CHOOSE WORLDWIDE 72 LANGUAGES BY CLICKING THE TOP BOX OF LEFT SIDE BAR. TRANSLATION AVAILABLE ONLY FOR POSTS AFTER 2013 NOVEMBER : for queries contact joharkj@gmail.com बाईं ओर पट्टी के ऊपर बॉक्स पर क्लिक करके दुनिया भर में 72 भाषाओं से चुनें. केवल 2013 नवंबर के बाद पदों के लिए उपलब्ध अनुवाद: प्रश्नों joharkj@gmail.com संपर्क के लिए இடது பக்கத்தில் பட்டையின் மேல் BOX கிளிக் செய்வதன் மூலம் WORLDWIDE 72 மொழிகளை தேர்வு செய்யவும். மட்டும் 2013 நவம்பர் பிறகு இடுகைகள் மொழிபெயர்ப்பு: கேள்விகளுக்கு joharkj@gmail.com தொடர்பின் 点击左侧栏机顶盒,CHOOSE全球72种语言。仅适用于2013年后的11月内的职位翻译为查询联系joharkj@gmail.com的 ELEGIR EL MUNDO 72 IDIOMAS POR HACER CLIC EN EL TOP BOX DE BARRA LATERAL IZQUIERDO. TRADUCCIÓN DISPONIBLE SOLO PARA PUESTOS TRAS noviembre 2013: para consultas contacto joharkj@gmail.com اختيار WORLDWIDE 72 LANGUAGES BY النقر على TOP BOX OF LEFT SIDE BAR. الترجمة متاحة فقط لمناصب بعد عام 2013 تشرين الثاني: للاستعلامات الاتصال joharkj@gmail.com 左側のバーの上部ボックスをクリックしてWORLDWIDE72言語を選択します。 ONLY2013年11月後の投稿をAVAILABLE翻訳:クエリがjoharkj@gmail.com連絡のため

Wednesday, March 21, 2012

Budget DSLR Film Unit

ബഡ്ജറ്റിലോതുങ്ങുന്ന   മികച്ച ഒരു  ഡി എസ്‌ എല്‍ ആര്‍ യൂണിറ്റ്‌ സെറ്റ് ചെയ്യാന്‍ പലരും വിളിച്ചു ചോദിക്കുന്നു. അവര്‍ക്കായി ഒരു ലേഖനം.


ന്ന് കാനന്‍ ക്യാമറ വച്ച്  മികച്ച ഒരു ഡി എസ് എല്‍ ആര്‍ ഫിലിം യൂണിറ്റ്  തുടങ്ങണമെങ്കില്‍  ഏകദേശം  ഏഴു ലക്ഷം രൂപയോളം ആകും.    7D ക്യാമറയ്ക്ക്  എന്പതിനായിരവും   5D ക്യാമറയ്ക്ക്    ഒരുലക്ഷത്തി പതിനയ്യായിരം രൂപയോളവുമാണ് വില എങ്കിലും  ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത്  ലെന്സുകള്‍ക്കാണ്  .   മേല്‍ പറഞ്ഞ തുക  ഡി എസ് എല്‍ ആറിനു വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന  ഇ എഫ് ലെന്‍സുകളെ ഉദ്ദേശിച്ചു മാത്രമാണ് പറഞ്ഞിരിക്കുന്നത്.  കാള്‍    സീസ്  , ആരി തുടങ്ങിയ  കമ്പനികളുടെ സിനിമാറ്റിക് ലെന്‍സുകള്‍  ഉദ്ദേശിച്ചാണ് പറയുന്നതെങ്കില്‍ 24 mm , 50 mm , 85 mm , 105 mm   തുടങ്ങിയ പ്രൈം ലെന്‍സുകള്‍ ആണ്  ഈ ക്യാമറയോടു ചെര്‍ത്ത്ഗ് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍  ഏതാണ്ട്   രണ്ടര മുതല്‍  എട്ടു ലക്ഷം രൂപ വരെ   ഓരോ ലെന്സിനും വില വരും.   അള്‍ട്രാ  പ്രൈം   ലെന്‍സുകള്‍ വാങ്ങി ഉപയോഗിക്കാനാണ് എങ്കില്‍   ഇരുപതു ലക്ഷത്തിനു മുകളില്‍ ആണ് വില.    ഇത്തരം ലെന്‍സുകള്‍    7D ,5D   തുടങ്ങിയ  ക്യാമറാ ബോഡികളില്‍  ഉപയോഗിക്കണമെങ്കില്‍    പി എല്‍ മൌണ്ട്  കണ്‍വെര്ട്ടരുകള്‍  കൂടിയേ തീരൂ.  മുപ്പത്തി അയ്യായിരം ആണ് ഇത്തരം കണ്‍വെര്ട്ടരുകളുടെ  വില.  

