ബഡ്ജറ്റിലോതുങ്ങുന്ന മികച്ച ഒരു ഡി എസ് എല്‍ ആര് യൂണിറ്റ് സെറ്റ് ചെയ്യാന്‍ പലരും വിളിച്ചു ചോദിക്കുന്നു. അവര്‍ക്കായി ഒരു ലേഖനം.
ഇന്ന് കാനന്‍ ക്യാമറ വച്ച് മികച്ച ഒരു ഡി എസ് എല്‍ ആര് ഫിലിം യൂണിറ്റ് തുടങ്ങണമെങ്കില്‍ ഏകദേശം ഏഴു ലക്ഷം രൂപയോളം ആകും. 7D ക്യാമറയ്ക്ക് എന്പതിനായിരവും 5D ക്യാമറയ്ക്ക് ഒരുലക്ഷത്തി പതിനയ്യായിരം രൂപയോളവുമാണ് വില എങ്കിലും ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത് ലെന്‍സുകള്‍ക്കാണ് . മേല്‍ പറഞ്ഞ തുക ഡി എസ് എല്‍ ആറിനു വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന ഇ എഫ് ലെന്‍സുകളെ ഉദ്ദേശിച്ചു മാത്രമാണ് പറഞ്ഞിരിക്കുന്നത്. കാള്‍ സീസ് , ആരി തുടങ്ങിയ കമ്പനികളുടെ സിനിമാറ്റിക് ലെന്‍സുകള്‍ ഉദ്ദേശിച്ചാണ് പറയുന്നതെങ്കില്‍ 24 mm , 50 mm , 85 mm , 105 mm തുടങ്ങിയ പ്രൈം ലെന്‍സുകള്‍ ആണ് ഈ ക്യാമറയോടു ചെര്ത്ത്ഗ് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഏതാണ്ട് രണ്ടര മുതല്‍ എട്ടു ലക്ഷം രൂപ വരെ ഓരോ ലെന്സിനും വില വരും. അള്‍ട്രാ പ്രൈം ലെന്‍സുകള്‍ വാങ്ങി ഉപയോഗിക്കാനാണ് എങ്കില്‍ ഇരുപതു ലക്ഷത്തിനു മുകളില്‍ ആണ് വില. ഇത്തരം ലെന്‍സുകള്‍ 7D ,5D തുടങ്ങിയ ക്യാമറാ ബോഡികളില്‍ ഉപയോഗിക്കണമെങ്കില്‍ പി എല്‍ മൌണ്ട് കണ്വെര്ട്ടരുകള് കൂടിയേ തീരൂ. മുപ്പത്തി അയ്യായിരം ആണ് ഇത്തരം കണ്വെര്ട്ടരുകളുടെ വില.

ഇനി അല്‍പ്പം ഓഫ് ടോക്ക് : ഇത് അറിഞ്ഞിരിക്കാന്‍ വേണ്ടി മാത്രമാണ് ഇന്ന് മിക്ക തീയേറ്ററുകളും ഡിജിറ്റല്‍ പ്രൊജക്ഷന് ആണ് ചെയ്യുന്നത്. ഡി എസ് എല്‍ ആര് ക്യാമറകളില്‍ ചിത്രീകരണം 2K റെസലൂഷനില്‍ (1920 x 1080 ) എന്ന HD ഫോര്‍മാറ്റില്‍ ആണ് . പക്ഷെ ഇപ്പോള്‍ പ്രോജക്റ്റ് ചെയ്യുന്ന മിക്ക തീയേട്ടരുകളിലും HD പ്രോജക്ടരുകള്ക്ക് പകരം XGA ,WXGA എന്നീ പ്രോജക്ടരുകള് ആണ് ഉപയോഗിക്കുന്നത്. അവയുടെ യഥാര്‍ത്ഥ റെസലൂഷന്‍ താഴെ നല്കുന്നു.
- XGA = 1024 x 768 pixels
- WXGA = 1280 x 800 pixels
- HD = 1920 x 1080 pixels
ഇതില്‍ നിന്നും മനസ്സിലാക്കാവുന്ന ഒരു കാര്യം ചിത്രീകരിക്കുന്ന ക്വാളിട്ടിയെക്കാള് കുറവാണ് പ്രൊജക്ഷന് എന്ന്. അതായത് യഥാര്‍ത്ഥ HD പ്രൊജക്ഷന് നാം പലരും ഇനി അനുഭവിക്കാന്‍ കിടക്കുന്നെയുള്ളൂ.
ഓഫ് ടാല്‍ക്കില്‍ അല്‍പ്പം കൂടി കൂട്ടി ചേര്‍ക്കട്ടെ ....
