ഡി എസ് എല്‍ ആര് വീഡിയോയ്ക്ക് പ്രാധാന്യമുള്ള പിക്ചര്‍ സ്റ്റൈല്‍ അഥവാ പിക്ചര്‍ പ്രൊഫൈലിനെക്കുറിച്ച് ആണ് ഈ അധ്യായത്തില്‍ പ്രതിപാദിക്കുന്നത്.
ഡി എസ് എല്‍ ആര് ക്യാമറകളില്‍ പൊതുവേ ആറു തരത്തിലുള്ള പിക്ചര്‍ സ്റ്റൈലുകള്‍ ആണ് കണ്ടു വരുന്നത് . കാനന്‍ കമ്പനി നിര്‍മ്മിച്ചിരിക്കുന്ന ഇന്‍ ബില്‍റ്റ് പിക്ചര്‍ സ്റ്റൈലുകള്‍ സ്റ്റാന്‍ഡേര്‍ഡ് , ലാന്‍ഡ് സ്കേപ് , ഫെയ്ത് ഫുള്‍ , പോര്‍ട്രൈറ്റ് , ന്യൂട്രല്‍ ,മോണോക്രോം എന്നിവയാണ്. താഴെ നല്‍കിയിരിക്കുന്ന ചിത്രത്തിലൂടെ ഇവയുടെ വേരിയെഷനുകള്‍ നമുക്ക് മനസ്സിലാക്കാം.
(ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാം )
ഏകദേശം പേര് കൊണ്ട് തന്നെ ഇവയുടെ സ്വാഭാവ വ്യതിയാനങ്ങള്‍ മനസ്സിലാകുന്നതാണ്. കമ്പനി ഡീ ഫാള്ടു ആയി സെറ്റ് ചെയ്തിരിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ആണ് എല്ലാവരും ഉപയോഗിച്ച് വരുന്നത്. ഈ പിച്ചര്‍ സ്റ്റൈല്‍ എല്ലാം തന്നെ സ്റ്റില്‍ പിക്ചര്‍ ഒപ്ടിമൈസ് ചെയ്തു സെറ്റ് ചെയ്തിട്ടുള്ളവ ആണ്.
എന്നാല്‍ ഇതിനു ശേഷം യൂസര്‍ ഡിഫൈന്‍ ആയി മൂന്ന് സെറ്റിങ്ങുകള് കൂടി ക്യാമറാ മെനുവില്‍ കാണുവാന്‍ സാധിക്കും. അതില്‍ നമുക്ക് മാനുവല്‍ ആയി കളര്‍ , കോണ്ട്രാസ്റ്റ് , ഷാര്‍പ്നെസ്സ് , തുടങ്ങിയവയില്‍ വേരിയെഷനുകള്‍ വരുത്തി പ്രത്യേകം സെറ്റ് ചെയ്യുവാന്‍ കഴിയുന്നതാണ് .
മുകളില്‍ നല്‍കിയിരിക്കുന്ന വീഡിയോയിലൂടെ പിക്ചര്‍ സ്റ്റൈലുകള്‍ സെറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് ലളിതമായി മനസ്സിലാവുന്നതാണ്.
