അങ്ങനെ ലോകത്തെ ക്യാമറാ കുതുകികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ആദിനം വന്നെത്തി
- നവംബര്‍ 3 . അന്നായിരുന്നു സിനിമാ രംഗത്ത് ചരിത്രമായി മാറിയേക്കാവുന്ന എന്തോ ഒന്ന് വിളംബരം ചെയ്യുമെന്ന് കാനന്‍ ആറു മാസം മുന്‍പേ ലോകത്തെ അറിയിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് ധാരാളം റൂമറുകള്‍ പ്രചരിക്കുകയുണ്ടായി. അതിലേറ്റവും പ്രാധാന്യം കിട്ടിയത് കാനന്‍ 4k റെസലൂഷന്‍ ക്യാമറ ഇറക്കുന്നു എന്നുള്ളതിനായിരുന്നു. പ്രചാരണങ്ങളെ അര്‍ത്ഥവത്താക്കിക്കൊണ്ട് കാനന്‍ 4k റെസലൂഷന്‍ ക്യാമറ പുറത്ത് ഇറക്കിയിരിക്കുന്നു. മോഡല്‍ - EOS C 300 ഒപ്പം തന്നെ അതില്‍ ഉപയോഗിക്കാവുന്ന അഞ്ചു സിനിമാറ്റിക് ലെന്‍സുകളും.
ചുരുക്കിപ്പറഞ്ഞാല്‍ വളരെ കുഞ്ഞന്‍ ആയ ഒരു ക്യാമറ എന്നാല്‍ ഗുണമേന്മയോ നിലവിലുള്ള എച് ഡി യേക്കാള്‍ നാലുമടങ്ങ് അധികവും. ഈ ക്യാമറ പുറത്തിറക്കുക വഴി കാനന്‍ ആദ്യമായി മത്സരിക്കുന്നത് തങ്ങളോടും കൂടി തന്നെയാണ്. 7D, 5D, 1D x തുടങ്ങിയ ക്യാമറകളോടാണ് പ്രാഥമിക മത്സരം എന്ന് തോന്നുമെങ്കിലും കൂടുതല്‍ വിശദമായി മനസ്സിലാക്കുകയാണെങ്കില്‍ മത്സരം സിനിമാ ക്യാമറ രംഗത്തെ വമ്പന്‍ മാരായ റെഡ് , ആരി എന്നിവരോടും പിന്നെ സോണി ഹൈ ഡഫനീഷന് ഫോര്‍മാറ്റിനോടും ആണ് .
കാനന്‍ ഉല്‍പ്പന്നങ്ങളില്‍ ഇനി മുതല്‍ ചുവന്ന ചതുരക്കട്ടയില്‍ സി എന്നാ ഇംഗ്ലീഷ് അക്ഷരം കാണുകയാണെങ്കില്‍ കരുതിക്കോ , ഇതൊരു സിനിമാ നിര്‍മ്മാണ ഉല്‍പ്പന്നം ആണെന്ന്. പക്ഷെ മറ്റൊരു കാര്യം സംശയിക്കപ്പെടുന്നു. ഏതൊരു ക്യാമറയും റെക്കോര്‍ഡ് ചെയ്യുവാന്‍ ചുവന്ന വൃത്താകൃതിയില്‍ ഉള്ള ബട്ടണ്‍ ആണ് ഉപയോഗിക്കുന്നത്. ഈ ചുവന്ന ബട്ടണ്‍ റെഡ് ക്യാമറയുടെ ബ്രാന്‍ഡ് മാര്‍ക്ക് ആയി മാറുകയായിരുന്നു. കൂട്ടി വായിക്കുമ്പോള്‍ കാനന്‍ ക്യാമറയിലെ ഈ ചുവന്ന ചതുരക്കട്ട അല്‍പ്പം സംശയം ഉണ്ടാക്കുന്നു.
