CHOOSE WORLDWIDE 72 LANGUAGES BY CLICKING THE TOP BOX OF LEFT SIDE BAR. TRANSLATION AVAILABLE ONLY FOR POSTS AFTER 2013 NOVEMBER : for queries contact joharkj@gmail.com बाईं ओर पट्टी के ऊपर बॉक्स पर क्लिक करके दुनिया भर में 72 भाषाओं से चुनें. केवल 2013 नवंबर के बाद पदों के लिए उपलब्ध अनुवाद: प्रश्नों joharkj@gmail.com संपर्क के लिए இடது பக்கத்தில் பட்டையின் மேல் BOX கிளிக் செய்வதன் மூலம் WORLDWIDE 72 மொழிகளை தேர்வு செய்யவும். மட்டும் 2013 நவம்பர் பிறகு இடுகைகள் மொழிபெயர்ப்பு: கேள்விகளுக்கு joharkj@gmail.com தொடர்பின் 点击左侧栏机顶盒,CHOOSE全球72种语言。仅适用于2013年后的11月内的职位翻译为查询联系joharkj@gmail.com的 ELEGIR EL MUNDO 72 IDIOMAS POR HACER CLIC EN EL TOP BOX DE BARRA LATERAL IZQUIERDO. TRADUCCIÓN DISPONIBLE SOLO PARA PUESTOS TRAS noviembre 2013: para consultas contacto joharkj@gmail.com اختيار WORLDWIDE 72 LANGUAGES BY النقر على TOP BOX OF LEFT SIDE BAR. الترجمة متاحة فقط لمناصب بعد عام 2013 تشرين الثاني: للاستعلامات الاتصال joharkj@gmail.com 左側のバーの上部ボックスをクリックしてWORLDWIDE72言語を選択します。 ONLY2013年11月後の投稿をAVAILABLE翻訳:クエリがjoharkj@gmail.com連絡のため

Saturday, November 2, 2013

STUDY STEADICAM : A TUTORIAL (MALAYALAM)


സ്റ്റഡി  സ്‌റ്റെഡി കാം
 (AKPA  പ്രസിദ്ധീകരണം ആയ ഫോട്ടോ ട്രാക്സ്സിനു വേണ്ടി എഴുതിയ ലേഖനം - RE  EDITED )

 (AKPA  പ്രസിദ്ധീകരണം ആയ ഫോട്ടോ ട്രാക്സ്സില്  പ്രസിദ്ധീകരിച്ച  ലേഖനം )
 CLICK HERE FOR ENGLISH TRANSLATION 




ഹൈ  ഡഫനീഷന്‍ സാങ്കേതിക വിദ്യയുടെ  ആവിര്‍ഭാവത്തോടെ വളരെ ക്രിയാത്മകമായ മാറ്റങ്ങള്‍ ആണ്  ഫോട്ടോ ഗ്രാഫി വീഡിയോ ഗ്രാഫി  രംഗത്ത്  വന്നത് ; പ്രത്യേകിച്ച്  ഡി എസ് എല്‍ ആര്‍ ക്യാമറകളില്‍   ഹൈ  ഡഫനീഷന്‍  വീഡിയോ  ഉള്‍പ്പെടുത്തി  വി ഡി എസ്  എല്‍ ആര്‍  ആക്കിയപ്പോള്‍. അമേച്വര്‍  പ്രൊഫഷനല്‍  എന്നതിന്റെ അന്തരം  കുറഞ്ഞു എന്നത്  ഈ മാറ്റത്തിന്റെ  പ്രതിഫലനം  ആയിരുന്നു.  സിനിമകളിലും , മറ്റു മുന്തിയ പരസ്യ ചിത്രീകരണ സ്ഥലങ്ങളിലും ഒക്കെ ഉപയോഗിച്ചിരുന്ന  ക്യാമറകളും മറ്റു ഉപകരണങ്ങളും  ഇന്നു     വിവാഹവും മറ്റു ചടങ്ങുകളും  നടത്തപ്പെടുന്ന വേദികള്‍  കയ്യടക്കി  വരുന്നു.   ഇത്തരം  ചടങ്ങുകളില്‍  സ്‌റ്റെഡി കാം ,  ജിമ്മി ജിബ്  പോലുള്ള ഉപകരണങ്ങള്‍  ഉപയോഗിക്കാന്‍  തുടങ്ങിയതോടു കൂടി  വിരസമായിരുന്ന  വിവാഹ വീഡിയോകള്‍ക്ക്  ആകര്‍ഷകത്വം ലഭിച്ചു തുടങ്ങി.    ആഡംബര  ചടങ്ങുകളില്‍  ജിബ്  സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ , സ്‌റ്റെഡി കാം  പോലുള്ള ഉപകരണങ്ങള്‍  ഇന്ന്  ഇടത്തരമായ  ഏതൊരു   ചടങ്ങിനും  അവശ്യമായി  വരുന്നു. ഒപ്പം തന്നെ മികച്ച ചായാഗ്രഹണ പ്രതിഭകള്‍  ഉണ്ടാവുകയും ചെയ്യുന്നു