ഈ അധ്യായത്തില്‍ പ്രധാനമായും പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം ഇനിയാണ്. മേല്‍പ്പറഞ്ഞ പിക്ചര്‍ സ്റ്റൈലുകള്‍ സ്റ്റില്‍ ഒപ്ടിമൈസ് ചെയ്തുള്ളവ യാണ് എന്ന് പറഞ്ഞു കഴിഞ്ഞു . അപ്പോള്‍ പിന്നെ വീഡിയോ യ്ക്കോ ? അത്, അതിനു പ്രത്യേകം പിക്ചര്‍ സ്റ്റൈലുകള്‍ തന്നെ ഉണ്ട്. ഇവയൊക്കെ തേര്‍ഡ് പാര്‍ട്ടി പിക്ചര്‍ സ്റ്റൈലുകള്‍ എന്നാണു അറിയപ്പെടുന്നത്. ഈ പിക്ചര്‍ സ്റ്റൈലുകള്‍ ഉപയോഗിച്ച് എച് ഡി എസ് എല്‍ ആറുകളില്‍ വീഡിയോ ചിത്രീകരണം സാധ്യമാക്കാതതിനാലാണ് എല്ലാവരും പ്രതീക്ഷിക്കുന്ന സിനിമാറ്റിക് മൂഡ് / ടോണ്‍ ലഭിക്കാത്തത്. ഇതിനു വേണ്ടി തന്നെയാണ് യൂസര്‍ ഡിഫൈന്‍ ആയി ക്യാമറകളില്‍ പിക്ചര്‍ സ്റ്റൈല്‍ മാനുവല്‍ ആയി സെറ്റ് ചെയ്യുന്നതിന് വേണ്ടിയുള്ള സൗകര്യം നല്‍കിയിരിക്കുന്നത്.
ഇനി ഇത്തരം പിക്ചര്‍ സ്റ്റൈലുകള്‍ ക്യാമറ യില്‍ സെറ്റ് ചെയ്താല്‍ തന്നെ അതില്‍ നിന്നും ലഭ്യമാകുന്ന ഇമേജ് ക്വാളിറ്റി നമ്മളെ തീര്‍ത്തും നിരാശപ്പെടുത്തും. എന്നാല്‍ ഇത്തരം റോ മെട്ടീരിയലുകള് ആണ് ഡിജിറ്റല്‍ ഇന്റര്‍ മീഡിയേറ്റ് ചെയ്യുന്ന കളരിസ്റ്റ് ആവശ്യപ്പെടുന്നത്.
പിക്ചര്‍ സ്റ്റൈല്കളെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നതിനു മുന്‍പ് കളറിംഗ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ചില സോഫ്റ്റ് വെയറുകളെ ക്കുറിച്ചും ചില ഉപകരണങ്ങളെ ക്കുറിച്ചും ബേസിക് ആയി മനസ്സിലാക്കുന്നത് നന്ന്.
മുകളില്‍ കാണിച്ചിരിക്കുന്നത് കാണിച്ചിരിക്കുന്നത് " വേവ് " എന്ന വ്യാപാര നാമത്താല്‍ അറിയപ്പെടുന്ന ഒരു വീഡിയോ കളറിംഗ് ഉപകരണം ആണ്. ഈ ഉപകരണം നമ്മുടെ കമ്പ്യൂട്ടറുമായി ഘടിപ്പിച്ചാണ് കളറിംഗ് സാധ്യമാക്കുന്നത് . കളര്‍ ,ഷാഡോ ,മിഡ് ടോണ്‍ , ഹൈ ലൈറ്റ് തുടങ്ങിയവയെല്ലാം പ്രത്യേകം പ്രത്യേകം പ്രോസെസ്സ് ചെയ്യാന്‍ ഈ ഉപകരണം കൊണ്ട് സാധിക്കുന്നു. അതായത് ഒരു ചിത്രത്തെ ഫോട്ടോ ഷോപ്പില്‍ എങ്ങനെ എന്‍ഹാന്‍സ് ചെയ്യാം എന്നാ രീതി വീഡിയോയിലും സാധ്യമാക്കാന്‍ ആണ് ഈ ഉപകരണം ഉപയോഗിക്കുന്ന. മുകളില്‍ നല്‍കിയത് ഏതാണ്ട് രണ്ടു ലക്ഷത്തിനോടടുത്തു മാത്രം വില വരുന്ന ഉപകരണം. രണ്ടു മുതല്‍ മുപ്പതു ലക്ഷം രൂപ വരെ വിലയുള്ള ഉപകരണങ്ങള്‍ വിവിധ നിര്മ്മാതാക്കളുടെതായി വിപണിയില്‍ ഉണ്ട്.
