CHOOSE WORLDWIDE 72 LANGUAGES BY CLICKING THE TOP BOX OF LEFT SIDE BAR. TRANSLATION AVAILABLE ONLY FOR POSTS AFTER 2013 NOVEMBER : for queries contact joharkj@gmail.com बाईं ओर पट्टी के ऊपर बॉक्स पर क्लिक करके दुनिया भर में 72 भाषाओं से चुनें. केवल 2013 नवंबर के बाद पदों के लिए उपलब्ध अनुवाद: प्रश्नों joharkj@gmail.com संपर्क के लिए இடது பக்கத்தில் பட்டையின் மேல் BOX கிளிக் செய்வதன் மூலம் WORLDWIDE 72 மொழிகளை தேர்வு செய்யவும். மட்டும் 2013 நவம்பர் பிறகு இடுகைகள் மொழிபெயர்ப்பு: கேள்விகளுக்கு joharkj@gmail.com தொடர்பின் 点击左侧栏机顶盒,CHOOSE全球72种语言。仅适用于2013年后的11月内的职位翻译为查询联系joharkj@gmail.com的 ELEGIR EL MUNDO 72 IDIOMAS POR HACER CLIC EN EL TOP BOX DE BARRA LATERAL IZQUIERDO. TRADUCCIÓN DISPONIBLE SOLO PARA PUESTOS TRAS noviembre 2013: para consultas contacto joharkj@gmail.com اختيار WORLDWIDE 72 LANGUAGES BY النقر على TOP BOX OF LEFT SIDE BAR. الترجمة متاحة فقط لمناصب بعد عام 2013 تشرين الثاني: للاستعلامات الاتصال joharkj@gmail.com 左側のバーの上部ボックスをクリックしてWORLDWIDE72言語を選択します。 ONLY2013年11月後の投稿をAVAILABLE翻訳:クエリがjoharkj@gmail.com連絡のため

Sunday, October 21, 2012

Magic Lantern Updation for Canon 7D

എച് ഡി വീഡിയോ ആയാലും  സ്റ്റില്‍ ഇമേജ്  ആയാലും മികച്ച ക്വാളിറ്റി ലഭ്യമാക്കാന്‍ ഉദ്ദേശിച്ചു  "മാജിക് ലാന്റെന്‍ "  ഫേംവെയര്‍   കാനന്‍ 7 ഡി    ക്യാമറകള്‍ക്കായി  പുറത്തിറക്കിയിരിക്കുന്നു. ഈ  ഫേംവെയര്‍  അപ്പ്‌ടെഷന്‍  താഴെ  പറയുന്ന കാര്യങ്ങള്‍  മികച്ച രീതിയില്‍  ലഭ്യമാക്കുന്നു.
HOT UPDATE : JUNE 2013  : മാജിക്‌ ലാൻഡേൻ  തുടങ്ങിയ  ഫേം വെയർ  അപ്പ്‌ ടെറ്റുകൾ  ഉപയോഗിക്കുമ്പോൾ  ക്യാമറ കൾക്ക്  വാറന്റി  നൽകേണ്ടതില്ലെന്ന്  നിക്കോണ്‍ , പാനസോണിക് , കാനൻ  തുടങ്ങിയ കമ്പനികൾ  തീരുമാനിച്ചു ......

Magic Lantern Canon 7D Key Features

  • Audio meters while recording
  • Zebras
  • Focus peaking
  • Magic Zooom (via half-shutter, or focus ring)
  • Cropmarks, Ghost image
  • Spotmeter
  • False color
  • Histogram, Waveform
  • Vectorscope
  • Movie logging
  • Movie auto stop
  • Trap focus
  • LiveView settings (brightness, contrast…)
  • Level indicator
  • Image review tweaks (quick zoom)
  • and a lot more



 Please Click here to Download Magic Lantern Firmware Update


Visit  Magic Lantern Website


How to do in your Camera? Watch the Video.

Monday, July 16, 2012

DSLR FILM MAKING WORKSHOP & EXHIBITION

UPDATE 1 st October 2012 ഡി എസ്‌ എല്‍ ആര്‍ ഫിലിം മേക്കിംഗ് ശില്പശാല നടത്തുന്നതിനു കുറഞ്ഞത്‌ 40 അംഗങ്ങള്‍ ആവശ്യമുണ്ട്. ഇത് വരെ 26 പേര്‍ മാത്രമാണ് പങ്കെടുക്കുവാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. കൂടുതല്‍ ആളുകളുടെ പങ്കാളിത്തം ലഭ്യമാവുന്നതനുസരിച്ചു തീയതി നിശ്ചയിക്കുന്നതായിരിക്കും

ഡി എസ് എല്‍ ആര്‍ ക്യാമറകള്‍  ഉപയോഗിച്ച്   സിനിമാ നിര്‍മ്മിക്കുമ്പോള്‍ ചെയ്യേണ്ട  രീതികള്‍ ( വര്‍ക്ക്‌ ഫ്ലോ ) എന്തൊക്കെയെന്നു ആവശ്യപ്പെട്ടു ധാരാളം  ഫോണുകളും മെയിലുകളും  ലഭിച്ചു വരുന്നു.   ഈ ആവശ്യം മുന്‍ നിര്‍ത്തി ഒരു അവബോധം സംഘടിപ്പിക്കേണ്ട ആവശ്യം ഉണ്ടെന്നു  തന്നെയാണ്   ഇവയില്‍ നിന്നും മനസ്സിലാക്കാന്‍  സാധിച്ചത്.    ഇപ്പോഴും  ശൈശവ ദശയില്‍ തന്നെയാണ്   കേരളത്തിലെ ഡി എസ് എല്‍ ആര്‍  സിനിമാ നിര്‍മ്മാണം.  ധാരാളം  ഡി എസ് എല്‍ ആര്‍  ഉപകരണങ്ങള്‍  കേരളത്തില്‍  വാടകയ്ക്കും  ലഭിക്കും.  ഈ ആവശ്യത്തിനായി  ധാരാളം  പേര്‍ 7 ഡി , 5 ഡി പോലുള്ള ക്യാമറകള്‍  സ്വന്തമായി വാങ്ങി  ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. എങ്കില്‍  കൂടിയും സാങ്കേതികമായുള്ള  പരിജ്ഞാനം ഇപ്പോഴും  പൂര്‍ണ്ണമായും  ഇല്ല എന്ന് തന്നെയാണ് പല അനുഭവങ്ങളും  സൂചിപ്പിക്കുന്നത്. ഈ അനുഭവങ്ങള്‍ ചിത്രീകരണ സമയം മുതല്‍ എഡിറ്റിംഗ്   തുടങ്ങി പ്രൊജക്ഷന്‍  വരെയുള്ള  ഘട്ടങ്ങളില്‍ പലര്‍ക്കും  അറിവില്ലായ്മ മൂലമുള്ള സമയ നഷ്ടം , സാമ്പത്തിക നഷ്ടം , മറ്റു ബുദ്ധിമുട്ടുകള്‍   തുടങ്ങിയവ  അനുഭവിക്കേണ്ടി വരുന്നത്.    സാങ്കേതികതയൊന്നും  അറിയാത്ത  പ്രൊഡ്യൂസര്‍മാര്‍  അവസാനം ശാപ  വാക്കുകള്‍  ചൊരിഞ്ഞു  കൊണ്ടാണ്   കഷ്ട്ടിച്ചു  ചിത്രം  തീയേറ്റരൂകളില്‍  എത്തിക്കുന്നത് എന്ന് പലരുടെയും അനുഭവ സാക്ഷ്യം.  ഇതിനെല്ലാം ഉപരിയായി, മലയാളത്തിലെ പ്രമുഖ ചാനലുകള്‍  സംഘടിച്ചു  മലയാള ചിത്രത്തിന് ലഭിച്ചിരുന്ന സാറ്റലൈറ്റ്  റൈറ്റ്  തുക ഗണ്യമായി  കുറച്ചിരിക്കുന്നു.  തന്മൂലം   ചെലവ് നിയന്ത്രിക്കാന്‍  ആരി , റെഡ് തുടങ്ങിയ ഭാരിച്ച ചെലവ് വരുന്ന  ക്യാമറകള്‍   ഒഴിവാക്കി  ഡി എസ് എല്‍ ആര്‍  പോലുള്ള ക്യാമറകള്‍  ഉപയോഗിക്കാന്‍ നിര്‍മ്മാതാക്കളും സാങ്കേതിക വിദഗ്ദരും  നിര്‍ബന്ധിതരായി തീര്‍ന്നിരിക്കുന്നു.  ഇപ്പോള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന  ഒരു സൂപ്പര്‍ താര ചിത്രം പോലും ഡി എസ് എല്‍ ആര്‍ ആണ് ഉപയോഗിക്കുന്നത് എന്നറിയുക.   മാത്രമല്ല,  കേരളത്തില്‍  ഏതാണ്ട് പത്തോളം തീയേറ്ററുകള്‍ ഒഴികെ പലതിലും 1K പ്രൊജക്ഷന്‍ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്.  2k റെസലൂഷനിലുള്ള  ഡി എസ് എല്‍ ആര്‍  ക്യാമറകള്‍ക്ക്  ക്വാളിറ്റി  പോകാതെ തന്നെ ഇത് ഉപയോഗപ്പെടുത്താന്‍ കഴിയും.       വരും കാലം    ഇനി ഡി എസ് എല്‍ ആര്‍  മേഡ്   സിനിമകള്‍ തന്നെ.


ഡി എസ് എല്‍ ആര്‍ ക്യാമറ  ഉപയോഗിക്കുമ്പോള്‍  കൂടെ ഉപയോഗപ്പെടുത്തേണ്ട മറ്റു  ഉപകരണങ്ങളെക്കുറിച്ചും അവ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും  ഉള്ള അറിവില്ലായ്മ പലര്‍ക്കും സാമ്പത്തിക നഷ്ട്ടം  ഏറെ വരുത്തുന്നുണ്ട്.  മലയാളത്തിലെ ആദ്യ മുഴു നീള ഡി എസ് എല്‍ ആര്‍ സിനിമയായ  " ചാപ്പാ കുരിശു  "  ചിത്രീകരിക്കുന്നതിനു മുന്‍പ് തന്നെ  ചില  ടെസ്റ്റ്  രംഗങ്ങള്‍ ചിത്രീകരിച്ചു അവ എഡിറ്റിങ്ങിനു വിധേയമാക്കി  , തീയേറ്റര്‍  വാടകയ്ക്ക് എടുത്തു  പ്രൊജക്ഷന്‍  ചെയ്തു ക്വാളിറ്റി അവലോകനം ചെയ്തിരുന്നു എന്ന് മനസ്സിലാക്കണം.  അതിനു ശേഷം  മാത്രമാണ് അവര്‍ ചിത്രീകരണം തുടങ്ങിയതും  വിജയകരമായി പൂര്‍ത്തിയാക്കിയതും.  സുഗമമായ ഒരു വര്‍ക്ക്‌ ഫ്ലോ  സൃഷ്ടിച്ചു കൊണ്ടാണ് അവര്‍ പരീക്ഷണത്തിന് മുതിര്‍ന്നത്.

എന്നാല്‍  ഈ വര്‍ക്ക്‌ ഫ്ലോ  അറിയാത്തവര്‍ക്കായിട്ടാണ്  ഈ വെബ്‌ സൈറ്റിന്റെ  നേതൃത്വത്തില്‍    പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധരെ ക്കൊണ്ട്   ഡി എസ് എല്‍ ആറില്‍   ഷൂട്ട്‌  ചെയ്യുമ്പോള്‍   അറിഞ്ഞിരിക്കേണ്ട    ആവശ്യം വേണ്ട  സാങ്കേതികവും അല്ലാത്തതുമായ കാര്യങ്ങള്‍  ഉദ്ദേശിച്ചു  ഒരു ശില്പശാല നടത്തുവാന്‍  തീരുമാനിച്ചിരിക്കുന്നത്.   ഈ വരുന്ന  ആഗസ്ത് മാസം   ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ച ഉദ്ദേശിച്ചാണ് ഈ ശില്പശാല പ്ലാന്‍ ചെയ്തിരിക്കുന്നത്.   ഡി എസ് എല്‍ ആര്‍ ക്യാമറയും അനുബന്ധ ഘടകങ്ങളും   ഉപയോഗപ്പെടുത്തി തന്നെയാണ് ശില്പ ശാല  നടത്തുന്നത്.   കൃത്യമായ സിലബസ്സോട് കൂടി  കൂടി നടത്തുന്ന  ഈ ശില്പ ശാലയില്‍   പഠിതാക്കള്‍ക്ക്   ക്ലാസ് എടുക്കുന്നവരോടുമായി  സംവദിക്കാന്‍  പ്രത്യേക ഇന്റര്‍ ആക്ഷന്‍ സമയവും കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഒരു ഫോര്‍മല്‍  പഠന മുറിയെക്കാള്‍  ഉപരി  ഫ്രെണ്ടലി   ആയ ഒരു സംവദന  രീതി ആയിരിക്കും  ശില്‍പ്പ ശാലയ്ക്ക്.   ഈ ശില്‍പ്പശാല    പങ്കെടുക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാവും എന്നതില്‍ സംശയമില്ല.  40 ആളുകളെ ഉദ്ദേശിച്ചാണ്   ഈ ശില്പ ശാല  നടത്തുന്നത്.  കൂടുതല്‍ ആളുകള്‍  രെജിസ്റ്റര്‍ ചെയ്യാന്‍  താല്പര്യപ്പെടുകയാണ് എങ്കില്‍ മറ്റൊരു  ദിവസം കൂടി ഈ ശില്‍പ്പ ശാല  നടത്തുന്നതായിരിക്കും. 

ഈ മാസം  ഇരുപത്തി രണ്ടാം തീയതിയോട് കൂടി    ക്ലാസ് നടത്തുന്ന  തീയതി   തീരുമാനിക്കപ്പെടുന്നതാണ്.


എങ്ങനെ ഈ ശില്‍പ്പ ശാലയില്‍ പങ്കെടുക്കാം :

ശില്‍പ്പ ശാലയില്‍  പങ്കെടുക്കുന്നതിനു  1200 രൂപയാണ് രെജിസ്ട്രേഷന്‍ ഫീസ്‌.       രാവിലെയും വൈകിട്ടും സ്നാക്സ്,  ഉച്ച ഭക്ഷണം, ഫയല്‍ , നോട്ട് പാഡ്,  എ സി ഹാള്‍ തുടങ്ങിയവ  സൌകര്യങ്ങള്‍ ആണ്   ഒരുക്കുന്നത്.  ഇവയ്ക്കു പ്രത്യേകം ഫീസ്‌  ആവശ്യമില്ല.   രാവിലെ 9 മണി മുതല്‍   വൈകിട്ട് അഞ്ചു മണി വരെ ആയിരിക്കും ശില്‍പ്പ ശാല. 

