ഇന്ന് ധാരാളം പേര് "ഷോര്‍ട്ട് ഫിലിം" എന്ന കുറഞ്ഞ ദൈര്‍ഘ്യം ഉള്ള സിനിമകള്‍ സ്വന്തമായി തന്നെ നിര്‍മ്മിക്കുകയും സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തു വരുന്നുണ്ട്. ഇത് വഴി നവീന ആശയങ്ങളും ശൈലികളും ഉള്ള പല വ്യക്തികളും ഉയര്‍ന്നു വരുന്നു. എന്നാല്‍ ഇവയൊക്കെ ഇവരോട് അടുപ്പമുള്ള വളരെ കുറഞ്ഞ പ്രേക്ഷകരിലേക്ക് മാത്രമേ എത്തിചെരുന്നുള്ളൂ. യു ട്യൂബിലും വിമിയോയിലും പലരും സ്വന്തമായി ഷോര്‍ട്ട് ഫിലിം അപ്ലോഡ് ചെയ്തു തങ്ങളുടെ സര്ക്കിലുള്ള പലര്‍ക്കും മെയില്‍ വഴിയും സോഷ്യല്‍ നെറ്റ് വര്‍ക്ക് വഴിയും ഇന്‍ഫര്‍മേഷന്‍ നല്കി പ്രേക്ഷകരെ നേടുന്നു. വാളരെ അപൂര്‍വ്വം ഫിലിമുകള്‍ ചെറിയ മേളകളിലും മറ്റും പ്രദര്‍ശിപ്പിക്കുകയും നേട്ടം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും ഷോര്‍ട്ട് ഫിലിമുകള്‍ക്ക് സാമ്പത്തികമായി നേട്ടം ലഭിക്കും എന്ന് തീര്‍ച്ച പറയാനാവില്ല. അതിനാല്‍ തന്നെ രണ്ടും മൂന്നും ഫിലിമുകള്‍ നിര്‍മ്മിച്ച് പലരും പതുക്കെ പിന്‍വാങ്ങുന്ന അവസ്ഥയാണ് കണ്ടു വരുന്നത്.
ഈ അവസരത്തില്‍ " വണ്‍ ടെക് മീഡിയ " എന്ന യു ട്യൂബ് ടെലികാസ്റ്റിംഗ് സംരംഭത്തെ പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വണ്‍ ടെക് മീഡിയ എന്ന യു ട്യൂബ് ചാനലിലൂടെ ഇതിനകം തന്നെ രണ്ടായിരത്തോളം ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ടറികളും സംപ്രേക്ഷണം ചെയ്തു കഴിഞ്ഞു. ഇന്ത്യയില്‍ നിന്നുമുള്ള നിര്‍മ്മാണ സംരംഭങ്ങളാണ് ഇതില്‍ അധികവും സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. ഈ സംരംഭത്തിലൂടെ ഇന്റര്‍നെറ്റ് വഴി സംപ്രേക്ഷണം ചെയ്യപ്പെടുന്നവയ്ക്ക് പരസ്യ വരുമാനത്തിന്റെ 37 .5 ശതമാനം വരുമാനം അവര്‍ ഓഫര്‍ ചെയ്യുന്നുണ്ട്. മാത്രമല്ല, വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുവാനും ഫിലിം ഫെസ്ടിവലുകളിലെക്കുമുള്ള ഷോര്‍ട്ട് ഫിലിമുകളുടെ പ്രൊമോഷനും അവര്‍ ശ്രദ്ധിക്കുന്നു.
ഇവരുമായി ബന്ധപ്പെടുവാനുള്ള ഇ മെയില്‍ ഐ ഡി താഴെ നല്കുന്നു.
saameer@1takemedia.com
response@1takemedia.com
അപ്പോള്‍പ്പിന്നെ ഇനി ധൈര്യമായി ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാം അല്ലേ.......
( ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചാല്‍ എങ്ങനെ മാര്‍ക്കറ്റ് ചെയ്യാം എന്ന ഒരു വായനക്കാരന്റെ ചോദ്യത്തിന് മറുപടിയാണ് ഈ പോസ്റ്റ്. വണ്‍ ടെക് മീഡിയ എന്ന സംരംഭവുമായി ഈ സൈറ്റിനോ എനിക്കോ യാതൊരു ബന്ധവുമില്ല. ഇവരുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ നിബന്ധനകളും മറ്റും വ്യക്തമായി അറിഞ്ഞതിനു ശേഷം മാത്രം ഉചിതമായ തീരുമാനത്തില്‍ എത്തുക )
4 comments:
thanks for ur valuable information
Thanks for ur valuable information...
അപ്പോള്‍പ്പിന്നെ ഇനി ധൈര്യമായി ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാം അല്ലേ.......
Sir am planing for a short film and i need ur help... pls give me ur contact number
musammilcc@gmail.com
+974 77080423
Post a Comment