 ഇനി അല്‍പ്പം ഓഫ്‌ ടോക്ക് :  ഇത്  അറിഞ്ഞിരിക്കാന്‍ വേണ്ടി മാത്രമാണ് ഇന്ന് മിക്ക  തീയേറ്ററുകളും   ഡിജിറ്റല്‍ പ്രൊജക്ഷന്‍ ആണ്  ചെയ്യുന്നത്.   ഡി എസ് എല്‍ ആര്‍ ക്യാമറകളില്‍ ചിത്രീകരണം 2K റെസലൂഷനില്‍ (1920   x 1080 )  എന്ന HD ഫോര്‍മാറ്റില്‍ ആണ്  . പക്ഷെ  ഇപ്പോള്‍  പ്രോജക്റ്റ് ചെയ്യുന്ന  മിക്ക തീയേട്ടരുകളിലും  HD   പ്രോജക്ടരുകള്‍ക്ക് പകരം  XGA ,WXGA  എന്നീ  പ്രോജക്ടരുകള്‍ ആണ്  ഉപയോഗിക്കുന്നത്.    അവയുടെ യഥാര്‍ത്ഥ റെസലൂഷന്‍ താഴെ നല്‍കുന്നു.  

  • XGA = 1024 x 768 pixels
  • WXGA = 1280 x 800 pixels
  • HD = 1920 x 1080 pixels
ഇതില്‍ നിന്നും മനസ്സിലാക്കാവുന്ന ഒരു കാര്യം  ചിത്രീകരിക്കുന്ന  ക്വാളിട്ടിയെക്കാള്‍   കുറവാണ്   പ്രൊജക്ഷന്‍ എന്ന്.   അതായത് യഥാര്‍ത്ഥ HD പ്രൊജക്ഷന്‍   നാം പലരും ഇനി അനുഭവിക്കാന്‍ കിടക്കുന്നെയുള്ളൂ.  

ഓഫ്‌ ടാല്‍ക്കില്‍ അല്‍പ്പം കൂടി കൂട്ടി ചേര്‍ക്കട്ടെ ....  
 ഡിജിറ്റല്‍ സെന്സരുകളെക്കുറിച്ച്   ഈ അധ്യായത്തില്‍ വിശദമായി പ്രതിപാദിചിട്ടുണ്ട്.   ഫുള്‍ ഫ്രെയിം  ഡി എസ് എല്‍ ആറുകളില്‍  വീഡിയോ ചിത്രീകരണത്തിനു  2K   റെസലൂഷന്‍ പിക്സലുകള്‍  ആണ് ഉപയോഗപ്പെടുത്തുന്നത്.   അതായതു  ഡി എസ്  എല്‍ ആര്‍  ക്യാമറകളില്‍  സ്റ്റില്‍ പിക്ചര്‍ എടുക്കാന്‍ ആവശ്യമായ  പിക്സലുകള്‍  ഹൈ ടെഫനീഷന്‍   വീഡിയോ ചിത്രീകരണത്തിനു  ഉപയോഗിക്കുന്നില്ല. .  എന്നാല്‍   ഇവയുടെ ലെന്‍സുകള്‍ ആവട്ടെ   സ്റ്റില്‍ ചിത്രീകരണം ഉദ്ദേശിച്ചു നിര്‍മ്മിച്ചിട്ടുള്ളവയാണ്.     

സബ്ജക്ടിലേക്ക്  വരാം. ഈ പോസ്റ്റിന്റെ ടൈറ്റിലില്‍  പറഞ്ഞ പോലെ  കുറഞ്ഞ ബട്ജട്ടില്‍  ഒരു  ഡി എസ് എല്‍ ആര്‍ സിനിമാ യൂണിറ്റ്  ഉണ്ടാക്കിയെടുക്കാന്‍   ഉള്ള ചില ലെന്‍സുകളെ പരിചയപ്പെടുത്താം.  ഇത് വായിച്ചു വരുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടാവുന്ന പല സംശയങ്ങള്‍ക്കും  മറുപടി ആയി മേല്‍ വിവരിച്ച ഓഫ്‌ ടോക്ക് റെഫര്‍ ചെയ്യാം.      