ശില്പ ശാലയില്‍  പങ്കെടുക്കുന്നതിനു  പേര്‍ നേരത്തെ രേജിസ്സ്ടര്‍ ചെയ്യണം. ആദ്യം വരുന്ന  വര്‍ക്കായിരിക്കും മുന്‍ഗണന.  പേര്‍ രെജിസ്റ്റര്‍  ചെയ്യുന്നതിന്   താഴെ നല്‍കുന്ന അക്കൌണ്ട് നമ്പറില്‍   ഫെഡറാല്‍  ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍  500  ( എറണാകുളം ജില്ലയ്ക്കു പുറത്തുള്ളവര്‍ 556 രൂപ ) രൂപ മുന്‍‌കൂര്‍  അടക്കണം.   ബാക്കി തുക  രെജിസ്സ്ടര്‍  ചെയ്യുന്ന സമയത്ത്   നല്‍കണം.  ശില്പ ശാല നടക്കുന്ന ദിവസം രാവിലെ 8 മണി മുതല്‍ ഒന്‍പതര വരെയാണ്  രെജിസ്ട്രേഷന്‍ സമയം.  ഈ സമയത്ത്  ക്ലാസ്സില്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക്  അഡ്വാന്‍സ് തുക മടക്കി നല്‍കുന്നതല്ല.  എന്നാല്‍  അപ്രതീക്ഷിത സാഹചര്യങ്ങളില്‍   ശില്പ ശാല അന്നേ ദിവസം നടത്താന്‍ സാധിക്കാതെ വന്നാല്‍   മറ്റൊരു  ദിവസത്തേക്ക്   മാറ്റി  മാറ്റി വയ്ക്കുന്നതും   അതില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് അഡ്വാന്‍സ്‌  തുക തിരികെ നല്‍കുന്നതും ആയിരിക്കും.     മുന്‍‌കൂര്‍ രെജിസ്ട്രേഷന്‍ തുക  ബാങ്കില്‍  അടച്ചു കഴിഞ്ഞാല്‍  24 മണിക്കൂറിനുള്ളില്‍  എസ് എം എസ് ആയി  ആറക്ക   രെജിസ്ട്രേഷന്‍  നമ്പര്‍  ലഭിക്കുന്നതായിരിക്കും.    ഇരുപത്തി  നാല് മണിക്കൂറിനു ശേഷവും രെജിസ്ട്രേഷന്‍  നമ്പര്‍ ലഭിക്കാത്തവര്‍    ഫോണില്‍ ബന്ധപ്പെടെണ്ടതാണ്.   ബാങ്ക് ചലാനില്‍ നിങ്ങളുടെ പേരും  ഫോണ്‍ നമ്പരും  വ്യക്തമായി കാപ്പിറ്റല്‍ ലെറ്ററില്‍ എഴുതുന്നത്‌   കൂടുതല്‍ സൌകര്യമായിരിക്കും.

Bank : Federal Bank  Account No : 10750100217601 
 Account Holders Name & Place : JOHAR.K.J, Vaduthala, Kochi.

ശില്പ  ശാലയില്‍ പങ്കെടുക്കുന്നവര്‍ ക്ക് അവിടെ പ്രദര്‍ശിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളില്‍  മാറ്റ്  ബോക്സ്  - റിഗ് -  ഫോളോ ഫോക്കസ് ,  സ്റ്റെഡി കാം,   റോക്കിനോന്‍ 3 ലെന്‍സ്‌ കിറ്റ്‌   തുടങ്ങിയ ഉല്‍പ്പനങ്ങള്‍ വാങ്ങുവാന്‍ ഉദ്ദേശിച്ചു ബുക്ക്‌  ചെയ്യുകയാണ് എങ്കില്‍     ശില്പശാലയുടെ  രെജിസ്ട്രേഷന്‍ തുകയായ  1200 രൂപ  തിരികെ ലഭിക്കുന്നതായിരിക്കും.  ഇത്   ശില്പ ശാല നടത്തുന്ന തീയതി മുതല്‍  നാല്   മാസക്കാലത്തേക്ക് മാത്രമേ പ്രാബല്യത്തില്‍  ഉണ്ടാകൂ.

റെജിസ്ട്രെഷന്‍  ലിസ്റ്റ്  ക്ലാസ് നടക്കുന്നതിന്റെ തലേ ദിവസം ഈ പേജില്‍ തന്നെ  പ്രസിദ്ധീകരിക്കുന്നതാണ്.  രെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തുടര്‍ന്നുള്ള വിവരങ്ങള്‍ എല്ലാം തന്നെ എസ് എം എസ്  വഴി അറിയിപ്പുകള്‍ ലഭിക്കുന്നതായിരിക്കും
DSLR ACESSORIES EXHIBITION

ശില്‍പ്പ ശാലയോട് അനുബന്ധിച്ച്  ഡി എസ് എല്‍ ആര്‍ സിനിമാ നിര്‍മ്മാണ  ഉപകരണങ്ങളുടെ ഒരു പ്രദര്‍ശനം  സംഘടിപ്പിക്കുന്നതുമായിരിക്കും.  എന്നാല്‍   ഈ വെബ്സൈറ്റ്   വഴി  കമന്റായോ   90 484 90 434   എന്ന നമ്പരില്‍  ലഭിക്കുന്ന എസ് എം എസ്   വഴിയോ     എക്സിബിഷനില്‍  പങ്കെടുക്കാന്‍   രെജിസ്റ്റര്‍  ചെയ്യേണ്ടത് അത്യാവശ്യമാണ്.   രെജിസ്സ്ടര്‍  ചെയ്യുന്നവര്‍ക്ക്   സന്ദര്‍ശന സമയം  ഉറപ്പാക്കി   മെസ്സേജ്  തലേ ദിവസം  ലഭിക്കുന്നതായിരിക്കും. ഈ സമയത്ത് തന്നെ സന്ദര്‍ശകര്‍  എത്തിച്ചേരാന്‍ പ്രത്യേകം  ശ്രദ്ധിക്കേണ്ടതാണ്.  പ്രവേശനം തികച്ചും സൌജന്യമാണ്.    തിരക്ക്  ഒഴിവാക്കാനും,  ശില്പ ശാല നടത്തിപ്പിനു തടസ്സം  വരാതിരിക്കുവാനും ,   ഓരോ സന്ദര്‍ശകനെയും പ്രത്യേകം  കണ്ടു  ഉല്‍പ്പന്നങ്ങളെ  പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ്  ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കമന്റു ചെയ്യാനും ,  എസ് എം എസ് അയക്കുവാനുമുള്ള ഫോര്‍മാറ്റ്  :


Your Name  ( Space )  District ( Space )  Mobile Number   to  90 484 90 434
(Normal SMS Charges Apply  depending on your Service Provider and Plan )



Thursday, June 14, 2012

Picture Styles in DSLR

ഡി എസ്  എല്‍ ആര്‍  വീഡിയോയ്ക്ക്  പ്രാധാന്യമുള്ള  പിക്ചര്‍  സ്റ്റൈല്‍ അഥവാ  പിക്ചര്‍ പ്രൊഫൈലിനെക്കുറിച്ച് ആണ്  ഈ അധ്യായത്തില്‍ പ്രതിപാദിക്കുന്നത്. 

ഡി എസ്  എല്‍ ആര്‍   ക്യാമറകളില്‍   പൊതുവേ    ആറു  തരത്തിലുള്ള പിക്ചര്‍ സ്റ്റൈലുകള്‍  ആണ്  കണ്ടു   വരുന്നത് .   കാനന്‍  കമ്പനി നിര്‍മ്മിച്ചിരിക്കുന്ന  ഇന്‍ ബില്റ്റ്  പിക്ചര്‍ സ്റ്റൈലുകള്‍  സ്റ്റാന്‍ഡേര്‍ഡ് , ലാന്‍ഡ്‌ സ്കേപ് , ഫെയ്ത്  ഫുള്‍ ,  പോര്‍ട്രൈറ്റ്‌ , ന്യൂട്രല്‍ ,മോണോക്രോം  എന്നിവയാണ്.  താഴെ നല്‍കിയിരിക്കുന്ന  ചിത്രത്തിലൂടെ  ഇവയുടെ വേരിയെഷനുകള്‍ നമുക്ക് മനസ്സിലാക്കാം.   
     (ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാം )

 ഏകദേശം  പേര് കൊണ്ട് തന്നെ ഇവയുടെ സ്വാഭാവ വ്യതിയാനങ്ങള്‍ മനസ്സിലാകുന്നതാണ്.  കമ്പനി ഡീ  ഫാള്ടു ആയി സെറ്റ് ചെയ്തിരിക്കുന്ന സ്റ്റാന്‍ഡേര്‍ഡ്  ആണ് എല്ലാവരും ഉപയോഗിച്ച് വരുന്നത്.  ഈ പിച്ചര്‍ സ്റ്റൈല്‍ എല്ലാം തന്നെ സ്റ്റില്‍ പിക്ചര്‍ ഒപ്ടിമൈസ് ചെയ്തു സെറ്റ്  ചെയ്തിട്ടുള്ളവ ആണ്.  

എന്നാല്‍  ഇതിനു ശേഷം  യൂസര്‍  ഡിഫൈന്‍  ആയി മൂന്ന്  സെറ്റിങ്ങുകള്‍ കൂടി ക്യാമറാ മെനുവില്‍ കാണുവാന്‍ സാധിക്കും.  അതില്‍ നമുക്ക് മാനുവല്‍ ആയി  കളര്‍ , കോണ്ട്രാസ്റ്റ് , ഷാര്‍പ്നെസ്സ് ,  തുടങ്ങിയവയില്‍ വേരിയെഷനുകള്‍ വരുത്തി  പ്രത്യേകം സെറ്റ് ചെയ്യുവാന്‍  കഴിയുന്നതാണ് .










 മുകളില്‍ നല്‍കിയിരിക്കുന്ന വീഡിയോയിലൂടെ  പിക്ചര്‍ സ്റ്റൈലുകള്‍  സെറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് ലളിതമായി മനസ്സിലാവുന്നതാണ്.

ഈ അധ്യായത്തില്‍ പ്രധാനമായും പറയാന്‍ ഉദ്ദേശിക്കുന്ന  കാര്യം ഇനിയാണ്.   മേല്‍പ്പറഞ്ഞ പിക്ചര്‍ സ്റ്റൈലുകള്‍  സ്റ്റില്‍ ഒപ്ടിമൈസ് ചെയ്തുള്ളവ യാണ് എന്ന് പറഞ്ഞു കഴിഞ്ഞു .   അപ്പോള്‍ പിന്നെ വീഡിയോ യ്ക്കോ ?   അത്, അതിനു പ്രത്യേകം പിക്ചര്‍ സ്റ്റൈലുകള്‍ തന്നെ ഉണ്ട്.  ഇവയൊക്കെ തേര്‍ഡ് പാര്‍ട്ടി പിക്ചര്‍ സ്റ്റൈലുകള്‍  എന്നാണു അറിയപ്പെടുന്നത്.   ഈ പിക്ചര്‍ സ്റ്റൈലുകള്‍  ഉപയോഗിച്ച്   എച് ഡി എസ്  എല്‍ ആറുകളില്‍   വീഡിയോ ചിത്രീകരണം സാധ്യമാക്കാതതിനാലാണ്   എല്ലാവരും പ്രതീക്ഷിക്കുന്ന സിനിമാറ്റിക് മൂഡ്‌  / ടോണ്‍   ലഭിക്കാത്തത്.   ഇതിനു വേണ്ടി തന്നെയാണ്  യൂസര്‍ ഡിഫൈന്‍  ആയി   ക്യാമറകളില്‍ പിക്ചര്‍  സ്റ്റൈല്‍   മാനുവല്‍  ആയി സെറ്റ് ചെയ്യുന്നതിന് വേണ്ടിയുള്ള സൗകര്യം നല്‍കിയിരിക്കുന്നത്.

ഇനി ഇത്തരം പിക്ചര്‍ സ്റ്റൈലുകള്‍   ക്യാമറ യില്‍     സെറ്റ് ചെയ്‌താല്‍ തന്നെ അതില്‍   നിന്നും ലഭ്യമാകുന്ന  ഇമേജ്  ക്വാളിറ്റി  നമ്മളെ തീര്‍ത്തും  നിരാശപ്പെടുത്തും.   എന്നാല്‍  ഇത്തരം  റോ മെട്ടീരിയലുകള്‍  ആണ്   ഡിജിറ്റല്‍ ഇന്റര്‍ മീഡിയേറ്റ്‌  ചെയ്യുന്ന   കളരിസ്റ്റ്   ആവശ്യപ്പെടുന്നത്.


പിക്ചര്‍  സ്റ്റൈല്കളെക്കുറിച്ച് കൂടുതല്‍    വിശദീകരിക്കുന്നതിനു  മുന്‍പ്   കളറിംഗ് ചെയ്യുന്നതിനായി  ഉപയോഗിക്കുന്ന ചില സോഫ്റ്റ്‌ വെയറുകളെ ക്കുറിച്ചും  ചില ഉപകരണങ്ങളെ ക്കുറിച്ചും  ബേസിക് ആയി  മനസ്സിലാക്കുന്നത് നന്ന്.


 മുകളില്‍ കാണിച്ചിരിക്കുന്നത്  കാണിച്ചിരിക്കുന്നത്‌  " വേവ്  "  എന്ന  വ്യാപാര നാമത്താല്‍  അറിയപ്പെടുന്ന  ഒരു വീഡിയോ  കളറിംഗ്  ഉപകരണം ആണ്.  ഈ ഉപകരണം   നമ്മുടെ   കമ്പ്യൂട്ടറുമായി ഘടിപ്പിച്ചാണ്  കളറിംഗ്  സാധ്യമാക്കുന്നത് .  കളര്‍ ,ഷാഡോ ,മിഡ് ടോണ്‍ , ഹൈ ലൈറ്റ്  തുടങ്ങിയവയെല്ലാം  പ്രത്യേകം പ്രത്യേകം  പ്രോസെസ്സ് ചെയ്യാന്‍ ഈ ഉപകരണം കൊണ്ട് സാധിക്കുന്നു.    അതായത് ഒരു ചിത്രത്തെ  ഫോട്ടോ ഷോപ്പില്‍ എങ്ങനെ എന്ഹാന്‍സ് ചെയ്യാം  എന്നാ രീതി വീഡിയോയിലും സാധ്യമാക്കാന്‍ ആണ് ഈ ഉപകരണം ഉപയോഗിക്കുന്ന.  മുകളില്‍ നല്‍കിയത് ഏതാണ്ട് രണ്ടു ലക്ഷത്തിനോടടുത്തു  മാത്രം വില വരുന്ന  ഉപകരണം.   രണ്ടു മുതല്‍ മുപ്പതു ലക്ഷം രൂപ വരെ വിലയുള്ള ഉപകരണങ്ങള്‍  വിവിധ നിര്‍മ്മാതാക്കളുടെതായി വിപണിയില്‍ ഉണ്ട്.