മനുഷ്യന്‍  ഓടുകയോ നടക്കുകയോ ചെയ്യുമ്പോള്‍  ക്രമമല്ലാത്ത ചലനങ്ങള്‍ നമ്മുടെ ശരീരത്തില്‍   ഏല്‍ക്കുന്നുണ്ട്. ദൃഷ്ടി ഗോചരമല്ലാത്ത ഇത്തരം ചലനങ്ങള്‍  നമ്മുടെ ശരീരം അറിയാത്തത് മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്താല്‍  ആണ്.   മനുഷ്യന്റെ കയ്യില്‍ അവന്റെ ശരീരത്തിന്റെ ഭാഗം  അല്ലാത്ത മറ്റൊരു വസ്തു  വരുമ്പോള്‍ മസ്തിഷ്‌കത്തിന്  അവയെ  നിയന്ത്രിക്കാന്‍  കഴിയില്ല എന്ന് നമുക്കറിയാം.  അതിനാല്‍ തന്നെ  നടന്നു  കൊണ്ടോ  ഓടിക്കൊണ്ടോ ക്യാമറയെ നാം  ചലിപ്പിക്കുമ്പോള്‍  അവയിലൂടെ ഈ ക്രമമല്ലാത്ത ചലനം (ഷേക്ക് ) നമുക്കറിയാന്‍ സാധിക്കുന്നു. ഈ ന്യൂനത മറികടക്കാന്‍  സാധിച്ചത്   സ്‌റ്റെഡികാം  എന്നറിയപ്പെടുന്ന  ഉപകരണത്തിന്റ സഹായത്താല്‍ ആണ്.

1973 ലാണ്  ഹോളിവുഡ്  ക്യാമറാമാന്‍  ആയ  ഗാരെറ്റ് ബ്രൌണ്‍  ഈ ഉപകരണം കണ്ടു പിടിച്ചത്.  'ബ്രൌണ്‍  സ്‌റ്റെബിലൈസര്‍ '  എന്ന്  അദ്ദേഹം  നാമകരണം  ചെയ്ത ഈ ഉപകരണം  പിന്നീട്  ഹോളിവുഡ്ഡിലെ സിനിമ പ്രോഡക്ട്‌സ്  കോര്‍പ്പറേഷന്‍  അവകാശം സ്വന്തമാക്കി  'സ്‌റ്റെഡികാം' എന്നാക്കുകയായിരുന്നു.  1976  ല്‍  സ്‌റ്റെഡികാം ഉപയോഗിച്ചുള്ള  ആദ്യ സിനിമ ആയ   'ബൌണ്ട് ഫോര്‍ ഗ്ലോറി'  പുറത്തിറങ്ങുകയും   മികച്ച സിനിമാട്ടൊഗ്രഫിക്കുള്ള  ആ വര്‍ഷത്തെ അക്കാദമി അവാര്‍ഡു നേടുകയും ചെയ്തു.


 എന്നാല്‍ സ്‌റ്റെഡി കാം  ഷോട്ടുകളുടെ  മാസ്മരികത  ചലച്ചിത്ര ലോകം  മനസ്സിലാക്കിയത്  ഗാരെറ്റ്  ബ്രൌണ്‍ തന്നെ ചായാഗ്രഹണം ചെയ്ത്  1980 ല്‍  റിലീസ്  ചെയ്ത  സൈക്കോളജിക്കല്‍  ഹൊറര്‍  സിനിമ ആയ  'ദി  ഷൈനിങ്ങ' എന്ന  ചിത്രത്തിലൂടെ ആയിരുന്നു.
ലോ  ആംഗിള്‍  ഷൂട്ടിനായി  ഗാരെറ്റ്  ബ്രൌണ്‍   പ്രത്യേക  സ്‌റ്റെഡി കാം  ഈ ചിത്രത്തിന് വേണ്ടി തയ്യാറാക്കിയിരുന്നു.  രണ്ടായിരാമാണ്ടോടെ  വ്യവസായം  നിര്‍ത്തിയ അമേരിക്കയിലെ  സിനിമ പ്രോഡക്ട്‌സ്  കോര്‍പ്പറേഷന്‍ സ്‌റ്റെഡി  കാമിന്റെ  അവകാശം  ന്യൂയോര്‍ക്കിലെ  ടിഫന്‍  കമ്പനിക്ക്  മറിച്ചു  നല്‍കുകയായിരുന്നു .

Scene from the film THE SHINING : Courtesy YOUTUBE embedding 





സ്‌റ്റെഡി കാം



സ്ലെഡ് ,  ഐസോ ഇലാസ്റ്റിക്  ആം , ബോഡി വെസ്റ്റ്   എന്നിവയാണ്  സ്‌റ്റെഡികാമിന്റെ  മൂന്നു ഭാഗങ്ങള്‍.  ഇതില്‍  സ്ലെഡ്  എന്ന  ഭാഗമാണ്   ഏറ്റവും പ്രധാനം.  ക്യാമറ ബാലന്‍സ് (സന്തുലനം) ചെയ്യുന്നത് ഇതിലാണ്. വെസ്റ്റും  ആമും  ഇല്ലെങ്കില്‍ കൂടിയും അത്യാവശ്യം വേണ്ട സ്‌റ്റെബിലിട്ടി  സ്ലെഡ്  കൊണ്ട് കിട്ടുന്നു.  ഇവന്റ് കമേഷ്‌സ്യല്‍  ക്യാമറാമാന്‍മാര്‍  ഭൂരിഭാഗവും  ഇപ്പോള്‍ ഈ ഉപകരണം ഉപയോഗിച്ച് മാത്രമാണ് ഷൂട്ട്  ചെയ്യുന്നത്.