ഡിജിറ്റല്‍ സെന്സരുകളെക്കുറിച്ച് ഈ അധ്യായത്തില്‍ വിശദമായി പ്രതിപാദിചിട്ടുണ്ട്. ഫുള്‍ ഫ്രെയിം ഡി എസ് എല്‍ ആറുകളില്‍ വീഡിയോ ചിത്രീകരണത്തിനു 2K റെസലൂഷന്‍ പിക്സലുകള്‍ ആണ് ഉപയോഗപ്പെടുത്തുന്നത്. അതായതു ഡി എസ് എല്‍ ആര് ക്യാമറകളില്‍ സ്റ്റില്‍ പിക്ചര്‍ എടുക്കാന്‍ ആവശ്യമായ പിക്സലുകള്‍ ഹൈ ടെഫനീഷന് വീഡിയോ ചിത്രീകരണത്തിനു ഉപയോഗിക്കുന്നില്ല. . എന്നാല്‍ ഇവയുടെ ലെന്‍സുകള്‍ ആവട്ടെ സ്റ്റില്‍ ചിത്രീകരണം ഉദ്ദേശിച്ചു നിര്‍മ്മിച്ചിട്ടുള്ളവയാണ്.
സബ്ജക്ടിലേക്ക് വരാം. ഈ പോസ്റ്റിന്റെ ടൈറ്റിലില്‍ പറഞ്ഞ പോലെ കുറഞ്ഞ ബട്ജട്ടില്‍ ഒരു ഡി എസ് എല്‍ ആര് സിനിമാ യൂണിറ്റ് ഉണ്ടാക്കിയെടുക്കാന്‍ ഉള്ള ചില ലെന്‍സുകളെ പരിചയപ്പെടുത്താം. ഇത് വായിച്ചു വരുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടാവുന്ന പല സംശയങ്ങള്‍ക്കും മറുപടി ആയി മേല്‍ വിവരിച്ച ഓഫ് ടോക്ക് റെഫര്‍ ചെയ്യാം.
Budget DSLR Film Unit
കുറഞ്ഞ ബഡ്ജറ്റ് ഫിലിം യൂനിറ്റ് ആയതിനാല്‍ ക്യാമറ ബോഡി 7D തന്നെ ആവട്ടെ. തല്ക്കാലം കിറ്റ് ലെന്‍സ് ഇല്ലാതെ ബോഡി മാത്രം വാങ്ങിയാല്‍ മതി. വില എണ്‍പതിനായിരം ആവും. ബോഡി വാങ്ങുമ്പോള്‍ വാരന്ടിയില് തന്നെ വാങ്ങാന്‍ ശ്രദ്ധിക്കുക. അല്ലാതെ അറുപത്തി അയ്യായിരം രൂപയ്ക്ക് ബോഡി ലഭിക്കും. പക്ഷെ ഒരു വര്‍ഷത്തെ വാറന്റി ലഭിക്കുകയില്ല. വാരന്റിയില് ഇല്ലാത്ത ക്യാമറകള്‍ക്ക് വന്‍ സര്‍വീസ് ചാര്‍ജ്ജ് ആയിരിക്കും ഈടാക്കുക.
ഇനിയാണ് പ്രധാനമായ ലെന്‍സുകള്‍ വാങ്ങേണ്ടത്. ക്യാമറാമാന്മാര് മിക്കവരും ഫിക്സഡ് ലെന്സുകളില് വര്‍ക്ക് ചെയ്യാന്‍ കൂടുതലായി ഇഷ്ടപ്പെടുന്നു. 8 mm, 10 mm , 14 mm, 24 mm, 35 mm, 50 mm , 85 mm, 105 mm എന്നിങ്ങനെ ആണ് ഫിക്സഡ് ലെന്‍സുകള്‍ സാധാരണയായി വരുന്നത്. തല്ക്കാലം മൂന്നോ നാലോ ഫിക്സഡ് ലെന്‍സുകള്‍ വാങ്ങാം . ഇത് കാനന്‍ കമ്പനിയുടെ തന്നെ വാങ്ങുകയാണെങ്കില്‍ ഏതാണ്ട് മൂന്നു ലക്ഷത്തിനു അടുത്തു വില വരും. ഈ അവസരത്തിലാണ് ക്വാളിറ്റിയില്‍ കുറവ് വരാതെ കുറഞ്ഞ വിലയുള്ള ലെന്‍സുകള്‍ നാം തിരഞ്ഞു പോകുന്നത്. ലെന്‍സുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അവയുടെ ലെന്‍സ് പവര്‍ ആണ്. f/1.4, f/2.8 ആണ് മികച്ച പവര്‍ ഉള്ള ലെന്‍സുകള്‍. ഇവയ്ക്കു വില കൂടുതല്‍ ആയിരിക്കും.