Coloring Studio with Wave

അതെ പോലെ ഉപകരണം  ഇല്ലെങ്കിലും  മൗസ് / കീ ബോര്‍ഡ് ഉപയോഗിച്ച് ഇത്തരം കളറിംഗ്  ചെയ്യാവുന്ന സോഫ്റ്റ്‌ വെയറുകളും  ലഭ്യമാ. എന്നാല്‍  സമയ ദൈര്‍ഖ്യം  കൂടുതല്‍  ചിലവാകുന്ന ഇത്തരം സോഫ്റ്റ്‌ വെയറുകള്‍  സിനിമ പോലുള്ളവയില്‍  ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുക  വിഷമകരമാണ് .  



  സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള കളറിംഗ്   സിസ്റ്റം


Sample Image View of Original and Modified Video


യു കെ  ഇന്റര്‍ നാഷണല്‍ കളരിസ്റ്റ് അക്കാദമി   സര്‍ട്ടിഫൈഡ്  കളരിസ്റ്റ് ആയ  ശ്രീ അജയ്  ആര്‍ടോണ്‍   പറയുന്നത്  എന്തെന്ന് ശ്രദ്ധിക്കാം :

"ഡിജിറ്റല്‍  ക്യാമറകളില്‍  പിക്ചര്‍ സ്റ്റൈല്‍ സെറ്റ് ചെയ്തു  ഷൂട്ട്‌ ചെയ്‌താല്‍ മാത്രമേ  കളറിന്‍ഗ്     ഫല പ്രദമായി ഉപയോഗിക്കാന്‍ സാധിക്കൂ.   കളര്‍ , ഹൈ ലൈറ്റ് , മിഡ്  ടോണുകള്‍ ,ഷാഡോസ്  തുടങ്ങിയവ  കണ്ട്രോള്‍ ചെയ്യണമെങ്കില്‍   ക്യാമറയിലെ  പ്രീ  സെറ്റ്   പിക്ചര്‍  സ്റ്റൈല്‍ കൊണ്ട് സാധിക്കാന്‍ വിഷമം ആണ്.    സ്റ്റില്‍  ക്യാമറയില്‍  റോ  ഫയലില്‍  ഷൂട്ട്‌ ചെയ്യുമ്പോള്‍  ലഭിക്കുന്ന  പിക്ചര്‍  നോക്കുമ്പോള്‍ നമുക്ക് അരോചകമായി തോന്നാറില്ലേ ? അത്തരമൊരു  ഇമേജ് തന്നെ ആയിരിക്കും   പിക്ചര്‍ സ്റ്റൈലുകള്‍  ഉപയോഗിചെടുക്കുന്ന വീഡിയോയ്ക്കും. എന്നാല്‍  ക്വാളിറ്റി കാര്യമായി നഷ്ട്ടപ്പെടാതെ  തന്നെ ഇവയെ  നമുക്കാവശ്യമുള്ള   രീതിയില്‍  ഉപയോഗപ്പെടുത്താന്‍  സാധിക്കുന്നു.  അതിനാല്‍  ഡി എസ്  എല്‍ ആര്‍    ഉപയോക്താക്കള്‍  അവര്‍ കളറിംഗ് ആഗ്രഹിക്കുന്നുവെങ്കില്‍  പിക്ചര്‍ സ്റ്റൈലുകള്‍  സെറ്റ്  ചെയ്തു തന്നെ  ഷൂട്ട്‌ ചെയ്‌താല്‍  മികവുറ്റ ഔട്ട്‌ പുട്ട് ലഭിക്കും."





ചില  തേര്‍ഡ്   പാര്‍ട്ടി  പിക്ചര്‍ സ്റ്റൈലുകള്‍  ഏതെന്ന് നമുക്ക് നോക്കാം.  

ടെക്നി കളറിന്റെ സിനി സ്റ്റൈല്‍  ലോക വ്യാപകമായി ഏറെ പേര്‍ ഉപയോഗിക്കുന്ന   ഒരു പിക്ചര്‍ സ്റ്റൈല്‍ ആണ്.     താഴെ  നല്‍കിയിരിക്കുന്ന  വീഡിയോ ശ്രദ്ധിക്കൂ .  5ഡി  മാര്‍ക്ക്‌ 3 യില്‍  ഷൂട്ട്‌  ചെയ്ത വിഷ്വലുകള്‍  വിവിധ പിക്ചര്‍  സ്റ്റൈലുകളില്‍  എങ്ങനെ വ്യതിയാനപ്പെട്ടിരിക്കുന്നു   എന്ന് മനസ്സിലാക്കാം














ടെക്നി കളറിന്റെ സിനി സ്റ്റൈല്‍ ഈ  സൈറ്റില്‍ നിന്നും  ഡൌണ്‍ ലോഡ്   ചെയ്യാം.

ഇത് കൂടാതെ  മറ്റു ചില  പിക്ചര്‍ സ്റ്റൈലുകള്‍ കൂടി ഉണ്ട്. -   ജെനിസിസ്‌ പാനലോഗ്, മാര്‍വെല്‍ സിനി ,  വെല്‍വിയ ,  സ്സൂപര്‍ ഫ്ലാറ്റ്   എന്നിങ്ങനെ.     ഇതില്‍   മാര്‍വെല്‍ സിനി   എന്ന  പിക്ചര്‍ സ്റ്റൈല്‍  ടെക്നി കളര്‍ പോലെ തന്നെ   മികച്ച  സിനിമ  ടോണ്‍  റിസള്‍ട്ട്‌  ലഭിക്കുന്നവയാണ്.  ഈ നാല്  പിക്ചര്‍ സ്റ്റൈലുകളും    തീര്‍ത്തും സൗജന്യമായി  ലഭിക്കാന്‍   joharkj(at)gmail.com  എന്ന  മെയിലില്‍    കോണ്ടാക്റ്റ്  ചെയ്‌താല്‍ മതിയാകും.

 സ്റ്റില്‍ ചിത്രങ്ങള്‍  എടുക്കാന്‍ ഈ  തേര്‍ഡ് പാര്‍ടി പിക്ചര്‍ സ്റ്റൈല്‍ ഉപയോഗപ്പെടുത്തിയാന്‍  ഉദ്ദേശിക്കുന്ന  ഗുണ മേന്മ ലഭിക്കണം എന്നില്ല.  സ്റ്റില്‍  ഫോട്ടോഗ്രാഫിയില്‍  പോസ്റ്റ്‌ പ്രോസസ് ചെയ്യണം എന്നാവശ്യമുള്ളവര്‍  " ന്യൂട്രല്‍ " സ്റ്റൈല്‍  സെറ്റ് ചെയ്തു ചിത്രങ്ങള്‍ എടുക്കുന്നതായിരിക്കും നല്ലത്.

പിക്ചര്‍  സ്റ്റൈല്കളെക്കുറിച്ചുള്ള  നിങ്ങളുടെ   സംശയങ്ങള്‍   ഇവിടെ കമന്റ്  ആയി രേഖപ്പെടുത്തിയാല്‍   യു കെ  ഇന്റര്‍ നാഷണല്‍ കളരിസ്റ്റ് അക്കാദമി   സര്‍ട്ടിഫൈഡ്  കളരിസ്റ്റ് ആയ  ശ്രീ അജയ് ആര്‍ടോണ്‍    മറുപടി നല്‍കുന്നതായിരിക്കും.       








How to load Picture Styles into your Canon EOS camera:



  1. Arrange your Canon EOS DSLR camera for installation
  2. Arrange Disc for Canon EOS Utility v2.6 or later
    Note: you can find the latest Canon EOS Utility at:
    http://www.usa.canon.com/cusa/support/consumer/eos_slr_camera_systems/eos_digital_slr_cameras/eos_5d_mark_ii#DriversAndSoftware
  3. Arrange a PC running Windows 7 / Vista / XP; or Mac running OS X 10.5 / 10.6 and USB Cable
  4. Install EOS Utility v2.6 or later on your computer
  5. Unzip the downloaded Picture Style to a folder and ofcource select any three styles of your like
  6. Connect your camera to your computer using the appropriate USB cable
    Note: for the EOS 5D Mark II you may need to set "Communication" to "PC connect." in the camera's menu
  7. Start the Canon EOS Utility
  8. Select "Camera settings/Remote shooting" on the main window
  9. Once the capture window opens, click the camera icon
  10. Click "Register User Defined style" under "Shooting menu"
  11. Once the new page "Register Picture Style File" opens, select one of User Def. 1, 2 or 3 at the top of the new page
  12. Click the open file iconClick the open file icon
  13. Select the Picyure Style.pf2 file you've Unzipped in a folder
  14. Click on OK..... You are ready !!!!!!


  15. HTML List Edited by Joe Johar for DSLR FILM MAKING. Expecting your valuable comments

Monday, April 23, 2012

DSLR Competitors in FILM MAKING

താണ്ട് ആറു മാസത്തെ   വിളംബരം   വളരെ പ്രാധാന്യത്തോടെ നല്‍കിയാണ്‌ കാനന്‍  തങ്ങളുടെ ചരിത്രപ്രരം  എന്ന് വിശേഷിപ്പിച്ച  വില കുറഞ്ഞ 4k  റെസലൂഷന്‍ സിനിമാ ക്യാമറ  ഇ ഓ എസ്‌ 300    പുറത്തിറക്കിയത്.     എന്നാല്‍ ആരവങ്ങളും ആഘോഷവും ഇല്ലാതെ  സോണി    മികച്ച ഒരു  4K  ക്യാമറ പുറത്തിറക്കിയിരിക്കുന്നു.  ഇത് പുറത്തിറക്കുന്ന കാര്യം  സോണി കമ്പനി ഔദ്യോഗികമായി  അറിയിച്ചത് തന്നെ  ലോക വിഡ്ഢി ദിനമായി അറിയപ്പെടുന്ന ഏപ്രില്‍ ഒന്നിന്...???      നെറ്റി ചുളിക്കാന്‍ വരട്ടെ;  താഴെ നല്‍കുന്ന  സ്പെസിഫിക്കേഷന്‍സ്‌  എല്ലാം തന്നെ നോക്കിയിട്ട് മാത്രം  നമ്മളെ     വിഡ്ഢികള്‍ ആക്കാനാണോ   സോണി  ശ്രമിച്ചത്‌  എന്നറിയാം.  


എഫ്  എസ്‌ 700  എന്ന്  മോഡല്‍  നാമകരണം ചെയ്തിരിക്കുന്ന  ഈ ക്യാമറ മുന്‍പ് സോണി  പുറത്തിറക്കിയ  ലെന്‍സ്‌ ഇന്റര്‍  ഇന്റര്‍ ചെന്ജബിള്‍  സൂപ്പര്‍ 35 സെന്‍സര്‍     എഫ് എസ്‌ 100   എന്ന ക്യാമറയുടെ    പരിഷ്കരിച്ച പതിപ്പാണിത്.    FS100   എന്നാ ക്യാമറ ഫുള്‍  എച്  ഡി     ക്യാപ്ച്ചര്‍  ആന്‍ഡ്‌ റെക്കോര്‍ഡിംഗ് ആണെങ്കില്‍  FS700   4  കെ  കാപ്ച്ചര്‍ ആന്‍ഡ്  2K റെക്കോര്‍ഡിംഗ് ആണ്.   അതായത്   കാനോന്റെ ചരിത്രപരമായ EOS൩൦൦  ക്യാമറയ്ക്ക്   ശക്തനായ  എതിരാളി.  എഫ് എസ്  100    നെക്കാളും  അല്‍പ്പം വലുതാണ്‌   ഈ     ക്യാമറ. വരുന്ന ജൂണ്‍ അവസാനത്തോടെ വിപണിയില്‍ ലഭ്യമാകും.  ഏതാണ്ട് ആറു ലക്ഷത്തിനു  ബോഡി പ്രൈസ്  വില വരുന്ന  ഈ ക്യാമറ  കാനന്‍  EOS300  നെക്കാളും രണ്ടു ലക്ഷം കുറവാണ് എന്നത് എടുത്തു പറയേണ്ടുന്ന കാര്യമാണ്.   തീര്ച്ചയ്യായും ആരെയും വിഡ്ഢികള്‍  aakkaathe  കൈപ്പിടിയില്‍ othungaavunna  മികച്ച ഗുണ മേന്മയോടെ  ഉള്ള ഒരു ക്യാമറയാണ്  FS700

 ഇനി വിഡ്ഢികള്‍  എന്ന് പറഞ്ഞത്  എന്താണെന്നു കൂടി  പറയാം.   ഈ അടുത്തിടെ ഇറങ്ങിയ ഒരു മലയാള ചിത്രത്തില്‍  സോണിയുടെ സൂപ്പര്‍ 35  സെന്‍സര്‍  സിനിമാ  ക്യാമറയായ      F3  ആണെന്നും തന്മ്മൂലം ചെലവ് കുറച്ചു   സിനിമാ ചിത്രീകരികാം എന്നുമൊക്കെ  എല്ലാവരും പ്രതീക്ഷയോടെ  കരുതിയിരുന്നതാണ്.  എന്നാല്‍ സിനിമ  റിലീസ് ആയപ്പോഴാകട്ടെ ഏറ്റവും പഴി കേട്ടത് ആ ക്യാമറയുടെ  പെര്ഫോമന്സിനാണ്.     ചെലവ് കുറയ്ക്കാന്‍    ക്യാമറയില്‍ മാത്രമല്ല, ലൈട്ടിങ്ങിലും  എല്ലാം  അതില്‍ ധാരാളം കുറവ് വരുത്തിയതായി അറിയുന്നു.   വളരെ ഇന്ടന്‍സിട്ടിയില്‍    ഭൂമിയില്‍ പതിക്കുന്ന സൂര്യ പ്രകാശത്തിനെ കൊമ്പന്സേറ്റ് ചെയ്യാന്‍   അതിനോടത്തു തീക്ഷണതയുള്ള  ലൈറ്റിംഗ് ഔട്ട്‌ ഡോര്‍ സീനുകളില്‍ ഉപയോഗിക്കാത്തതിന്റെ   പ്രശനം ആ സിനിമയില്‍ കൂടുതലായി കാണുന്നു.    പണ്ട് ദൂരദര്‍ശനില്‍  ജോലി ചെയ്തിരുന്ന ഒരു ക്യാമറാമാന്‍    സിനിമാ രംഗത്തേക്ക് വന്നപ്പോള്‍  പൊരി വെയിലിലും എച് എം ഐ  വയ്ക്കുന്ന ക്യാമറാമാന്‍  എന്ന് അറിയപ്പെട്ടിരുന്നു. അതിന്റെ യാഥാര്‍ത്ഥ്യം  ഇത് തന്നെ.

