ഏതാണ്ട് ആറു മാസത്തെ വിളംബരം വളരെ പ്രാധാന്യത്തോടെ നല്‍കിയാണ് കാനന്‍ തങ്ങളുടെ ചരിത്രപ്രരം എന്ന് വിശേഷിപ്പിച്ച വില കുറഞ്ഞ 4k റെസലൂഷന്‍ സിനിമാ ക്യാമറ ഇ ഓ എസ് 300 പുറത്തിറക്കിയത്. എന്നാല്‍ ആരവങ്ങളും ആഘോഷവും ഇല്ലാതെ സോണി മികച്ച ഒരു 4K ക്യാമറ പുറത്തിറക്കിയിരിക്കുന്നു. ഇത് പുറത്തിറക്കുന്ന കാര്യം സോണി കമ്പനി ഔദ്യോഗികമായി അറിയിച്ചത് തന്നെ ലോക വിഡ്ഢി ദിനമായി അറിയപ്പെടുന്ന ഏപ്രില്‍ ഒന്നിന്...??? നെറ്റി ചുളിക്കാന്‍ വരട്ടെ; താഴെ നല്കുന്ന സ്പെസിഫിക്കേഷന്‍സ് എല്ലാം തന്നെ നോക്കിയിട്ട് മാത്രം നമ്മളെ വിഡ്ഢികള്‍ ആക്കാനാണോ സോണി ശ്രമിച്ചത് എന്നറിയാം.
എഫ് എസ് 700 എന്ന് മോഡല്‍ നാമകരണം ചെയ്തിരിക്കുന്ന ഈ ക്യാമറ മുന്‍പ് സോണി പുറത്തിറക്കിയ ലെന്‍സ് ഇന്റര്‍ ഇന്റര്‍ ചെന്ജബിള് സൂപ്പര്‍ 35 സെന്‍സര്‍ എഫ് എസ് 100 എന്ന ക്യാമറയുടെ പരിഷ്കരിച്ച പതിപ്പാണിത്. FS100 എന്നാ ക്യാമറ ഫുള്‍ എച് ഡി ക്യാപ്ച്ചര്‍ ആന്‍ഡ് റെക്കോര്‍ഡിംഗ് ആണെങ്കില്‍ FS700 4 കെ കാപ്ച്ചര്‍ ആന്‍ഡ് 2K റെക്കോര്‍ഡിംഗ് ആണ്. അതായത് കാനോന്റെ ചരിത്രപരമായ EOS൩൦൦ ക്യാമറയ്ക്ക് ശക്തനായ എതിരാളി. എഫ് എസ് 100 നെക്കാളും അല്‍പ്പം വലുതാണ് ഈ ക്യാമറ. വരുന്ന ജൂണ്‍ അവസാനത്തോടെ വിപണിയില്‍ ലഭ്യമാകും. ഏതാണ്ട് ആറു ലക്ഷത്തിനു ബോഡി പ്രൈസ് വില വരുന്ന ഈ ക്യാമറ കാനന്‍ EOS300 നെക്കാളും രണ്ടു ലക്ഷം കുറവാണ് എന്നത് എടുത്തു പറയേണ്ടുന്ന കാര്യമാണ്. തീര്ച്ചയ്യായും ആരെയും വിഡ്ഢികള്‍ aakkaathe കൈപ്പിടിയില്‍ othungaavunna മികച്ച ഗുണ മേന്മയോടെ ഉള്ള ഒരു ക്യാമറയാണ് FS700