പ്ലാറ്റ് ഫോം , ക്വിക് റിലീസ് ബേസ് പ്ലേറ്റ്  , ഹോരിസോണ്ടല്‍  വെര്‍ട്ടിക്കല്‍  അഡ്ജസ്റ്റ്‌മെന്റ്  , പാന്‍  ടില്‍റ്റ് ലോക്ക്, ഗിമ്പല്‍ , ഗിമ്പല്‍ അസ്സെംബ്ലി ,ഗിമ്പല്‍ ഹാന്‍ഡില്‍ , സ്ലെഡ് പോസ്റ്റ്, വെയിറ്റ് , വെയിറ്റ്  പ്ലേറ്റ് എന്നിവയാണ്  സ്ലെഡിന്റെ  പ്രധാന ഭാഗങ്ങള്‍ . മുന്തിയ പ്രൊഫഷനല്‍  ഇനങ്ങളില്‍  മോണിട്ടര്‍ ഡോക് , ബാറ്ററി  പ്ലേറ്റ് , മാറ്റ് ബോക്‌സ്  ഫിറ്റിംഗ്  എന്നിവ കൂടി  ഉണ്ടാകും .

ഐസോ  ഇലാസ്റ്റിക്  ആം  യഥാര്‍ത്ഥത്തില്‍  ഒരു മനുഷ്യന്റെ കൈ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഉപകരണം ആണ് . സ്ലെഡ് ഉപയോഗിക്കുമ്പോള്‍ ചെറിയ ഷോട്ടുകള്‍ മാത്രമാണ്  നമുക്ക് സ്‌റ്റെഡി ആയി  എടുക്കാന്‍ കഴിയുക. നീളമേറിയ ഷോട്ടുകള്‍  ചിത്രീകരിക്കേണ്ട  ആവശ്യം   വരുമ്പോള്‍ ആണ്  ഐസോ ഇലാസ്റ്റിക് ആമും  വെസ്റ്റും    വേണ്ടി  വരിക.  മനുഷ്യന്റെ  ചലനത്തെ  ബാലന്‍സ് ചെയ്തു നിര്‍ത്താന്‍ ഈ  ഐസോ ഇലാസ്റ്റിക്  ആം കൊണ്ട് സാധിക്കുന്നു. തന്മൂലം യാതൊരു വിധ ഷേക്കും  അനുഭവപ്പെടാതെ  ക്യാമറ ദീര്‍ഘ നേരം  ചലിപ്പിക്കാന്‍  സാധിക്കുന്നു.  മെയിന്‍ സ്പ്രിംഗ് , സ്പ്രിംഗ് കാസ്സെറ്റ് , സ്പ്രിംഗ് കേസ് , എല്‍ബോ , ടെന്‍ഷന്‍ അഡ്്ജസ്റ്റ്‌മെന്റ് , സ്പ്രിംഗ് ആം പിന്‍ ,ക്വിക് റിലീസ്  പിന്‍ എന്നിവയാണ്  ആമിന്റെ  പ്രധാന ഭാഗങ്ങള്‍. സിംഗിള്‍  ആം , ഡബിള്‍ ആം    എന്നിങ്ങനെ രണ്ട്  തരത്തില്‍ ആമുകള്‍  ലഭ്യമാണ്. ഫോര്‍ ആം  ബാക്ക് ആം  എന്നീ സജ്ജീകരണങ്ങള്‍ ഉള്ള  ഡബിള്‍  ആം ഉപയോഗിച്ച് കുറച്ചു കൂടി  മികച്ച ചലനങ്ങള്‍ ചിത്രീകരിക്കാന്‍ കഴിയും. നടന്നോ ഓടിയോ  ചിത്രീകരണം നടത്തുമ്പോള്‍  ചലനം ആയാസകരമായി തോന്നുന്നില്ല എങ്കില്‍   ആമിലെ  ടെന്‍ഷന്‍  നോബ് തിരിച്ചു  അഡ്ജസ്റ്റ്  ചെയ്യണം.

ചെസ്റ്റ് പ്ലേറ്റ് , അഡ്ജസ്റ്റ്‌മെന്റ്  റെയില്‍ ,ലോക്കിംഗ് നോബ് , ബാക്ക് പാഡ് , സ്ട്രാപ് , ഷോള്‍ഡര്‍ ബക്കിള്‍   ,ചെസ്റ്റ്  ബക്കിള്‍ , ഹിപ്പ് ബക്കിള്‍, ക്വിക്  റിലീസ് മൗന്റ്   എന്നിവയാണ്  ബോഡി പാക്ക്  എന്ന് കൂടി അറിയപ്പെടുന്ന  വെസ്റ്റിന്റെ  ഭാഗങ്ങള്‍.  വിവിധ സ്ട്രാപ്പുകള്‍  ഉപയോഗിച്ച്  നമ്മുടെ ശരീരവുമായി   ഇളകാത്ത വിധത്തില്‍  ഉറപ്പിക്കണം.  ഉപയോഗിക്കുന്ന ആളുടെ ഉയരവും വണ്ണവും അനുസരിച്ച്  ചെസ്റ്റ്  പ്ലേറ്റും  ബ്രിഡ്ജും   അഡ്ജസ്റ്റ്  ചെയ്ത്  ഷൂട്ടിങ്ങിനു   സജ്ജമാക്കണം.  സൗകര്യം അനുസരിച്ച്   ഏതെങ്കിലും  ഒരു ഭാഗത്തെ  ബക്കിളുകള്‍  മാത്രം തുറന്നു  അതിലൂടെ കൈ  കടത്തി വേണം  വെസ്റ്റ് ധരിക്കാന്‍.  ഇത് ഒറ്റയ്ക്ക് ചെയ്യാന്‍  സാധിക്കും എങ്കിലും  സ്ട്രാപ്പുകള്‍  ഉപയോഗിച്ച്  ശരീരവുമായി ഉറപ്പിക്കാന്‍    മറ്റൊരാളുടെ  സഹായം കൂടി ഉണ്ടെങ്കില്‍ നന്ന്.  സ്ട്രാപ്പുകള്‍  ഉപയോഗിച്ച് മുറുക്കുമ്പോള്‍ സാധാരണ ഗതിയില്‍ ശ്വാസം ഉള്ളിലെക്കെടുത്തു വേണം  മുറുക്കാന്‍. സ്വാഭാവിക ശ്വാസോഛാസ  ഗതിക്കു  തടസ്സം വരാത്ത രീതിയില്‍  വെസ്റ്റ് ധരിച്ചാല്‍  സുഗമമായ  ചിത്രീകരണം നടത്താം.