 വിഷയത്തിലേക്ക് കടക്കാം, ഡി എസ് എല്‍ ആറിന്റെ പരിമിതികള്‍ മറികടക്കാന്‍  മികച്ച സിനിമാ ക്യാമറകള്‍ നിര്‍മ്മിച്ച്‌ കൊണ്ട്  കാനന്‍ - സോണി കമ്പനികള്‍ കടുത്ത മത്സരത്തിലേക്ക്  കടന്നു കൊണ്ടിരിക്കുകയാണ്.   EOS  300  നു പുറകെ   EOS   500  C    എന്ന സിനിമാ  ക്യാമറ  ഉടന്‍ തന്നെ വിപണിയില്‍  ഇറക്കും എന്ന് കാനന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
സിനിമാ ചിത്രീകരണത്തിനു  ക്കൂടുതല്‍  അനുയോജ്യമെന്ന് കാനന്‍ വിശേഷിപ്പിക്കുന്നത് അക്ഷരാര്‍ഥത്തില്‍ ശരി തന്നെ ആണ്.  സോണിയുടെ മേല്‍പ്പറഞ്ഞ 700  ക്യാമറ ഇതിന്റെ എതിരാളി അല്ലേയല്ല.   4K  ക്യാപ്ച്ചരും 4K  റിക്കോര്ടിങ്ങും   4 :4 :4   കൊടെക്കും ഉള്ള ഈ  ക്യാമറ  "റെഡ്" റെവലൂഷന് കടുത്ത വെല്ലു വിളി തന്നെയാണ്.   റോ ഫയല്‍ റെക്കോര്‍ഡിംഗ് ആണ്  ഇതിന്റെ  പ്രത്യേകത.    വില  റെഡ് ക്യാമറയെ അപേക്ഷിച്ച് മൂന്നില്‍ ഒന്ന് മാത്രമേ ഉള്ളൂ എന്നത് എടുത്തു പറയേണ്ടുന്ന  കാര്യം തന്നെ ആണ്.
  

 മേല്‍പ്പറഞ്ഞ ക്യാമാരകലെക്കാള്‍ ഒരു ചുവടു പിന്നില്‍ എന്നാല്‍ പല കാര്യങ്ങളിലും അല്‍പ്പം മികച്ചത്   എന്ന്  വിശേഷിപ്പിക്കാവുന്ന   മറ്റൊരു ക്യാമറയെയും  ഈ അവസരത്തില്‍  ഇവിടെ പരിചയപ്പെടുത്തുന്നത്  ഉചിതം എന്ന് തന്നെ കരുതുന്നു.   ചെറിയൊരു വിപ്ലവം തന്നെ സൃഷ്ട്ടിച്ചു കൊണ്ടാണ് "ബ്ലാക്ക് മാജിക്"  എന്ന ഈ ക്യാമറയുടെ വരവ്.   വിപ്ലവം സാങ്കേതികതയില്‍ മാത്രമല്ല,  സ്റ്റൈലിലും     കൂടിയാണ്.


ഡി എസ് എല്‍ ആര്‍  ക്യാമറകള്‍ക്ക് ശക്തനായ എതിരാളി തന്നെ യാണ് ഈ ക്യാമറ.  2 .5  K  റെസലൂഷന്‍ ആണ് ഈ ക്യാമറയുടെ  ശേഷി.  അതായത് ഫുള്‍ എച് ഡി നല്‍കുന്ന  ഡി എസ് എല്‍ ആരുകലെക്കാള്‍  അല്‍പ്പം കൂടി മികച്ചത് എന്ന്. ഈ  ക്യാമറയുടെ  വില ആകര്‍ഷകം   തന്നെയാണ്  - രണ്ടര  ലക്ഷം മാത്രം.



( 2.5 lakhs in India including Optional Handle Bar )



UPDATE  10 th May 2012
മലയാള ചലച്ചിത്ര  സാങ്കേതിക രംഗത്തെ  വ്യക്തിയായ " ശ്രീ രാജേഷ് നാരായണ്‍ "   ഈ ബ്ലോഗ്‌ പോസ്റ്റിലെ മൂന്നാമത്തെ പാരഗ്രാഫിലെ  പരാമര്‍ശത്തെ   നേരില്‍ വിളിച്ചു സംസാരിച്ചു തെറ്റിധാരണ അറിയിച്ചിരിക്കുന്നു. അതിനാല്‍ തന്നെ  ക്യാമറാമാനെ സംബന്ധിച്ച  ആ പരാമര്‍ശം  ഈ പോസ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നു.   ഡിജിറ്റല്‍ ഇന്റര്‍ മീടിയെറ്റില്‍ (DI)  വന്ന   പിഴവാണ് സ്ക്രീനില്‍   കണ്ട രംഗങ്ങള്‍ക്ക്   പെര്‍ഫോമന്‍സ്   ലഭിക്കാതിരുന്നത്   എന്നറിയിച്ചിരിക്കുന്ന വിവരം  ഇവിടെ അപ്ഡേറ്റ് ചെയ്യുന്നു.





(തിരക്ക് മൂലം ഈ ബ്ലോഗില്‍ കൃത്യമായി  പോസ്റ്റുകള്‍ അപ്ഡേറ്റ്  ചെയ്യാന്‍ സാധിക്കാത്തതില്‍ വായനക്കാര്‍ ക്ഷമിക്കുക. അത് കൊണ്ട് തന്നെ ഈ പോസ്റ്റില്‍ അത്യാവശ്യം വേണ്ട വിവരങ്ങള്‍ മാത്രമേ നല്‍കുന്നുള്ളൂ.   ഫേസ് ബൂക്കിലൂടെയും ഈ ബ്ലോഗിലെ കമന്റു  കൊളത്തിലൂടെയും   സംശയങ്ങള്‍ക്ക്  മറുപടി  നല്‍കുന്നതാണ് .  നേരില്‍  അറിയാന്‍  ആഗ്രഹിക്കുന്നവര്‍  നല്‍കിയിരിക്കുന്ന  ഫോണ്‍  നമ്പരില്‍  ബന്ധപ്പെടുക :  ജോ .)  

Wednesday, March 21, 2012

Budget DSLR Film Unit

ബഡ്ജറ്റിലോതുങ്ങുന്ന   മികച്ച ഒരു  ഡി എസ്‌ എല്‍ ആര്‍ യൂണിറ്റ്‌ സെറ്റ് ചെയ്യാന്‍ പലരും വിളിച്ചു ചോദിക്കുന്നു. അവര്‍ക്കായി ഒരു ലേഖനം.


ന്ന് കാനന്‍ ക്യാമറ വച്ച്  മികച്ച ഒരു ഡി എസ് എല്‍ ആര്‍ ഫിലിം യൂണിറ്റ്  തുടങ്ങണമെങ്കില്‍  ഏകദേശം  ഏഴു ലക്ഷം രൂപയോളം ആകും.    7D ക്യാമറയ്ക്ക്  എന്പതിനായിരവും   5D ക്യാമറയ്ക്ക്    ഒരുലക്ഷത്തി പതിനയ്യായിരം രൂപയോളവുമാണ് വില എങ്കിലും  ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത്  ലെന്സുകള്‍ക്കാണ്  .   മേല്‍ പറഞ്ഞ തുക  ഡി എസ് എല്‍ ആറിനു വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന  ഇ എഫ് ലെന്‍സുകളെ ഉദ്ദേശിച്ചു മാത്രമാണ് പറഞ്ഞിരിക്കുന്നത്.  കാള്‍    സീസ്  , ആരി തുടങ്ങിയ  കമ്പനികളുടെ സിനിമാറ്റിക് ലെന്‍സുകള്‍  ഉദ്ദേശിച്ചാണ് പറയുന്നതെങ്കില്‍ 24 mm , 50 mm , 85 mm , 105 mm   തുടങ്ങിയ പ്രൈം ലെന്‍സുകള്‍ ആണ്  ഈ ക്യാമറയോടു ചെര്‍ത്ത്ഗ് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍  ഏതാണ്ട്   രണ്ടര മുതല്‍  എട്ടു ലക്ഷം രൂപ വരെ   ഓരോ ലെന്സിനും വില വരും.   അള്‍ട്രാ  പ്രൈം   ലെന്‍സുകള്‍ വാങ്ങി ഉപയോഗിക്കാനാണ് എങ്കില്‍   ഇരുപതു ലക്ഷത്തിനു മുകളില്‍ ആണ് വില.    ഇത്തരം ലെന്‍സുകള്‍    7D ,5D   തുടങ്ങിയ  ക്യാമറാ ബോഡികളില്‍  ഉപയോഗിക്കണമെങ്കില്‍    പി എല്‍ മൌണ്ട്  കണ്‍വെര്ട്ടരുകള്‍  കൂടിയേ തീരൂ.  മുപ്പത്തി അയ്യായിരം ആണ് ഇത്തരം കണ്‍വെര്ട്ടരുകളുടെ  വില.  

 ഇനി അല്‍പ്പം ഓഫ്‌ ടോക്ക് :  ഇത്  അറിഞ്ഞിരിക്കാന്‍ വേണ്ടി മാത്രമാണ് ഇന്ന് മിക്ക  തീയേറ്ററുകളും   ഡിജിറ്റല്‍ പ്രൊജക്ഷന്‍ ആണ്  ചെയ്യുന്നത്.   ഡി എസ് എല്‍ ആര്‍ ക്യാമറകളില്‍ ചിത്രീകരണം 2K റെസലൂഷനില്‍ (1920   x 1080 )  എന്ന HD ഫോര്‍മാറ്റില്‍ ആണ്  . പക്ഷെ  ഇപ്പോള്‍  പ്രോജക്റ്റ് ചെയ്യുന്ന  മിക്ക തീയേട്ടരുകളിലും  HD   പ്രോജക്ടരുകള്‍ക്ക് പകരം  XGA ,WXGA  എന്നീ  പ്രോജക്ടരുകള്‍ ആണ്  ഉപയോഗിക്കുന്നത്.    അവയുടെ യഥാര്‍ത്ഥ റെസലൂഷന്‍ താഴെ നല്‍കുന്നു.  

  • XGA = 1024 x 768 pixels
  • WXGA = 1280 x 800 pixels
  • HD = 1920 x 1080 pixels
ഇതില്‍ നിന്നും മനസ്സിലാക്കാവുന്ന ഒരു കാര്യം  ചിത്രീകരിക്കുന്ന  ക്വാളിട്ടിയെക്കാള്‍   കുറവാണ്   പ്രൊജക്ഷന്‍ എന്ന്.   അതായത് യഥാര്‍ത്ഥ HD പ്രൊജക്ഷന്‍   നാം പലരും ഇനി അനുഭവിക്കാന്‍ കിടക്കുന്നെയുള്ളൂ.  

ഓഫ്‌ ടാല്‍ക്കില്‍ അല്‍പ്പം കൂടി കൂട്ടി ചേര്‍ക്കട്ടെ ....  
 ഡിജിറ്റല്‍ സെന്സരുകളെക്കുറിച്ച്   ഈ അധ്യായത്തില്‍ വിശദമായി പ്രതിപാദിചിട്ടുണ്ട്.   ഫുള്‍ ഫ്രെയിം  ഡി എസ് എല്‍ ആറുകളില്‍  വീഡിയോ ചിത്രീകരണത്തിനു  2K   റെസലൂഷന്‍ പിക്സലുകള്‍  ആണ് ഉപയോഗപ്പെടുത്തുന്നത്.   അതായതു  ഡി എസ്  എല്‍ ആര്‍  ക്യാമറകളില്‍  സ്റ്റില്‍ പിക്ചര്‍ എടുക്കാന്‍ ആവശ്യമായ  പിക്സലുകള്‍  ഹൈ ടെഫനീഷന്‍   വീഡിയോ ചിത്രീകരണത്തിനു  ഉപയോഗിക്കുന്നില്ല. .  എന്നാല്‍   ഇവയുടെ ലെന്‍സുകള്‍ ആവട്ടെ   സ്റ്റില്‍ ചിത്രീകരണം ഉദ്ദേശിച്ചു നിര്‍മ്മിച്ചിട്ടുള്ളവയാണ്.     

സബ്ജക്ടിലേക്ക്  വരാം. ഈ പോസ്റ്റിന്റെ ടൈറ്റിലില്‍  പറഞ്ഞ പോലെ  കുറഞ്ഞ ബട്ജട്ടില്‍  ഒരു  ഡി എസ് എല്‍ ആര്‍ സിനിമാ യൂണിറ്റ്  ഉണ്ടാക്കിയെടുക്കാന്‍   ഉള്ള ചില ലെന്‍സുകളെ പരിചയപ്പെടുത്താം.  ഇത് വായിച്ചു വരുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടാവുന്ന പല സംശയങ്ങള്‍ക്കും  മറുപടി ആയി മേല്‍ വിവരിച്ച ഓഫ്‌ ടോക്ക് റെഫര്‍ ചെയ്യാം.      

Budget DSLR Film Unit


കുറഞ്ഞ ബഡ്ജറ്റ്  ഫിലിം യൂനിറ്റ്    ആയതിനാല്‍ ക്യാമറ ബോഡി  7D  തന്നെ ആവട്ടെ. തല്‍ക്കാലം  കിറ്റ്‌ ലെന്‍സ്‌ ഇല്ലാതെ ബോഡി  മാത്രം വാങ്ങിയാല്‍ മതി.   വില എണ്‍പതിനായിരം ആവും.  ബോഡി വാങ്ങുമ്പോള്‍ വാരന്ടിയില്‍ തന്നെ വാങ്ങാന്‍ ശ്രദ്ധിക്കുക.  അല്ലാതെ  അറുപത്തി അയ്യായിരം രൂപയ്ക്ക് ബോഡി ലഭിക്കും.  പക്ഷെ ഒരു വര്‍ഷത്തെ വാറന്റി ലഭിക്കുകയില്ല.  വാരന്റിയില്‍  ഇല്ലാത്ത ക്യാമറകള്‍ക്ക് വന്‍   സര്‍വീസ് ചാര്‍ജ്ജ് ആയിരിക്കും  ഈടാക്കുക.