യഥാര്‍ത്ഥത്തില്‍ ഈ ക്യാമറ കാനന്‍ രണ്ടു കൊല്ലം മുന്‍പേ നിര്‍മ്മിച്ചതാണ്. അത് ഈ സൈറ്റില്‍ 2010 ഓഗസ്റ്റ് മാസത്തില്‍ പ്രസിദ്ധീകരിച്ച ഈ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. അന്ന് തന്നെ റെഡ് എന്ന ക്യാമറയ്ക്ക് വെല്ലു വിളി ഉയര്‍ത്തുമോ എന്ന് ചോദിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ കാലത്തിനിടയ്ക്കു സോണി ഹൈഡഫനീഷന് രംഗത്ത് വിപണി പിടിച്ചെടുക്കാന്‍ തുടങ്ങി. 5D , 7D സ്റ്റില്‍ ക്യാമറ വഴി പ്രൊഫഷനല്‍ വീഡിയോ രംഗത്ത് തങ്ങള്‍ക്കുണ്ടായ ആധിപത്യം തകര്‍ത്ത കാനോനെതിരെ സ്റ്റില്‍ ക്യാമറയുടെ പോരായ്മകള്‍ മാറി കടന്നു അതിനേക്കാള്‍ മികച്ച ഒരു ഹൈഡഫനീഷന് ക്യാമറയായ FS 100 കഴിഞ്ഞ ജനുവരിയില്‍ വിപണിയില്‍ അവതരിപ്പിച്ചു. ഏവരാലും ഏറെ പ്രശംസ ഈ ക്യാമറയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഈ 2K ക്യാമറ വിപണിയില്‍ സജീവമാകാന്‍ തുടങ്ങിയപ്പോഴാണ് അതിലും മികച്ച ഒന്നു മായി കാനന്‍ രംഗത്ത് വന്നിരിക്കുന്നത്. രണ്ടു മാസം കഴിഞ്ഞു 2012 ജനുവരിയില്‍ ആഗോള വ്യാപകമായി വിപണിയില്‍ ഇറക്കുവാനാണ് കാനന്‍ തീരുമാനിച്ചിരിക്കുന്നത്.
ക്യാമറയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുന്‍പ് 4K റെസലൂഷന്‍ എന്താണെന്ന് മനസ്സിലാക്കാന്‍ താഴെ കാണുന്ന ചിത്രം ശ്രദ്ധിക്കുക.
മുകളിലെ ചിത്രത്തിലെ പിക്സല്‍ റേറ്റ് ശ്രദ്ധിച്ചാല്‍ കാര്യം വളരെ വ്യക്തമാകും . 2K റെസലൂഷനെക്കാള് നാല് മടങ്ങ് വലുതാണ് 4K റെസലൂഷന്‍ എന്നത് ഇമേജ് സൈസ് നോക്കുമ്പോള്‍ തന്നെ അറിയാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ "ചാപ്പാക്കുരിശു" എന്ന സിനിമ 2K എന്നതില്‍ ചിത്രീകരിച്ചതാണ്. കാനന്‍ പറയുന്ന 4K റെസലൂഷന്‍ എങ്ങനെ എന്നതിന്റെ രൂപം ഇപ്പോള്‍ പിടി കിട്ടിക്കാണുമല്ലോ. പക്ഷെ , 4K റെസലൂഷന്‍ എന്നതിനെ പൂര്‍ണ്ണമായും സാധൂകരിക്കുന്നില്ല ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന EOS C 300
എന്ന ക്യാമറ; ഇത് വെറുമൊരു ഗിമ്മിക് ആണെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ അംഗീകരിക്കാന്‍ നിങ്ങള്‍ തയ്യാറാവില്ല. എങ്കിലും പറയാം, ഈ ക്യാമറ വളരെ മികച്ച സിനിമാ സൌകര്യങ്ങള്‍ ഉള്ളത് തന്നെ. 2K റെസലൂഷന്‍ ക്യാമറകളെക്കാള്‍ മികച്ച പെര്‍ഫോര്‍മന്‍സ് ഈ ക്യാമറ തരും. ബോഡി വില ഏകദേശം പത്തു ലക്ഷം രൂപ എന്നത് ആദ്യമേ മനസ്സില്‍ വച്ചോളൂ.