Budget DSLR Film Unit


കുറഞ്ഞ ബഡ്ജറ്റ്  ഫിലിം യൂനിറ്റ്    ആയതിനാല്‍ ക്യാമറ ബോഡി  7D  തന്നെ ആവട്ടെ. തല്‍ക്കാലം  കിറ്റ്‌ ലെന്‍സ്‌ ഇല്ലാതെ ബോഡി  മാത്രം വാങ്ങിയാല്‍ മതി.   വില എണ്‍പതിനായിരം ആവും.  ബോഡി വാങ്ങുമ്പോള്‍ വാരന്ടിയില്‍ തന്നെ വാങ്ങാന്‍ ശ്രദ്ധിക്കുക.  അല്ലാതെ  അറുപത്തി അയ്യായിരം രൂപയ്ക്ക് ബോഡി ലഭിക്കും.  പക്ഷെ ഒരു വര്‍ഷത്തെ വാറന്റി ലഭിക്കുകയില്ല.  വാരന്റിയില്‍  ഇല്ലാത്ത ക്യാമറകള്‍ക്ക് വന്‍   സര്‍വീസ് ചാര്‍ജ്ജ് ആയിരിക്കും  ഈടാക്കുക.


ഇനിയാണ്  പ്രധാനമായ ലെന്‍സുകള്‍ വാങ്ങേണ്ടത്.  ക്യാമറാമാന്‍മാര്‍  മിക്കവരും   ഫിക്സഡ് ലെന്‍സുകളില്‍ വര്‍ക്ക് ചെയ്യാന്‍ കൂടുതലായി ഇഷ്ടപ്പെടുന്നു.  8 mm,  10  mm , 14 mm, 24 mm, 35 mm, 50 mm , 85 mm, 105 mm   എന്നിങ്ങനെ ആണ്  ഫിക്സഡ്  ലെന്‍സുകള്‍   സാധാരണയായി  വരുന്നത്.     തല്‍ക്കാലം  മൂന്നോ നാലോ   ഫിക്സഡ്  ലെന്‍സുകള്‍  വാങ്ങാം .  ഇത് കാനന്‍ കമ്പനിയുടെ  തന്നെ  വാങ്ങുകയാണെങ്കില്‍   ഏതാണ്ട് മൂന്നു ലക്ഷത്തിനു അടുത്തു വില വരും.   ഈ അവസരത്തിലാണ്  ക്വാളിറ്റിയില്‍ കുറവ് വരാതെ കുറഞ്ഞ  വിലയുള്ള ലെന്‍സുകള്‍  നാം  തിരഞ്ഞു പോകുന്നത്.   ലെന്‍സുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അവയുടെ ലെന്‍സ്‌ പവര്‍ ആണ്.   f/1.4, f/2.8  ആണ് മികച്ച പവര്‍ ഉള്ള ലെന്‍സുകള്‍.  ഇവയ്ക്കു വില കൂടുതല്‍ ആയിരിക്കും.

റോക്കിനോന്‍  എന്ന അമേരിക്കന്‍ കമ്പനി  ഡി എസ് എല്‍ ആര്‍ വീഡിയോ ചിത്രീകരണത്തിനായി മാത്രം പ്രത്യേക  ലെന്‍സുകള്‍  ഉണ്ടാക്കുന്നുണ്ട്.  താരതമ്യേനെ ( കാനോനെ അപേക്ഷിച്ച് ) മൂന്നിലൊന്നില്‍ താഴെ മാത്രം വില വരുന്ന  മികച്ച ലെന്‍സുകള്‍ ആണ്  ഇവ. അവയില്‍ ചിലത് ഇവിടെ നോക്കാം . 











ഇതില്‍ ആദ്യം പറഞ്ഞിരിക്കുന്ന  ലെന്‍സ്‌  ( 14 mm f/2.8 )അതെ കോണ്ഫിഗരേഷനില്‍    കാനന്‍ കമ്പനിയുടെതിനു  ഒരു ലക്ഷത്തി  മുപ്പതിനായിരം  ആണ് വില. എന്നറിയുക.  