ഇനിയാണ്  പ്രധാനമായ ലെന്‍സുകള്‍ വാങ്ങേണ്ടത്.  ക്യാമറാമാന്‍മാര്‍  മിക്കവരും   ഫിക്സഡ് ലെന്‍സുകളില്‍ വര്‍ക്ക് ചെയ്യാന്‍ കൂടുതലായി ഇഷ്ടപ്പെടുന്നു.  8 mm,  10  mm , 14 mm, 24 mm, 35 mm, 50 mm , 85 mm, 105 mm   എന്നിങ്ങനെ ആണ്  ഫിക്സഡ്  ലെന്‍സുകള്‍   സാധാരണയായി  വരുന്നത്.     തല്‍ക്കാലം  മൂന്നോ നാലോ   ഫിക്സഡ്  ലെന്‍സുകള്‍  വാങ്ങാം .  ഇത് കാനന്‍ കമ്പനിയുടെ  തന്നെ  വാങ്ങുകയാണെങ്കില്‍   ഏതാണ്ട് മൂന്നു ലക്ഷത്തിനു അടുത്തു വില വരും.   ഈ അവസരത്തിലാണ്  ക്വാളിറ്റിയില്‍ കുറവ് വരാതെ കുറഞ്ഞ  വിലയുള്ള ലെന്‍സുകള്‍  നാം  തിരഞ്ഞു പോകുന്നത്.   ലെന്‍സുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അവയുടെ ലെന്‍സ്‌ പവര്‍ ആണ്.   f/1.4, f/2.8  ആണ് മികച്ച പവര്‍ ഉള്ള ലെന്‍സുകള്‍.  ഇവയ്ക്കു വില കൂടുതല്‍ ആയിരിക്കും.

റോക്കിനോന്‍  എന്ന അമേരിക്കന്‍ കമ്പനി  ഡി എസ് എല്‍ ആര്‍ വീഡിയോ ചിത്രീകരണത്തിനായി മാത്രം പ്രത്യേക  ലെന്‍സുകള്‍  ഉണ്ടാക്കുന്നുണ്ട്.  താരതമ്യേനെ ( കാനോനെ അപേക്ഷിച്ച് ) മൂന്നിലൊന്നില്‍ താഴെ മാത്രം വില വരുന്ന  മികച്ച ലെന്‍സുകള്‍ ആണ്  ഇവ. അവയില്‍ ചിലത് ഇവിടെ നോക്കാം . 











ഇതില്‍ ആദ്യം പറഞ്ഞിരിക്കുന്ന  ലെന്‍സ്‌  ( 14 mm f/2.8 )അതെ കോണ്ഫിഗരേഷനില്‍    കാനന്‍ കമ്പനിയുടെതിനു  ഒരു ലക്ഷത്തി  മുപ്പതിനായിരം  ആണ് വില. എന്നറിയുക.  



സൂം  ലെന്‍സ്‌  ഒരു ഫിലിം  യൂണിറ്റിന്റെ  അവിഭാജ്യ ഘടകം   തന്നെ ആണ്.   മുകളിലെ ലെന്‍സില്‍  IS  എന്നെഴുതിയിരിക്കുന്നത്  ഇമേജ്  സ്റ്റെബിലൈസര്‍  എന്നുള്ളതിന്റെ   ഷോര്‍ട്ട്   ഫോം ആണ് .  ഇമേജ്  സ്ടെബിലൈസര്‍  തന്നെ  വിവിധ കാറ്റഗറിയില്‍ ഉണ്ട്.   ഇതിന്റെ വില വ്യത്യാസം ആണ്  മുകളില്‍ സൂചിപ്പിച്ചത് .   ഡി എസ്‌ എല്‍ ആര്‍ ഫിലിം യൂണിറ്റില്‍  സൂം ലെന്‍സുകള്‍ മിക്കവാറും ട്രൈപോഡ്‌  ഉപയോഗിച്ചാണ് എടുക്കുന്നത്. അതിനാല്‍ തന്നെ   ഇമേജ് സ്ടെബിലൈസറിന്റെ ആവശ്യം ഇല്ല.  അപ്പോള്‍ പിന്നെ , കുറഞ്ഞ  തുകയുടെ ലെന്‍സ്‌ എടുത്താല്‍ മതിയാകും.   സ്റ്റില്‍ പര്‍പ്പസിനാണ്  IS - ന്റെ ആവശ്യം കൂടുതല്‍ ആയി വരുന്നത്. 
ഒരു കാനോന്‍  2  x   എക്സ്റ്റെന്ടെര്‍  കൂടി  കരുതിയാല്‍ നന്ന്. വില ഇരുപത്തി എന്നായിരം.



ഇനി വേണ്ടത് ,  സിനിമാ ക്യാമറയുടെ അവിഭാജ്യ ഘടകമായ  മാറ്റ് ബോക്സ്, ഫോളോ ഫോക്കസ്, റിഗ്  എന്നിവയാണ്.  ഏതാണ്ട് ഒരു കൊല്ലം മുന്‍പ്  ഒന്നര ലക്ഷം രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍   പകുതിയിലധികം വിലയ്ക്ക് താഴെ  ലഭ്യമാകും. 



ട്രൈപ്പോടും  ഹെഡും    മികച്ചത് തന്നെയായിരിക്കാന്‍ ശ്രദ്ധിക്കുക.  ഒരു ലക്ഷം മുതല്‍ മുകളിലേക്ക് ഉള്ളതാണ് മികച്ച പെര്‍ഫോമന്‍സ്  നല്‍കുക.  രംഗ ചലനത്തിന്റെ   കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുള്ള ക്യാമറാമാന്‍ മാര്‍ ഇക്കാര്യത്തില്‍ സൂക്ഷ്മരായിരിക്കും. അതിനാല്‍  ഇവിടെ പ്രത്യേകിച്ച് കോമ്പ്രമൈസ് ചെയ്യരുത്.


ഫീല്‍ഡ് മോണിട്ടര്‍ : വിലക്കുറവുള്ള   വി ജി എ മോണിട്ടരുകള്‍ക്ക്   പകരം   എച്  ഡി മോണിറ്ററുകള്‍ തന്നെ   വാങ്ങണം.  പതിനായിരത്തിനും ഇരുപതിനായിരത്തിനും  വിലയ്ക്ക് മികച്ചവ കിട്ടും.   റെസലൂഷന്‍ , എച് ഡി എം ഐ കണക്ടിവിറ്റി , ഇന്‍ ഔട്ട്‌  കണക്ടിവിറ്റി  എന്നിവ  പ്രത്യേകം ശ്രദ്ധിച്ചു വാങ്ങണം. കുറഞ്ഞത്‌ 7  ഇഞ്ച്   സ്ക്രീന്‍ സൈസ്  എങ്കിലും വേണം.
അതോടൊപ്പം സണ്‍ ഷീല്‍ഡ്  കൂടി വാങ്ങാന്‍ മറക്കരുതേ.  . 










FOR  BUDJET DSLR FULL KIT : CONTACT 8089426570
   
 

Tuesday, March 13, 2012

International Short Film Festival


International Short Film Festival : Gujarat.
Organaised By :  Academy Of Cultural Activities and Art Institute.
Last Date of Submission : 20 th April 2012



Rules & Regulations


1.The Gujarat International Film Festival of India is a festival of short films. The competition will be held on May 2012 at Surat.

2.The competition is open to all national and international participants.

3.All films must be submitted on VCD/DVD for consideration of the selection committee, before April 20th 2012.

4. Each entry must be accompanied by a completely filled in entry form.
5.All entries must be sent to the GIFFI prepaid and insured for your own protection.

6.VCDs/DVDs submitted will not be returned, except under extreme circumstances, $ 10 fee is needed for the return of the submission after the festival.

7.If selected for the festival, exhibition prints may be presented in either 35mm film's, beta cam sp (PAL) video, dig beta (PAL) or high quality DVD, the festival will accept other formats on a case by case basis and subject to availability of equipment.

8. The selection of the Films for the GIFFI will be announced not later than May 1st 2012.

9.Please notify us by email, fax of any changes of address. The festival committee reserves the right to accept or refuse any film without assigning any reason whatsoever.

10.The Gujarat International Film Festival of India reserves the right to use excerpts and pictures from the film for promotion and public relation purposes..

11.The film can be in any language, but it should be subtitled in English or Hindi. If the language of the film is English or Hindi, it is not required to be subtitled.

12.Running time of the film should not be less than 30 seconds and should not exceed 30 minutes.

13.No refund of the travel expenses is provided for the participants attending the festival; festival will
     provide free lodging only for one day and only for one representative for each of the selected films.

14. Academy Award Trophy and the cash prizes awarded for all the competition winner in each category are similar.

15. Competition (All films produced after January 31st 008 till January 2012)
      Non competition (All films produced before January 31st 2008)

16.The films of any Genre can be submitted for the competition.

17.The short film can be documentary, experimental, narrative, fiction or animation. The original film may be produced on 35 mm, 16mm, HD, DIGI BETA, BETA SP, U-MATIC, DV, DVD; but the film must be available on DVD for presentation or preview purpose.

18. Each participant can send as many entries as he/she likes, but with separate entry forms (you may copy or Xerox entry form), preview DVD, synopsis/description, still photographs, press kit should be enclosed.

19.All entry fees will be acceptable in American dollars for international participants. Indian Payments are to be made by sending cheque, money order, or international money order payable to Academy of Cultural Activities and Arts Institute (the latter only for International entries).

20.All the amount collected by ticket/donation/pass would be utilized to help the AIDS victims, such profits obtained will be donated deducting the cost of event management.

21. The following prizes will given away as cash prizes for the Academy Awards
Winning filmmakers, Best Short Film, Best Director, Best Actor, Best Actress, Best child artiste, and Best screenplay writers, Best cinematographer will be honored for their exceptional achievements and will receive Academy Awards, cash prizes, and certificates

22. Registration fees for Professional Filmmaker amateur, and students Rs. 1100 for Indians. For other Countries non Indian Professional film makers USD $22.

23.The entry fee for competition must be paid/sent through money order/DD/cash/MasterCard/ cheque in the name of the Bank Account Number- "Academy of Cultural Activities and Art Institute, Surat."

24.The Preview material should be addressed to:
Gujarat International Film Festival of India
The Academy of Culture Activities and Art Institute (ACAAI)
3G Resham Bhavan, Lal Darwaja, Surat 395006, Gujarat (India).

25.Please write on the courier/Postal invoice:
"Gujarat International film festival of India selection purpose/cultural purpose only- not for commercial use. No commercial value, value for customs purposes should approximately USS 2 per film."

26.After selection, the promotional material of the film has to reach the festival office before 28th April 2012.

27.Participation in the festival implies acceptance of these Regulations.

28.Decisions of the festival authorities regarding all matters not expressly provided for in these regulations or which require interpretation of the clauses mentioned above shall be final and binding to all parties.




 For More Details : http://www.giffindia.org




Thanks to Musammil C.C for the information.




Wednesday, March 7, 2012

Hurry Up with your Short Takes








THE CONTENT:
1. This is a short film competition and hence ONLY Short Films should be submitted. NO
DOCUMENTARIES.
2. The films shall not be more than 15 minutes in duration, excluding the beginning and end
credits. Films exceeding this time limit are liable to be rejected. Please note the credits
should not be more than 45 seconds or 10% of the run time of the film, whichever is lower.
3. The film should have been completed after 1st July 2011.
4. The films may be in their original language but MUST be subtitled in ENGLISH. Films in
English language too should have subtitles in English. We recommend subtitles be submitted
in .srt format as far as possible and submit to us along with your film in a data dvd.
5. The films should not have been previously screened commercially in Germany nor available
on the internet prior to or till 24th July 2012.
6. Films submitted previously to this festival will not be considered for this contest.
7. The films may be shot in any format. However, the recommended ratios are: 16:9 / 16:9 Full
Height Anamorphic – in DV / HDV. The winning film will be called upon to submit a Digibeta or
Betacam latest by 15th June 2012.
8. The recommended video files formats are VOB, MPG, MPEG4 or AVI.
9. In making your Film, you must have (1) obtained appropriate releases for every person who
appears recognizably in your Film; (2) obtain appropriate releases for those locations that
appear recognizably in your film and require releases. You will retain any such releases and
provide them to the organisers upon request.
10. The Film must not contain any copyrighted works belonging to third parties unless (1) you
have a license to use such works in the Film; or (2) the use your Film makes of such works is
a fair one under the copyright laws. You will retain any licenses and provide them to
organisers upon request.



Thursday, February 23, 2012

STOP MOTION with DSLR

ബ്ലോഗ്‌ പോസ്റ്റില്‍  ഏറെ വ്യത്യസ്തമായ ഒരു  സാങ്കേതികത്വവും   ഭാവിയുടെ മികവുറ്റ വാഗ്ദാനവുമായ  ഒരു വ്യക്തിയേയും   ആണ്  പരിചയപ്പെടുത്തുന്നത്. 

സ്റ്റോപ്പ്‌ മോഷന്‍  ടെക്നിക്  എന്നത് അനിമേഷന്‍  സാങ്കേതിക വിദ്യയാണ്.   അനിമേഷന്‍ സാങ്കേതിക വിദ്യയുടെ ആരംഭത്തില്‍  കളിമണ്‍ ശില്‍പ്പങ്ങളും   മുറിച്ച ചിത്രങ്ങളും ചേര്‍ത്തു    പല ഫ്രെയിമുകളില്‍  ഷൂട്ട്‌ ചെയ്ത്  ആണ്   കാര്‍ട്ടൂണ്‌കളും    മറ്റും സൃഷ്ടിച്ചിരുന്നത് .  യഥാര്‍ത്ഥ വീഡിയോ  അല്ലെങ്കില്‍ സിനിമയുടെ സ്വാഭാവികത  ഈ സ്റ്റോപ്പ്‌ മോഷന്‍ ചിത്രത്തിന് ഫീല്‍ ചെയ്യില്ല എന്നത്  ഒരു ന്യൂനത ആണെങ്കിലും   ഡിജിറ്റല്‍  ഫോട്ടോഗ്രഫി യുടെ ആവിര്‍ഭാവത്തോടെ താരതമ്യേനെ ചെലവ് കുറച്ചു   ഹ്രസ്വചിത്രങ്ങള്‍  ന്ര്‍മ്മിക്കാന്‍  സാധിക്കും - ഇതിനോടോത്തു നമ്മുടെ വ്യത്യസ്തമായ ഭാവനകള്‍ കൂടി ആകുമ്പോഴോ ?    