അതെ പോലെ ഉപകരണം ഇല്ലെങ്കിലും മൗസ് / കീ ബോര്‍ഡ് ഉപയോഗിച്ച് ഇത്തരം കളറിംഗ് ചെയ്യാവുന്ന സോഫ്റ്റ് വെയറുകളും ലഭ്യമാ. എന്നാല്‍ സമയ ദൈര്‍ഖ്യം കൂടുതല്‍ ചിലവാകുന്ന ഇത്തരം സോഫ്റ്റ് വെയറുകള്‍ സിനിമ പോലുള്ളവയില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുക വിഷമകരമാണ് .
യു കെ ഇന്റര്‍ നാഷണല്‍ കളരിസ്റ്റ് അക്കാദമി സര്‍ട്ടിഫൈഡ് കളരിസ്റ്റ് ആയ ശ്രീ അജയ് ആര്ടോണ് പറയുന്നത് എന്തെന്ന് ശ്രദ്ധിക്കാം :
"ഡിജിറ്റല്‍ ക്യാമറകളില്‍ പിക്ചര്‍ സ്റ്റൈല്‍ സെറ്റ് ചെയ്തു ഷൂട്ട് ചെയ്താല്‍ മാത്രമേ കളറിന്ഗ് ഫല പ്രദമായി ഉപയോഗിക്കാന്‍ സാധിക്കൂ. കളര്‍ , ഹൈ ലൈറ്റ് , മിഡ് ടോണുകള്‍ ,ഷാഡോസ് തുടങ്ങിയവ കണ്ട്രോള് ചെയ്യണമെങ്കില്‍ ക്യാമറയിലെ പ്രീ സെറ്റ് പിക്ചര്‍ സ്റ്റൈല്‍ കൊണ്ട് സാധിക്കാന്‍ വിഷമം ആണ്. സ്റ്റില്‍ ക്യാമറയില്‍ റോ ഫയലില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ലഭിക്കുന്ന പിക്ചര്‍ നോക്കുമ്പോള്‍ നമുക്ക് അരോചകമായി തോന്നാറില്ലേ ? അത്തരമൊരു ഇമേജ് തന്നെ ആയിരിക്കും പിക്ചര്‍ സ്റ്റൈലുകള്‍ ഉപയോഗിചെടുക്കുന്ന വീഡിയോയ്ക്കും. എന്നാല്‍ ക്വാളിറ്റി കാര്യമായി നഷ്ട്ടപ്പെടാതെ തന്നെ ഇവയെ നമുക്കാവശ്യമുള്ള രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു. അതിനാല്‍ ഡി എസ് എല്‍ ആര് ഉപയോക്താക്കള്‍ അവര്‍ കളറിംഗ് ആഗ്രഹിക്കുന്നുവെങ്കില്‍ പിക്ചര്‍ സ്റ്റൈലുകള്‍ സെറ്റ് ചെയ്തു തന്നെ ഷൂട്ട് ചെയ്താല്‍ മികവുറ്റ ഔട്ട് പുട്ട് ലഭിക്കും."
ചില തേര്‍ഡ് പാര്‍ട്ടി പിക്ചര്‍ സ്റ്റൈലുകള്‍ ഏതെന്ന് നമുക്ക് നോക്കാം.
ടെക്നി കളറിന്റെ സിനി സ്റ്റൈല്‍ ലോക വ്യാപകമായി ഏറെ പേര് ഉപയോഗിക്കുന്ന ഒരു പിക്ചര്‍ സ്റ്റൈല്‍ ആണ്. താഴെ നല്‍കിയിരിക്കുന്ന വീഡിയോ ശ്രദ്ധിക്കൂ . 5ഡി മാര്‍ക്ക് 3 യില്‍ ഷൂട്ട് ചെയ്ത വിഷ്വലുകള്‍ വിവിധ പിക്ചര്‍ സ്റ്റൈലുകളില്‍ എങ്ങനെ വ്യതിയാനപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം
ടെക്നി കളറിന്റെ സിനി സ്റ്റൈല്‍ ഈ സൈറ്റില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്യാം.
ഇത് കൂടാതെ മറ്റു ചില പിക്ചര്‍ സ്റ്റൈലുകള്‍ കൂടി ഉണ്ട്. - ജെനിസിസ് പാനലോഗ്, മാര്‍വെല്‍ സിനി , വെല്‍വിയ , സ്സൂപര് ഫ്ലാറ്റ് എന്നിങ്ങനെ. ഇതില്‍ മാര്‍വെല്‍ സിനി എന്ന പിക്ചര്‍ സ്റ്റൈല്‍ ടെക്നി കളര്‍ പോലെ തന്നെ മികച്ച സിനിമ ടോണ്‍ റിസള്‍ട്ട് ലഭിക്കുന്നവയാണ്. ഈ നാല് പിക്ചര്‍ സ്റ്റൈലുകളും തീര്‍ത്തും സൗജന്യമായി ലഭിക്കാന്‍ joharkj(at)gmail.com എന്ന മെയിലില്‍ കോണ്ടാക്റ്റ് ചെയ്താല്‍ മതിയാകും.
സ്റ്റില്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഈ തേര്‍ഡ് പാര്‍ടി പിക്ചര്‍ സ്റ്റൈല്‍ ഉപയോഗപ്പെടുത്തിയാന് ഉദ്ദേശിക്കുന്ന ഗുണ മേന്മ ലഭിക്കണം എന്നില്ല. സ്റ്റില്‍ ഫോട്ടോഗ്രാഫിയില്‍ പോസ്റ്റ് പ്രോസസ് ചെയ്യണം എന്നാവശ്യമുള്ളവര് " ന്യൂട്രല്‍ " സ്റ്റൈല്‍ സെറ്റ് ചെയ്തു ചിത്രങ്ങള്‍ എടുക്കുന്നതായിരിക്കും നല്ലത്.
പിക്ചര്‍ സ്റ്റൈല്കളെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ് ആയി രേഖപ്പെടുത്തിയാല്‍ യു കെ ഇന്റര്‍ നാഷണല്‍ കളരിസ്റ്റ് അക്കാദമി സര്‍ട്ടിഫൈഡ് കളരിസ്റ്റ് ആയ ശ്രീ അജയ് ആര്ടോണ് മറുപടി നല്‍കുന്നതായിരിക്കും.

Coloring Studio with Wave
അതെ പോലെ ഉപകരണം ഇല്ലെങ്കിലും മൗസ് / കീ ബോര്‍ഡ് ഉപയോഗിച്ച് ഇത്തരം കളറിംഗ് ചെയ്യാവുന്ന സോഫ്റ്റ് വെയറുകളും ലഭ്യമാ. എന്നാല്‍ സമയ ദൈര്‍ഖ്യം കൂടുതല്‍ ചിലവാകുന്ന ഇത്തരം സോഫ്റ്റ് വെയറുകള്‍ സിനിമ പോലുള്ളവയില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുക വിഷമകരമാണ് .
സോഫ്റ്റ്വെയര് ഉപയോഗിച്ചുള്ള കളറിംഗ് സിസ്റ്റം
Sample Image View of Original and Modified Video
യു കെ ഇന്റര്‍ നാഷണല്‍ കളരിസ്റ്റ് അക്കാദമി സര്‍ട്ടിഫൈഡ് കളരിസ്റ്റ് ആയ ശ്രീ അജയ് ആര്ടോണ് പറയുന്നത് എന്തെന്ന് ശ്രദ്ധിക്കാം :
"ഡിജിറ്റല്‍ ക്യാമറകളില്‍ പിക്ചര്‍ സ്റ്റൈല്‍ സെറ്റ് ചെയ്തു ഷൂട്ട് ചെയ്താല്‍ മാത്രമേ കളറിന്ഗ് ഫല പ്രദമായി ഉപയോഗിക്കാന്‍ സാധിക്കൂ. കളര്‍ , ഹൈ ലൈറ്റ് , മിഡ് ടോണുകള്‍ ,ഷാഡോസ് തുടങ്ങിയവ കണ്ട്രോള് ചെയ്യണമെങ്കില്‍ ക്യാമറയിലെ പ്രീ സെറ്റ് പിക്ചര്‍ സ്റ്റൈല്‍ കൊണ്ട് സാധിക്കാന്‍ വിഷമം ആണ്. സ്റ്റില്‍ ക്യാമറയില്‍ റോ ഫയലില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ലഭിക്കുന്ന പിക്ചര്‍ നോക്കുമ്പോള്‍ നമുക്ക് അരോചകമായി തോന്നാറില്ലേ ? അത്തരമൊരു ഇമേജ് തന്നെ ആയിരിക്കും പിക്ചര്‍ സ്റ്റൈലുകള്‍ ഉപയോഗിചെടുക്കുന്ന വീഡിയോയ്ക്കും. എന്നാല്‍ ക്വാളിറ്റി കാര്യമായി നഷ്ട്ടപ്പെടാതെ തന്നെ ഇവയെ നമുക്കാവശ്യമുള്ള രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു. അതിനാല്‍ ഡി എസ് എല്‍ ആര് ഉപയോക്താക്കള്‍ അവര്‍ കളറിംഗ് ആഗ്രഹിക്കുന്നുവെങ്കില്‍ പിക്ചര്‍ സ്റ്റൈലുകള്‍ സെറ്റ് ചെയ്തു തന്നെ ഷൂട്ട് ചെയ്താല്‍ മികവുറ്റ ഔട്ട് പുട്ട് ലഭിക്കും."
ചില തേര്‍ഡ് പാര്‍ട്ടി പിക്ചര്‍ സ്റ്റൈലുകള്‍ ഏതെന്ന് നമുക്ക് നോക്കാം.
ടെക്നി കളറിന്റെ സിനി സ്റ്റൈല്‍ ലോക വ്യാപകമായി ഏറെ പേര് ഉപയോഗിക്കുന്ന ഒരു പിക്ചര്‍ സ്റ്റൈല്‍ ആണ്. താഴെ നല്‍കിയിരിക്കുന്ന വീഡിയോ ശ്രദ്ധിക്കൂ . 5ഡി മാര്‍ക്ക് 3 യില്‍ ഷൂട്ട് ചെയ്ത വിഷ്വലുകള്‍ വിവിധ പിക്ചര്‍ സ്റ്റൈലുകളില്‍ എങ്ങനെ വ്യതിയാനപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം
ടെക്നി കളറിന്റെ സിനി സ്റ്റൈല്‍ ഈ സൈറ്റില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്യാം.
ഇത് കൂടാതെ മറ്റു ചില പിക്ചര്‍ സ്റ്റൈലുകള്‍ കൂടി ഉണ്ട്. - ജെനിസിസ് പാനലോഗ്, മാര്‍വെല്‍ സിനി , വെല്‍വിയ , സ്സൂപര് ഫ്ലാറ്റ് എന്നിങ്ങനെ. ഇതില്‍ മാര്‍വെല്‍ സിനി എന്ന പിക്ചര്‍ സ്റ്റൈല്‍ ടെക്നി കളര്‍ പോലെ തന്നെ മികച്ച സിനിമ ടോണ്‍ റിസള്‍ട്ട് ലഭിക്കുന്നവയാണ്. ഈ നാല് പിക്ചര്‍ സ്റ്റൈലുകളും തീര്‍ത്തും സൗജന്യമായി ലഭിക്കാന്‍ joharkj(at)gmail.com എന്ന മെയിലില്‍ കോണ്ടാക്റ്റ് ചെയ്താല്‍ മതിയാകും.