ശരീരത്തില്‍ ഉറപ്പിച്ച വെസ്റ്റില്‍  ഐസോ   ഇലാസ്റ്റിക് ആം  കണക്റ്റ്  ചെയ്ത്  അതില്‍  സ്ലെ ഡിന്റെ  ഗിമ്പല്‍ ഹാന്‍ഡില്‍  ഘടിപ്പിച്ച്   ചിത്രീകരണം തുടങ്ങാം. പക്ഷെ മേല്‍പ്പറഞ്ഞ  മൂന്നു ഭാഗങ്ങളില്‍  അല്‍പ്പം കൂടുതലായി ശ്രദ്ധ വേണ്ടതും  ഘടിപ്പിക്കാനായി  സമയം എടുക്കേണ്ടതും  സ്ലെഡ് എന്ന  ഉപകരണത്തിനാണ്. വളരെ കൃത്യമായി ക്യാമറ ബാലന്‍സ്  ചെയ്യേണ്ടത് ആവശ്യമാണ്.    കയ്യില്‍ ഒരു  ചായ ഗ്ലാസ് എടുത്തു  അതിന്റെ അടിഭാഗം ചൂണ്ടു  വിരല്‍  കൊണ്ട്  കുത്തി ബാലന്‍സ് ചെയ്യാന്‍ നോക്കുക . സാധിക്കില്ല. എന്നാല്‍ ഗ്ലാസ് കമഴ്ത്തിപ്പിടിച്ചു അതിന്റെ ഉള്ളില്‍  ചൂണ്ടു വിരല്‍ കുത്തി  ബാലന്‍സ് ചെയ്യാന്‍  ശ്രമിക്കുമ്പോള്‍  സാധ്യമാകുന്നു.  ഈ  സാങ്കേതികത്വം തന്നെയാണ്  സ്‌റ്റെഡികാമില്‍  ഉപയുക്തമാക്കിയിരിക്കുന്നത്.  അതായത്  ' ലോ  സെന്റെര്‍ ഓഫ് ഗ്രാവിറ്റി ' എന്ന സയന്‍സ്  നാമം.   ഒരു വസ്തുവിന്റെ ഭാരം  നിലത്തോട് എത്ര ചേര്‍ന്നിരിക്കുന്നുവോ  അത്രയും അത്  സ്‌റ്റേബിള്‍ ആയിരിക്കും. വളരെ ഉയരമുള്ള   സ്‌പോര്‍ട്‌സ്  താരങ്ങള്‍ പലപ്പോഴും  പെട്ടെന്ന്   താഴെ  വീഴാറുള്ളത്  നിങ്ങള്‍ ഒരു പക്ഷെ ശ്രദ്ധിച്ചു കാണും. അതിന് കാരണം അവരുടെ ഉയരകൂടുതല്‍ തന്നെയാണ് . ഉയരം കൂടുമ്പോള്‍ അവരുടെ ബോഡി വെയിറ്റ് (ഭാരം) പ്രതലത്തില്‍ നിന്നും അകന്നു നില്‍ക്കുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്.

ഡി എസ്  എല്‍ ആര്‍  ക്യാമറകള്‍  വളരെ എളുപ്പത്തില്‍  തന്നെ  ബാലന്‍സ് ചെയ്യാന്‍ സാധിക്കും.പ്രധാനമായും അതിന്റെ ആകൃതി തന്നെ കാരണം. എന്നാല്‍ വീഡിയോ  ക്യാമറകള്‍  ഉപയോഗിക്കുമ്പോള്‍   ബാലന്‍സ് ചെയ്യാന്‍ അല്‍പ്പം  ബുദ്ധിമുട്ടാണ്. കാരണം ഏതാണ്ടെല്ലാ ക്യാമറകള്‍ക്കും വലതു ഭാഗത്തായി  ഹാന്‍ഡില്‍ ഗ്രിപ്പ്  അല്‍പ്പം തള്ളി  നില്‍ക്കുന്നതിനാല്‍ ആ ഭാഗം  ഭാരക്കൂടുതല്‍ കാണും. തുറന്നു വച്ച എല്‍ സി ഡി മോണിട്ടറില്‍  ഒരു  എല്‍ സി ഡി  ഹുഡ്  ഘടിപ്പിച്ചാല്‍  ബാലന്‍സിംഗ് അല്‍പ്പം കൂടി  എളുപ്പമാക്കാം.  ഗിമ്പല്‍ ഹാന്‍ഡില്‍  ഒരു സ്റ്റാന്റില്‍ ഉറപ്പിച്ചു വേണം ബാലന്‍സിംഗ് നടത്താന്‍.