ജീവജ് രവീന്ദ്രന്‍ എന്ന ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരനെ ആണ്  ഈ അവസരത്തില്‍  എനിക്ക് നിങ്ങള്ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ളത്.   കോഴിക്കോട്   അഴിയൂര്‍  സ്വദേശിയായ  ഈ ചെറുപ്പക്കാരന്‍  ഇപ്പോള്‍  മൂന്നാം വര്‍ഷ  ബി എസ് സി   അനിമേഷന്‍ വിദ്യാര്‍ഥിയാണ് .  തന്റെ  കൂട്ടുകാരും  സഹോദരനും  ചേര്‍ന്ന്  നിര്‍മ്മിക്കുന്ന  നാലാമത്തെ   ഹ്രസ്വ ചിത്രമായ  "സ്റ്റില്‍ എലൈവ്‌  "  എന്ന  വര്‍ക്കിലാണ്   സ്റ്റോപ്പ്‌ മോഷന്‍ ടെക്നിക് പരീക്ഷിച്ചിരിക്കുന്നത്.


കാനന്‍ 600  ഡി  സ്റ്റില്‍ ക്യാമറ ഉപയോഗിച്ച്  സ്റ്റില്‍  മോഡില്‍ ഷൂട്ട്‌ ചെയ്തതാണ്  ഈ ചിത്രം. ഏതാണ്ട് മൂവായിരത്തില്‍ അധികം  സ്നാപ്പുകള്‍  ഈ ചിത്രം നിര്‍മ്മിക്കാന്‍  ക്ലിക്ക് ചെയ്തു. അതില്‍ മികച്ച  ആയിരത്തി എണ്ണൂറോളം  ചിത്രങ്ങള്‍ ഉപയോഗിച്ചാണ്  അഞ്ചു മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം നിര്‍മ്മിച്ചത്.  സ്റ്റോപ്പ്‌ മോഷന്‍ എന്ന സാങ്കേതിക വിദ്യ പ്രാവത്തികമാക്കുന്നതോടൊപ്പം   വ്യത്യസ്തമായ പ്രമേയാവതരണവും 2012  വാലെന്റൈന്‍    ദിനത്തില്‍   യു ട്യൂബ് വഴി  റിലീസ് ചെയ്ത   ഈ ഹ്രസ്വ ചിത്രത്തിന് മിഴിവേകുന്നു. 











ഊര്‍ജ്ജസ്വലനായ ഈ ചെറുപ്പക്കാരനില്‍ നിന്ന് തന്നെ   അദ്ദേഹത്തിന്റെ വര്‍ക്കുകളെക്കുറിച്ച്  കൂടുതല്‍ മനസ്സിലാക്കാം.

? ജീവജ് അടിസ്ഥാനപരമായി താങ്കള്‍ ഒരു അനിമേഷന്‍ വിദ്യാര്‍ഥി ആണ് . പക്ഷേ താങ്കളുടെ ഹ്രസ്വ ചിത്രങ്ങള്‍ എല്ലാം തന്നെ ഡി എസ് എല്‍ ആര്‍ ഉപയോഗിച്ച് സ്വയം ഷൂട്ട്‌ ചെയ്തതാണ്. താങ്കള്‍ പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍ ആണോ ?

@ ചിത്രീകരണ കലയില്‍ എനിക്ക് അതിയായ താല്‍പ്പര്യം നേരത്തെ മുതല്‍ തന്നെ ഉണ്ട്. വായനയിലൂടെയും ഇന്റര്‍നെറ്റ്‌ വഴിയും ആണ് ഞാന്‍ ഫോടോഗ്രഫിയെക്കുരിച്ചു കൂടുതല്‍ ആയി മനസ്സിലാക്കുന്നതും പഠിച്ചതും. കാനന്‍ 600 ഡി എന്ന പ്രൊഫഷനല്‍ ഡി എസ് എല്‍ ആര്‍ ക്യാമറ സ്വന്തമാക്കി അതില്‍ കൂടുതല്‍ പരിശീലിക്കുകയും ചെയ്തു. ഇവന്റ് - പോര്‍ട്ട്‌ ഫോളിയോകള്‍ ചെയ്തു വരുന്നു . കേരളത്തിലെ പ്രമുഖ ഫോട്ടോ ഗ്രാഫെഴ്സ് അസോസിയേഷനില്‍ (എ കെ പി എ വടകര മേഖല ) അംഗത്വമുണ്ട്. ഡി എസ് എല്‍ ആറിലെ ഹൈ ഡഫനീഷന്‍ വീഡിയോ സാധ്യതകള്‍ ആണ് ഞാന്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തത്. അത് കൊണ്ട് രണ്ടു മൂന്നു ഹ്രസ്വ ചിത്രങ്ങള്‍ ചെയ്യുകയും ചെയ്തു. ഫോട്ടോഗ്രാഫിയുടെ സാധ്യതകള്‍ കൂടുതല്‍ പഠിക്കണം എന്നുണ്ട്. ഈ മേഖലയോടുള്ള അതിയായ താല്‍പര്യവും ബഹുമാനവുമാണ് എനിക്കുള്ളത്
ഒരു പ്രൊഫഷനല്‍ സ്റ്റില്‍ ക്യാമറ വാങ്ങണം എന്ന എന്റെ ആഗ്രഹം മനസ്സിലാക്കി അച്ഛന്‍ അത് എങ്ങനെയെങ്കിലും വാങ്ങി തരാം എന്ന് പറഞ്ഞിരുന്നു. പക്ഷെ , അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതെ ഞാന്‍ തന്നെ എങ്ങനെയെങ്കിലും വാങ്ങിച്ചു കൊള്ളാം എന്ന് അച്ഛനോടും പറഞ്ഞിരുന്നു. പക്ഷെ ഒരു വര്ഷം മുന്‍പ് ആക്സമികമായി അച്ഛന്‍ ഞങ്ങളോട് വിട പറഞ്ഞു.... പിന്നീട് കുറച്ചു നാള്‍ കഴിഞ്ഞു അമ്മ പറഞ്ഞാണ് ഞാന്‍ അറിയുന്നത് , എന്റെ ആഗ്രഹം നിറവേറ്റാന്‍ അച്ഛന്‍ കുറച്ചു പണം സ്വരൂപിച്ചു വച്ചിരുന്നു എന്ന്. ആ പണവും ചേര്‍ത്താണ് ഞാന്‍ എന്റെ ഇപ്പോഴുള്ള ഡി എസ് എല്‍ ആര്‍ സ്വന്തമാക്കിയത്........

? മലയാളത്തില്‍ പുതുമയുള്ള ഒരു ടെക്നിക് ആണ് സ്റ്റോപ്പ്‌ മോഷന്‍. എങ്ങിനെ ഈ സാങ്കേതികത്വം മനസ്സിലാക്കുകയും അതുവഴി ഇത്തരമൊരു പ്രണയ കഥ മെനഞ്ഞെടുക്കുകയും ചെയ്തു ?

@ തീര്‍ച്ചയായും ! മലയാളത്തില്‍ അധികമൊന്നും കണ്ടുവരാത്ത ഒരു സങ്കേതമാണ് Stop Motion Short ഫിലിം.Animation ചിത്രത്തില്‍ Stop Motion ഏറെ പ്രാധാന്യം ഉണ്ട് .വിദേശങ്ങളില്‍ കൂടുതലായി ക്യാമറ കള്‍ക്കും Animation നും പ്രാധാന്യം നല്‍കിക്കൊണ്ട് Stop motion വര്‍ക്കുകള്‍ നിര്‍മ്മിക്കാറുണ്ട് എന്തോ ... കേരളത്തില്‍ അത് കുറവാണ് . ഒരു പക്ഷെ അതിന്റെ പിന്നിലെ അധ്വാനവും സ്റ്റോപ്പ്‌ മോഷനെ കുറിച്ചുള്ള അറിവില്ലായ്മയും ആകാം ഒരു പക്ഷെ കാരണം. അനിമേഷന്‍ ഗ്രാജുവേറ്റ് വിദ്യാര്‍ഥി എന്ന നിലയില്‍ ഈ സാങ്കേതിക വിദ്യയെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടി വന്നപ്പോള്‍ എന്ത് കൊണ്ട് എനിക്കൊരു വര്‍ക്ക് ചെയ്തു കൂടാ എന്ന് തോന്നി. അങ്ങനെ ആണ് സ്റ്റില്‍ എലൈവ്‌ എന്ന ചിത്രത്തിന്‍റെ ആശയം രൂപപ്പെടുത്തുന്നത് .

? ഒരു ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ കാസ്റ്റിംഗ് ആണ് എല്ലാവരും ചെയ്യാറ്. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും കാസ്റ്റിംഗ് തേടി ഒരു ഷൂ മാര്‍ട്ടില്‍ സംവിധായകനും സംഘവും ചെന്നിട്ടുണ്ടാകുക. ആ സന്ദര്‍ഭം തീര്‍ച്ചയായും രസകരമായിരിക്കും. ഒന്ന് വിശദീകരിക്കാമോ ?

@ ഒരു സിനിമയില്‍ കഥ യോടൊപ്പം കഥാപാത്രം , വലിയ പ്രാധാന്യം ഉള്ളതാണ് . Stop Motion Film കളില്‍ പൊതുവെ കളി മണ്ണ് synthetic clay ഉപയാഗിച്ചാണ് കഥാ പാത്രങ്ങളെ നിര്ന്നയിക്കാരുള്ളത് Still Alive എന്ന ഈ ചിത്രത്തില്‍ കഥാ പാത്രങ്ങള്‍ ചെരുപ്പുകളാണ് . ഒരു വ്യക്തിയുടെ സ്വഭാവം , ശരീര ഭാഷ , എന്നിവ മനസിലാക്കാന്‍ ചെരുപ്പുകളുടെ ചലനം സഹായിക്കാറുണ്ട് .( വിഷമം , ദേഷ്യം , ഹാസ്യം , പ്രണയം നാണം ) എന്നിവ ചെരുപ്പിലൂടെ നമ്മള്‍ അറിയാതെ തന്നെ പ്രകടമാക്കാറുണ്ട് .അതുകൊണ്ട് തന്നെ ചെരുപ്പുകള്‍ കഥ യിലെ നായകരാക്കാന്‍ തീരുമാനിച്ചു. ഈ ഒരു നിരീക്ഷണം ആണ് കാസ്റ്റിംഗ് തേടി എന്നെ ഷൂ മാര്‍ട്ടില്‍ എത്തിച്ചത്. നായകന്‍ ഷൂവും നായിക ചെരിപ്പും വില്ലന്‍ ചെരുപ്പുമെല്ലാം ഞങ്ങള്‍ കൂട്ടുകാര്‍ തന്നെ നേരിട്ട് ചെന്ന് സെലെക്റ്റ് ചെയ്തു. .

? ഷോര്‍ട്ട് ഫിലിം ചിത്രീകരിക്കുന്നതിനു മുന്‍പ് തന്നെ സ്ക്രിപ്പ്ടില്‍ ഓരോ ഷോട്ടുകളും വരചെടുത്തിരുന്നല്ലോ. പൂര്‍ണ്ണമായും സ്ക്രിപ്റ്റ് ഫോളോ ചെയ്തു തന്നെയാണോ ഷോര്‍ട്ട് ഫിലിം പൂര്‍ത്തിയാക്കിയത്. ?

@ തീര്‍ച്ചയായും സ്റ്റോറി ബോര്‍ഡ് മികച്ച രീതിയില്‍ ചിത്രീകരിക്കാന്‍ സഹായിച്ചു. ഞങ്ങള്‍ അണിയറ പ്രവര്‍ത്തകരായ കൂട്ടുകാര്‍ ഒരുമിച്ചിരുന്നു ഏറെ സമയം എടുത്താണ് സ്റ്റോറി ബോര്‍ഡ് തയ്യാറാക്കിയത്. , സ്ക്രിപ്റ്റ് നും ഏറെ പ്രാധാന്യമുള്ള ഒരു മേഖലയാണ് സ്റ്റോപ്പ്‌ മോഷന്‍ ഈന്‍ സാങ്കേതികത്വം. അതിനാല്‍ തന്നെ ആശയ രൂപീകരണത്തില്‍ പ്രാഥമിക പരിഗണന സ്ക്രിപ്റ്റിന് തന്നെ ആയിരുന്നു. സ്റ്റോറി ബോര്‍ഡില്‍ ഉള്ള സീനുകളെ പിന്തുടര്‍ന്ന്നാണ് ഞങ്ങള്‍ 3000 ഏറെ ഫോട്ടോസ് എടുത്തത്‌ . അതില്‍ 1800 ഫോട്ടോകളാണ് അവസാന ഘട്ടത്തില്‍ പരിഗണിച്ചത് .

? ധാരാളം സമയം എടുത്തായിരിക്കുമല്ലോ ഓരോ സീനുകളും ചിത്രീകരിചിരിക്കുക. സമയ ദൈര്‍ഘ്യം ലൈറ്റിങ്ങില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയോ ? മറ്റു ലൈറ്റുകള്‍ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടോ ?

@ എട്ടു ദിവസത്തെ shooting ആണ് ഇതിനു പിറകില്‍ ഉള്ളത് വളരെ പ്രധാനപെട്ട ഒരു ചോദ്യമാണിത് .. കാരണം Stop Motion ഔട്ട്‌ ഡോര്‍ ചിത്രീകരണത്തില്‍ ലൈറ്റിന്റെ വ്യതിയാനം പ്രധാന വില്ലനായി വരാറുണ്ട് . പക്ഷേ ഞങ്ങള്‍ പൂര്‍ണമായും ഡി എസ് എല്‍ ആറില്‍ ഷൂട്ട്‌ ചെയ്തത് കൊണ്ട് ലൈറ്റിങ്ങില്‍ ഉള്ള വ്യതിയാനം ഫോട്ടോകളെ കാര്യമായി ബാധിച്ചിട്ടില്ല . കൃത്യമായി ലൈവ് വ്യൂ കണ്ടു ചിത്രീകരണം എളുപ്പമാക്കാന്‍ സാധിച്ചു. മറ്റു ലൈറ്റുകള്‍ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല..



? താങ്കളുടെ ഒരു ഫോട്ടോ കളക്ഷനില്‍ പറയുന്നുണ്ട് Logic will get you from A to B; Imagination will take you anywhere. ഈ ഷോര്‍ട്ട് ഫിലിം തീര്‍ച്ചയായും അതിനെ സാധൂകരിക്കുന്നുണ്ട്‌. കഥാ പാത്രങ്ങള്‍ വന്നു പാര്‍ക്കിലെ ബെഞ്ചില്‍ ഇരിക്കുന്നതൊക്കെ തന്മയത്വമായി ചിത്രീകരിച്ചിട്ടുണ്ട്. അതെ പോലെ സംഘട്ടന രംഗവും. ഈ ഭാവനകള്‍ എത്രനാള്‍ കൊണ്ടാണ് ഫ്രെയിമിലേക്ക് മാറ്റിയത്. ? ഭാവനയില്‍ തന്നെ എത്രമാത്രം തിരുത്തലുകള്‍ വരുത്തി?