സൂം  ലെന്‍സ്‌  ഒരു ഫിലിം  യൂണിറ്റിന്റെ  അവിഭാജ്യ ഘടകം   തന്നെ ആണ്.   മുകളിലെ ലെന്‍സില്‍  IS  എന്നെഴുതിയിരിക്കുന്നത്  ഇമേജ്  സ്റ്റെബിലൈസര്‍  എന്നുള്ളതിന്റെ   ഷോര്‍ട്ട്   ഫോം ആണ് .  ഇമേജ്  സ്ടെബിലൈസര്‍  തന്നെ  വിവിധ കാറ്റഗറിയില്‍ ഉണ്ട്.   ഇതിന്റെ വില വ്യത്യാസം ആണ്  മുകളില്‍ സൂചിപ്പിച്ചത് .   ഡി എസ്‌ എല്‍ ആര്‍ ഫിലിം യൂണിറ്റില്‍  സൂം ലെന്‍സുകള്‍ മിക്കവാറും ട്രൈപോഡ്‌  ഉപയോഗിച്ചാണ് എടുക്കുന്നത്. അതിനാല്‍ തന്നെ   ഇമേജ് സ്ടെബിലൈസറിന്റെ ആവശ്യം ഇല്ല.  അപ്പോള്‍ പിന്നെ , കുറഞ്ഞ  തുകയുടെ ലെന്‍സ്‌ എടുത്താല്‍ മതിയാകും.   സ്റ്റില്‍ പര്‍പ്പസിനാണ്  IS - ന്റെ ആവശ്യം കൂടുതല്‍ ആയി വരുന്നത്. 
ഒരു കാനോന്‍  2  x   എക്സ്റ്റെന്ടെര്‍  കൂടി  കരുതിയാല്‍ നന്ന്. വില ഇരുപത്തി എന്നായിരം.



ഇനി വേണ്ടത് ,  സിനിമാ ക്യാമറയുടെ അവിഭാജ്യ ഘടകമായ  മാറ്റ് ബോക്സ്, ഫോളോ ഫോക്കസ്, റിഗ്  എന്നിവയാണ്.  ഏതാണ്ട് ഒരു കൊല്ലം മുന്‍പ്  ഒന്നര ലക്ഷം രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍   പകുതിയിലധികം വിലയ്ക്ക് താഴെ  ലഭ്യമാകും. 



ട്രൈപ്പോടും  ഹെഡും    മികച്ചത് തന്നെയായിരിക്കാന്‍ ശ്രദ്ധിക്കുക.  ഒരു ലക്ഷം മുതല്‍ മുകളിലേക്ക് ഉള്ളതാണ് മികച്ച പെര്‍ഫോമന്‍സ്  നല്‍കുക.  രംഗ ചലനത്തിന്റെ   കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുള്ള ക്യാമറാമാന്‍ മാര്‍ ഇക്കാര്യത്തില്‍ സൂക്ഷ്മരായിരിക്കും. അതിനാല്‍  ഇവിടെ പ്രത്യേകിച്ച് കോമ്പ്രമൈസ് ചെയ്യരുത്.


ഫീല്‍ഡ് മോണിട്ടര്‍ : വിലക്കുറവുള്ള   വി ജി എ മോണിട്ടരുകള്‍ക്ക്   പകരം   എച്  ഡി മോണിറ്ററുകള്‍ തന്നെ   വാങ്ങണം.  പതിനായിരത്തിനും ഇരുപതിനായിരത്തിനും  വിലയ്ക്ക് മികച്ചവ കിട്ടും.   റെസലൂഷന്‍ , എച് ഡി എം ഐ കണക്ടിവിറ്റി , ഇന്‍ ഔട്ട്‌  കണക്ടിവിറ്റി  എന്നിവ  പ്രത്യേകം ശ്രദ്ധിച്ചു വാങ്ങണം. കുറഞ്ഞത്‌ 7  ഇഞ്ച്   സ്ക്രീന്‍ സൈസ്  എങ്കിലും വേണം.
അതോടൊപ്പം സണ്‍ ഷീല്‍ഡ്  കൂടി വാങ്ങാന്‍ മറക്കരുതേ.  . 










FOR  BUDJET DSLR FULL KIT : CONTACT 8089426570
   
 

6 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഈ പറഞ്ഞ ലെന്‍സ്‌ കള്‍ സോണിയുടെ നെക്സ്‌ 3 യില്‍ കണക്റ്റ്‌ ചെയ്യാന്‍ പറ്റുമൊ?

ജോ l JOE said...

If it is " E " Mount, it can ....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

How do we know that. It has a detachable lens assembly giving 5x zoom. They say we can use upto 42x zoom.

നൗഷാദ് അകമ്പാടം said...

വളരെ നല്ല ലേഖനം ഡിയര്‍ ...
പലരും എന്നോടും ചോദിക്കാറുണ്ട്..
ഇനി സമാധാനമായി ...ഈ പോസ്റ്റിന്റെ ലിങ്ക് അങ്ങ് കൊടുത്താല്‍ മതിയല്ലോ...
താങ്ക്സ്! :-)

നൗഷാദ് അകമ്പാടം said...

Can I share in my wall ?

തിക്കൊടിയന്‍ said...

നന്നായിരിക്കുന്നു,
ഇന്നാണ് ആദ്യമായി വന്നത്..
ഇനി കൂടെയുണ്ടാകും.....