നവംബര്‍ 3 നു എന്ത് സംഭവിക്കും . ലോകം മുഴുവന്‍ ഉറ്റു നോക്കുകയാണ് - ഹോളിവൂഡിലേക്ക് .
ചരിത്രം തിരുത്തിക്കുറിക്കാവുന്ന എന്തോ ഒന്ന് അവിടെ നടക്കും എന്നാ അവകാശ വാദവുമായി കാനന്‍ ക്യാമറാ നിര്മ്മാതാക്കള്മാസങ്ങള്ക്ക് മുന്നേ ലോക വ്യാപകമായി പ്രചരണം നടത്തി വരുന്നു. ഇതേത്തുടര്‍ന്ന് ധാരാളം റൂമറുകള്‍ പ്രചരിക്കുകയുണ്ടായി.അതില്‍ ഏറ്റവും കൂടുതല്‍ പ്രചരണം ലഭിച്ചത് കാനന്‍ സൂപ്പര്‍ 35 സെന്‍സറില്‍ 4k റെസലൂഷന്‍ സിനിമാറ്റിക് ക്യാമറ പുറത്തിറക്കുന്നു എന്നതാണ്.
വീഡിയോ ക്യാമറ നിര്‍മ്മാണ രംഗത്ത് സോണി - പാനാസോണിക് എന്ന നിര്‍മ്മാതാക്കള്‍ ആണ് മത്സര രംഗത്ത് സജീവ സാന്നിധ്യം ആയി നിന്നിരുന്നത്. എന്നാല്‍ ഡി എസ് എല്‍ ആറുകളുടെ വരവോടെ ഈ സ്ഥാനം കാനന്‍ 5D , 7D ക്യാമറകള്‍ നേടിയെടുത്തു. മികച്ച പിക്ചര്‍ ക്വാളിറ്റിയും വിലക്കുറവും ഏറെ ആളുകളെ ഡി എസ് എല്‍ ആറിലേക്ക് ആകര്‍ഷിച്ചു. തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ സോണി - പാനാസോണിക് കമ്പനികള്‍ ഡി എസ് എല്‍ ആര് പോലെ ലെന്‍സ് മാറ്റി ഇടാവുന്ന വീഡിയോ ക്യാമറകള്‍ നിര്‍മ്മിച്ച് കൊണ്ടാണ് നടപടി എടുത്തത്. വീണ്ടും ഡി എസ് എല്‍ ആറിന്റെ ഓഡിയോ ക്യാപ്ച്ചര്‍ , ഓട്ടോ സൂം , സെന്‍സര്‍ സൈസ് മുതലായ പരിമിതികള്‍ ഇല്ല്ലാതാക്കി സോണി ഡി എസ് എല്‍ ആറിനെ വെല്ലുന്ന പുതിയ ക്യാമറ വിലക്കുറവില്‍ നിര്‍മ്മിച്ചു. സിനിമാ ചിത്രീകരണത്തിനു ഉപയോഗിച്ചിരുന്ന ഡിജിറ്റല്‍ ക്യാമറയുടെ അവസാന വാക്ക് എന്ന് അവര്‍ സ്വയം വിശേഷിപ്പിച്ച F3 ക്യാമറയുടെ ( മലയാളത്തില്‍ തത്സമയം പെണ്‍കുട്ടി എന്ന സിനിമ ചിത്രീകരിച്ച ക്യാമറ ) ചെറുപതിപ്പ് ഇറക്കിക്കൊണ്ടാണ് സോണി ലോക ശ്രദ്ധ നേടിയത്. ഇതിനിടയില്‍ പാനാസോണിക് അല്‍പ്പം പിന്നിലായിപ്പോകുകയാനുണ്ടായത്. ഇത് കാനന്‍ നു കടുത്ത വെല്ലു വിളി ആണ് സൃഷ്ടിച്ചത്. അതിനാല്‍ തന്നെ അവര്‍ മാസങ്ങള്‍ക്ക് മുന്‍പേ ഹോളിവുഡ് വിസ്മയം എന്ന പദ്ധതി നവംബര്‍ മൂന്നിന് പ്രഖ്യാപിക്കുകയാണ് ഉണ്ടായത് . ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിച്ചതനുസരിച്ച് , സൂപ്പര്‍ 35 ശ്രേണിയില്‍പ്പെടുന്ന രണ്ടിലധികം ക്യാമറകള്‍ കാനന്‍ പുറത്തിറക്കുന്നു എന്നതാണ് . എന്തായാലും നവംബര്‍ മൂന്നു വരെ കാത്തിരിക്കാം. ഒരു കാര്യം ഉറപ്പാണ് - നവംബര്‍ മൂന്ന് ചലച്ചിത്ര ലോകത്തിനു ഉപകാരപ്പെടുന്ന ഒന്നായിരിക്കും; പ്രത്യേകിച്ച് കുറഞ്ഞ ബട്ജെറ്റ് ഉള്ള , മലയാളം പോലുള്ള ഭാഷയില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്ക് .
No comments:
Post a Comment