@ തീര്‍ച്ചയായും ഈ വാചകത്തില്‍ ഏറെ വിശ്വസിക്കുന്ന ഒരു വ്യക്തി യാണ് ഞാന്‍ അത് കൊണ്ട് തന്നെ ആ വാചകത്തെ ബഹുമാനത്തോടു കൂടി തന്നെ കാണുന്നു . താങ്കള്‍ പറഞ്ഞ ഈ രണ്ടു ഷോട്ട് , എല്ലാ പ്രണയിതാക്കളുടെയും ജീവിതത്തില്‍ കടന്നു പോകുന്നു ചില നിമിഷങ്ങള്‍ തന്നെ ആണ് . ആ നിമിഷം ഭാവനയിലൂടെ ചിത്രികരിച്ചു എന്ന് മാത്രം. മുന്നേ പറഞ്ഞത് പോലെ സമയമെടുത്തു സ്റ്റോറി ബോര്‍ഡ് തയ്യാറാക്കി തന്നെ സുഗമമായി ചിത്രീകരിച്ചതാണ്.

? ഈ സ്റ്റോപ്പ്‌ മോഷന്‍ ഷോര്‍ട്ട് ഫിലിം കേരളത്തില്‍ തന്നെ ആദ്യമായി ആണെന്ന് താങ്കള്‍ അവകാശപ്പെടുന്നുണ്ടല്ലോ. പക്ഷെ , രാകേഷ് , സുധി എന്നിവര്‍ ചേര്‍ന്ന് ഒരു വര്ഷം മുന്‍പ് തന്നെ ഇത്തരം ഒരാല്‍ബം മലയാളത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. യു ടുബില്‍ ഏറെ ഹിറ്റുകളും അതിനു ലഭിച്ചിട്ടുണ്ട് . അതിനെക്കുറിച്ച് ?

@ "എന്നെ മറന്നുവോ ...എങ്ങോ മറഞ്ഞുവോ" എന്ന ആല്‍ബം തന്നെയാണ് താങ്കള്‍ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. വളരെ ക്രിയേറ്റീവ് ആയ ഒരു വര്‍ക്കാണ് അവരുടേത്. പ്രമേയവും പ്രണയവും തന്നെ. പക്ഷെ , സ്റ്റോപ്പ്‌ മോഷന്‍ സാങ്കേതിക വിദ്യയില്‍ അല്ല അത് ചിത്രീകരിച്ചിരിക്കുന്നത് . പോസ്റ്റ്‌ പ്രോഡക്ഷന്‍ വര്‍ക്കുകളിലൂടെ ധാരാളം സ്റ്റില്ലുകളില്‍ മൂവ്മെന്റ് നല്‍കിയാണ്‌ അത് നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റോപ്പ്‌ മോഷനില്‍ നിന്നും ഒരു പാട് വ്യത്യസ്തമാണ് അത്. സ്റ്റോപ്പ്‌ മോഷനില്‍ പോസ്റ്റ്‌ പ്രോഡക്ഷന്‍ ഒരു ചെറിയ ഘടകം ആയി മാത്രമേ വരുന്നുള്ളൂ. ചിത്രീകരണ സമയത്താണ് ഇതിനു കൂടുതല്‍ ശ്രദ്ധ വേണ്ടത്. അതിനാലാണ് ഈ ഹ്രസ്വ ചിത്രം ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ചുണ്ടാക്കിയ ആദ്യ സംരംഭം എന്ന് പലരും വിശേഷിപ്പിച്ചതായി പറഞ്ഞത്. ഫോട്ടോ ട്രാക്സ് മാഗസിനില്‍ ഇതേക്കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട്‌ വായിച്ചിരുന്നു. പക്ഷെ, അതിനും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഇരിട്ടിയിലെ ഒരു കോളേജില്‍ അനിമേഷന്‍ ക്ലാസ് എടുക്കുവാന്‍ പോയപ്പോള്‍ രാകേഷ് ചേട്ടനെ പരിചയപ്പെട്ടിരിന്നു. അദ്ദേഹവുമായി വൈകാതെ തന്നെ സൌഹൃദത്തിലാവുകയും ഫോട്ടോ ഗ്രാഫി സംബന്ധമായ സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുമായിരുന്നു. രാകേഷ് ചേട്ടനോട് കൂടി ചോദിച്ചിട്ടാണ് എന്റെ 600 ഡി ക്യാമറ വാങ്ങിയത്. അവരെ ഹാര്‍ദ്ദവമായി അഭിനന്ദിക്കാന്‍ കൂടി ഞാനീ അവസരം ഉപയോഗപ്പെടുത്തട്ടെ. ഒപ്പം ചെറിയ ഒരു പരാതിയുമുണ്ട്. ഫോടോട്രാക്സ് മാഗസിന്‍ കൃത്യമായി കോഴിക്കോട് ലഭ്യമാകുന്നില്ല.

?അവസാനത്തെ അപകട രംഗം തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക്‌ അല്‍പ്പം സങ്കടമുണ്ടാക്കുന്നുണ്ട്. ചോരവാര്‍ന്നു മരണത്തിലേക്ക് പോകുന്ന മനുഷ്യനെ രക്ഷിക്കാന്‍ നോക്കാതെ മൊബൈലില്‍ ചിത്രങ്ങള്‍ എടുക്കുന്ന സമൂഹത്തിലെ മാന്യതയില്ലാത്ത പ്രവൃത്തിയെ ഒറ്റ ഷോട്ടിലൂടെ താങ്കള്‍ വിമര്‍ശിക്കുന്നത് പോലെ തോന്നി. ബോധ പൂര്‍വ്വം ചെയ്തത് തന്നെയോ ?

@ അറിഞ്ഞു കൊണ്ട് ചെയ്തത് തന്നെ. നമ്മുടെ സ്വകാര്യതയ്ക്കും സഹായ മനസ്കതയ്ക്കും എല്ലാം വിലങ്ങു തടിയായി നില്‍ക്കുന്നത് ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ തന്നെ. ഒരു പക്ഷെ അപകടം നടക്കുന്ന സമയത്ത് മൊബൈല്‍ ക്യാമറ കയ്യിലില്ലാത്ത ഒരുവന്‍ "അവനെ രക്ഷിക്കാം" എന്നായിരിക്കും ആലോചിക്കുന്നത്. എന്നാല്‍ മൊബൈല്‍ കയ്യിലുള്ള ഒരുത്തന്‍ ആ ദുര്‍ഗതിയില്‍ ആനന്ദം കണ്ടെത്തുന്ന ഞരമ്പ്‌ രോഗിയായി മാറുകയാണ് ചെയ്യുന്നത്. ഈ ഹ്രസ്വ ചിത്രത്തില്‍ ഒറ്റ ഷോട്ടിലാണ് അത് പറയുന്നതെങ്കിലും അത് ശ്രദ്ധിക്കപ്പെടുന്നു എന്നറിയുന്നതില്‍ സന്തോഷം തോന്നുന്നു.

? മരണത്തിലും പ്രണയിനിയെ കാമുകന്റെ മനസ്സ് പിന്തുടരുന്ന ഷോട്ടില്‍ ആണല്ലോ ഷോര്‍ട്ട് ഫിലിം അവസാനിക്കുന്നത്. പക്ഷെ , ആകെ കൂട്ടി വായിച്ചാല്‍ സഹതാപമില്ലാത്ത ഒരു സ്ത്രീ മനസ്സ് അതില്‍ ഉള്ളതായി ഫീല്‍ ചെയ്യുന്നു. എന്റെ തോന്നലാണോ അതോ ?

@ താങ്കളുടെ അഭിപ്രായം പോലെ തന്നെ ഇതേ ചോദ്യം പലയിടത്തു നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. . ഒരു പക്ഷേ ഒരു പ്രണയ ദിവസം റിലീസ് ചെയ്തത് കൊണ്ടാകാം. പക്ഷെ , വിമര്‍ശിക്കുക എന്നതിലുപരി ഈ സാങ്കേതികതയുടെ മികവു പ്രകടിപ്പിക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്‌ഷ്യം.

?ഈ ചിത്രം നിര്‍മ്മിക്കാന്‍ നേരിട്ട ബുദ്ധി മുട്ടുകള്‍ ? സാമ്പത്തിക ചിലവുകള്‍ ?

@ സാങ്കേതിക വശങ്ങളിലാണ് കൂടുതല്‍ ബുദ്ധി മുട്ടുകള്‍ അനുഭവപ്പെട്ടത്. സ്റ്റോപ്പ്‌ മോഷന്‍ ചെയ്യാന്‍ ധാരാളം സോഫ്റ്റ്‌ വെയറുകള്‍ ഇന്നുണ്ടെങ്കിലും നല്ല ഒരു software കണ്ടെത്താന്‍ അല്‍പ്പം ബുദ്ധിമുട്ടി. പിന്നെ ആവശ്യമുള്ള മേഖലകളില്‍ തന്നെ ക്രിയേറ്റീവ് ആയ സുഹൃത്തുകളുടെ കൂട്ടായ സംരംഭം ആയതിനാല്‍ കുറെ ചിലവുകള്‍ ഒഴിഞ്ഞു കിട്ടി. സാമ്പത്തികമായി പറഞ്ഞാല്‍ 5000 രൂപയില്‍ താഴെ മാത്രമാണ് ഇതിനു ചെലവ് വന്നിട്ടുളൂ.

? ഹോള്ളിവുഡ് സിനിമകളില്‍ സാധാരണ ക്രെഡിറ്റ് നല്‍കുമ്പോള്‍ ഒരാളെയും ഒരു വസ്തുക്കളെ പ്പോലും വിട്ടു പോകാറില്ല. അത് നോക്കുവാന്‍ വേണ്ടി ആളുകള്‍ കൂടി അവിടെ ഉണ്ട്. പക്ഷെ ഇന്ത്യയില്‍ ആ രീതി കണ്ടു വന്നിരുന്നില്ല . ഇപ്പോള്‍ പല സിനിമകളിലും ആ രീതി കാണാന്‍ കഴിയുന്നുണ്ട്. അതെ പോലെ ഈ ഷോര്‍ട്ട് ഫിലിമിന്റെ അവസാനം ചിത്രീകരിക്കാന്‍ ഉപയോഗിച്ച കാനന്‍ ക്യാമറ കമ്പനിക്കും ഓണ്‍ ലൈനില്‍ ലഭ്യമാക്കുന്ന യു ട്യൂബ് , വിമിയോ എന്നിവര്‍ക്കും , പബ്ലിസിറ്റി നല്‍കുന്ന ഫേസ് ബൂക്കിനും ഒക്കെ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

@ പുതു തലമുറയുടെ സ്രഷ്ടികളെ ലോകത്തിനു മുന്നില്‍ എത്തിക്കുന്ന social community website കളുടെ പ്രധാന്യം വളരെ വലുതാണു .നല്ല വശം ചിന്തിച്ചാല്‍ പഠിക്കാനും ചിന്തിക്കാനും ഒപ്പം അറിയാനും ഇത്തരം വെബ്സൈറ്റ് കളുടെ പ്രാധാന്യം വളരെ വലുതാണ് . എന്റെ സൃഷ്ടികള്‍ പരമാവധി ജനങ്ങള്‍ കാണുവാന്‍ ഈ സൈറ്റുകള്‍ ഏറെ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവരോടുള്ള ഞങ്ങളുടെ നന്ദി വളരെ വലുതാണ് . സ്റ്റില്‍ അലൈവ് എന്ന ഹ്രസ്വ ചിത്രം 7 ദിവസം കൊണ്ട് 7000 ല്‍ അധികം ആളുകള്‍ കണ്ടത് ഇതിനു വ്യക്തമായ ഉദാഹരണം തന്നെയാണ്. ആ നന്ദിയും കടപ്പാടുമാണ് ഞാന്‍ എന്റെ ചിത്രത്തില്‍ മുന്‍കൂറായി രേഖപ്പെടുത്തിയത്.











? പുരസ്കാരങ്ങളും ബഹുമതികളും ?

@ അധികം മത്സരങ്ങള്‍ക്ക് ചിത്രങ്ങളൊന്നും അയച്ചിട്ടില്ല. എങ്കിലും മൂന്നു അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് . എന്റെ മുന്‍ ചിത്രമായ ജീന്‍ എന്ന ഷോര്‍ട്ട് ഫിലിം നു അരീന ഫിലിം സുലുബ് 5000 രൂപയുടെ കാഷ് അവാര്‍ഡ്‌ നേടിയിട്ടുണ്ട്. പേറ്റന്റ്‌ എന്ന ഷോര്‍ട്ട് ഫിലിമിനു മികച്ച സംവിധായകനും , മികച്ച ക്യാമറമാനുള്ള മട്ടന്നൂര്‍ ജയ കേരള നാടക അക്കാദമിയുടെ രണ്ടു അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് . സ്റ്റില്‍ അലിവ് എന്ന ഈ ചിത്രത്തിന് അരീനയുടെ ക്രിയേറ്റീവ് മൈന്‍ഡ് എന്ന മള്‍ട്ടി മീഡിയ ഫെസ്ട്ടിലേക്ക് എന്ട്രി ലഭിച്ചിട്ടുണ്ട്. മത്സരങ്ങളെക്കുറിച്ച് അറിവ് ലഭിക്കാത്തതാണ് ഒരു പരിമിതി.









? ഇതിനു മുന്‍പും പിന്‍പും ചെയ്തതും ചെയ്യാനിരിക്കുന്നതുമായ പ്രോജക്ട്കളെക്കുറിച്ച് വിശദമാക്കാമോ ?

@ ആദ്യം ചെയ്തത് "ജീന്‍" എന്ന ചിത്രമായിരുന്നു. നമ്മുടെ അനുവാദമില്ലാതെ നമ്മുടെ മൊബൈലിലേക്ക് വരുന്ന പ്രോമോഷനല്‍ കാളുകള്‍; അതോടൊപ്പം യുവാക്കളിലെ കുറ്റവാസന , ഇത് രണ്ടും ചേര്‍ത്തൊരു സബ്ജക്റ്റ് ആയിരുന്നു ജീനിന്റെ പ്രമേയം. "പേറ്റന്റ്‌" എന്ന ചിത്രത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അഞ്ചു മിനിട്ടിനുള്ളില്‍ കുറച്ചു ഉറുമ്പുകളുടെ കഥ പറയുകയാണ്‌. നമ്മുടെ സമൂഹം ഇന്ന് പേറ്റന്റ്‌ വല്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ എല്ലാ ജീവജാലകങ്ങളും അവരുടെ സ്വാതന്ത്ര്യം ഹനിക്കുന്നു എന്ന ഒരു ആശയമാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം. രണ്ടു ദിവസം ക്ഷമയോടെ ഉറുമ്പുകളുടെ ചലനങ്ങള്‍ ഷൂട്ട്‌ ചെയ്തു മൂന്നാം ദിവസം എഡിറ്റ്‌ ചെയ്യുകയാനുണ്ടായത്. ഇതിനു ഒരു പാട് നിരൂപക പ്രശംസ കിട്ടിയിരുന്നു. ഇവ പല മത്സര മേളകളിലും പങ്കെടുക്കുവാന്‍ ഉദ്ദേശം ഉള്ളത് കൊണ്ട് യു ട്യൂബില്‍ നേരത്തെ അപ്‌ലോഡ്‌ ചെയ്തിരുന്നത് പിന്‍വലിക്കുകയാണുണ്ടായത് . " ചക്രവാകം " എന്ന ഷോര്‍ട്ട് ഫിലിമില്‍ ക്യാമറാ വിഭാഗം ആണ് ഞാന്‍ കൈകാര്യം ചെയ്തത്. എല്ലാം ഡി എസ് എല്‍ ആര്‍ വച്ച് തന്നെ ഷൂട്ട്‌ ചെയ്തതാണ്. വെളുത്ത മനസ്സുള്ള കറുത്ത കുട്ടിയുടെ ഒരു കഥ തമിഴ് നാട്ടില്‍ വച്ച് ഷൂട്ട്‌ ചെയ്യാന്‍ പ്ലാന്‍ ചെയ്തു വരുന്നു. പിന്നെ, ചിത്രം കഥ പാത്രം ഇല്ലാത്ത ക്യാമറക്ക് പ്രാധാന്യം ഉള്ള ഒരു ചിത്രം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിന്റെ പ്രാരംഭ നടപടികളും പൂര്‍ത്തിയായി വരുന്നു.

? ഷോര്‍ട്ട് ഫിലിമില്‍ ആദ്യ നാലുമിനിടു ഫീമെയില്‍ ഹമ്മിംഗ് ആണല്ലോ , ബാക്കി ഒരു മിനിറ്റില്‍ ക്രെഡിറ്റ് കാര്‍ഡിലായിട്ടാണ് ലിറിക്സ് . ഇത് ബോധപൂര്‍വ്വം ചെയ്തതാണോ ? സംഗീതവും മറ്റും കൈകാര്യം ചെയ്തവരെക്കുറിച്ചും മറ്റു ക്രൂ മെംബേഴ്സിനെക്കുറിച്ചും അറിയാന്‍ ആഗ്രഹമുണ്ട്.

@എല്ലാവരും എന്റെ സുഹൃത്തുക്കള്‍ തന്നെ. വളരെ ആത്മാര്‍ഥതയോട് കൂടി തന്നെയാണ് എല്ലാവരും ഈ പ്രോജക്റ്റ് മികച്ചതാക്കാന്‍ സഹകരിച്ചത്. ഫീമെയില്‍ ഹമ്മിംഗ് വിഷയത്തിന്റെ തീവ്രതയും , വികാരവും പ്രേക്ഷകരില്‍ കൂടുതലായി സ്വാധീനിക്കുന്നു എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ആദ്യാവസാനം വരെ ഹമ്മിംഗ് കുടുതലായി യോജിക്കുന്നതായി തോന്നി . ഒപ്പം അവസാന titiling ല്‍ പ്രണയ ഗാനം കൊടുക്കുവാനും തീരുമാനിച്ചു. വരുണ്‍ തട്ടോലിക്കര ആണ് സംഗീതം . സുരഭി ബാലാജിയുടെതാണ് ശബ്ദം. സുവീഷ് വടകര അതിന്റെ ഓര്‍ക്കസ്ട്രെഷന്‍ ചെയ്തിരിക്കുന്നു. എഡിറ്റിംഗ് നിര്‍വ്വഹിച്ചത്‌ എന്റെ മുന്‍ വര്‍ക്കുകളുടെ തന്നെ എഡിറ്റര്‍ ആയ ആസിഫ് ആണ്. സംവിധാനത്തില്‍ എന്നോടൊപ്പം ഷെറിത് കൂടി ഉണ്ട്. കലാ സംവിധാനം അര്‍ജുന്‍ വി രമേശ്‌. എല്ലാത്തിനും ഉപരി ഇതിന്റെ നിര്‍മ്മാതാക്കള്‍ ആയ ജിനീഷ് , മുഹമ്മദ്‌ ഹസീം എന്നിവരുടെ അകമഴിഞ്ഞ സഹകരണവും ഉണ്ടാ

? ഈ ചെറുപ്രായത്തില്‍ തന്നെ ജീവജ് വ്യത്യസ്തമായ പ്രമേയങ്ങളില്‍ പരീക്ഷണം നടത്തുന്നു. പുരസ്കാരങ്ങള്‍ ലഭിക്കുന്നു. ഭാവി എങ്ങനെ ആയിരിക്കണം എന്നുള്ളത് ഇപ്പോഴേ തീരുമാനിചിട്ടുണ്ടാകും അല്ലെ ?

@ മൂന്നു വര്‍ഷ ബി എസ് സി കോഴ്സ് തീരാന്‍ ഇനി നാലഞ്ചു മാസങ്ങള്‍ കൂടി ഉണ്ട്. അതിനു ശേഷമേ വ്യക്തമായ തീരുമാനങ്ങള്‍ എടുക്കൂ. എങ്കിലും അറിയാമല്ലോ, ഞാന്‍ അനിമേഷനില്‍ ആണ് ശ്രദ്ധിച്ചിരിക്കുന്നത്‌. എങ്കിലും ചലച്ചിത്ര സംവിധാനം എന്റെ ആഗ്രഹമാണ്. മലയാളത്തില്‍ രഞ്ജിത്ത് സാറിന്റെ വര്‍ക്കുകള്‍ ഭയങ്കര ഇഷ്ടമാണ് എങ്കിലും എന്റെ റോള്‍ മോഡല്‍ എന്ന് പറയാവുന്നത് തമിഴ് സംവിധായകന്‍ ശങ്കര്‍ സര്‍ ആണ്. സാങ്കേതികവും പ്രമേയപരവും ആയ കലാമൂല്യമുള്ള ചിത്രങ്ങളുടെ സംവിധായകന്‍ ആകണം എന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ...അതിനായി പരിശ്രമിക്കുകയും ചെയ്യും


ശ്രീ ജീവജ് രവീന്ദ്രന് എല്ലാവിധ ആശംസകളും നേരുന്നു.  






നന്ദി : ഇന്ദ്രധനുസ്സ്  ബ്ലോഗ്‌ ഹെല്പ്  : ഷാജി മുള്ളൂക്കാരന്‍  

Wednesday, February 22, 2012

NEW DSLR SHOOTING ACCESSORIES

New Camera Rig , Matte Box and follow focus arrived for DSLR  and NX Cam and Z5-7 Series.
Costs : Rig + Mattebox + Follow Focus + Shoulder Support =  Rs 74,000 


CONTACT  : 8089426570 







EXTRAS SUPPLYING 
FLIGHT CARRY CASE WITH WHEELS
 AND...
( Not Seen in The Picture )


2X Whips  (12 " and 18 " )
1X Speed Crank
1X Heavy Lens Support Clamp
2X Extra Gear  Belt 




BOOKING REQUIRED WITH AN  ADVANCE OF RS.10,000
                  CONTACT 8089426570              




















Friday, January 27, 2012

Your Film Festival

 ലോകത്തിലെ മികച്ച ഷോര്‍ട്ട് ഫിലിം കഥാകാരനെ കണ്ടെത്താന്‍  യു ട്യൂബ്   ഫിലിം  ഫെസ്റ്റിവല്‍ നടത്തുന്നു.  15 മിനിട്ടിനുള്ളില്‍  ഷോര്‍ട്ട് ഫിലിം അവതരിപ്പിക്കണം.  2012 ഫെബ്രുവരി രണ്ടാം തീയതി മുതല്‍ ഷോര്‍ട്ട് ഫിലിമുകള്‍ അപ്‌ലോഡ്‌ ചെയ്തു തുടങ്ങാം.   മാര്‍ച്ച്‌ 31 നു   സബ്മിഷനുകള്‍ അവസാനിക്കും.   ജൂണ്‍ ഒന്നുമുതല്‍ പതിമൂന്നു വരെ  പ്രേകഷകര്‍ക്ക്  വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകും.  തിരഞ്ഞെടുക്കുന്ന പത്തു  മികച്ച ഷോര്‍ട്ട് ഫിലിമുകള്‍    വെനിസ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. അതില്‍ ഏറ്റവും മികച്ചതായി ഒന്നാം സ്ഥാനത്തെത്തുന്ന  ആള്‍ക്ക്  അടുത്ത ഒരു മികച്ച ചിത്രം നിര്‍മ്മിക്കുന്നതിനാവശ്യമായ അഞ്ചു ലക്ഷം ഡോളര്‍ ഗ്രാന്റ്  ലഭിക്കും. .  കൂടുതല്‍ വിവരങ്ങള്‍  ഇവിടെ നിന്നും അറിയാം. 


 IMPORTAN TERMS AND CONDITIONS FOR THE ENTRY :

Eligibility/Ineligibility: Participation in this Competition is open to individuals who are, as of February 2, 2012, at least 18 years of age, or the age of majority in the applicable country of residence (whichever is older) and are registered users (“Registered Users”) of the YouTube website located at http://www.youtube.com (including all mirror, derivative sites and/or localized versions thereof, as applicable) (collectively, the “YouTube Website”). To become a Registered User of the YouTube Website, individuals must register for and create an account and agree to the YouTube Website’s “Terms of Service” set forth at http://www.youtube.com/t/terms (“Terms of Service”). There is no fee or charge to become a Registered User. The Competition Entities reserve the right to verify an individual’s eligibility to participate in the Competition. The Competition is not open to residents of Cuba, Iran, North Korea, Sudan, Myanmar/Burma, Syria, Zimbabwe and/or any other U.S. sanctioned country and is void where prohibited by law. Employees, officers, directors, agents, representatives and their immediate family members (which means parents, spouses, life partners, children, siblings, in-laws, grandparents and grandchildren and their respective spouses, regardless of where they reside) or residents in the same household (whether legally related or not) of the Competition Entities and their respective parent, affiliated and subsidiary companies, advertising and promotion agencies, legal and financial advisors, any and all other companies associated with this Competition (including any other institutions or individuals listed on the Competition Channel (as such term is defined in Section 4) which are involved in judging, as well as their immediate family members), are not eligible to enter or otherwise participate in this Competition. In addition, any persons who are under any contractual or other obligation (including but not limited to talent agency agreements, distribution agreements, merchandising agreements, and guild and/or union memberships), that would prohibit them from participating fully in this Competition, or from allowing the Competition Entities to use the Entry, on a worldwide, residual-free and royalty-free basis, in all media formats and uses in accordance with Section 14 below, are also ineligible to enter this Competition.
4.         How to Enter the Competition: Registered Users who wish to enter the Competition (each, an “Entrant”) must create and submit a video of no more than fifteen (15) minutes’ duration which celebrates the power of storytelling, with a focus on creativity and narrative (“Entry”). At the time of entry, Entrants must also select their region of residence from one of the following: North America, South/Central America, Africa/Middle East, Asia/Australia, and Europe (each a “Geographic Region”, collectively, the “Geographic Region(s)”). Entries may be submitted at any time during the Open Call for Entries (see Section 1). There is no limit to the number of Entries an Entrant may submit, but each Entry must follow the technical, creative, and legal entry requirements set out in these Official Rules, as well as any additional requirements as may be set forth on the Competition’s dedicated channel on the YouTube Website located at www.youtube.com/yourfilmfestival (the “Competition Channel”), which are incorporated herein by reference.
5.         Your Film Festival Entry Requirements (collectively, “Entry Requirements”): 
  1. Submit an original video which celebrates the power of storytelling with a focus on creativity and narrative.
  2. Running time for each video: Maximum fifteen (15) minutes, including any titles and/or credits. Entries longer than fifteen (15) minutes will be disqualified.
  3. The Competition is open solely to original, newly-created Entries, or original, previously-created Entries which have not been distributed to the public (including, without limitation, display on the YouTube Website, posting elsewhere on the internet, theatrical distribution, television broadcast or any other public dissemination) prior to January 1, 2010.
  4. Development Concept: All Entrants chosen as Finalists must be prepared to submit a development concept for the Winner’s Project (each a “Concept”), as more fully described in Section 11, which is intended to be used as an additional criterion in the judging process by the Festival Jury in order to determine the Grand Prize Winner.
  5. Rights: All rights in and to the Entries, including but not limited to any third party trademarks and logos, names, likenesses, and musical material as may be contained therein (collectively, “Third Party Elements”), must be cleared through December 31, 2013 at a minimum, for non-exclusive worldwide online/internet use (inclusive of internet television and online/internet access via televisions, mobile devices and/or any other devices capable of accessing the internet) as well as in-flight and film festival exploitation by the Competition Entities. Any Entries for which such rights have not been cleared through such date are subject to disqualification. At the Competition Entities’ discretion, Potential Semifinalists and Potential Alternate Semifinalists may be required to show proof of clearance of any and all Third Party Elements prior to designation as a Semifinalist. Sample release forms for some of the more common Third Party Elements (e.g., cast, crew, location, third party products and logos, music, etc.) are provided on the Competition Channel for reference and/or use by Entrants in securing such rights prior to submitting their Entries, but Entrants are solely responsible for determining the clearances required with respect to their Entries (whether or not sample release forms for such purpose are provided on the Competition Channel) and for obtaining their own professional advice on the terms of such clearances. 
  6. Language: Entries may be submitted in one of the following eleven (11) languages:
English
Spanish
Portuguese
German
Russian
Italian
Japanese
French
Chinese
Dutch
Polish
If an Entry is in a language not listed above, Entrant must provide complete English subtitles for any and all dialogue and pertinent textual material (i.e., material which a viewer would generally need to understand in order to follow the storyline) contained in their Entry. If an Entry does not already include subtitles, Google will provide Entrant with access to Google Translate or a comparable translation product or service (collectively, the “Translation Product”), and the Competition will accept subtitling created by Entrant using the Translation Product


 Special Thanks for this Information
Musammilcc
Farah Digital Creation
Doha , Qatar