ഇനി വിഡ്ഢികള്‍ എന്ന് പറഞ്ഞത് എന്താണെന്നു കൂടി പറയാം. ഈ അടുത്തിടെ ഇറങ്ങിയ ഒരു മലയാള ചിത്രത്തില്‍ സോണിയുടെ സൂപ്പര്‍ 35 സെന്‍സര്‍ സിനിമാ ക്യാമറയായ F3 ആണെന്നും തന്മ്മൂലം ചെലവ് കുറച്ചു സിനിമാ ചിത്രീകരികാം എന്നുമൊക്കെ എല്ലാവരും പ്രതീക്ഷയോടെ കരുതിയിരുന്നതാണ്. എന്നാല്‍ സിനിമ റിലീസ് ആയപ്പോഴാകട്ടെ ഏറ്റവും പഴി കേട്ടത് ആ ക്യാമറയുടെ പെര്‍ഫോമന്‍സിനാണ്. ചെലവ് കുറയ്ക്കാന്‍ ക്യാമറയില്‍ മാത്രമല്ല, ലൈട്ടിങ്ങിലും എല്ലാം അതില്‍ ധാരാളം കുറവ് വരുത്തിയതായി അറിയുന്നു. വളരെ ഇന്ടന്സിട്ടിയില് ഭൂമിയില്‍ പതിക്കുന്ന സൂര്യ പ്രകാശത്തിനെ കൊമ്പന്സേറ്റ് ചെയ്യാന്‍ അതിനോടത്തു തീക്ഷണതയുള്ള ലൈറ്റിംഗ് ഔട്ട് ഡോര്‍ സീനുകളില്‍ ഉപയോഗിക്കാത്തതിന്റെ പ്രശനം ആ സിനിമയില്‍ കൂടുതലായി കാണുന്നു. പണ്ട് ദൂരദര്‍ശനില്‍ ജോലി ചെയ്തിരുന്ന ഒരു ക്യാമറാമാന് സിനിമാ രംഗത്തേക്ക് വന്നപ്പോള്‍ പൊരി വെയിലിലും എച് എം ഐ വയ്ക്കുന്ന ക്യാമറാമാന് എന്ന് അറിയപ്പെട്ടിരുന്നു. അതിന്റെ യാഥാര്‍ത്ഥ്യം ഇത് തന്നെ.
വിഷയത്തിലേക്ക് കടക്കാം, ഡി എസ് എല്‍ ആറിന്റെ പരിമിതികള്‍ മറികടക്കാന്‍ മികച്ച സിനിമാ ക്യാമറകള്‍ നിര്‍മ്മിച്ച് കൊണ്ട് കാനന്‍ - സോണി കമ്പനികള്‍ കടുത്ത മത്സരത്തിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. EOS 300 നു പുറകെ EOS 500 C എന്ന സിനിമാ ക്യാമറ ഉടന്‍ തന്നെ വിപണിയില്‍ ഇറക്കും എന്ന് കാനന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
സിനിമാ ചിത്രീകരണത്തിനു ക്കൂടുതല്‍ അനുയോജ്യമെന്ന് കാനന്‍ വിശേഷിപ്പിക്കുന്നത് അക്ഷരാര്‍ഥത്തില്‍ ശരി തന്നെ ആണ്. സോണിയുടെ മേല്‍പ്പറഞ്ഞ 700 ക്യാമറ ഇതിന്റെ എതിരാളി അല്ലേയല്ല. 4K ക്യാപ്ച്ചരും 4K റിക്കോര്ടിങ്ങും 4 :4 :4 കൊടെക്കും ഉള്ള ഈ ക്യാമറ "റെഡ്" റെവലൂഷന് കടുത്ത വെല്ലു വിളി തന്നെയാണ്. റോ ഫയല്‍ റെക്കോര്‍ഡിംഗ് ആണ് ഇതിന്റെ പ്രത്യേകത. വില റെഡ് ക്യാമറയെ അപേക്ഷിച്ച് മൂന്നില്‍ ഒന്ന് മാത്രമേ ഉള്ളൂ എന്നത് എടുത്തു പറയേണ്ടുന്ന കാര്യം തന്നെ ആണ്.