സ്ലെഡിലെ  പ്ലാറ്റ് ഫോമില്‍   ആദ്യം  വെര്‍ട്ടിക്കല്‍ ബാലന്‍സിംഗ് ചെയ്യുക. അതിനായി ലഭ്യമാക്കിയിട്ടുള്ള  നോബ് അല്‍പ്പാല്‍പ്പമായി തിരിച്ചു  നമ്മുടെ  യുക്തത്തിനു  അനുയോജ്യമാക്കിയതിനു ശേഷം ലോക്ക്  ചെയ്യണം എന്നിട്ട്   ഹൊരിസോണ്ടല്‍  അഡ്ജസ്റ്റ്‌മെന്റ്  നോബില്‍  വളരെ സാവധാനം  തിരിച്ചു ബാലന്‍സ് ചെയ്ത്  അതും ലോക്ക് ചെയ്യണം. എന്നിട്ട്   സ്ലെഡിനെ സ്റ്റാന്റിനു  തിരശ്ചീനമായി  പിടിച്ചു  പതുക്കെ വിടുക. ക്യാമറ അതി വേഗത്തിലോ  വളരെ സാവധാനത്തിലോ  തിരിഞ്ഞു വരികയാണെങ്കില്‍  ബാലന്‍സിംഗ് കറക്റ്റ് ആയില്ല എന്ന് വേണം അനുമാനിക്കാന്‍.  വെര്‍ട്ടിക്കല്‍  ഹോരിസോണ്ടല്‍  ബാലന്‍സിംഗ് കൃത്യമായി എന്ന് നമുക്ക്  നിശ്ചയം  ഉണ്ടെങ്കില്‍   ഇനി  ചെയ്യേണ്ടത് വെയിറ്റ് അഡ്ജസ്‌റ്‌മെന്റ്‌റ്  ആണ്.   സാധാരണയായി  നാല് വെയിറ്റുകള്‍  ആണ്  എല്ലാ സ്ലെഡിലും  വരുന്നത്.  ഇതില്‍ രണ്ടെണ്ണം ഭാരക്കുറവും  മറ്റു രണ്ടെണ്ണം  ഭാരക്കൂടുതലും ഉള്ളതായിരിക്കും.   നാം    ഘടിപ്പിച്ചിരിക്കുന്ന  ക്യാമറയുടെ  ഭാരത്തിനു  യോജിച്ച  വെയിറ്റ്   ഉറപ്പിച്ചു  വീണ്ടും ബാലന്‍സ്  നോക്കുക.  ശ്രദ്ധിക്കേണ്ട കാര്യം   ഒരേ പോലത്തെ വെയിറ്റ്  തന്നെയാണ്  ഘടിപ്പിക്കേണ്ടത്  എന്നതാണ്. അതായത്  ഭാരം കുറഞ്ഞ  വെയിറ്റാണ്  നാം ഇടുന്നതെങ്കില്‍ രണ്ടും അത് തന്നെ ആയിരിക്കണം.  ഇനിയും  ബാലന്‍സിങ്ങിനു  പ്രശ്‌നം  തോന്നുന്നുണ്ടെകില്‍   ബാലന്‍സ്  ബ്രക്കെറ്റ് അല്‍പ്പം ലൂസ്  ചെയ്തു  സ്ലെഡിന്റെ ഉയരം കൂട്ടുകയോ  കുറയ്ക്കുകയോ  ചെയ്യാം.  ഇത്തരം കാര്യങ്ങള്‍  എല്ലാം ചെയ്തിട്ടും  ബാലന്‍സിംഗ് കറക്റ്റ് ആകുന്നില്ലെങ്കില്‍   നാം ഉപയോഗിച്ച ക്യാമറയുടെ  ഭാരം ഈ സ്ലെഡിനു ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല  എന്നോ ,  നാം ഉപയോഗിക്കുന്ന  സ്ലെഡിനു  തകരാര്‍ ഉണ്ട് എന്നോ അനുമാനിക്കാം.

സ്‌റ്റെഡികാം ഉപയോഗത്തിന് പരിശീലനം  അത്യാവശ്യമാണ്. ലളിതമായ രണ്ടു കാര്യങ്ങള്‍    പല ദിവസങ്ങളിലായി പല ആവര്‍ത്തി ചെയ്തു   നമുക്ക്  ഈ പരിശീലനം സാധ്യമാക്കാം.  അതിനായി ആദ്യം മനസ്സിലാക്കിയിരിക്കേണ്ട ഒരു തത്വമുണ്ട് .  ഒരു കപ്പില്‍ നിറയെ വെള്ളം എടുത്തു  ശരീരത്തിന് മുന്നിലായി  വലതു കൈ ഉപയോഗിച്ച് നീട്ടിപ്പിടിക്കുക . എന്നിട്ട് കൈ മുട്ട് അല്‍പ്പം അയച്ചു  നമ്മുടെ കൈ ഒരു ഷോക്ക് അബ്‌സോര്‍ബര്‍ ആണെന്ന്  വിചാരിച്ചു  നേര്‍ രേഖയില്‍ നടക്കണം. കുറച്ചു പരിശീലനം കഴിയുമ്പോള്‍  വെള്ളം തുളുമ്പി പോകാതെ  തന്നെ നമുക്ക്  നടക്കാന്‍ സാധിക്കും.  എന്നാല്‍ കപ്പ്  നമ്മുടെ ശരീരത്തോട്  കൂടുതല്‍ അടുപ്പിച്ചു നടന്നാല്‍  ഇത് അത്രകണ്ട് സാധ്യമാകണം എന്നില്ല.   

