വിലക്കോട് വിലക്ക് ; തലങ്ങും വിലങ്ങും വിലക്ക് .........
മലയാള ചലച്ചിത്ര രംഗത്ത് മാത്രം അതിയായി കണ്ടു വരുന്ന അത്ഭുത പ്രതിഭാസമാണ് വിലക്ക്.
സംഘടനാ ശക്തി അംഗങ്ങളുടെ ക്ഷേമത്തിനും ഉന്നതിക്കും വേണ്ടിയാണ് എന്നുള്ളതാണ് വയ്പ്പ്. എന്നാല്‍ മലയാള ചലച്ചിത്ര രംഗം ഇതിനു ഒരപവാദമാണ് . അംഗങ്ങളെ ഏതൊക്കെ രീതിയില്‍ വിലക്കാം എന്ന് റിസര്‍ച് നടത്തി വരുന്ന ഒരു പ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ് മലയാള ചലച്ചിത്ര ലോകത്തെ സംഘടനകള്‍.
അഭിനേതാക്കള്‍ ഒഴികെ സാങ്കേതിക രംഗങ്ങളില്‍ പുതുതായി ആരെങ്കിലും വരുവാന്‍ ഇന്ന് സംഘടനാ നിയമം വിലങ്ങു തടിയായി നില്‍ക്കുകയാണ്. ഭാരിച്ച അംഗത്വ ഫീസ് നല്കിയെങ്കില് മാത്രമേ ഇന്ന് ഒരാള്‍ക്ക് സിനിമയില്‍ പണിയെടുക്കാന്‍ പറ്റൂ എന്നുള്ള അവസ്ഥ വന്നിരിക്കുകയാണ്. മലയാളം ബ്ലോഗിലെ സജ്ജീവമായ ഒരു ഡിസൈനര്‍ ഒരു സിനിമക്കു വേണ്ടി ചെയ്ത
പോസ്റ്റര്‍ ഡിസൈനറുകള്‍ സിനിമാ ഫീല്‍ഡിലുള്ള മറ്റൊരു പോസ്റ്റര്‍ ഡിസൈനറുടെ
പേരില്‍ പബ്ലിഷ് ചെയ്യപ്പെട്ടത് ഈ അടുത്ത കാലത്താണ്. യുവതാരം അഭിനയിച്ച്
സൂപ്പര്‍ ഹിറ്റായ ആ സിനിമയുടേ പോസ്റ്ററുകള്‍ പലതും ഈ ബ്ലോഗറ്
ചെയ്തതായിരുന്നു. സാങ്കേതിക പ്രശ്നങ്ങളുടേ കാരണം പറഞ്ഞ് (പ്രതിഫലം
നല്‍കിയെങ്കിലും) പോസ്റ്ററില്‍ അയാളുടെ പേരൊഴിവാക്കി ഫീല്‍ഡില്‍
തന്നെയുള്ള മറ്റൊരാളുടെ പേരില്‍ പബ്ലിഷ് ചെയ്യുകയായിരുന്നു..... ഇങ്ങനെ കഥയും തിരക്കഥയുമൊക്കെ അടിച്ചു മാറ്റുന്നവര്‍ വേറെയും.
പറഞ്ഞു വന്നത് വേറൊന്നുമല്ല ; മലയാള സിനിമാ രംഗത്ത് പുതിയൊരു വിലക്ക് കൂടി വരുന്നു എന്ന് പിന്നാംബുറ സംസാരം തുടങ്ങിക്കഴിഞ്ഞു. കുറഞ്ഞ ചെലവില്‍ സിനിമാ നിര്‍മ്മാണം സാധ്യമാക്കുന്ന 7D പോലുള്ള ക്യാമറകളെ നിരോധിക്കുക എന്നുള്ള അപ്രഖ്യാപിത അജണ്ടയാണ്.
മലയാളത്തില്‍ ചാപ്പാ കുരിശു ആണ് 7D യില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ചു പുറത്തിറക്കിയ സിനിമാ. അത് ഇന്ന് ഇന്ത്യന്‍ പനോരമയില്‍ വരെ എത്തിക്കഴിഞ്ഞു. മലയാളത്തില്‍ നിന്നുള്ള ആകെ ഏഴു ചിത്രങ്ങളില്‍ ഒന്നായി. എന്നാല്‍ 7D യില്‍ ആദ്യം ചിത്രീകരിച്ചു തുടങ്ങിയ സിനിമ സന്തോഷ് പണ്ടിറ്റിന്റെ " കൃഷ്ണനും രാധയും " എന്ന സിനിമ ആയിരുന്നു. ( ചലച്ചിത്ര ലോകം അതിനെ ഒരു സിനിമ യായി അംഗീകരിക്കുന്നില്ലയത്രേ ) ഇപ്പോള്‍ തന്നെ വിലക്കിന്റെ ഏകദേശ രൂപം മനസ്സിലായിക്കാണും. 7D ഉണ്ടെങ്കില്‍ ഏതു അണ്ടനും അടകോടനും സിനിമ എടുക്കാം എന്നുള്ള സിദ്ധാന്തം ഇല്ലാതാക്കാനാണ് അത്രേ ഈ വിലക്ക് കൊണ്ട് വരുന്നത്. അതായത് , ശ്രീ സന്തോഷ് പണ്ഡിറ്റ് പ്രഖ്യാപിച്ചിരിക്കുന്നതും ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നതുമായ രണ്ടു ചിത്രങ്ങള്‍ ഇനി തീയേറ്ററില്‍ എത്തിക്കേണ്ട ലക്ഷ്യം നടപ്പിലാക്കുവാന്‍ വേണ്ടിയാണ് 7d ക്യാമറയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് എന്ന് ചുരുക്കം. അതിനു ബദലായി അവര്‍ പറയുന്ന കാര്യം ഉണ്ട്. സിനിമാ ചിത്രീകരണ ക്യാമറയുമായി ബന്ധപ്പെട്ടു നില്ക്കുന്ന ക്യാമറാ സഹായികള്‍ക്കും മറ്റും തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നത് കൊണ്ടാണ് ഇത്തരമൊരു വിലക്കിന് നീക്കം നടക്കുന്നത് എന്ന്.
ഇത് എഴുതുന്ന അവസരത്തില്‍ 'കുഞ്ഞളിയന് ' എന്ന സിനിമയുടെ ചിത്രീകരണം ദുബായിയില്‍ നടക്കുകയാണ്. പൊള്ളാച്ചിയില്‍ ഒരു മാസത്തിലധികം "റെഡ്" ക്യാമറ ഉപയോഗിച്ചാണ് കുഞ്ഞളിയന് ചിത്രീകരിച്ചത്. എന്നാല്‍ രണ്ടു മൂന്നു ദിവസത്തെ ചിത്രീകാരണത്തിനായി ദുബായിയില്‍ സംഘം പോയത് 7D ക്യാമറയും കൊണ്ടാണ്. അങ്ങനെ 7D ക്ക് വിലക്ക് വരണമെങ്കില്‍ ഈ ചിത്രത്തെയും അത് ബാധിക്കെണ്ടതല്ലേ. ഇവിടെ സംഘടനാ ബോധം എന്ത് പറയുന്നു ? കഴിഞ്ഞയിടെ പുറത്തിറക്കിയ പല മലയാള സിനിമകളുടെയും, സെവന്‍സ് അടക്കം "പാച് വര്‍ക്കുകള്‍ " 7D യില്‍ ആണ് ചെയ്തത് എന്നറിയുന്നു. സാള്‍ട്ട് ആണ്ട് പേപ്പറിന്റെ ടൈറ്റില്‍ സോന്ഗ് പൂര്‍ണ്ണമായും ഡി എസ് എല്‍ ആറില്‍ തന്നെ ഷൂട്ട് ചെയ്തതാണ് " മലര്‍വാടി ആര്‍ട്സ് ക്ലബ് " എന്ന സിനിമയുടെ പാച് ചെയ്തിരിക്കുന്നത് നാല്‍പ്പതിനായിരം രൂപ വിലയുള്ള കാനോന്‍ 550 ഡി ക്യാമറയില്‍ ആണത്രേ !
അപ്പോള്‍ ഉദ്ദേശം ലളിതമാണ് . അത് ഞാന്‍ എഴുതാതെ തന്നെ വായനക്കാര്‍ക്ക് മനസ്സിലായിക്കാണും എന്ന് കരുതുന്നു.
സംഘടന ഔദ്യോഗികമായി വിലക്കി എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ അതിനുള്ള നീക്കം നടക്കുന്നുണ്ട് എന്നാണു സിനിമാ രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്ന എന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞത്. ഒരു പക്ഷെ ഈ പോസ്റ്റ് വഴി പ്രതിഷേധം ആഞ്ഞടിച്ചാല്‍ വിലക്കാനുള്ള പദ്ധതി എന്തെങ്കിലും ഉണ്ടെങ്കില്‍ പാതി വഴിയില്‍ അവര്‍ അത് ഉപേക്ഷിക്കും എന്ന് പ്രതീക്ഷിക്കുന്നു.
സംഘടന ഔദ്യോഗികമായി വിലക്കി എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ അതിനുള്ള നീക്കം നടക്കുന്നുണ്ട് എന്നാണു സിനിമാ രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്ന എന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞത്. ഒരു പക്ഷെ ഈ പോസ്റ്റ് വഴി പ്രതിഷേധം ആഞ്ഞടിച്ചാല്‍ വിലക്കാനുള്ള പദ്ധതി എന്തെങ്കിലും ഉണ്ടെങ്കില്‍ പാതി വഴിയില്‍ അവര്‍ അത് ഉപേക്ഷിക്കും എന്ന് പ്രതീക്ഷിക്കുന്നു.
ജോ ജോഹര്‍
12 comments:
നന്ദി ജോ. ഞാന്‍ ആദ്യം ഫെയ്സ്ബുക്കിലെ പോസ്റ്റിന്റെ അപ്ഡേറ്റ് കണ്ടപ്പോള്‍ കരുതി പരിഹാസം എന്ന നിലയില്‍ എഴുതിയ ആര്‍ട്ടിക്കിള്‍ ആണെന്ന്. അങ്ങനെ ക്യാമറയെ ഒക്കെ നിരോധിക്കുന്നവന്‍ തലക്ക് ഓളം ആണെന്നല്ലേ സാധാരണ ആരും ചിന്തിക്കൂ. എന്നാല്‍ സംഭവം സീരിയസ് ആണെന്ന് ഇപ്പോഴല്ലേ മനസിലായത്. ഈ വിവരത്തിന്റെ സോഴ്സ് എന്താണ്?
അത് പോലെ മുകളിലെ പോസ്റ്ററില്‍ കാണുന്ന സജി സുരേന്ദ്രന്, കൃഷ്ണ പൂജപ്പുര - ഇവരെ രണ്ടിനെയും വിലക്കാന്‍ ആര്‍ക്കും തോന്നാത്തതെന്തേ? ;-)
ഈ വിവരത്തിന്റെ സോഴ്സ് സിനിമാ സാങ്കേതിക രംഗത്തുള്ള ചില സുഹൃത്തുക്കള്‍ തന്നെ .
ഡി എസ് എല്‍ ആര് ഫിലിം മേക്കിംഗ് എന്നുള്ളതാണ് എന്റെ ഈ ബ്ലോഗില്‍ പരാമര്‍ശിക്കുന്നത്. അതിനാല്‍ തന്നെ വിവരം ലഭിക്കുമ്പോള്‍ അപ്ഡേറ്റ് ചെയ്തതാണ് .
ഇവന്മാര്ക്ക് മലയാള സിനിമ തന്നെ അങ്ങ് നിരോധിച്ചു കൂടെ ? എന്തിനാ ഇങ്ങനെ ഒരു സിനിമ ലോകം കഴിവുള്ളവന് കുറഞ്ഞ ചിലവില്‍ സിനിമ എടുക്കണ്ട കാശുള്ള തമ്പുരാന്മാര് മാത്രം സിനിമ എടുത്താല്‍ മതിയെന്ന് അര്‍ഥം
കാണികളെ കൂടി വിലക്കാമായിരുന്നു..
ഡി എസ് എല്‍ ആര് ക്യാമറയില്‍ പിടിച്ച സിനിമ കാണുന്ന പ്രേക്ഷകരെ അറസ്റ്റു ചെയ്യാനും, അത്തരം സിനിമകളുടെ പോസ്റ്റര്‍ ഒട്ടിക്കുന്ന തൊഴിലാളികളെ ജാമ്യമില്ലാ വകുപ്പില്‍ അകത്തിടാനും കൂടി നിയമം വരണം. :)
@ നന്ദകുമാർ - DSLR ക്യാമറയിൽ എടുത്ത സിനിമ കാണുന്ന പ്രേക്ഷകരെ അറസ്റ്റ് ചെയ്താൽ മാർത്രം പോരാ, ആജീവനാന്തകാലം സിനിമ കാണുന്നതിൽ നിന്ന് വിലക്കുകയും വേണം. വിലക്കാണല്ലോ വിഷയം :)
as usual blogile super heroes il മാത്ര്യം ഒതുങ്ങരുത് മാഷ് ഈ പറഞ്ഞത് എന്നോരു ആഗ്രഹമുണ്ട്..
ഇത്തരം up-to-date വിവരങ്ങൾക്ക് വളരെ നന്ദി മാഷേ.
അപ്പോള്‍ NIKON - D 800 / D4 ക്യാമറകള്‍ വരുമ്പോള്‍ ഇവന് എന്ത് ചെയ്യും .... ഇവരൊക്കെ സിനിമാക്കാരോ അതോ കൊള്ള ക്കാരോ..?
UPDATE : വിലക്കിന് പുതിയ ഭാഷ്യം - " റെഗുലെറ്ററി അതോറിറ്റി ഫോര്‍ മലയാളം ഫിലിം മേക്കിംഗ് " സിനിമയുടെ പ്രാരംഭ ഘട്ടം മുതല്‍ റിലീസിംഗ് ഘട്ടം വരെ ഈ അതോറിറ്റി കാര്യങ്ങള്‍ തീരുമാനിക്കും. അതായത് ഏതു ക്യാമറാ ഫോര്‍മാറ്റില്‍ ചിത്രീകരിക്കണം എന്നത് ഈ അതോറിറ്റിയുടെ തീരുമാന പ്രകാരം ആയിരിക്കും എന്നര്‍ത്ഥം.
2011 നവംബറിലെ മാതൃഭൂമി ബ്ലോഗനയില്‍ ഈ ആര്‍ട്ടിക്കിള്‍ പബ്ലിഷ് ചെയ്തതായി അറിഞ്ഞു. ആര്‍ക്കെങ്കിലും അതിന്റെ കോപ്പി കിട്ടുകയാണെങ്കില്‍ സ്കാന്‍ ചെയ്തു joharkj(at)gmail.com എന്ന മെയിലില്‍ അയച്ചാല്‍ വളരെ ഉപകാരമായിരിക്കും.
Post a Comment