1920×1080: 59.94i/29.97p/23.98p; 50i/25p; True 24 (24.00)
1280×720: 59.94i/29.97p/23.98p; 50p/25p; True 24 (24.00) 35Mbps (VBR) 4:2:0 MP@HL
1920×1080: 59.94i/29.97p/23.98p; 50i/25p
1280×720: 59.94p/29.97p/23.98p; 50p/25p 25Mbps (CBR) 4:2:0 MP@H14
1440×1080: 59.94i/29.97p/23.98p; 50i/25p
1280×720: 59.94i/29.97p/23.98p; 50p/25p; True 24 (24.00) 35Mbps (VBR) 4:2:0 MP@HL
1920×1080: 59.94i/29.97p/23.98p; 50i/25p
1280×720: 59.94p/29.97p/23.98p; 50p/25p 25Mbps (CBR) 4:2:0 MP@H14
1440×1080: 59.94i/29.97p/23.98p; 50i/25p
എന്നിങ്ങനെയാണ് ഈ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യാനുള്ള സൌകര്യമുള്ളത്. ഇതിലെ പിക്സല്‍ സൈസുകള്‍ പ്രത്യേകം ശ്രദ്ധിക്കുക. 1920×1080 ആണ് പരമാവധി റെസലൂഷന്‍. 4096x2304 എന്ന 4K റെസലൂഷനില്‍ ഈ ക്യാമറ ഔട്ട് പുട്ട് തരുന്നില്ല എന്നത് വ്യക്തം. അതാണ് ഞാന്‍ നേരത്തെ ഗിമ്മിക് എന്ന് പറഞ്ഞത്. പക്ഷെ, ഇതിന്റെ സൂപ്പര്‍ 35 എം എം സെന്‍സര്‍ 4K റെസലൂഷന്‍ ഉള്ളതാണ്. അതായത് ഏകദേശം . 4206 x 2340 എന്ന ടോട്ടല്‍ പിക്സല്‍ ശേഷി . പക്ഷെ 3840 x 2160 ( effective pixel ) പിക്സലുകളില്‍ മാത്രമേ ഇമേജിനെ ക്യാപ്ച്ചര്‍ ചെയ്യുവാന്‍ ഉപയോഗിക്കുന്നുള്ളൂ. അതിനാല്‍ തന്നെ 2k ശേഷിയുള്ള സെന്സരുകളെക്കാള് മികച്ച വ്യക്തത നല്കുവാന് ഈ ക്യാമറയ്ക്ക് കഴിയും. 4K ഉപയോഗപ്പെടുത്തുമ്പോള്‍ വരുന്ന വലിയ ഫയല്‍ സൈസ് ( data storage capacity ) ഒഴിവാക്കുവാന്‍ സാധിക്കുന്നു. 64 ji bi flash kaardil
ഇതിലെ പ്രോസസ്സറിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഡിജിക്ക് മൂന്നാം തലമുറ (Digic III)പ്രോസെസ്സര്‍ ആണ്. കാനന്‍ 7d ,5d ക്യാമറകളില്‍ ഡിജിക്ക് രണ്ടാം തലമുറയില്‍പ്പെട്ട ( Digic II )പ്രോസെസ്സര്‍ ആണ്. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന EOS 1D x ക്യാമറയില്‍ പക്ഷെ , അഞ്ചാം തലമുറയില്‍ (Digic V+) പെടുന്ന പ്രോസെസ്സര്‍ ആണുള്ളത്.
ഫോക്കസിംഗ് സിസ്റ്റം മാനുവല്‍ മോഡ് മാത്രമേയുള്ളൂ. ഓട്ടോ ഫോക്കസ് ഇല്ല. ഇ എഫ് മൌണ്ടുകള്‍ ഘടിപ്പിക്കാന്‍ സാധിക്കുന്നവയാണ്. അതിനാല്‍ കാനന്റെ മികച്ച ഇ എഫ് ലെന്‍സുകള്‍ ഉപയോഗിക്കാം. പി എല്‍ മൌന്റുകളുള്ള ലെന്‍സുകളെ അപേക്ഷിച്ച് ഇ എഫ് ലെന്‍സുകള്‍ക്ക് വളരെ വിലക്കുറവുണ്ട് . അടാപ്ടര്‍ ഉപയോഗിച്ച് പി എല്‍ മൌണ്ടുകളും ഘടിപ്പിക്കാം. ഈ ക്യാമറയില്‍ ഉപയോഗിക്കുവാന്‍ മൂന്നു പ്രൈം ലെന്‍സുകളും (24mm,50mm,85mm) രണ്ടു സൂം ലെന്‍സുകളും (14.5 - 60 mm; 30 -300 mm) ഇതോടൊപ്പം കാനന്‍ പുറത്തിറക്കുന്നുണ്ട്. ഇ എഫ് , പി എല്‍ മൌണ്ടുകളില് ഈ ലെന്‍സുകള്‍ ലഭ്യമായിരിക്കും. ഇതില്‍ പ്രൈം ലെന്‍സുകള്‍ക്ക് മൂന്നു ലക്ഷത്തോളമായിരിക്കും വില വരുന്നത്. സൂം ലെന്‍സുകള്‍ക്ക് ഏതാണ്ട് 22 ലക്ഷത്തോളം വില വരും. ഈ ലെന്‍സുകള്‍ എല്ലാം തന്നെ 4k ഒപ്ടിക്കല്‍ പെര്‍ഫോര്‍മന്‍സ് തരുന്നവയാണ്. പക്ഷെ 5D , 1D പോലുള്ള ഫുള്‍ ഫ്രെയിം ക്യാമറകള്‍ക്ക് ഈ ലെന്‍സ് ഉപയുക്തമല്ല. APSC -C ടൈപ്പ് സൂപ്പര്‍ 35 എം എം ക്യാമറകള്‍ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഇവ. അതിനാല്‍ സോണി FS 100 PL MOUNT ക്യാമറയ്ക്ക് ഇത് ഉപയോഗിക്കാന്‍ പറ്റും. മുകളിലെ ലെന്സുകളില് ചുവപ്പും പച്ചയും രിങ്ങുകള്‍ കാണുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ചുവപ്പ് ഇ എഫ് മൌണ്ട് ലെന്‍സുകള്‍ക്കും പച്ച പി എല്‍ മൌണ്ട് ലെന്‍സുകള്‍ക്കും ആണുള്ളത്. വിവിധ തരം സിനിമാ ലെന്‍സുകളെക്കുറിച്ചും അവയുടെ വിലകളെക്കുറിച്ചും വിശദമായി മറ്റൊരധ്യായത്തില്‍ വിശദമാക്കാം
വൈറ്റ് ബാലന്‍സ് 2000 കെല്‍വിന്‍ മുതല്‍ 15000 കെല്‍വിന്‍ വരെ മാനുവല്‍ ആയി സെറ്റ് ചെയ്യുവാന്‍ സാധിക്കും. 100K ആണ് ഓരോ സ്ടോപ്പിന്റെയും വ്യത്യാസം ( 2100;2200......5600,5700....14900,15000).
ഇത് കൂടാതെ നാല് പ്രീ സെറ്റ് മോടുകളും ഉണ്ട് .
എല്‍ സി ഡി സ്ക്രീന്‍ നാലിഞ്ച് ഉള്ളതാണ്. ഇത് ക്യാമറയ്ക്ക് മുകളില്‍ പ്രത്യേകം ആം ഉപയോഗിച്ച് ഘടിപ്പിക്കാം . മുകളിലേക്കും താഴേക്കും പ്രത്യേകമായി ഇത് തിരിച്ചു വയ്ക്കാം എന്നുള്ളത് ടോപ് ആംഗിളിനും ലോ ആംഗിളിനും പ്രത്യേക സുഖം തരുന്നു.
മൈക്രോ ഫോണ്‍ ഓപ്ഷണല്‍ . രണ്ടു എക്സ് എല്‍ ആര് ഇന്‍ പുട്ട് ഉണ്ട്. അല്ലാതെ ഇന്റെര്ണല് സൌണ്ട് കാപ്ചറിംഗ് ഡിവൈസ് ഒന്നും തന്നെ ഇല്ല. 2 സി എഫ് കാര്‍ഡും എസ് ഡി കാര്‍ഡും ഉപയോഗിക്കാനുള്ള സ്ലോട്ട് ഉണ്ട് . 64 ജി ബി കാര്‍ഡില്‍ ( 32GB x 2 CF ) മികച്ച മേന്മയില് 160 മിനിറ്റ് ഷൂട്ട് ചെയ്യാം. ലെന്‍സ് ഇല്ലാതെ ഏകദേശം 2700 ഗ്രാം തൂക്കം ക്യാമറയ്ക്ക് ഉണ്ട് .
മെഗാ പിക്സല്‍ താരതമ്യം ചെയ്താല്‍, സോണി NEX FS 100 നു 3 .43 ആണ് . എന്നാല്‍ കാനോന്‍ EOS C 300 നു 8 .29 എം പി ഉണ്ട് . ഈ രണ്ടു ക്യാമറകളും തമ്മിലുള്ള പ്രധാന വ്യത്യാസം സെന്‍സറില്‍ ആണ് .
സിനിമാ ക്യാമറ നിര്‍മ്മാണ രംഗത്തേക്ക് തങ്ങളുടെ എന്‍ട്രി തന്നെയാണ് ഇതെന്ന് കാനന്‍ പ്രസ് റിലീസിലൂടെ വ്യക്തമാക്കുന്നുണ്ട്. അതിനര്‍ത്ഥം റെഡ് , ആരി എന്നിവയോട് കിട പിടിക്കാവുന്ന ക്യാമറകളുമായി വരും എന്ന് തന്നെയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അവരുടെ ഒഫീഷ്യല്‍ സൈറ്റ് സന്ദര്‍ശിക്കുക
ദേ കണ്ടില്ലേ , ഇന്നലെ ക്യാമറ ഇറങ്ങിയേ ഉള്ളൂ. , ചേട്ടന്മാര് സിനിമ പിടിച്ചു തുടങ്ങി.
ദേ കണ്ടില്ലേ , ഇന്നലെ ക്യാമറ ഇറങ്ങിയേ ഉള്ളൂ. , ചേട്ടന്മാര് സിനിമ പിടിച്ചു തുടങ്ങി.
BEHIND THE SCENES WITH CANON EOS C 300
VIDEO REVIEW
3 comments:
kalakkyy jeo.....
IT IS REAL ''IT'' .. THANKS FOR THIS TECHNOLOGICAL INFORMATION. ANIL VESTAL
Super....
ഇതിലും മികച്ചത് നാളെ തന്നെ കാനൊന്‍ അവതരിപ്പിക്കില്ലേ ???
Post a Comment