ഇപ്പോഴിറങ്ങുന്ന ഏതാണ്ട് എല്ലാ  ക്യാമറ കളിലും എല്‍ സി ഡി സ്‌ക്രീനില്‍  സെന്റര്‍ പോയിന്റ് മാര്‍ക്ക്  ചെയ്യാന്‍ സാധിക്കും. ഈ സംവിധാനം ഓണ്‍ ചെയ്യുക. പരിശീലനത്തിനായി  തിരഞ്ഞെടുക്കുന്ന സ്ഥലത്തുള്ള ചുമരില്‍   കുരിശടയാളമോ സിഗ് സാഗ്  അടയാളങ്ങളോ  അല്‍പ്പം വലുതാക്കി വരയ്ക്കുക. കളര്‍ ഇന്‍സുലേഷന്‍ ടേപ്പുകള്‍ ഒട്ടിച്ചും  ഇത്തരം  അടയാളങ്ങള്‍ സൃഷ്ടിക്കാം. എന്നിട്ട്   ക്യാമറ റെക്കോര്‍ഡ്  ചെയ്തു  എല്‍ സി ഡി സ്‌ക്രീനില്‍ കാണുന്ന  സെന്റര് മാര്‍ക്കിന്റെ കൃത്യം നടുഭാഗം  ആ അടയാളങ്ങളില്‍  നിന്നും വ്യതിചലിക്കാതെ  നേര്‍രേഖയില്‍  ചലിപ്പിക്കണം.  ഇത്  ക്യാമറയുടെ സൂം  ലെന്‍സില്‍ പല  റേഞ്ചുകള്‍  മാറ്റി ചെയ്യുക.   ചിത്രീകരിച്ച  ഭാഗം  കണ്ടു  സ്വയം ആത്മ വിശ്വാസം  നേടും വരെ   പരിശീലനം  നടത്തുക. സ്‌റ്റെഡി കാം  ഉപയോഗിക്കുമ്പോള്‍  പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം  വലതു കൈ കൊണ്ട് ഗിമ്പല്‍ ഹാന്റിലില്‍ ഇടതു കയ്യിലെ മൂന്നു വിരലുകള്‍  കൊണ്ട്  സ്ലെഡ് പോസ്റ്റില്‍ വളരെ  ശക്തി കുറഞ്ഞ ഒരു താങ്ങു  കൊടുക്കേണ്ടതുണ്ട്.  ഫ്രെയിം ബാലന്‍സ്  ചെയ്യാനാണ്  ഈ താങ്ങ് നല്‍കുന്നത്. 