മേല്‍പ്പറഞ്ഞ ക്യാമാരകലെക്കാള് ഒരു ചുവടു പിന്നില്‍ എന്നാല്‍ പല കാര്യങ്ങളിലും അല്‍പ്പം മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന മറ്റൊരു ക്യാമറയെയും ഈ അവസരത്തില്‍ ഇവിടെ പരിചയപ്പെടുത്തുന്നത് ഉചിതം എന്ന് തന്നെ കരുതുന്നു. ചെറിയൊരു വിപ്ലവം തന്നെ സൃഷ്ട്ടിച്ചു കൊണ്ടാണ് "ബ്ലാക്ക് മാജിക്" എന്ന ഈ ക്യാമറയുടെ വരവ്. വിപ്ലവം സാങ്കേതികതയില്‍ മാത്രമല്ല, സ്റ്റൈലിലും കൂടിയാണ്.
ഡി എസ് എല്‍ ആര് ക്യാമറകള്‍ക്ക് ശക്തനായ എതിരാളി തന്നെ യാണ് ഈ ക്യാമറ. 2 .5 K റെസലൂഷന്‍ ആണ് ഈ ക്യാമറയുടെ ശേഷി. അതായത് ഫുള്‍ എച് ഡി നല്കുന്ന ഡി എസ് എല്‍ ആരുകലെക്കാള് അല്‍പ്പം കൂടി മികച്ചത് എന്ന്. ഈ ക്യാമറയുടെ വില ആകര്‍ഷകം തന്നെയാണ് - രണ്ടര ലക്ഷം മാത്രം.
( 2.5 lakhs in India including Optional Handle Bar )
UPDATE 10 th May 2012
(തിരക്ക് മൂലം ഈ ബ്ലോഗില്‍ കൃത്യമായി പോസ്റ്റുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കാത്തതില്‍ വായനക്കാര്‍ ക്ഷമിക്കുക. അത് കൊണ്ട് തന്നെ ഈ പോസ്റ്റില്‍ അത്യാവശ്യം വേണ്ട വിവരങ്ങള്‍ മാത്രമേ നല്‍കുന്നുള്ളൂ. ഫേസ് ബൂക്കിലൂടെയും ഈ ബ്ലോഗിലെ കമന്റു കൊളത്തിലൂടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതാണ് . നേരില്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക : ജോ .)

മലയാള ചലച്ചിത്ര സാങ്കേതിക രംഗത്തെ വ്യക്തിയായ " ശ്രീ രാജേഷ് നാരായണ്‍
" ഈ ബ്ലോഗ് പോസ്റ്റിലെ മൂന്നാമത്തെ പാരഗ്രാഫിലെ പരാമര്‍ശത്തെ
നേരില്‍ വിളിച്ചു സംസാരിച്ചു തെറ്റിധാരണ അറിയിച്ചിരിക്കുന്നു. അതിനാല്‍
തന്നെ ക്യാമറാമാനെ സംബന്ധിച്ച ആ പരാമര്‍ശം ഈ പോസ്റ്റില്‍ നിന്നും നീക്കം
ചെയ്യുന്നു. ഡിജിറ്റല്‍ ഇന്റര്‍ മീടിയെറ്റില് (DI) വന്ന പിഴവാണ്
സ്ക്രീനില്‍ കണ്ട രംഗങ്ങള്‍ക്ക് പെര്‍ഫോമന്‍സ് ലഭിക്കാതിരുന്നത്
എന്നറിയിച്ചിരിക്കുന്ന വിവരം ഇവിടെ അപ്ഡേറ്റ് ചെയ്യുന്നു.
(തിരക്ക് മൂലം ഈ ബ്ലോഗില്‍ കൃത്യമായി പോസ്റ്റുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കാത്തതില്‍ വായനക്കാര്‍ ക്ഷമിക്കുക. അത് കൊണ്ട് തന്നെ ഈ പോസ്റ്റില്‍ അത്യാവശ്യം വേണ്ട വിവരങ്ങള്‍ മാത്രമേ നല്‍കുന്നുള്ളൂ. ഫേസ് ബൂക്കിലൂടെയും ഈ ബ്ലോഗിലെ കമന്റു കൊളത്തിലൂടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതാണ് . നേരില്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക : ജോ .)
No comments:
Post a Comment