റോക്കിനോന് എന്ന അമേരിക്കന്‍ കമ്പനി ഡി എസ് എല്‍ ആര് വീഡിയോ ചിത്രീകരണത്തിനായി മാത്രം പ്രത്യേക ലെന്‍സുകള്‍ ഉണ്ടാക്കുന്നുണ്ട്. താരതമ്യേനെ ( കാനോനെ അപേക്ഷിച്ച് ) മൂന്നിലൊന്നില്‍ താഴെ മാത്രം വില വരുന്ന മികച്ച ലെന്‍സുകള്‍ ആണ് ഇവ. അവയില്‍ ചിലത് ഇവിടെ നോക്കാം .
ഇതില്‍ ആദ്യം പറഞ്ഞിരിക്കുന്ന ലെന്‍സ് ( 14 mm f/2.8 )അതെ കോണ്ഫിഗരേഷനില് കാനന്‍ കമ്പനിയുടെതിനു ഒരു ലക്ഷത്തി മുപ്പതിനായിരം ആണ് വില. എന്നറിയുക.
സൂം ലെന്‍സ് ഒരു ഫിലിം യൂണിറ്റിന്റെ അവിഭാജ്യ ഘടകം തന്നെ ആണ്. മുകളിലെ ലെന്‍സില്‍ IS എന്നെഴുതിയിരിക്കുന്നത് ഇമേജ് സ്റ്റെബിലൈസര്‍ എന്നുള്ളതിന്റെ ഷോര്‍ട്ട് ഫോം ആണ് . ഇമേജ് സ്ടെബിലൈസര്‍ തന്നെ വിവിധ കാറ്റഗറിയില്‍ ഉണ്ട്. ഇതിന്റെ വില വ്യത്യാസം ആണ് മുകളില്‍ സൂചിപ്പിച്ചത് . ഡി എസ് എല്‍ ആര് ഫിലിം യൂണിറ്റില്‍ സൂം ലെന്‍സുകള്‍ മിക്കവാറും ട്രൈപോഡ് ഉപയോഗിച്ചാണ് എടുക്കുന്നത്. അതിനാല്‍ തന്നെ ഇമേജ് സ്ടെബിലൈസറിന്റെ ആവശ്യം ഇല്ല. അപ്പോള്‍ പിന്നെ , കുറഞ്ഞ തുകയുടെ ലെന്‍സ് എടുത്താല്‍ മതിയാകും. സ്റ്റില്‍ പര്‍പ്പസിനാണ് IS - ന്റെ ആവശ്യം കൂടുതല്‍ ആയി വരുന്നത്.
ഒരു കാനോന്‍ 2 x എക്സ്റ്റെന്ടെര് കൂടി കരുതിയാല്‍ നന്ന്. വില ഇരുപത്തി എന്നായിരം.
ഇനി വേണ്ടത് , സിനിമാ ക്യാമറയുടെ അവിഭാജ്യ ഘടകമായ മാറ്റ് ബോക്സ്, ഫോളോ ഫോക്കസ്, റിഗ് എന്നിവയാണ്. ഏതാണ്ട് ഒരു കൊല്ലം മുന്‍പ് ഒന്നര ലക്ഷം രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ പകുതിയിലധികം വിലയ്ക്ക് താഴെ ലഭ്യമാകും.

ഫീല്‍ഡ് മോണിട്ടര്‍ : വിലക്കുറവുള്ള വി ജി എ മോണിട്ടരുകള്ക്ക് പകരം എച് ഡി മോണിറ്ററുകള്‍ തന്നെ വാങ്ങണം. പതിനായിരത്തിനും ഇരുപതിനായിരത്തിനും വിലയ്ക്ക് മികച്ചവ കിട്ടും. റെസലൂഷന്‍ , എച് ഡി എം ഐ കണക്ടിവിറ്റി , ഇന്‍ ഔട്ട് കണക്ടിവിറ്റി എന്നിവ പ്രത്യേകം ശ്രദ്ധിച്ചു വാങ്ങണം. കുറഞ്ഞത് 7 ഇഞ്ച് സ്ക്രീന്‍ സൈസ് എങ്കിലും വേണം.
അതോടൊപ്പം സണ്‍ ഷീല്‍ഡ് കൂടി വാങ്ങാന്‍ മറക്കരുതേ. .
FOR BUDJET DSLR FULL KIT : CONTACT 8089426570