രണ്ടാമതായി  ചെയ്യേണ്ട  പരിശീലനത്തിന്  അല്‍പ്പം സ്ഥലം ആവശ്യമാണ്.  കടല്‍ത്തീരമോ  തുറസ്സായ മറ്റിടങ്ങളിലോ  ഈ പരിശീലനം  നടത്താം. ഏതാണ്ട് ഇരുപത്തി അഞ്ചു അടി നീളത്തില്‍ വീതിയുള്ള  നേര്‍ രേഖ  വരയ്ക്കുക..  കൃത്യമായി  ബാലന്‍സ്  ചെയ്തു  ശരീരത്തില്‍   ഘടിപ്പിച്ച  സ്‌റ്റെഡികാമുമായി  നേര്‍ രേഖയുടെ ഒരറ്റം മുതല്‍  മറ്റേ അറ്റം വരെ നടക്കുക.  ഈ നേര്‍ രേഖയ്ക്ക് കൃത്യം മുകളിലായി  വശങ്ങളിലേക്ക്  പോകാതെ ക്യാമറ ചലിപ്പിക്കാന്‍ പറ്റുന്നുണ്ടോ എന്ന്  നോക്കുക. ഈ പരിശീലനം മുന്നോട്ടു നടന്നും പിന്നോട്ട് നടന്നും ശീലിക്കേണ്ടാതാണ്.   നേര്‍ രേഖയുടെ ഒരറ്റത്ത് നിന്നും  ക്യാമറ  സബ്ജക്ടിനു നേരെ  തിരിച്ചു പിടിക്കുക  കാലുകള്‍ രണ്ടും ഈ നേര്‍ രേഖയുടെ ഇരു വശത്തും ആയി നില്‍ക്കണം. ഒരു സ്‌റ്റെപ്പ് പിന്നോട്ട് നടക്കുക .എന്നിട്ട്  വലതുകാല്‍ ക്രോസ് ചെയ്തു  നേര്‍ രേഖയ്ക്ക്  ഇപ്പുറം ഇടതു കാലിന്റെ ഭാഗത്ത് വന്നിട്ട്  ശരീരം  ക്യാമറ  ഷൂട്ട് ചെയ്യുന്നതിന്റെ  എതിര്‍ ഭാഗത്തേക്ക് നടക്കുക.  ഇപ്പോള്‍  നമുക്ക് മുന്നോട്ടു നടന്നു  പിന്നിലുള്ള  സബ്ജക്റ്റിനെ ആയാസമായി  ചിത്രീകരിക്കാം.  ഈ സമയമൊക്കെയും ക്യാമറ നേര്‍  രേഖയില്‍ നിന്നും വ്യതിചലിക്കാതെ നോക്കേണ്ടതുണ്ട് . ആദ്യം പതുക്കെ നടന്നു തുടങ്ങി  പിന്നെ സ്പീഡ് കൂട്ടി , ഓടി  ഒക്കെ വേണം പരിശീലിക്കാന്‍ . ഒരു സഹായിയെ വച്ച് തന്നെ  ഈ പരിശീലനം നടത്തണം. ബോഡി വെസ്റ്റ്  ശരീരത്തോട്  ചേര്‍ത്തു ഘടിപ്പിക്കുന്നത് പോലെ തന്നെ  ക്യാന്‍വാസ്  ഷൂ  കാലിലും ഇറുകി  കെട്ടി  വേണം  ഓടി ഷൂട്ട് ചെയ്യാന്‍ . ഈ പരിശീലനമൊക്കെ  കൃത്യമായി ചെയ്യാന്‍   സാധിക്കും  എങ്കില്‍  മനസ്സിലുള്ള  ക്രിയേറ്റിവിറ്റി ഉപയോഗിച്ച് വ്യത്യസ്ത  ഷോട്ടുകള്‍  ചിത്രീകരിച്ചു  മികച്ച   സ്‌റ്റെഡി കാം  ഓപ്പറേറ്റര്‍   ആയിത്തീരാം.
സാധാരണയായി  സ്‌റ്റെഡി കാമില്‍  വൈഡ്/മീഡിയം  വൈഡ് ലെന്‍സുകള്‍   ആണ് ഉപയോഗിക്കാറ് .   ഫോക്കസ്  പ്രശ്‌നങ്ങള്‍  ഇത് വഴി പരമാവധി കുറയ്ക്കാം.  എന്നാല്‍   ടെലി/ബ്ലോക്ക്  ലെന്‍സുകള്‍  ഉപയോഗിക്കുമ്പോള്‍  വയര്‍ലെസ്സ്  ഫോക്കസ് പുള്ളിംഗ്  ആണ് ചെയ്യുന്നത് .  ചലച്ചിത്ര രംഗത്തുപയോഗിക്കുന്ന  ഇത്തരം  ഉപകരണങ്ങള്‍ക്ക്   വില വളരെ കൂടുതല്‍ ആണ്.



വില

 ഹോളിവൂഡില്‍  ഇന്നുപയോഗിക്കുന്ന മികച്ച  സ്‌റ്റെഡി കാമിനു  35 ലക്ഷത്തിനടുത്ത് വില വരുന്നുണ്ട്.   ഇന്ത്യയില്‍  സിനിമാ രംഗത്ത്  ഉപയോഗിക്കുന്ന സ്‌റ്റെഡി കാമിനു  പതിനഞ്ചു  ലക്ഷത്തോളമാണ്  വില.  വിവാഹ  വീഡിയോ ഗ്രാഫി  രംഗത്ത്  ഉപയോഗിക്കാന്‍ കഴിയുന്ന  സ്‌റ്റെഡി കാമിനു   അറുപതിനായിരത്തിനു  മുകളില്‍ വില തുടങ്ങുന്നു.  സ്ലെഡ് സംവിധാനത്തിന് മാത്രം  ഇരുപത്തി മൂവായിരം മുതല്‍  നാല്‍പ്പത്തി ആറായിരം വരെ  വില ഉണ്ട്. ചിത്രത്തില്‍ കാണുന്ന  നാല് കിലോ വരെ  ഭാരം  താങ്ങാവുന്ന   സിംഗിള്‍ ആം  സ്‌റ്റെഡി കാമിന്റെ വില 48000 രൂപയാണ് കേരളത്തിലെ പ്രശസ്ത   ക്യാമറ അനുബന്ധ  ഉപകരണങ്ങള്‍ വില്‍ക്കുന്ന  സ്ഥാപനങ്ങളില്‍  ഇപ്പോള്‍  സ്‌റ്റെഡികാമും ലഭ്യമാണ്





സ്‌റ്റെഡി കാം  മെര്‍ലിന്‍ 
Steadivam Merlin 2
യഥാര്‍ത്ഥ  സ്‌റ്റെഡി കാം  നിര്‍മ്മിച്ച  ഗാരെറ്റ്  ബ്രൌണ്‍  തന്നെയാണ്  ഉപയോഗിക്കാനും കൊണ്ട് നടക്കാനും വളരെ  സൌകര്യമുള്ള  മെര്‍ലിന്‍  എന്ന  സ്‌റ്റെഡി കാം  കണ്ടു പിടിച്ചത്.  സ്‌റ്റെഡി  കാം  ജൂനിയര്‍ എന്ന് കൂടി ഓമനപ്പേരുള്ള  ഈ  ചെറിയ ഉപകരണം  1990 ലാണ്  ഗാരെറ്റ്  ബ്രൌണ്‍  ലോകത്തിനു  മുന്നില്‍  അവതരിപ്പിച്ചത് . രണ്ടു കിലോ വരെ ഭാരമുള്ള  ക്യാമറകള്‍  അനായാസമായി   ഈ ഉപകരണത്തില്‍ ഘടിപ്പിച്ചു ചിത്രീകരണം നടത്താം. ഇപ്പോൽ  കുറേക്കൂടി  മികച്ച സ്റ്റെഡി കാം മെർലിൻ 2 ഇറങ്ങിയിട്ടുണ്ട്.   ( വില ഏകദേശം  56000 )  മെര്‍ലിന്റെ  ഡിസൈനിലുള്ള  'സ്മൂത്തീ '  "കർവ് " എന്നറിയപ്പെടുന്ന സ്‌റ്റെഡി കാം   ഐ ഫോണ്‍ , ഗോ പ്രോ  ഹീറോ 2/3 എന്നിങ്ങനെ  ഭാരം  കുറഞ്ഞ ക്യാമറകളെ  ഉദ്ദേശിച്ചു നിര്‍മ്മിച്ച  ഉപകരണം ആണ്.( വില 8000 മുതൽ 15000  രൂപ വരെ )