സ്റ്റില്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഈ തേര്‍ഡ് പാര്‍ടി പിക്ചര്‍ സ്റ്റൈല്‍ ഉപയോഗപ്പെടുത്തിയാന് ഉദ്ദേശിക്കുന്ന ഗുണ മേന്മ ലഭിക്കണം എന്നില്ല. സ്റ്റില്‍ ഫോട്ടോഗ്രാഫിയില്‍ പോസ്റ്റ് പ്രോസസ് ചെയ്യണം എന്നാവശ്യമുള്ളവര് " ന്യൂട്രല്‍ " സ്റ്റൈല്‍ സെറ്റ് ചെയ്തു ചിത്രങ്ങള്‍ എടുക്കുന്നതായിരിക്കും നല്ലത്.
പിക്ചര്‍ സ്റ്റൈല്കളെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ് ആയി രേഖപ്പെടുത്തിയാല്‍ യു കെ ഇന്റര്‍ നാഷണല്‍ കളരിസ്റ്റ് അക്കാദമി സര്‍ട്ടിഫൈഡ് കളരിസ്റ്റ് ആയ ശ്രീ അജയ് ആര്ടോണ് മറുപടി നല്‍കുന്നതായിരിക്കും.
|
9 comments:
ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട വളരെ പ്രയോജനമായ വിവരങ്ങള്‍ ആണ് ഈ ബ്ലോഗിലൂടെ അറിയാന്‍ സാധിക്കുന്നത്..... എഴുത്ത് തുടരുക...ആശംസകള്‍...
ഡിയര്‍ ജോ,
മറ്റെവിടെ നിന്നും കിട്ടാത്ത വിവരങ്ങള്‍ ആണ് താങ്കളിലൂടെ ലഭിക്കുന്നത്.
ഞാനിപ്പോള്‍ ക്യാമറ ഉപയോഗിച്ച് മദീനയെക്കുറിച്ച് ഒരു ഡോക്കുമെന്ററി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. തീര്‍ച്ചയായും താങ്കളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ആവശ്യമായി വരും. ഒപ്പം
ചില സാമഗ്രികളെക്കുറിച്ചും എനിക്കറിയേണ്ടതുണ്ട്.
ഞാന്‍ ബന്ധപ്പെടാം..
ഈ അറിവുകള്‍ പങ്കുവെക്കുന്നതിനു പ്രത്യേകം നന്ദി...
നന്ദി സന്തോഷ്....
നൌഷാദ്, സഹായിക്കാന്‍ സന്തോഷമേയുള്ളൂ... ഫോണിലോ മെയിലിലോ ബന്ധപ്പെടാം.
അഭിപ്രായത്തിന് നന്ദി
((((((......ഞാനിപ്പോള്‍ Nikon D800 ക്യാമറ ഉപയോഗിച്ച് മദീനയെക്കുറിച്ച് ഒരു ഡോക്കുമെന്ററി..........))) ennu vaayikkuka..:)
is EOS 60D is suitable for video shooting as eos 7d?
Keep the good work going Jo!
Congrats!
Amru...Some Limitations in HD video in 60 D than a 7D....7d is with a full professional set up, that means we can manually control over the video in lighting and speeds. In 60 D Some options will decide by camera automatically and so it is not considered as a professional one.
ജോ. ഒരുപാടു പുതിയ വിവരങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. നന്ദി.
വൈകിയാണ് ഞാന്‍ ഈ സൈറ്റില്‍ എത്തിയത് . എനിക്ക് വളരെ ഉപകാരപ്രദമാണ് താങ്കളുടെ എല്ലാ പോസ്റ്റുകളും.
താങ്കളുടെ ഈ നല്ല മനസ്സിന് നന്ദി.
വീണ്ടും വരം.....
ചോദ്യങ്ങളും സംശയങ്ങളുമായി ......
Post a Comment