലെ പ്പോലെ ഹൈ ഡഫനീഷന് വീഡിയോ ചിത്രീകരിക്കാം എന്നതില്‍ പുതുമ ഇല്ല. പക്ഷെ, എടുത്തു പറയേണ്ടുന്ന പ്രധാന കാര്യം തുടര്‍ച്ചയായി അര മണിക്കൂര്‍ ചിത്രീകരണം സാധ്യമാക്കുന്നു എന്നുള്ളതാണ്. മുന്‍ ക്യാമറകളില്‍ ഇത് 12 മിനിട്ട് ആയിരുന്നു. ഇനി ഇന്റര്‍വ്യൂ പോലുള്ള കാര്യങ്ങള്‍ കൂടി ഡി എസ് എല്‍ ആറില്‍ സാധ്യമാക്കുന്നതിന് ഈ സംവിധാനം സഹായിക്കുന്നു. ഡി എസ് എല്‍ ആര് ക്യാമറകളുടെ ഹീറ്റ് പ്രശ്നത്തിനും മിതത്വം നല്‍കിയിട്ടുണ്ടെന്ന് കാനന്‍ അവകാശപ്പെടുന്നു. ഹൈ ഡഫനീഷന് വീഡിയോ ക്ലിപ്പിന്റെ പരമാവധി സ്ടോറേജ് പരിധി നാല് ജി ബി ആയി ഫ്ലാഷ് കാര്‍ഡുകളില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ , പരിധി കഴിയുമ്പോള്‍ ഓട്ടോമാറ്റിക് ആയി അടുത്ത ഫയല്‍ രൂപപ്പെടുന്നു. അതിനാല്‍ തടസ്സമില്ലാത്ത ചിത്രീകരണം സാധ്യമാക്കുന്നു. രണ്ടു സി എഫ് കാര്‍ഡുകള്‍ ഇടാവുന്ന സ്ലോട്ടുകള്‍ ഈ ക്യാമറയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

വെളിച്ചത്തെയും വര്‍ണ്ണങ്ങളെയും വ്യക്തമായി പ്രോസസ് ചെയ്യാന്‍ കഴിവുള്ള ഡിജിക്ക് 4 ടെക്നോളജി യുടെ രണ്ടു പ്രോസസ്സറുകള്‍ ആണ് 7D യില്‍ ഉള്ളത്. എന്നാല്‍ ഈ ക്യാമറയില്‍ ഡി ജിക്ക് 5 ടെക്നോളജിയുടെ രണ്ടു പ്രോസസ്സറുകള്‍ ഉണ്ട്. അതിനാല്‍ കൂടുതല്‍ ക്വാളിറ്റി വ്യക്തതയിലും വര്‍ണ്ണത്തിലും പ്രതീക്ഷിക്കാം. ഡിജിക്ക് 5 പ്രോസസ്സര്‍ എ എഫ് ഫങ്ങ്ഷന് വ്യക്തതയാര്‍ന്ന സപ്പോര്‍ട്ടും നല്കുന്നു.
മറ്റൊന്ന്, ഓണ്‍ സ്ക്രീനില്‍ ഓഡിയോ ലെവല്‍ ലഭ്യമാകുന്നു എന്നുള്ളതാണ്. ലൈവ് ഓഡിയോ ചിത്രീകരിക്കേണ്ട അവസരങ്ങളില്‍ ഈ സൗകര്യം ഗുണം ചെയ്യും. ഇന്റെര്‍നെറ്റിലൂടെ ത്വരിത ഗതിയില്‍ ഫയലുകള്‍ കൈമാറുന്നതിന് എതെര്നെറ്റ് പോര്‍ട്ടും ക്യാമറയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഈ ക്യാമറയില്‍ തന്നെ ചിത്രീകരിച്ച വീഡിയോ കണ്ടു നോക്കൂ.
ഈ ക്യാമറയില്‍ തന്നെ ചിത്രീകരിച്ച വീഡിയോ കണ്ടു നോക്കൂ.
2012 മാര്‍ച്ചില്‍ വിപണിയില്‍ ഇറക്കുന്ന ഈ ക്യാമറയുടെ ബോഡി വില മൂന്നേ കാല് ലക്ഷം രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
3 comments:
Thanks Joe.......
thanks for sharing.
താങ്ക്സ് സര്
ഇത്തരത്തിലുള്ള ബ്ലോഗ് എല്ലാ എ കെ പി എ സുഹൃത്തുക്കള്‍ക്കും ഫോട്ടോഗ്രാഫര്‍ മാര്‍ക്കും ഏറെ ഗുണം ചെയ്യുംമെന്നതില് യാതൊരു തര്‍ക്കവുമില്ല ,അതുകൊണ്ട് തന്നെ ഇതിനു എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു
Post a Comment