Steadicam Curve

Steadicam Smoothee



സെഗ് വേ  സ്‌റ്റെഡി കാം




പാശ്ചാത്യ രാജ്യങ്ങളില്‍  വ്യക്തിഗത  യാത്രാ സംവിധാനം ആയി ഉപയോഗിക്കുന്ന  രണ്ടു ചക്രമുള്ള   ബാറ്ററി യില്‍ പ്രവര്‍ത്തിക്കുന്ന  ഒരു വാഹനം ആണ്  സെഗ്‌വേ. 2001 ലാണ്   ഡീന്‍  കാമെന്‍  എന്ന ഉപജ്ഞാതാവ്   ഈ വാഹനം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്.

Segway Steadicam
 സെഗ്‌വെ യില്‍  സ്‌റ്റെഡി കാം  ഘടിപ്പിച്ചു  ചിത്രീകരിക്കാന്‍  സാധിച്ചതോടെ  വളരെ മികച്ച ഷോട്ടുകള്‍  ഉണ്ടായി.  2009 ല്‍   ഉക്രയിനില്‍  നടന്ന യൂറോ വിഷന്‍  സംഗീത മത്സരത്തില്‍   കാസെന്‍  ജേക്കബ്‌സന്‍    സെഗ്‌വേ  സ്‌റ്റെഡി കാം  ഉപയോഗിച്ചെടുത്ത  ഷോട്ട് ആണ്   ഇന്നേ വരെ നിര്‍മ്മിക്കപ്പെട്ടതില്‍  വളരെ മികച്ച സ്‌റ്റെഡികാം  ഷോട്ട് ആയി കണക്കാക്കപ്പെടുന്നത് .  സംഗീത മത്സരം നടക്കുന്ന  സ്ഥലത്ത്  സദസ്സിനു  പിന്നില്‍ നിന്നും അതി വേഗം  സെഗ്‌വേയില്‍  വന്നു  വേദിക്ക്  മുന്നില്‍  വച്ച് സെഗ്‌വേയില്‍  നിന്നും ചാടി  വേദിയിലേക്ക് ഓടിക്കയറി  മൂന്നു വട്ടം ഗായകനെ വലം   വച്ച്  പിന്നെ അടുത്തുള്ള  ഗിറ്റാറിസ്റ്റിനേയും  വലം   വയ്ക്കുന്ന ഷോട്ട് ആണ് അത്  ഈ ഷോട്ടും  അത് ചിത്രീകരിച്ച രീതിയും  താഴെയുള്ള  വീഡിയോ യിൽ കാണാം




സ്‌റ്റെഡി കാം  ടാങ്കോ



പുതു തലമുറ  സ്‌റ്റെഡി കാം ഉപകരണം ആണ് ഇത് .  നടന്നോ  ഓടിക്കൊണ്ടോ  ഹൈ  ലോ ആങ്കിളുകള്‍  ചിത്രീകരിക്കാന്‍  ഉദ്ദേശിച്ചു നിര്‍മ്മിച്ചിരിക്കുന്ന ഈ സ്‌റ്റെഡി കാമിന്റെ  ഉപയോഗം വ്യാപകമായിത്തുടങ്ങിയിട്ടില്ല.  ഭാരമേറിയ വലിയ ക്യാമറകള്‍  ഇതില്‍  ഉപയോഗിക്കാനാവില്ല എന്ന  ന്യൂനത യുണ്ട് .  പക്ഷെ , ഗോപ്രോ  ഹീറോ 3  പോലുള്ള  മികച്ച ക്വാളിറ്റി നല്‍കുന്ന  ചെറിയ ആക്ഷന്‍ ക്യാമറകള്‍  വഴി ഈ ന്യൂനതയെ പരിഹരിക്കാന്‍ ആവും.

Steadicam Tango




 CLICK HERE FOR ENGLISH TRANSLATION 




 CLICK HERE FOR ENGLISH TRANSLATION 


ലേഖനം  : ജോ ജോഹര്‍
ഫോട്ടോ  : ബോബന്‍. ജി
എഡിറ്റിംഗ്  : മനോരാജ്
ഇംഗ്ലീഷ്   ട്രാൻസ് ലേഷൻ : നിരക്ഷരൻ മനോജ്‌  രവീന്ദ്രൻ

ചിത്രങ്ങൾ പലതും ഇന്റർ നെറ്റില നിന്നും ശേഖരിച്ചത്

No comments: